സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 4 July 2015

ഔലിയാക്കള്‍

1. ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ) – അജ്മീര്‍
ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ഛിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് അജ്മീര്‍ ശരീഫ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 135 കി.മീ ദൂരം സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. മഷാശൃ1141-ല്‍ സിജിസ്ഥാനില്‍ ജനിച്ച ഖാജ റസൂല്‍ (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഛിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീരിലെത്തിയത്. അന്ന് അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൃഥിരാജിന്റെ ഭരണത്തിലായിരുന്നു. പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് ഗോറി അക്രമണം നടത്തുകയും ക്രൂരനായ പൃഥിരാജില്‍ നിന്ന് രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. ഖാജ (റ)യുടെ ആത്മീയ സാന്നിധ്യം മനസ്സിലാക്കി ധാരാളം ആളുകള്‍ അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു. അവിടുത്തെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും പ്രവര്‍ത്തനവും കാരണം ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം സ്വീകരിച്ച് സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വന്നു.1236-ലാണ് മഹാനവര്‍കള്‍ വഫാത്തായത്. ജീവിതത്തിലെന്നപോലെ മരണശേഷവും അദ്ദേഹം പാവപ്പെട്ടവര്‍ക്കുംബുദ്ദിമുട്ടനുഭവിക്കുന്നവര്‍ക്കും ആശ്രയമാണ്. മുകള്‍ ഭരണാധികാരികളും ഡല്‍ഹി സുല്‍ത്താന്‍മാരും അനുഗ്രഹം തേടി ദര്‍ഗ ശരീഫിലെത്താറുണ്ടായിരുന്നു. മേവാറിലെ ഉദയ്‌സിംഗിനെ പാരാജയപ്പെടുത്താന്‍ കഴിഞ്ഞതിന് നന്ദി സൂചകമായി അക്ബര്‍ നല്‍കിയ വലിയ വെങ്കല പാത്രമാണ് ഇന്നും ഉറൂസ് ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ദര്‍ഗ ശരീഫില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാഷ്ട്ര തലവന്‍മാരടക്കമുള്ളവര്‍ മഹാന്റെ ആത്മീയ ചൈതന്യം തുടിക്കുന്ന ഹള്‌റത്തിലെത്തുന്നു. ആഗ്രഹ സഫലീകരണത്തിനും രോഗശമനത്തിനുമായി വിവിധ സ്ഥലങ്ങളില്‍നിന്നും ദിനേന പതിനായിരങ്ങളെത്തുന്നു.
ഡല്‍ഹിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുത്വുബുദ്ദീന്‍ ബഖ്തിയാര്‍ കാകി, രാജസ്ഥാനിലെ നാഗൂരിലുള്ള സൂഫി ഹമീദുദ്ദീന്‍ നാഗൂരി എന്നിവര്‍ ഖാജയുടെ പ്രധാന ശിഷ്യന്‍മാരാണ്. റജബ് ഒന്ന് മുതല്‍ നാല് കൂടിയ ദിവസങ്ങളിലാണ് അജ്മീര്‍ ശരീഫില്‍ ഉറൂസ് നടക്കുന്നത്.
2. നിസാമുദ്ദീന്‍ ഔലിയ  (റ)- ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരത്തിന് അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യകേന്ദ്രമാണ് ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. ചിശ്തിയ്യ ത്വരീഖത്തിന്റെ പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ സുല്‍ത്താന്‍ മഹ്ബൂബെ ഇലാഹിയാണ് ഇവിടെ അന്ത്യവി ശ്രമംകൊള്ളുന്നത്.
1238 ല്‍ ബദിയൂനിലാണ് മഹാനവര്‍കള്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. പതിനാറാം വയസ്സില്‍ ഉമ്മയോടും സഹോരദിമാരോടുമൊപ്പം ഡല്‍ഹിയില്‍ താമസമാക്കി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശക്കര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിയ്യ തുടങ്ങിയ പണ്ഡിതന്‍മാരുമായി മഹാന് അഗാധ ബന്ധമുണ്ടായിരുന്നു. ജമാഅത്ത് ഖാന എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ നടന്നിരുന്ന പഠന ക്ലാസുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ നിറ സാന്നിധ്യമുണണ്ടായിരുന്നു.
ജനങ്ങളുടെ ദുഖ:ങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന മഹാന്‍ ലളിത ജീവിതം നയിക്കുകയും തനിക്ക് ലഭിക്കുന്ന ഹദ്‌യകള്‍ അപ്പോള്‍ തന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു പോരുകയും ചെയ്തു. അക്കാലത്തെ ഭരണാധികാരികള്‍ അദ്ദേഹത്തിന് വലിയ ആദരവും ബഹുമാനവും നല്‍കിയിരുന്നു.
1325 ഏപ്രില്‍ മൂന്നിനാണ് മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. എഴുനൂറോളം കൊല്ലമായി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മഹാന്റെ സാമീപ്യം തേടി അവിടുത്തെ ഹള്‌റത്തിലിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു.
3. ഹമീദുദ്ദീന്‍ നാഗൂരി (റ)-
ഇന്ത്യയുടെ സുല്‍ത്താന്‍ ഖാജാമുഈനുദ്ധീന്‍ അജ്മീരിയുടെ ശിഷ്യനും ഛിസ്തിയ്യ: ത്വരീഖത്തിന്റെ പ്രധാന ഖലീഫമാരില്‍ ഒരാളുമാണ് മഹാനരായ ബാബ ഹമീദുദ്ദീന്‍ നാഗൂരി അന്ത്യവിശ്രമം കൊള്ളുന്ന നാഗൂര്‍ ദര്‍ഗ. രാജസ്ഥാനിലാണ് ഇന്ത്യയിലെ പ്രശസ്തമായ ഈ മഖ്ബറ സ്ഥിതി ചെയ്യുന്നത്.
ഖാജ (റ) യുടെ നിര്‍ദ്ദേശ പ്രകാരം ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം അദ്ദേഹം നാഗൂരില്‍ എത്തപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു. ഒരു പാട് നിരാലംബരും നിരാശരുമായവര്‍ക്ക് ബാബ അവര്‍കള്‍ ഏത് സമയത്തും ആശ്രയമായിരുന്നു. രോഗ ചികിത്സക്കും ആത്മീയ പ്രശ്‌നങ്ങള്‍ക്കുമായി ഇന്നും ധാരാളം ആളുകള്‍ അവിടുത്തെ ആത്മീയ തീരം തേടിയെത്തുന്നു. മഹാനരുടെ ആണ്ടിനോടനുബന്ധിച്ച് വര്‍ഷം തോറും വിപുലമായ ഉറൂസ് നടക്കുന്നു.
4. ഇബ്രാഹിം ബാദുഷ (റ)-ഏര്‍വാടി
ദക്ഷിണേന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രം
തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഏര്‍വാടിയിലാണ് മഹാനായ ഇബ്രാഹിം ബാദുഷ (റ) യും അവരുടെ കുടുംബവും അനുയായികളും ഉള്‍പ്പെടെയുള്ളവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏര്‍വാടി ദര്‍ഗ.
12-ാം നൂറ്റാണ്ടില്‍ പ്രവാചകര്‍ (സ്വ)യുടെ ആത്മീയ നിര്‍ദ്ദേശ പ്രകാരം മദീന ശരീഫില്‍ നിന്നും കുടുംബ സമേതം ഇന്ത്യയിലെത്തിയതാണ് റസൂല്‍ (സ്വ) യുടെ പതിനെട്ടാം പൗത്രനായ ബാദുഷ(റ) ന്റെ കുടുംബം.
ഹിജ്‌റ 530-ല്‍ ജനിച്ച മഹാനവര്‍കള്‍ ചെറുപ്രായത്തില്‍ തന്നെ വിജ്ഞാനം നേടുന്നതില്‍ അതീവ തത്പരനായിരുന്നു. റൗളാശരീഫില്‍ നിന്നും പ്രബോധന ദൗത്യവുമായി ആദ്യമായി സിന്ധിലാണെത്തിയത്. അനാചാരവും ബഹുദൈവാരാധനയും നടമാടിയിരുന്ന പാണ്ഡ്യനാട്ടില്‍ മഹാനവര്‍കള്‍ ഏകദൈവ സന്ദേശം പ്രചരിപ്പിച്ചുതുടങ്ങി. മഹാനവര്‍കളുടെയും അനുയായികളുടെയും ജീവിത വിശുദ്ധി കണ്ട് ധാരാളം അവിശ്വാസികള്‍ ഇസ്‌ലാമിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഒരുവേള സത്യത്തിന്റെ നിലനില്‍പ്പിനായി ക്രൂരന്‍മാരായ പാണ്ഡ്യ സൈന്യവുമായി ഏറ്റുമുട്ടേണ്ട സ്ഥിതി വിശേഷം സംജാതമായി. ഇസ്‌ലാമിക പക്ഷം വിജയം വരിക്കുകയും ബാദുഷ (റ) ഭരണ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. സാമാധാന പൂര്‍ണ്ണമായ ഭരണം നടന്നുവരുന്നതിനിടെ ശത്രുക്കള്‍ വീണ്ടും വീണ്ടും അക്രമിക്കുകയും ബാദുഷ (റ) ഉള്‍പ്പെടെയുള്ളവര്‍ യുദ്ധത്തില്‍ ശഹീദാകുകയും ചെയ്തു.
മഹാനവര്‍കളോടൊപ്പം മഹത്തുക്കളായ ധാരാളം പോര്‍ ശഹീദായിട്ടുണ്ട്. ഏല്‍വാടിയിലും കാട്ടില്‍ പള്ളി, വാല്‍നോക്കം തുടങ്ങിയ പരിസര പ്രദേശങ്ങളിലും അവരുടെ മഖാമുകള്‍ സ്ഥിതിചെയ്യുന്നു. പ്രശ്‌ന പരിഹാരത്തിന്റെയും ഭ്രാന്ത് പോലെയുള്ള മാറാരോഗ ശമനത്തിന്റെയും നൂറുനൂറ് അനുഭവങ്ങള്‍ നിത്യവും ഏര്‍വാടിക്ക് പറയാനുണ്ട്.
5. തവക്കല്‍ മസ്താന്‍(റ)-ബാംഗ്ലൂര്‍
ബാംഗ്ലൂര്‍ സിറ്റിയില്‍ മെജസ്റ്റികിനടുത്താണ് മഹാനരായ തവക്കല്‍ മസ്താന്‍(റ) അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗ സ്ഥിതിചെയ്യുന്നത്. ടിപ്പുസുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിയുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി ഇന്ത്യയിലെത്തിയ സൂഫിവര്യന്‍മാരായ മാലിക് ഷാഹ് മസ്താന്‍, ടിപ്പുമസ്താന്‍ എന്നീ മഹാന്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തവക്കല്‍ മസ്താന്‍ (റ). മഹാനവര്‍കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരലിലെ സഹായിച്ചിരുന്നു. അവിടുത്തെ ആവശ്യപ്രകാരം രാജാവ് വലിയൊരു പള്ളിനിര്‍മ്മിച്ചു. ചുറ്റുമുള്ള അറുനൂറ് ഏക്കറോളം സ്ഥലം ബാബ(റ) വിന് ഉപഹാരമായി നല്‍കി. മഹാനവര്‍കള്‍ അവിടെ പ്രബോധനം തുടരുകയും വഫാത്തിന് ശേഷം മറമാടപ്പെടുകയും ചെയ്തു. ഇന്നും നഗര ജീവിതത്തിന്റെ തിരക്കിലും നാനാജാതി മതസ്ഥരായ ആയിരങ്ങളില്‍ അവിടുത്തെ ആത്മീയ സാമീപ്യം തേടിയെത്തുന്നു.
6.  സയ്യിദ് ശബാസ് ദര്‍വേസ് ബാബ- ബാംഗ്ലൂരില്‍ ആര്‍.കെ പുര
മൈസൂര്‍ രാജാവിന്റെ കാലത്ത് അറേബ്യയില്‍ നിന്നും ഭാരതത്തിലെത്തിയ മഹാനാണ് സയ്യിദ് ശബാസ് ദര്‍വേസ് ബാബ. ബാംഗ്ലൂരില്‍ ആര്‍.കെ പുരത്താണ് മഹാനരുടെ അന്ത്യവിശ്രമ കേന്ദ്രമുള്ളത്. നിരവധി കറാമത്തുകള്‍ കാണിച്ച മഹാന്റെ പ്രാര്‍ത്ഥന കാരണം മൈസൂര്‍ രാജാവിന്റെ മകളുടെ മാറാരോഗം ഭേതമായതുകാരണം രാജാവ് അദ്ദേഹത്തിനും അനുയായികള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു. ഇവിടെ അവര്‍ നിര്‍മ്മിച്ച മസ്ജിദിനടുത്താണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
7. അമ്മാജീ ബാബാജീ ദര്‍ഗ
ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കര്‍ണ്ണാടകത്തിലെ പ്രശസ്തമായ ദര്‍ഗയാണ് മുരുകമുല്ലയിലാണ് അമ്മാജീ ബാബാജീ എന്ന പേരിലറിയപ്പെടുന്ന മഹാനും മഹതിയും പതിനഞ്ചോളം വരുന്ന അവരുടെ വസീറന്‍മാരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഒരുപാട് കറാമത്തുകള്‍ അവിടുന്ന് കാണിച്ചിട്ടുണ്ട്. മഖ്ബറയില്‍ നിന്നും സവിശേഷതയുള്ള വെള്ളം ഉറവപൊട്ടി ഒഴുകുന്നുണ്ട്. ഈ ജലം രോഗ ശമനത്തിനും മറ്റുമായി നാനാജാതി മതസ്ഥരായ ധാരാളം ആളുകള്‍ ഉപയോഗിക്കുന്നു. രോഗ ശാന്തിയുടെ ഒരുപാട് അനുഭവങ്ങള്‍ നമുക്കിവിടെ നിന്ന് ലഭ്യമാണ്.
8. ബാബ ഖമറലി ദര്‍വേശ് ദര്‍ഗ-പുനെ
മഹാരാഷ്ട്രയിലെ മുംബൈക്കടുത്ത് പുനെയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് ബാബ ഖമറലി ദര്‍വേശ്. ദിനേന ആയിരക്കണക്കിന് ആളുകള്‍ ഇവിടെ ആത്മീയ നിര്‍വൃതി തേടിയെത്തുന്നു. കറാമത്തുകള്‍ നേരിട്ടനുഭവിക്കാന്‍ സാധ്യമായ ഒരു സ്ഥലം കൂടിയാണിവിടം. ഇവിടെയുള്ള ഒരു കല്ല് അത്ഭുതമായി ഉയരുന്നത് നമുക്ക് കാണാനാവും. ആഗ്രഹ സഫലീകരണത്തിനും രോഗ ശമനത്തിനും ആശ്വാസ ലബ്ധിക്കും മറ്റുമായി നിരവധി വിശ്വാസികള്‍ ദിനംപ്രതി ആയിരങ്ങളെത്തുന്നു.
9. മമ്പുറം തങ്ങള്‍ (റ)
യമനിലെ ഹളര്‍മൗത്തില്‍ നിന്നും ഇസ്‌ലാമിക പ്രബോധനവുമായി ഇന്ത്യയിലെത്തിയവരാണ് നമ്പുറം തങ്ങള്‍മാരും അവിടുത്തെ കുടുംബവും. മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയുടെ തീരത്താണ് മമ്പുറം സയ്യിദലവി തങ്ങളും കുടുംബവും അന്ത്യവിശ്രമം കൊള്ളുന്നത്.
ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പട നയിച്ച മഹാനാണ് മമ്പുറം തങ്ങള്‍ (റ). മുസ്‌ലിം സമുദായത്തിനും അന്യസമുദായങ്ങള്‍ക്കും ഒരു പോലെ വേണ്ടപ്പെട്ടവരായിരുന്നു മമ്പുറം തങ്ങള്‍. മത സൗഹാര്‍ദ്ദത്തിന് മാതൃക കാട്ടിയ മമ്പുറം തങ്ങള്‍ സഹോദര്യത്തിന്റെ പ്രതീകമായി ഇസ്‌ലാമിക പ്രബോധനം തുടര്‍ന്നു. കടലില്‍ ദിശയറിയാതെ അറിയാതെ അലഞ്ഞ കപ്പല്‍ യാത്രക്കാര്‍ക്ക് ചൂട്ട് തെളിച്ച് ദിശ കാട്ടിക്കൊടുത്തതടക്കം ജീവിതകാലത്തും വഫാത്തിന് ശേഷവും നിരവധി കറാമത്തുകള്‍ മഹാനവര്‍കള്‍ കാണിച്ചിട്ടുണ്ട്.
സൈഫുല്‍ ബത്താര്‍ അടക്കം നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും അനേകം പള്ളികള്‍ നിര്‍മ്മിക്കുകയും വിദ്യാഭ്യാസ സാമൂഹിക നവോത്ഥാനത്തിന് തിരികൊളുത്തുകയും ചെയ്യാന്‍ മമ്പുറം തങ്ങള്‍ക്കായിട്ടുണ്ട്. അധിനിവേശ വിരുദ്ധതയുടെ ആള്‍രൂപമായിരുന്ന മഹാനവര്‍കള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സായുധ സമരത്തില്‍ മുന്നണിയില്‍ നിന്നിട്ടുണ്ട്. ഓമാനൂര്‍ ശുഹദാക്കളും, മുട്ടിയറ ശുഹദാക്കളും, ചേറൂര്‍ പടയും സ്മരണീയമാണ്.
സമകാലികരായ നിരവധി ഔലിയാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്ന തങ്ങള്‍ അവര്‍കള്‍ അനേകം ഉന്നതരായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തിട്ടുണ്ട്. ഇന്നും രോഗശമനത്തിനും ആഗ്രഹ സഫലീകരണത്തിനും നാനാജാതി മതസ്ഥരായ നിരവധി ആളുകള്‍ അവിടുത്തെ മഹനീയ ഹള്‌റത്തില്‍ എത്തുന്നു.
10. വെളിയങ്കോട് ഉമര്‍ ഖാസി (റ)
വെളിയങ്കോട് ഉമര്‍ ഖാസി (റ) മമ്പുറം തങ്ങളുടെ ശിഷ്യനായിരുന്നു. പണ്ഡിതനും സൂഫീവര്യരുമായ ഉമര്‍ ഖാസി (റ) ധാരാളം കറാമത്തുകള്‍ക്കുടമയാണ്. ഭാരതത്തിന്റെ സ്വാതന്ത്യ സമരത്തില്‍ അവിസ്മരണീയമായ അധ്യായമാണ് വെളിയങ്കോടിന് പയാനുള്ളത്. അദ്ദേഹം ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റിന് നികുതി നിഷേധിക്കുകയും കലക്ടര്‍ക്കെതിരെ സമരം സംഘടിപ്പിക്കുകയും ചെയ്ത കാരണത്താല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തു. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചു. എന്നാല്‍ ആരും വിട്ടയക്കാതെ തന്നെ അദ്ദേഹം വീട്ടിലെത്തി. ഇത് ജനങ്ങളെ അത്ഭുത പരതന്ത്രരാക്കിയ സംഭവമാണ്.
വളരെ ഉദാരമതിയും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിയുമായിരുന്നു അവിടുന്ന്. തികഞ്ഞ കവിയായിരുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തിനെതിരെ ആഞ്ഞടിക്കുന്നതായിരുന്നു. ജീവിതംകൊണ്ട് ആത്മീയ ഗോപുരം തീര്‍ത്ത മഹാനവര്‍കളുടെ സാമീപ്യം തേടി ഇന്നും അനേകം ആളുകള്‍ അവിടുത്തെ സാന്നിധ്യത്തിലെത്തുന്നു. ആധുനിക കാലഘട്ടത്തിലെ ധര്‍മ്മക സമര പോരാളികളുടെ മനസ്സിലും ഉമര്‍ ഖാസി (റ) അവര്‍കളുടെ സ്മരണകള്‍ അടങ്ങാത്ത സമരാഗ്നി നിറക്കുന്നു.
11. ഏര്‍വാടി ഇബ്‌റാഹീം ബാദുഷാ (റ)
ഹി: 500 നടുത്ത് മദീനയില്‍ ജനനം. മസ്ജിദുന്ന ബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി നബി(സ)യുടെ നിര്‍ദ്ദേശം ഇന്ത്യയിലേക്ക് പ്രബോധന യാത്ര നടത്താന്‍. ഇറാഖ്, ഇറാന്‍ ബലൂചിസ്ഥാന്‍ വഴി വടക്കേ ഇന്ത്യയിലെത്തി. അഫ്താബ്‌സിംഗ്, ഗുജറാത്തിലെ കുധാസിംഗ് എന്നിവരുടെ എതിര്‍പ്പ് തട്ടിമാറ്റി ഇന്ത്യയെ ശുദ്ധീകരിച്ചു. ശേഷം പ്രതിനിധികളെ നിശ്ചയിച്ചു മദീനയിലേക്ക് മടങ്ങി. ഒരു ഇടവേളക്ക് ശേഷം നബി(സ)യില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് നിയോഗം. കുടുംബാംഗങ്ങളും പരിവാരങ്ങളുമായി കടല്‍ യാത്ര. കണ്ണൂര്‍ കടപ്പുറത്തിറങ്ങി. ദീന്‍ പ്രചരണം നടത്തിക്കൊണ്ട് കൊച്ചി വിഴിഞ്ഞം വഴി മധുര-രാമാനാഥപുരം വന്നുചേര്‍ന്നു. പ്രതിരോധത്തിന് ആവശ്യം വന്നപ്പോള്‍ പ്രതികരിച്ചു. ഏര്‍വാടിയില്‍, അരികെ കാട്ടുപള്ളിയിലും യുദ്ധമുണ്ടായി. മകന്‍ അബൂഥ്വാഹിര്‍, മന്ത്രി അബ്ബാസ് എന്നിങ്ങനെ നിരവധി സഹയാത്രികര്‍ ശഹീദായി. ബാദുഷ(റ)യും ശഹീദായി. യുദ്ധം കഴിഞ്ഞതില്‍ പിന്നെ സ്ഥലം കാടുമൂടിക്കിടന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ‘നല്ല ഇബ്‌റാഹീം’ എന്ന സാത്വികന് സ്വപ്നത്തിലൂടെ ലഭിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ് ഏര്‍വാടി അറിയപ്പെടാ നിടയാക്കിയത്. ഇന്ന് ഇന്ത്യയിലെ കിടയറ്റ കാര്യസാദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഏര്‍വാടി.
12. ഇമാംറാഫിഈ(റ)
പേര്അബ്ദുല്‍ കരീം, സ്വദേശം: ഖസ്‌വീന്‍. (ഇസ്ബഹാന്‍, ഖുറാസാന്‍)റാഫിഈ എന്ന നാമം വന്നത് പിതാമഹന്‍മാരി ലൊരിലൊരാളായ ‘റാഫിഅ്’ ലേക്ക് ചേര്‍ത്ത് കൊണ്ട്. ജനനം: ഹി: 555. പിതാവ് : മുഹമ്മദ്. രചനകളില്‍ പ്രധാനം : അസീസ് (ശര്‍ഹുല്‍ കബീര്‍), മുഹറര്‍. ഹിജ്‌റ 623 ദുല്‍ഖഅദ് മാസം ഖസ്‌വീനില്‍ വഫാത്ത്. രചന സമയത്ത് വിളക്കില്‍ എണ്ണ കഴിഞ്ഞ പ്പോള്‍ മുമ്പിലുള്ള മരം പ്രകാശിച്ചതടക്കം നിരവധി കറാമത്ത്. നവവി ഇമാമിന്റെ മിന്‍ഹാജ് റാഫിഇയുടെ മുഹര്‍റര്‍ ചുരുക്കിയും ചേര്‍ത്തും അഭിപ്രായ വ്യത്യാസങ്ങളിലെ ഏറ്റം പ്രബലപക്ഷ മേതെന്ന് നിര്‍ണയിച്ചും നവീകരിച്ചതാണ്.
13. അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ഹസന്‍(റ)
ഹി:537 ന് ഇറാനിലെ സഞ്ചര്‍ ഗ്രാമത്തില്‍ ജനനം.സയ്യിദ് കുടുംബം. പിതാവ് ഗിയാസുദ്ദീന്‍(റ).വംശപരമ്പരയിലെ ആദ്യത്തെയാള്‍ പേര്‍ഷ്യയിലെ’ചിശ്ത്’ഗ്രാമക്കാരനാവുകയാല്‍ അതിലേക്ക് ചേര്‍ത്ത്’ചിശ്തി’എന്ന് വിളിക്കപ്പെടുന്നു.ചിശ്തിയ്യ ത്വരീഖതും കാരണം തന്നെ.കുട്ടിക്കാലത്ത് കുടുംബം ഖുറാസാനിലെ നിഷ്പ്പൂരിലേക്ക് താമസം മാറ്റി.14-ാം വയസ്സില്‍ പൂര്‍ണ്ണ യതീം.കുടുംബസ്വത്തായിരുന്ന മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അവിടെ കയറിവന്നു ഒരു ഫഖീര്‍- ഇബ്‌റാഹീം ഖറൂസി- ആഗതര്‍ നല്‍കിയ റൊട്ടി തിന്നതും ഖാജയില്‍ മാറ്റം.അല്ലാഹു അല്ലാത്ത എല്ലാം മറന്നു.ശേഷം ലോകസഞ്ചാരം.ബഗ്ദാദ്, ഈജിപ്ത്, കൊര്‍ഡോബ, തുര്‍ക്കി, നിഷാപ്പൂര്‍, സമര്‍ഖന്‍ദ്, വഴി ബുഖാറയിലെത്തി.അവിടെ കുറച്ചുനാള്‍ മൗലാനാ ഹിസാമുദ്ദീന്‍ ബുഖാരിയുടെ ശിഷ്യത്വം.ശേഷം 20 വര്‍ഷം ഉസ്മാന്‍ ഹാറൂനി(റ)യുടെ ശിക്ഷണം. പഠനവും രിയാളയും കഴിഞ്ഞ്’ദഅ്‌വ’യ്ക്കിറങ്ങാന്‍ പാകത്തി ലെത്തിയപ്പോള്‍ സമ്മതത്തോടെ അതിനിറങ്ങി. ഹജ്ജ് കഴിഞ്ഞ് മദീനയിലിരിക്കുമ്പോള്‍ നബി(സ)യില്‍ നിന്നും ഇന്ത്യയിലെ അജ്മീറിലേക്ക് പുറപ്പെടാന്‍ അറിയിപ്പ്.ഭൂപടവും ഗൈഡും നോക്കി വായിച്ചാലെന്ന പോലെ അറിവ് സ്വപ്നത്തില്‍ ലഭിച്ചു. ഉടന്‍ യാത്ര. കൂടെ 40 അനുയായികള്‍.ഗസ്‌നി, ഖൈബര്‍ പാസ്, പഞ്ചാബ്- പാട്യാല വഴി ഡല്‍ഹിയിലെത്തി. ഗരീബ്‌നവാസ്ഖാജയുടെ സംഘം ബഹുജന ശ്രദ്ധപിടിച്ചുപറ്റി. അത്ഭുതങ്ങള്‍ കണ്ട ജനം മതപരിവര്‍ത്തനം തുടങ്ങി. തുടര്‍ ചുമതല ബഖ്തിയാര്‍ കാകി(റ)നെ ഏല്‍പ്പിച്ചു. ഖാജാ(റ) അജ്മീറിലേക്ക്. ഹി: 561 ല്‍ അജ്മീറിലെത്തി.അജ്മീര്‍ നാടുവാഴി പൃഥിരാജനെ ഒട്ടകങ്ങള്‍, അനാസാഗര്‍ ജലം, ശാന്തിദേവ്, അജയ്പാല്‍ എന്നീരണ്ടു പേരുടെ മുട്ടുമടക്കികൊണ്ടുള്ള ഇസ്‌ലാം മതാശ്ലേഷം, മുഹമ്മദ് ഗോറിയുടെ വിജയം എന്നിവയിലൂടെ കണ്ണ്തുറപ്പിച്ചു.പൃഥ്വി കൊല്ലപ്പെട്ടു.ഖാജാ ഇന്ത്യന്‍ സുല്‍ത്താനായി മാറി.ഇന്ത്യയില്‍ പലദിക്കുകളില്‍ ഇസ്‌ലാമിക നേതൃത്വത്തിന് ഖലീഫമാരെ വച്ചു.ബഖ്തിയാര്‍ കാകി പ്രഥമഖലീഫ.ഏഡി 1236 ല്‍ (ഹി:633 റജബ് 6-ന്)വഫാത്.
14. ഖുഥുബുദ്ദീന്‍ ബക്തിയാര്‍ കാകി (റ) – ഡല്‍ഹി
ഖാജാ മുഈനുദ്ദീന്‍ (റ)ന്റെ ഏല്‍പന പ്രകാരം ഡല്‍ഹിയില്‍ ആത്മീയ നേതൃത്വം വഹിച്ചു. സുല്‍ത്താന്‍ ശംസുദ്ദീന്‍ അല്‍തമിശ് മഹ്‌റൊലിയില്‍ പൊതുജനത്തിന് ഉപകരിക്കും വിധം കുളം കുഴിപ്പിച്ചത് ഖുഥുബുദ്ദീന്‍ അവര്‍കളുടെ മേല്‍നോട്ടത്തിലാ യിരുന്നു. ഈ കുളത്തിനരികെ ഇരുന്ന് ശൈഖവര്‍കള്‍ ഇബാദത്തില്‍ മുഴുകിയിട്ടുണ്ട്. കുളം ഇന്നും നില നില്‍ക്കുന്നു. ഹാഫിളായിരുന്ന ബഖ്തിയാര്‍ (റ) രാത്രിയില്‍ 300 റക്അത് സുന്നത് നിസ്‌കരിക്കുമായിരുന്നു. ഹി: 634-ല്‍ റ:അ:4-ന് വഫാത്. മഹ്‌റൊലിയില്‍ ഖബ്ര്‍.
ഹി: 569-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്ത് കോട്ടുദാനിയില്‍ ജനിച്ച ശൈഖ് ഫരീദുദ്ദീന്‍ ഔലിയ ബഖ്തിയാ ര്‍കാകിയുടെ പ്രധാന ശിഷ്യരില്‍ ഒരാളും പ്രതിനിധിയുമാണ്. ഫരീദ് ഔലിയയുടെ ശിഷ്യരില്‍ പ്രമുഖ വ്യക്തിത്വമാണ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയ. നിസാമുദ്ദീന്‍ ജംഗ്ഷന്‍ ഈ വലിയ്യിന്റെ സ്മരണയിലാണ് നാമകരണം ചെയ്യപ്പെട്ടത്.
15. ഇമാം അബുല്‍ ഹസന്‍ ശാദുലി(റ)
ശാദുലി ആഫ്രിക്കയിലെ ഒരു ഗ്രാമം. അലക്‌സാണ്ട്‌റിയ യില്‍ (ഈജിപ്തില്‍) വാസം. ഹി: 656 ല്‍ വഫാത്. ഈജിപ്തില്‍ അറിയപ്പെടുന്ന ദര്‍ഗ്ഗകളിലൊന്നാണ് മഹാനരുടേത്.
39. അജ്മീര്‍ ഖാജായുടെ മകന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍(റ)
ഖാജായുടെ രണ്ടാമത്തെ പുത്രന്‍. മഹാപണ്ഡിതന്‍. സ്വൂഫി, അറിയപ്പെട്ട വാഇള.് നിരവധി പേര്‍ വഅ്‌ള് കേട്ടു ഇസ്‌ലാം മതം സ്വീകരിച്ചു. അജ്മീറില്‍ നിന്ന് ഏകദേശം നാല്‍പത് നാഴിക അകലെ ‘സര്‍വാഡ്’ അന്ത്യ വിശ്രമം കൊള്ളുന്നു. അജ്മീറിലെത്തുന്നവര്‍ സ്‌പെഷ്യല്‍ വാഹനം പിടിച്ച് വലിയ തോതില്‍ ഇവിടെ സിയാറത് ചെയ്തു വരുന്നു.
16. കാഞ്ഞിരമുറ്റം ഫരീദ് (റ) (എറണാകുളം കായന്നൂര്‍)
17. സയ്യിദ് അഹ്മദുല്‍ ബദവി(റ)
നബി കുടുംബാംഗം. ഹി: 596-ല്‍ ഈജിപ്തില്‍ ജനനം. ഈജിപ്തിലെ ‘ഥന്‍ദതാ’ പ്രദേശത്ത് ഇബാദത്തില്‍ മുഴുകി ജന ശ്രദ്ധനേടി. ഹാഫിള് ഇബ്‌നു ഹജര്‍(റ), സുയൂഥി ഇമാം, ഇബ്‌നു ദഖീഖില്‍ ഈദ്, തുടങ്ങിയ മഹാന്മാരെല്ലാം പുകഴ്ത്തിപ്പറഞ്ഞി ട്ടുണ്ട്. നിരവധി കറാമത്തുകള്‍ പ്രത്യക്ഷമായി. 675ല്‍ വഫാത്. ഈ ജിപ്തിലെ ദര്‍ഗകളില്‍ ഏറ്റം പ്രശസ്തം എന്ന് പറയാം ഇവരുടെ ദര്‍ഗയെക്കുറിച്ച്. ഒരു വര്‍ഷം ലക്ഷത്തിന് പുറത്ത് സിയാറത് യാ ത്രികര്‍ അവിടെയെത്തുന്നു. സിയാറത് സൗകര്യമൊരുക്കാന്‍ നിര വധി പോലീസ് വാഹനങ്ങള്‍ നിത്യവും കര്‍മരംഗത്ത്. കൈറോ – അലക്‌സാണ്ട്‌റ്യ എക്‌സ്പ്രസ്സ് ഹൈവേയില്‍ സിയാറത് സംഘം ബസ്സുകള്‍ ധാരാളം.
18. ബീമാപള്ളി ബീവി (റ)
ഹി:850 നോടടുത്ത് ജനനം എന്ന് കരുതപ്പെടുന്നു.അറേബ്യയില്‍ ജനനം.അഹ്‌ലുബൈതാണ്.മകന്‍ മാഹീന്‍ അബൂബകറിനൊപ്പം ഇന്ത്യയിലെത്തി.തെക്ക് തിരുവല്ലം രാജാവ് മാര്‍താണ്ട വര്‍മയുടെ (ഏ ഡി 1478-1528)ഭരണമേഖലയില്‍ താമസം.മകന്ന് ശഹാദത്ത് മരണം.40-ാം ദിവസം ബീവിയും മരിച്ചു.
19. സുയൂഥ്വി (849-911)
പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: അബൂബകര്‍. ഹിജ്‌റ 849-ല്‍ കൈറോയില്‍ ജനനം. ‘അസ്സുയൂഥ്’ നൈല്‍ നദിയുടെ പടിഞ്ഞാറ് ഒരു ഗ്രാമം.സുയൂഥ്വി ഇമാമിന്റെ പിതാവിന് വേണ്ടി വീട്ടിലെ കുതുബ് ഖാനയില്‍ നിന്ന് ആവശ്യപ്പെട്ട ഗ്രന്ഥമെടുക്കാന്‍ പോയപ്പോള്‍ മാതാവിന് അവിടെ വെച്ച് പ്രസവ വേദന വന്നു. കുഞ്ഞിന് ഇക്കാരണത്താല്‍ ഇബ്‌നുല്‍ കുതുബ് എന്ന് വിളിപ്പേര് കിട്ടി. പണ്ഡിത കാരണവരായ പിതാവ് മകനെ കിട്ടാവുന്ന ഏറ്റം മുന്തിയ വിജ്ഞാന സദ്യയിലേക്കെല്ലാം കൈപിടിച്ചു. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ കാണിച്ചു പൊരുത്തം വാങ്ങി. സംസം ജലം കുടിക്കുമ്പോള്‍ നടത്തിയ ദുആഅ് ഹാഫിളിനെ പോലെയാകണമെന്ന്.ഖുര്‍ആനിന് പുറമെ ചെറുപ്പത്തില്‍ തന്നെ ഉംദ,ഫിഖ്ഹീ മിന്‍ഹാജ്, ഉസൂലീ മിന്‍ഹാജ,് അല്‍ഫിയ്യ എല്ലാം മനപ്പാഠം. ബുല്‍ഖീനി, മനാവി, മഹല്ലി മുതലായവര്‍ ഗുരുനാഥന്‍മാര്‍. വിജ്ഞാനയാത്ര മൊറോക്കൊ, ഇന്ത്യ, യമനിലേക്ക് വരെ നീണ്ടു. 600 ഓളം ഉസ്താദുമാര്‍. ഹി: 866-ല്‍ 17 വയസ്സ് ആയപ്പോഴേക്കും ഗ്രന്ഥരചനക്കും ദര്‍സ് നടത്താനും ഭാഗ്യം. 600 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു.ഹദീസ് കൊണ്ട് ഖുര്‍ആനിന് തഫ്‌സീര്‍ പറയുന്ന ഗ്ര്ന്ഥമാണ് അദ്ദുര്‍റുല്‍ മന്‍സൂര്‍.ഹി: 911 ജുമാദല്‍ ഊല 19-ന് ഈജിപ്തില്‍ വഫാത്.ഖറാഫയില്‍ ഖബ്‌റ്.
20. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍
ഹി: 871(എഡി 1467)ല്‍ ജനനം കൊച്ചിയില്‍. പിതാവ് അലിയ്യുല്‍ മഅ്ബരി. മഅ്ബര്‍ എന്ന സ്ഥലം കായല്‍പട്ടണ ത്തിനടുത്താണ്. ഹി: 6-ാ നൂറ്റാണ്ടില്‍ യമനില്‍ നിന്ന് ഒരു പിതാമഹന്‍ ഇവിടെ വന്നു താമസിച്ചു. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ അവര്‍കളുടെ പിതാമഹന്‍ അഹമദ് (റ) കായല്‍പട്ടണ ത്തില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. കൊച്ചിയില്‍ സൈനുദ്ധീന്‍(റ) പിറന്ന സ്ഥലം പില്‍കാലത്ത് മഖ്ദൂമിയ്യ മദ്‌റസയായി അറിയപ്പെടുന്നു. ഇവരുടെ കുടുംബ പരമ്പര സിദ്ധീഖുല്‍ അക്ബര്‍ (റ)ലാണ് ചെന്നെത്തുന്നത്.
സൈനുദ്ധീന്‍(റ)ന്റെ പിതൃവ്യന്‍ പൊന്നാനിയില്‍ മുദരിസായിരുന്നു. അവര്‍ ജ്യേഷ്ട പുത്രനെ പൊന്നാനിയില്‍ കിതാബ് ഓതാന്‍ കൊണ്ടു പോയി. എറെ കാലം അവിടെ പഠിച്ചതിന് പിറകെ ഏഴ് വര്‍ഷം കിതാബോതി കോഴിക്കോട്ട് താമ സിച്ചുസൈനുദ്ധീന്‍(റ). എ ഡി 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ വാസ്‌കോഡിഗാമയുടെ നേതൃത്വത്തില്‍ ‘കാപ്പാട്’ കപ്പലിറങ്ങു മ്പോള്‍ സൈനുദ്ധീന്‍ മഖ്ദൂം(റ)-ന് 31 വയസ് പ്രായമാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് 1500ല്‍ പോര്‍ച്ചുഗീസ് സേന യുദ്ധ സന്നാഹ ത്തോടെ കോഴിക്കോട് വീണ്ടും വന്നെത്തി. സാമൂതിരിയുടെ സൈ ന്യവും പോര്‍ച്ചുഗീസും ഏറ്റുമുട്ടി. 650 പേര്‍ മരിച്ചു.
കോഴിക്കോട്ടെ ഏഴ് വര്‍ഷം പഠനം കഴിഞ്ഞ് സൈനുദ്ധീന്‍ മഖ്ദൂം (റ) പുറത്തുവരുന്നത് ഹാഫിള്, ഗ്രാമര്‍ പണ്ഡിതന്‍, കര്‍മ്മ ശാസ്ത്ര വിദഗ്ദ്ധന്‍, നിദാന ശാസ്ത്രജ്ഞന്‍, മുഹദ്ദിസ്, അറബിക്കവി, സ്വൂഫി എന്നിങ്ങനെ ബഹു വിധ ടൈറ്റിലുകളോ ടെയാണ്. കോഴിക്കോട്ടും പരിസരങ്ങളിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഈ സൂഫി വര്യന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഫിഖ്ഹിലും ത്വരീഖത്തിലും വേറെവേറെ ‘സില്‍സില’ നബി(സ)യിലേക്ക് ചെന്നുമുട്ടുന്നത് ഉണ്ട് ശൈഖ് അവര്‍കള്‍ക്ക്. ഇസ്മായീല്‍ ഇബ്‌നു ജലാലില്‍ ബുഖാരി(റ) സൈനുദ്ധീന്‍(റ) ന്റെ ആത്മിയ ശൈഖാണ്.
കൊച്ചിയും പൊന്നാനിയും കോഴിക്കോടും മതിയാവാതെ ആ വിജ്ഞാന ദാഹി മക്കത്തുല്‍ മുകര്‍റമയിലെത്തി കിതാ ബോത്ത് തുടര്‍ന്നു. ശേഷം ഈജിപ്തിലെ അല്‍ അസ്ഹറില്‍. ഹി: 900 നും 925നുമിടയിലായി ജീവിച്ച ലോക പ്രശസ്ത ഇമാമുകളിലേറെയും പേരെ മക്കയിലും ഈജിപ്തിലുമായി മഹാന്‍ സന്ധിച്ചു. പലരും സതീര്‍ത്ഥ്യരാണ്. ശൈഖ് സകരിയല്‍ അന്‍സാരി(റ) ഹദീസില്‍ ഗുരുവാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് പൊന്നാനിയില്‍ മടങ്ങിയെത്തിയത് വിജ്ഞാനത്തിന്റെ നിറകുടമായിട്ടാണ്. കൊച്ചി സ്വദേശിയെ പൊന്നാനിക്കാര്‍ വിട്ടില്ല. പക്ഷെ, പൊന്നാനിയിലെ സൗകര്യം ആ വിജ്ഞാന സാഗരത്തിന് ക്യാമ്പ് ചെയ്യാന്‍ മാത്രം മതിയായതല്ല. വലിയ മനുഷ്യന് വലിയ ഇടം തന്നെ ഒരുക്കാന്‍ നാട്ടുകാര്‍ മുണ്ടു മുറുക്കിയുടുത്തു. ഇന്നു കാണുന്ന പൊന്നാനിപ്പള്ളി(ഹി:925-എഡി1519-ല്‍) അങ്ങനെയാണ് പൊങ്ങിയത്. ജുമുഅ സ്ഥാപിച്ചു ദര്‍സ് തുടങ്ങി. ദര്‍സെന്ന് വെച്ചാല്‍ ഇന്ത്യയിലെ അല്‍ അസ്ഹര്‍!. കേരളത്തിലെ മക്ക!! ‘ വിളക്കത്തിരിക്കല്‍’ ആണ് ബിരുദം ഇവിടെ! ദര്‍സ് ദൂരദിക്കുകളില്‍ അറിയപ്പെട്ടു. അറബ് നാടില്‍ നിന്നു വരെ വിദ്യാര്‍ത്ഥികള്‍ പറന്നെത്തി.
വിജ്ഞാന സേവനം ദര്‍സില്‍ മാത്രമായി ഒതുക്കാതെ കിതാബ് രചനയിലേക്കും കടന്നു ശൈഖവര്‍കള്‍. പത്തിലധികം കിതാബുകള്‍ രചിച്ചു. തുഹ്ഫത്തുല്‍ വര്‍ദിയ്യയുടെ ശറഹ് അവയിലൊന്നാണ്.
മഹാനായ ഈ ലോക പണ്ഡിതന്‍ പോര്‍ച്ചുഗീസിന്നെതി രെ മുസ്‌ലിം സമൂഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു കൊണ്ട് എഴുതിയ കൃതിയാണ് ‘അല്‍ ഖസ്വീദതുല്‍ ജിഹാദിയ്യ’
മലാബാറിന്റെയും കൊച്ചിയുടേയും മൊത്തം ദക്ഷിണേ ന്ത്യയുടേയും വേദനകള്‍ ഈരാജ്യസ്‌നേഹിയെ വല്ലാതെ നൊമ്പരപ്പെടുത്തി. വേദനകള്‍ ബൈത്തുകളായി, പുസ്തകമായി, ഇന്ത്യന്‍ വേദന അറബിപ്പദ്യങ്ങളിലൂടെ പുറം ലോകം അറിഞ്ഞു.
എന്തായിരുന്നു പോര്‍ച്ചുഗീസിന്റെ ചെയ്തികള്‍? 1502 ഫിബ്രവരി 10-ന് ഗാമ തന്റെ രണ്ടാം വരവായി പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്ന് മലബാറിലേക്ക് പുറപ്പെട്ടു. 15 കപ്പല്‍ നിറയെ സൈനികര്‍. 1502 ഒക്‌ടോബര്‍ 1-ന് ഈ സംഘം എഴിമലക്കടുത്ത് മാടായി തുറമുഖത്ത് വെച്ച് അതുവഴി കടന്നു പോവുകയായിരുന്ന കോഴിക്കോട്ടുകാരന്‍ ഖോജ ഖാസിമിന്റെ യാത്രക്കപ്പല്‍ ആക്രമിച്ചു. 700 യാത്രക്കാരാണ് കപ്പലില്‍. സ്ത്രീകളും കുട്ടികളും ഉണ്ട്. ഗാമ കൊല തുടങ്ങി. സ്ത്രീകള്‍ കുഞ്ഞുങ്ങളെ കാട്ടി യാചിച്ചു കൊല്ലരുതേ! കേട്ടില്ല. കപ്പലിന് തീവെക്കാനും ഒപ്പം പീരങ്കി വെടി പൊട്ടിക്കാനും ഗാമ ഉത്തരവിട്ടു. അമ്മമാരുടെ കൈകളില്‍ നിന്ന് തട്ടിപ്പറിച്ച 20 കുഞ്ഞുങ്ങളെ പോര്‍ച്ചുഗലില്‍ കൊണ്ടുപോയി മാമോദീസ മുക്കി ലിസ്ബണിലെ സന്യാസി മഠത്തില്‍ വിടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ കൊടുത്തു.
രക്ഷപ്പെടാനാവാതെ വെള്ളത്തില്‍ പൊങ്ങിക്കിടന്നും മറ്റും മൂന്ന് ദിവസം കൊണ്ടാണ് മുഴുവന്‍ പേരും മരിച്ചു തീര്‍ന്നത്. മൃത ശരീരങ്ങള്‍ കടലിലൂടെ ഒഴുകി നടന്നു. കഴുകനും പരുന്തുകളും മാടായി കടലിന് മുകളില്‍ മൃതശരീര ഭാഗങ്ങളുമായി തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു. എല്ലാം നോക്കി നില്‍ക്കാനെ കരയിലുള്ളവര്‍ക്ക് കഴിഞ്ഞുള്ളു.
ഈ സംഭവം നടക്കുമ്പോള്‍ 35-ന്റെ യൗവനത്തിലാണ് മഖ്ദൂം ഒന്നാമന്‍(റ). അതുകൊണ്ട് നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ മഹാനരുടെ ശ്രദ്ധ വന്നു വീഴുക സ്വാഭാവികം. ലോകരാഷ്ട്രീയ ഗതി വിഗതികള്‍ അവിടുന്ന് സാകൂതം വീക്ഷിക്കുന്നു.
എന്താണ് ലോക രാഷ്ട്രിയത്തില്‍ നടന്നു കൊണ്ടിരി ക്കുന്നത്? 1505-ല്‍ പോര്‍ച്ചുഗല്‍ രാജാവിന് വേണ്ടി കണ്ണൂര്‍ കടപ്പുറ ത്ത് സെന്റ് ആഞ്ചലോ കോട്ടക്ക് തറക്കല്ലിട്ടു. 11 ഏക്കര്‍ സ്ഥലം. 1506-ല്‍ ഈ കോട്ട തകര്‍ക്കാന്‍ വന്ന സ്വദേശികളെ പീരങ്കിക്കി രയാക്കി. 3000 പേരെ പോര്‍ച്ചുഗീസുകാര്‍ കൊന്നു. കേരളത്തിലെ നാട്ടു രാജാക്കന്മാരുടെ കപ്പലുകള്‍ പോലും പോര്‍ച്ചുഗീസുകാരില്‍ നിന്ന് അനുമതിപ്പത്രം വാങ്ങിയെ സഞ്ചരിക്കാവൂ എന്ന് വിദേശി മേധാവി ഉത്തരവിറക്കി. 1510-ല്‍ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ ഗോവ പിടിച്ചടക്കാന്‍ 1700 പോര്‍ച്ചുഗീസ് സൈന്യം കണ്ണര്‍ കോട്ടയില്‍ നിന്ന് പുറപ്പെട്ടു. 1522-ല്‍ ശൈഖ് വഫാത്താകുമ്പോള്‍ പറങ്കികള്‍ കിരാത വാഴ്ചയിലാണ്. 1525 ജനുവരിയില്‍ കണ്ണൂര്‍ അറക്കല്‍ രാജാവിന്റെ സൈനിക മേധാവി വലിയ ഹസനെ പിടിച്ചു കൊന്നു. 1545-ല്‍ അറക്കല്‍ രാജാവിനെ വധിച്ചു. 1550-ല്‍ പൊന്നാനി ജുമുഅത് പള്ളിക്കു നേരെ ആക്രമണം നടത്തി. ഹി: 957 ശവ്വാല്‍ 19 വ്യാഴാഴ്ച.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ ജീവിത കാലം കഴിഞ്ഞും കേരളത്തില്‍ പോര്‍ത്തുഗീസ് അക്രമങ്ങള്‍ തുടര്‍ന്നു.മരക്കാര്‍മാരുടെ ദീര്‍ഘകാല പടയോട്ടത്തിന് ജീവന്‍ പകര്‍ന്നത് ശൈഖ് സൈനുദ്ദീന്‍ അവര്‍കളായിരുന്നു.മലബാറില്‍ പോര്‍ത്തുഗീസിനെതിരെ നെഞ്ച് വിടര്‍ത്തി പൊരുതാന്‍ മരക്കാര്‍മാര്‍ക്ക് തുല്ല്യം മറ്റൊരു ശക്തിയുണ്ടായിരുന്നില്ല. മരക്കാര്‍മാരുടെ ഊര്‍ജ്ജമാവട്ടെ മഖ്ദൂം കുടുംബവും. എ.ഡി.1500 ന് തൊട്ടു പിറകെ അഡ്മിറലായി സ്ഥാനമേറ്റ കുഞ്ഞാലിമരക്കാര്‍ തരംഗം ഒരു നൂറ്റാണ്ട് വരെ നീണ്ടു നിന്നു.ഇതിനിടയില്‍ നാലു കുഞ്ഞാലിമാര്‍.26 യുദ്ധം.
സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ വിദേശ വാസത്തിനിടയില്‍ അവര്‍ക്ക് ഒട്ടനേകം ലോക പണ്ഢിതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. സുയൂഥി ഇമാം, സംഹൂദി(റ), ബാമഖ്‌റുമ, ശംസുദ്ദീന്‍ തന്‍ദാവി(റ), മകൂദി(റ), തുടങ്ങിയവര്‍ ഗുരു പരമ്പരയിലെ ചിലര്‍ മാത്രം. സഹപാഠികളിലുമുണ്ട് ലോകപ്ര ശസ്തര്‍. നൂറുദ്ദീന്‍ മഹല്ലി(റ),കമാലുദ്ദീന്‍ ദിമശ്ഖി(റ), ശിഹാബുദ്ദീന്‍ ഹിംസി(റ), ബദ്‌റുദ്ദീന്‍ സുയൂഥി(റ)തുടങ്ങിയവര്‍ സഹപാഠികളാണ്.
മലബാറില്‍ ക്രിസ്തുവല്കരണ ലക്ഷ്യവും കൊള്ളയു മായി പോര്‍ത്തുഗീസുകാര്‍ താണ്ഡവമാടുമ്പോള്‍ മേല്‍പറഞ്ഞ ലോകപണ്ഢിതരുടെ രാഷ്ട്രങ്ങളായ യമന്‍,തുര്‍കി, ഇറാഖ്, സിറിയ, ഫലസ്തീന്‍ എന്നിവിടങ്ങളിലും വിദേശിപ്പടയുടെ നുഴഞ്ഞുകയറ്റംനടക്കുന്നുണ്ട്. കിതാബ്പഠനത്തിന്റെ ഇടവേള കളില്‍ ഗുരുനാഥന്‍മാരും ശിഷ്യന്‍മാരും തമ്മില്‍, ശിഷ്യന്‍മാര്‍ തമ്മില്‍ അവരവരുടെ നാടിന്റെ നൊമ്പരങ്ങളും വികാരങ്ങളും ചര്‍ച്ചയാവും.സൂഫിവര്യരായ സൈനുദ്ദീന്‍ മഖ്ദൂം(റ) പ്രതിരോധ കേരളത്തിന്റെ ഉണര്‍ത്തുപാട്ട് രചയിതാവായി കാണപ്പെടുന്നത് ഈ പാശ്ചാത്തലത്തിലാണ്. ഹി: 928 ശഅബാന്‍ 16-ന് അവര്‍ വഫാതായി.57 വയസ്സ്. ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിക്ക് മുന്‍വശത്താണ്.
സന്താനങ്ങള്‍: അഞ്ച് മക്കളാണ് ശൈഖവര്‍കള്‍ക്ക്. മൂന്നാണും രണ്ടു പെണ്ണും. രണ്ടാത്തെ പുത്രന്‍ മുഹമ്മദുല്‍ ഖസ്സാലി(റ) മാഹി ചോമ്പാലില്‍ ഖാസിയായി. വിവാഹം കഴിച്ചു. അവിടെ താമസിച്ചു. ഹി: 947-ല്‍ അവിടത്തെന്നെ മരണം. മൂന്നാമത്തെ പുത്രന്‍ അബ്ദുല്‍ അസീസ്(റ) പത്തിലേറെ കിതാബുകള്‍ രചിച്ചു. അല്‍ഫിയയുടെ ശര്‍ഹ് കേരളത്തില്‍ കാണുന്നത് ‘ഇളാഫതിന്റെ’ ബാബ് മുതല്‍ ഇവരുടെതാണ്. പോര്‍ച്ചുഗീസിനെതിരെയുള്ള സമരങ്ങളില്‍ ഈ മകന്റെ പ്രത്യേക നിറസാന്നിദ്ധ്യം കാണാം. ഹി: 994-ല്‍ വഫാത്. ഖബര്‍ പിതാവിനരികെ.
ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അവര്‍കുളടെ ഒരു പുത്രിയെ വിവാഹം ചെയ്തത് സഹോദരി പുത്രന്‍ ഉസ്മാന്‍ (റ) ആണ്. (ജനനം ഹി: 910) ‘ഖത്‌റുന്നദാ’യുടെ ശര്‍ഹ് എഴുതിയ ഇവര്‍ മഖ്ദൂം(റ)യുടെ ശിഷ്യന്‍ കൂടിയാണ്. ഈ ദമ്പതികളുടെ പുത്രനാണ് ഹി: 948-ല്‍ ജനിച്ച അബ്ദുര്‍റഹ്മാന്‍ മഖ്ദൂം. ഉസ്മാന്‍ (റ)ന്റെ ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിയുടെ തെക്ക് ഭാഗത്ത് അടയാളപ്പെടുത്തിക്കാണാം.
മഖ്ദൂം ഒന്നാമന്‍ കൊച്ചിയില്‍ നിന്ന് ആദ്യം പൊന്നാനിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും പഠനാവ ശ്യാര്‍ത്ഥം വരുന്നു.വൈകാതെ മകന്‍ മുഹമ്മദ് മാഹി വടകര എത്തുന്നു. കേരളത്തിലെ മരക്കാര്‍ സാന്നിദ്ധ്യവും ഇതേ റൂട്ടില്‍ തല്‍സമയം സഞ്ചരിക്കുന്നതായി കാണാം.
കൊച്ചിയില്‍ അരിക്കച്ചവടവുമായി കഴിയുകയായിരുന്ന വ്യാപാരി കുടുംബമാണ് മരക്കാര്‍മാര്‍. കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ അവിടെ വ്യാപാരം നടത്തുന്ന മുസ്‌ലിംകളെ ദ്രോഹിച്ചു. 1503 മുതല്‍ക്ക് ഗതിമുട്ടിയ മരക്കാര്‍ വ്യാപാരികള്‍ പൊന്നാനി സീ പോര്‍ട്ട് താവളമാക്കി. കൊച്ചി വിട്ടു പൊന്നാനിയിലെത്തിയ ഈ മുസ്‌ലിം വ്യാപാരികളില്‍ നിന്ന് ഉശിരുള്ളവരെ ചേര്‍ത്ത് ഒരു നാവികപ്പട വാര്‍ത്തു സാമൂതിരി രാജാവ്. സേന തലവന്ന് സ്ഥാനപ്പേരും നല്‍കി-‘കുഞ്ഞാലി’. യുദ്ധത്തില്‍ അലി(റ)വിന്റെ മികവ് അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സ്ഥാനപ്പേര്. ഒന്നാം കുഞ്ഞാലിയുടെ പേര് മുഹമ്മദ്. ഇത് 1507-ന് മുമ്പാണ്.
1522-ല്‍ മഖ്ദൂം ഒന്നാമന്‍ വഫതാകുമ്പോള്‍ മരക്കാര്‍ സേന അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കണ്‍കുളി ര്‍ക്കേ കണ്ട് ആനന്ദിക്കുന്നുണ്ടായിരുന്നു.
1513-ല്‍ അധികാരത്തിലേറിയ സാമൂതിരി വംശത്തിലെ ഒരു രാജാവ് 9 വര്‍ഷം കഴിഞ്ഞ് മരണപ്പെട്ടതും 1522-ല്‍ തന്നെ. തല്‍സമയം ഗാമ ജന്മനാടായ പോര്‍ച്ചുഗലിലാണ്. 1498-ലും 1502 ലുമായി ഇന്ത്യയില്‍ നാവിക വ്യാപാര ദൗത്യം നിറവേറ്റി 1503 മുതല്‍ ജന്മദേശത്ത് കഴിയുകയാണ് ഗാമ. മഖ്ദൂം ഒന്നാമന്‍ വഫാതായി രണ്ട് വര്‍ഷം കഴിഞ്ഞ് 1524-ല്‍ പോര്‍ച്ചുഗീസുകാര്‍ ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയച്ചു. ഇത്തവണ വൈസ്രോയിയായിട്ടാണ് നിയമനം. പക്ഷെ, ഇന്ത്യയിലെത്തി താമസിയാതെ 1524 ഡിസംബര്‍ 24-ന് കൊച്ചിയില്‍ ഗാമ മരിച്ചു.1539-ല്‍ ശവശരീരാവശിഷ്ടം മാന്തിയെടുത്ത് കൊണ്ടുപോയി പോര്‍ച്ചുഗലിലെ വിഡ്വിഗ്വീറയില്‍ അടക്കി.
ഗാമക്ക് ലിസ്ബണില്‍ കാപ്പാട് എത്താനുള്ള റൂട്ട് മനസ്സിലായത് കെനിയക്കടുത്ത് വെച്ച് കണ്ടുമുട്ടിയ ഇബ്‌നു മാജിദ് എന്ന അറബി നാവികനില്‍ നിന്നായിരുന്നു. ഗാമയുടെ വൈസ്രോയി പട്ടം കെട്ടിയുള്ള വരവ് വര്‍ഷത്തിലാണ് (1524-ല്‍) ലക്ഷദ്വീപിലെ ആദ്യത്തെ രക്തസാക്ഷിത്വം(ശഹാദത്) സംഭവിക്കുന്നത്. മുസ്‌ലിംകളെ മുഖ്യ ശത്രുവായി കണ്ട പോര്‍ച്ചു ഗീസുകാര്‍ കണ്ണൂര്‍ അറക്കല്‍ രാജാവിനേയും ദ്വീപ് നിവാസി കളേയും നോട്ടമിട്ട് ദ്രോഹിച്ചു. ദ്വീപിലെ വരുമാനമാര്‍ഗമായ നാളികേരവും കയറുല്‍പന്നങ്ങളും കയറ്റിയ ദ്വീപ് ഓടങ്ങള്‍ കൂട്ടത്തോടെ കൊള്ളയടിച്ചുകൊണ്ടിരുന്നു. 1524-ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലക്ഷദ്വീപ് പിടിച്ചടക്കാന്‍ ശ്രമിച്ചു. ഹെന്‍ട്രിമെന്റസ് ജുമുഅക്ക് പിറകെ അമേനി ദ്വീപിലെ പള്ളിയിലേക്ക് പട്ടാളത്തെ കയറ്റി ! തകര്‍ക്കാന്‍ വിസമ്മതിച്ച മണ്ണേല്‍ ആറ്റക്കോയ എന്നവരെ പള്ളിയിലെ മുന്‍വാതില്‍ പടിയില്‍ പിടിച്ചു കിടത്തി കഴുത്തറുത്ത് വധിച്ചു. ഹി: 930 കഴിഞ്ഞ് ശവ്വാല്‍ 18 (എഡി 1524)നായിരുന്നു ഈ സംഭവം. മഖ്ദൂം വഫാതായി ചുരുക്കം വര്‍ഷം കഴിഞ്ഞ്. ശഹീദ് അവര്‍കളുടെ ഖബ്ര്‍ പ്രസ്തുത പള്ളിയുടെ മിഹ്‌റാബിന് പിന്നില്‍.
തെക്ക് കേരളത്തിലും ലക്ഷദ്വീപിലും ഈവിധത്തില്‍ പ്രശ്‌നസങ്കീര്‍ണത നിറഞ്ഞു നില്‍ക്കുമ്പോള്‍ വടക്ക് 1526-ല്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിക്കൊണ്ട് ബാബര്‍ ചക്രവര്‍ത്തി ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്നു. മഖ്ദൂം ഒന്നാമന്‍ വഫാതായതിന്റെ നാലാം വര്‍ഷം അധികാരത്തിലേറിയ ബാബര്‍ 1530 വരെ നാടു ഭരിച്ചു. പോര്‍ച്ചുഗീസുകാരുടെ ഗുജറാത്തു മോഹവും ഡല്‍ഹി മോഹവും നടക്കാതെ പോയത് ബാബറിന്റെ പിറകെ ഹുമയൂണ്‍ കബീറിന്റെയും തുടര്‍ന്നു വന്ന ഷാമാരുടെയും ശക്തികൊണ്ടാണ്. ഹുമയൂണ്‍ അധികാരത്തിലേറി (1530) രണ്ട് വര്‍ഷം കഴിഞ്ഞാണ് മഖ്ദൂം രണ്ടാമന്‍ ജനിക്കുന്നത്.
21. കുഞ്ഞി മരക്കാര്‍ വെളിയങ്കോട് ശഹീദ് (റ) (കുഞ്ഞാലിമരക്കാര്‍ വേറെയുണ്ട്)
സൈനുദ്ധീന്‍ മഖ്ദൂം അവ്വല്‍ ന്റെ കാലത്ത് യൗവ്വനത്തില്‍ തന്നെ പോര്‍ച്ചുഗീസിനെതിരെ കടലില്‍ പടവെട്ടി ശഹീദായി. വിവാഹ ചടങ്ങില്‍ നിന്നിറങ്ങിയതാണെന്ന് പിന്‍തലമുറയിലെ ജീവിച്ചിരിപ്പുള്ള കുടുംബാംഗങ്ങള്‍ പറയുന്നു. വെളിയങ്കോട് ഖബ്‌റ്.
22. സകരിയല്‍ അന്‍സാരി (826-926)
പേര്: സകരിയ. പിതാവ്: മുഹമ്മദ് അന്‍സാരി. പാരമ്പര്യത്തില്‍ ഖസ്‌റജി ഗോത്രക്കാരന്‍. കര്‍മ്മ ശാസ്ത്രവും തസവ്വുഫും മുറുകെപ്പിടിച്ച നേതാവ്. ഒരു സെക്കന്റെ് ഇടവേള ലഭിക്കുമ്പോഴേക്കും അല്ലാഹ് അല്ലാഹ് എന്ന് ദിക്ര്‍ ആവര്‍ത്തിക്കുന്നവര്‍. ഹി: 826-ല്‍ ജനനം. ഈജിപ്തിലേക്ക് പ്രവാസം. ആദ്യനാളുകളില്‍ വിശപ്പിന്റെ വിളി സഹിക്കവയ്യാതെ ബത്തക്കയുടെ പുറം തോട് പെറുക്കി ഭക്ഷിച്ചിട്ടുണ്ട്. ശ്രുതി വന്നതില്‍ പിന്നെ ഭരണാധിപന്റെ നിര്‍ബന്ധത്തില്‍ ഖാസി ജോലി ഏറ്റെടുത്തു. ഫത്ഹുര്‍റഹ്മാന്‍്, തുഹ്ഫതുല്‍ ബാരി, ശര്‍ഹു ഈസാഗോജി, അസ്‌നല്‍ മഥ്വാലിബ് ഗായതുല്‍ ഉസ്വൂല്‍, ശര്‍ഹുല്‍ ബഹ്ജ മുതലായവ സുപ്രസിദ്ധ രചനകാളാണ്. ഹാഫിള് ഇബ്‌നു ഹജര്‍ ഇവരുടെ ഗുരുവും ഇബ്‌നു ഹജര്‍ ഹൈത്തമി ശിഷ്യനുമാണ്. ജലാല്‍ മഹല്ലി ഇവരുടെ ഗുരുവും സ്വുയൂഥി ശിഷ്യനുമാണ്. എന്ന പോലെ കമാല്‍ ഇബ്‌നുല്‍ ഹുമാം ഇവരുടെ ഗുരുവും കമാല്‍ ഇബ്‌നു അബീ ശരീഫ് ശിഷ്യനുമാണ്. അഥവാ, രണ്ട് ഹജറിന് മദ്ധ്യേ! രണ്ടുജമാലിന് മദ്ധ്യേ! രണ്ട് കമാലിനു മദ്ധ്യേ! ശിര്‍ബീനി, രണ്ട് റംലിമാര്‍, ശഅറാനി എന്നിവരും ശിഷ്യ പ്രമുഖരത്രെ.നൂറ് വയസ്സ്.ഹി: 926-ല്‍ വഫാത്. ഇമാം ശാഫിഈ(റ)നരികെയാണ് ഖബ്ര്‍.ജാറമുണ്ട്.
23. ഇടിയങ്ങര മാമുക്കോയ ശൈഖ് (റ) (മുഹമ്മദുല്‍ ഹുമസി)
ജനനം കോഴിക്കോട്. പിതാവ് അറബ് നാട്ടില്‍ നിന്ന് വന്ന വ്യാപാരി അലാഉദ്ധീന്‍ ഹുമസി. മതപഠനം കഴിഞ്ഞ് വ്യാപാരത്തില്‍ ഇറങ്ങിയെങ്കിലും പ്രപഞ്ചത്യാഗ താത്പര്യത്താല്‍ അത് ഉപേക്ഷിച്ചു. ആത്മീയാന്വേഷണപര്യടനങ്ങള്‍ നടത്തി. ആത്മാജ്ഞാനികളില്‍ നിന്ന് ഇജാസത്ത് നേടി. മരണം: ഹി: 930 റജബ് 5-ന്. കോഴിക്കോട് അന്ത്യവിശ്രമം.
24. മുഹമ്മദ് ബക്‌രി (898-952)
പേര്: മുഹമ്മദ്. പിതാവ്: മുഹമ്മദ്. ഹിജ്‌റ 898-ല്‍ ഈജിപ്തില്‍ ജനനം. സകരിയ്യല്‍ അന്‍സാരി പ്രധാന ഗുരു. ഇബ്‌നു ഹജര്‍ ഹൈതമി ശിഷ്യരില്‍ പെടും. തഫസീര്‍, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, പണ്ഡിതന്‍, ഒട്ടേറെ രചനകള്‍. ഹി: 952-ല്‍ വഫാത്.
25. ഇബ്‌നു ഹജര്‍ ഹൈതമി(റ)
പേര്: അഹ്മദ്.അന്‍സാരികളില്‍ ചെന്നു ചേരുന്നതാണ് അവിടുത്തെ പൂര്‍വ്വ പിതാക്കന്‍മാരെന്ന് ശ്രുതിയുണ്ട്. പിതാമഹന്‍ അനിവാര്യതക്കല്ലാതെ സംസാരിക്കാറില്ല. മൗനം ധാരാളം. ഇതിനാല്‍ ഹജര്‍ എന്ന് വിളിപ്പേര് കിട്ടി. ജനനം: ഈജിപ്തിലെ അബുല്‍ ഹൈതം ഗ്രാമത്തില്‍ ഹി: 909-ല്‍. നാട്ടിലെ പതിവനുസരിച്ച് ദര്‍സില്‍ ചേര്‍ക്കും മുമ്പ് സയ്യിദ് അഹ്മദുല്‍ ബദവി (റ) എന്നവരുടെ മഖാമില്‍ കൊണ്ട് വന്ന് ഓത്തിന് തുടക്കം കുറിച്ചു. ഹി: 924-ല്‍ അല്‍-അസ്ഹറില്‍ ചേര്‍ന്നു. പ്രധാന ഗുരു സകരിയ്യല്‍ അന്‍സാരി(റ).പഠന സമയത്ത് അല്‍ഫിയ്യ എന്ന നഹ്‌വ് ഗ്രന്ഥത്തിന് ശര്‍ഹ് രചിച്ചു. ഹി: 41 മുതല്‍ താമസം മക്കയില്‍. അമ്പതിലധികം രചനകള്‍. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി! മഹാത്ഭുതം!! മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് എന്നിവ അവിടുത്തെ രചനകളില്‍ പ്രധാനങ്ങളാണ്. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് എഴുതിയയച്ച ഫത്‌വകള്‍ ലോകത്തിന് വലിയ മുതല്‍ക്കൂട്ടായി. അവ വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഫിഖ്ഹിയ്യായ മറുപടി അവിടുത്തെ തുഹ്ഫയില്‍ പണ്ഡിതര്‍ കണ്ടെത്തുന്നു. പലവിധ രോഗങ്ങളുണ്ടായിട്ടും മക്കയിലിരുന്നു കൊണ്ടുള്ള ദര്‍സും ഫത്‌വ നല്‍കലും അവസാനം വരെ തുടരാന്‍ ഭാഗ്യം സിദ്ധിച്ചു. ഹി: 974 റജബ് 23 തിങ്കളാഴ്ച പകല്‍ വഫാത്തായി. ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികില്‍ ഖബര്‍
26. സൈനുദ്ധീന്‍ മഖ്ദൂം(റ) രണ്ടാമന്‍
ഹി: 938 എഡി 1532 ല്‍ വടകരക്കടുത്ത് ചോമ്പാലില്‍ (കുഞ്ഞിപ്പള്ളി) ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ജനന മരണം സംബന്ധിച്ച് തറപ്പിച്ച് പറയുന്ന രേഖകള്‍ കണ്ടെത്തിയവരു ണ്ടാകാം. പേര്: അഹ്മദ്. പിതാവ്: മുഹമ്മദ് ഗസാലി(റ). പിതൃവ്യന്‍: അബ്ദുല്‍ അസീസ്(റ). മാതാവ്: വടകര ചോമ്പാലില്‍ ‘വലിയക ത്ത് കരകെട്ടി’തറവാട്ടിലെ ഒരു മതഭക്ത. ഉന്നത വ്യക്തിത്വ ങ്ങളെ സംഭാവന ചെയ്ത ഈ തറവാടിന് 1000 ത്തോളം വര്‍ഷത്തെ ഇസ്‌ലാമിക പാരമ്പര്യമുണ്ട്. ചോമ്പാല്‍ കടല്‍ത്തീരത്തുള്ള പഴയ ജുമുഅത് പള്ളി സ്ഥാപിച്ചത് ഈ തറവാട്ടുകാരാണ്. ഹി: 568-ല്‍. ഇതുകൊണ്ടൊക്കെ തന്നെയാവാം മഖ്ദൂം കുടുംബത്തില്‍ പിറന്ന മുഹമ്മദുല്‍ ഗസാലി(റ) വിവാഹത്തിന് ഈ തറവാട് തന്നെ തെരഞ്ഞെടുത്തത്. താബിഉകള്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ചോമ്പാല്‍ (കുഞ്ഞിപ്പള്ളി) മഹല്ലില്‍ എന്ന് അഹ്മദ് കോയ ശാലിയാതി. അല്‍ ബയാനുല്‍ മൗസൂഖ് കാണുക.
ചോമ്പാലിലാണ് ജനനമെങ്കിലും മഖ്ദൂം രണ്ടാമന്റെ പ്രധാന പഠനം പുറത്താണ്. പൊന്നാനിയില്‍ വെച്ച് ബട്കല്‍ സ്വദേശിയായ അല്ലാമ ഇസ്മാഈലുസ്സുക്‌രിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് ഒരു ചരക്ക് കപ്പലില്‍ മക്കത്തേക്ക് യാത്ര തിരിച്ചു. ഹജ്ജ് കഴിഞ്ഞു പഠനത്തിലേക്ക് തിരിഞ്ഞു. പത്ത് വര്‍ഷത്തെ മക്ക പഠനത്തിനിടയില്‍ പല ലോകപ്രശസ്ത പണ്ഡിത പ്രമുഖരേയും അഭിമുഖീകരിച്ചു. ശാഫിഈ മദ്ഹബിലെ പില്‍കാല അവസാന വാക്ക് എന്ന് പറയാവുന്ന ഇബ്‌നു ഹജറില്‍ ഹൈതമി(റ)യാണ് ഇക്കാലത്തെ പ്രധാന ഗുരുനാഥന്‍. പൊന്നാനിയിലെ പ്രധാന ഗുരുവായ ബട്കലി(റ) ഹി: 1005-ല്‍ വഫാതായി. മക്കത്തെ പ്രധാന ഗുരു ഹൈതമി(റ)നെ പൊന്നാനിയില്‍ കൊണ്ടുവരാന്‍ ശിഷ്യനു സാധിച്ചു എന്ന് പറയപ്പെടുന്നു.
ഹൈതമി(റ)യെ പോലെ ലോകോത്തര പണ്ഡിതരായ ഇമാം മുഹമ്മദ് റംലി(റ), ഇമാം ഖഥ്വീബുശിര്‍ബീനി, ഇമാം ബാമഖ്‌റൂമ ഹള്‌റമി തുടങ്ങിയവരുമായി വൈജ്ഞാനിക കൂട്ടു ജീവിതത്തിന് മഖ്ദൂം സഗീറിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
കോഴിക്കോട് ഖാളിയായിരുന്ന അല്ലാമ അബ്ദുല്‍ അസീസ്(റ) (മരണം: ഹി: 1010) കണ്ണൂര്‍ ജില്ലയില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനി പുറത്തില്‍ (മറണം: 983) കോഴിക്കോട് ശൈഖ് അലാഉദ്ധീന്‍ ഹുമസി (മരണം: 980)നാഗൂര്‍ ശൈഖ് ശാഹുല്‍ ഹമീദ്(റ) (മരണം: 977), മുല്ല അലിയ്യുല്‍ ഖാരി (മിര്‍ഖാത്തിന്റെ രചയിതാവ്) (മരണം 1014) തുടങ്ങിയ ലോക പണ്ഡിതരും സ്വൂഫികളും സൈനുദ്ധീന്‍ മഖ്ദൂം സഗീറിന്റെ ജീവിത കാലത്ത് പലതുറകളിലായി രംഗത്തുണ്ട്.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് ശൈഖ് മഖ്ദൂം(റ). ശാഫിഈ മദ്ഹബില്‍ സുപ്രസിദ്ധമായ ‘ഫത്ഹുല്‍മുഈന്‍’എന്ന ഗ്രന്ഥം മഖ്ദൂം സ്വന്തം കൃതി (ഖുര്‍റതുല്‍ ഐന്‍) യ്‌ക്കെഴുതിയ വിശദീകരണമാണ്. ഈ വിശദീകരണത്തിന് പില്‍ക്കാലത്ത് പലരും വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അല്ലാമ അലി ബാസബ്‌രീന്‍ എന്നവരുടെ വ്യാഖ്യാനം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കയ്യെഴുത്ത് പ്രതിയില്‍ നിന്ന് ഉദ്ധരിച്ചു കൊണ്ട് ഇമാം ശര്‍വാനി തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ കൊടുക്കുന്നുണ്ട്. ചാലിയം ഖുതുബ്ഖാനയില്‍ കയ്യെഴുത്തു പ്രതി.
എന്നാല്‍ മറ്റൊരു വ്യാഖ്യാനമായ’ഇആനത്തു ത്വാലിബീന്‍’സാര്‍വത്രികമായി ലഭ്യമാണ്. ഹി: 1310-ല്‍ വഫാതായ സയ്യിദ് ബക്‌രി (റ)(മക്ക)യാണ് ഇതെഴുതിയത്. യമനി പണ്ഡിതന്‍ സയ്യിദ് അലിസഖാഫ് രചിച്ച’തര്‍ശീഹ്’മറ്റൊരു വ്യാഖ്യാനമാണ്.
ശൈഖ് മഖ്ദൂം (റ)ന്റെ തസ്വവ്വുഫ് ശാസ്ത്രകൃതിയാണ് ‘ഇര്‍ശാദ്’. തുഹ്ഫതുല്‍ മുജാഹിദീന്‍ എന്നത് ചരിത്ര വിവരണം
മത പണ്ഡിതനായ ശൈഖ് മഖ്ദൂം സഗീര്‍ (റ) ഇന്ത്യന്‍ രാഷ്ട്രിയത്തിലിറങ്ങാതെ ഇറങ്ങുന്ന കാഴ്ച്ചയാണ് അവിടുത്തെ ലോക പ്രശസ്ത ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീനില്‍. പണ്ഡിത ധര്‍മ്മമാണ് ഇവിടെ മഹാന്‍ നിറവേറ്റിയത്. ഇന്ത്യ പോര്‍ച്ചുഗീസുകാരാല്‍ ഭരിക്കപ്പെടാന്‍ പോകുന്ന രാഷ്ട്രിയ മലക്കം മറിച്ചിലുകള്‍ വെറും കയ്യോടെ നോക്കി നില്‍ക്കാന്‍ ശൈഖിന് കഴിഞ്ഞില്ല. മൂര്‍ച്ചയുള്ള ആയുധം പേനയാണല്ലോ. ശൈഖ് അത് പുറത്തെടുത്തു. ഇന്ത്യയിലും പുറത്തുമുള്ള മുസ്‌ലിംകളെ പോര്‍ച്ചുഗീസിന്നെതിരെ അണിനിരത്താന്‍’പുണ്യയോദ്ധാക്കള്‍ക്ക് പാരിതോഷികം’ എഴുതി. നാല് ഭാഗങ്ങളുള്ള ഈ കൃതിയുടെ നാലാം പകുതിയില്‍ എഡി 1498 മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസ് പരാക്രമങ്ങള്‍ വിവരിച്ചട്ടുണ്ട്. ശൈഖവര്‍കളുടെ 51-ാം വയസ്സിലാണ് 1583-ന്റെ വാര്‍ത്തകള്‍. ഹി: 991ലാണ് അവിടുത്തെ വഫാത് ഉണ്ടായതെന്ന് ‘താരീഖുല്‍ ഇസ്‌ലാം ഫില്‍ ഹിന്ദ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 1583 വരെയുള്ള സംഭവ വികാസങ്ങള്‍ക്ക് ശേഷമുള്ള പോര്‍ച്ചുഗീസ് താണ്ഡവങ്ങള്‍ വരച്ചു കാണിച്ചു കൊണ്ടുള്ള മറ്റൊരു കൃതി നമുക്ക് ലഭിക്കാത്തതില്‍ നിന്ന് ഊഹിക്കാവുന്നത് 1583-ന്റെ പിറകെ ശൈഖവര്‍കള്‍ അധികകാലം ജീവിച്ചിരുന്നിട്ടുണ്ടാവില്ല എന്നാണ്. എഡി 1532-ല്‍ ജനിച്ച മഖ്ദൂം രണ്ടാമന് 1542 മുതല്‍ക്കുള്ള കേരള രാഷ്ട്രിയം അനുഭവിച്ച അറിവുണ്ട്. അപ്പോള്‍ 41 വര്‍ഷത്തെ വിവരണം തുഹ്ഫതുല്‍ മുജാഹിദീനില്‍ നാം വായിക്കുന്നത് സമകാലികതയോടുള്ള ഒരു പണ്ഡിതന്റെ ഇടപെടലാണ്. 1498 മുതല്‍ 1542 വരെയുള്ള 44 വര്‍ഷത്തെ വിവരണം പിതാവിന്റെയും പിതൃവ്യന്മാരുടെയും പിതാമഹന്റെയും ചൂടുള്ള അനുഭവങ്ങളുടെ ചിത്രീതകരണവും. സ്വന്തം കുടുംബാംഗങ്ങള്‍ക്കു കൂടി സജീവ പങ്കാളിത്തമുള്ള 85 വര്‍ഷത്തിന്റെ ചുടു വാര്‍ത്തകള്‍ ചൂടപ്പമാക്കി കരയിലേയും കടലിലേയും പതക്കുന്ന മുസ്‌ലിം ചോരയിലേക്ക് വിളമ്പിക്കൊടുത്തതാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍!
ആ ചൂടുവാര്‍ത്തകളില്‍ ചിലത്:
ഹി: 915 റമളാന്‍ 22-ന് (എഡി 1510) പോര്‍ച്ചുഗീസ് സേന കോഴിക്കോട്ടെത്തി. പട്ടണം ആകെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ മിസ്ഖാല്‍ പള്ളി അഗ്നിക്കിരയാക്കി.
മഖ്ദൂം രണ്ടാമന്‍ ജനിക്കുന്നതിന്റെ 22 വര്‍ഷം മുമ്പാണ് പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ‘നഖൂദ’ എന്ന അറബി വ്യാപാരി പണി കഴിപ്പിച്ച മിസ്ഖാല്‍പള്ളി അഗ്നിക്കിര യാക്കുന്നത്. ഈ ദുരന്തത്തിന്റെ 500-ാം വാര്‍ഷിക ഓര്‍മ്മ 2010-ല്‍ കോഴിക്കോട്ടുകാര്‍ പുതുക്കി. പോര്‍ച്ചുഗീസുകാര്‍ കത്തിച്ചുവെ ങ്കിലും നാട്ടുകാര്‍ അറ്റക്കുറ്റപ്പണി കഴിച്ചു പള്ളി നില നിര്‍ത്തുകയു ണ്ടായി. ഇപ്പോള്‍ ഈ പൗരാണിക മസ്ജിദ് പഴയ രൂപ ഭാവത്തില്‍ മിനുക്കിപ്പണിയുകയാണ് പൊതുസമൂഹം.
മറ്റൊരു ചൂടുള്ള റിപ്പോര്‍ട്ട് മഖ്ദൂം നല്‍കുന്നത്.
” പോര്‍ച്ചുഗീസുകാരുടെ ലൈസന്‍സ് നേടിയില്ല എന്ന കാരണത്തിന് ഹി: 944-ല്‍ (എഡി 1537) കുട്ടി ഇബ്‌റാഹിം മരക്കാരെയും തന്റെ കൂട്ടുകാരെയും ‘പറവണ്ണ’ പട്ടണത്തില്‍ കയറി കൊല്ലുകയും പട്ടണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു പോര്‍ച്ചുഗീസ്. കുരുമുളക് കയറ്റി ജിദ്ദയിലേക്കയച്ച തന്റെ കപ്പലിന് അധിനിവേശ ശക്തിയോട് ലൈസന്‍സ് വാങ്ങിയിരുന്നില്ല കുട്ടി ഇബ്‌റാഹിം.
പറവണ്ണയെയും, താനൂരിനേയും പരപ്പനങ്ങാടിയെയും തിക്കോടിയെയുമെല്ലാം തുഹ്ഫതുല്‍ മുജാഹിദീന്‍ വഴി ലോകയൂണിവേഴ്‌സിറ്റികളിലെത്തിച്ച മഖ്ദൂം രണ്ടാമന്‍ അവിടുത്തെ ‘ഫത്ഹുല്‍ മുഈന്‍’ വഴി തെങ്ങോലയെയും തെങ്ങോലപ്പു ഴുവിനേയും കേരള ഗ്രാമങ്ങളിലെ പുരമേച്ചില്‍ ശൈലിയെയും ലോ ക കര്‍മ്മശാസ്ത്രജ്ഞന്‍മാരുടെ വായനക്ക് ഒരുക്കിക്കൊടുത്തു.
നജസുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സ്ഥലത്തെത്തി യപ്പോള്‍ ജന്മനാട്ടിലെ തെങ്ങോലകളില്‍ ഒളിച്ചു പാര്‍ക്കുന്ന ചെറുജീവികളുടെ കാഷ്ടം ചിന്താവിഷയമായി. മഴയത്ത് തെങ്ങോലയില്‍ നിന്ന് ഇറ്റിവീഴുന്ന വെള്ളം തലയിലും വസ്ത്രത്തിലും തട്ടിയാല്‍ തെങ്ങോലപ്പറമ്പിലൂടെ നടക്കുന്നവര്‍ വിഷമിക്കും. പ്രസ്തുത കാഷ്ടം കാരണം ഓലയിലെ വെള്ളം മലിനമായിരിക്കുമല്ലോ. ഓലകൊണ്ട് വീടുമേഞ്ഞാല്‍ വീടിന്റെ ഇറയത്ത് വെച്ച പാത്രത്തില്‍ പതിക്കുന്ന വെള്ളത്തിനും ബാധകമാണ് ഈ പ്രയാസം. കേരളീയന് പ്രത്യേകമായും അല്ലാത്തവര്‍ക്ക് പൊതുവായുമുള്ള ഈ പ്രശ്‌നം ബഹു: മഖ്ദും അവര്‍കള്‍ കുരുക്കഴിച്ചു. പ്രസ്തുത ജീവിയുടെ കാഷ്ടം തട്ടാതെ വെള്ളം സൂക്ഷിക്കുക പ്രയാസമാവുമ്പോള്‍ മലിനമെങ്കിലും വിടുതിയുണ്ടെന്നാണ് ഉസ്താദ് ഇബ്‌നു ഹജര്‍(റ) നെയും സുയൂഥ്വി ഇമാമിനെയും മറ്റു പ്രമുഖരെയും ഉദ്ധരിച്ചുകൊണ്ട് മഖ്ദൂം രണ്ടാമന്‍ രേഖപ്പെടുത്തുന്നത്.
27. സയ്യിദ് മദനി തങ്ങള്‍ ഉള്ളാള്‍(റ)
കാസര്‍ഗോഡിനും മംഗലാപുരത്തിനുമിടക്ക് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഉള്ളാളം’ ചരിത്രമുറങ്ങുന്ന സ്ഥലമാണ്. നാല് നൂറ്റാണ്ട് മുമ്പ് മംഗലാപുരം വഴി അവിടെ വന്നിറങ്ങി ബഹു: സയ്യിദ് ശരീഫില്‍ മദനി(റ). വന്നത് മദീനയില്‍ നിന്ന്. ബഹ്‌റില്‍ മുസ്വല്ലായിട്ടായിരുന്നു യാത്രയെന്ന് പല തലമുറ കൈമാറിയുള്ള ചരിത്രം പറയുന്നു.
അജ്മീറിലെത്തിയ ഖാജാ മുഈനുദ്ധീന്‍ (ഖ.സി) അവര്‍കള്‍ക്ക് സംഭവിച്ചത് പോലെ ഉള്ളാളത്തിലെത്തിയ സയ്യിദവര്‍ കള്‍ക്കും സംഭവിച്ചു. അഥവാ, അത്ഭുതങ്ങള്‍ കണ്ട് വിസ്മയം കൊണ്ട ജനം ബഹു: സയ്യിദരെ നെഞ്ചേറ്റി. വിശ്വാസികള്‍ വര്‍ദ്ധി ച്ചു. നാട് ഇസ്‌ലാമികമായി ഉണര്‍ന്നു. പരിസരത്ത് ജാതിമത ഭേദമെ ന്യേ അംഗീകാരം.
ഒരു ജീവിതം പൂര്‍ണ്ണമായി ഇസ്‌ലാമിക പ്രബോധനത്തിന് സമര്‍പ്പിച്ച ബഹു: സയ്യിദവര്‍കള്‍ ഉള്ളാളിന്റെ മണ്ണില്‍ തന്നെ വഫാതായി. നാടിനെ പ്രശസ്തമാക്കി. ജീവിച്ചിരുന്ന നാല് നൂറ്റാണ്ട് മുമ്പത്തതിനെ ക്കാള്‍ മരണശേഷമുള്ള കേളി മികച്ചു നില്‍ക്കുന്നു. അവിടുത്തെ ദര്‍ഗയില്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിപുല ഉറൂസ് കേരളത്തിലും കര്‍ണാടകയിലും നടക്കുന്ന ഉറൂസുകളില്‍ ഒന്നാം സ്ഥാനത്താണ്. ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന മത പ്രസംഗ പരമ്പരയും പേക്കൂത്തുകളില്ലായ്മയും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് വിശ്വാസികള്‍ ഉള്ളാളത്തിലെ ഉറൂസിലേക്ക് അറവിന് വേണ്ടി ആടിനെ നേര്‍ച്ചയാക്കി കഴുത്തില്‍ സഞ്ചി കെട്ടിത്തൂക്കി കയറൂരി വിടുന്നു. കൂടെ ഇടയനില്ലാതെ ഈ ആടുകള്‍ സംസ്ഥാനങ്ങള്‍ താണ്ടി സമയമാവുമ്പോള്‍ ഉള്ളാളെത്തെത്തുന്നു. ചിലപ്പോള്‍ അവ തീവണ്ടി കയറിയും സവാരി ചെയ്യുന്നു! തടയപ്പെടാറില്ല. ഇറക്കിവിടപ്പെടാറില്ല. വലിയ്യിന്റെ മരണാനന്തര കറാമത്ത് സംബന്ധിച്ച് മിണ്ടാ പ്രാണികള്‍ നടത്തുന്ന മൊബൈല്‍ ദഅ്‌വ!! പുത്തന്‍ വാദികളും കയറാറില്ലെ ഈ തീവണ്ടികളില്‍?
28. പെരിങ്ങത്തൂര്‍ അലികൂഫി (റ)
ഇറാഖിലെ കൂഫ സ്വദേശി. ആത്മീയ ജ്ഞാനം നേടിയ മഹാനര്‍ നാടുവിട്ടു പെരിങ്ങത്തൂര്‍ കനകമലക്കുന്നില്‍ വാസമുറപ്പുച്ചു. വലിയ്യിന്റെ സാന്നിദ്ധ്യം പ്രദേശവാസികളായ അമുസ്‌ലികളില്‍ മാറ്റം സൃഷ്ടിച്ചു. പള്ളിക്ക് സ്ഥലവും മുസ്‌ലിം വീടുകളും ഇതിന്റെ ഫലമായിരുന്നു. ഇന്ന് പെരിങ്ങത്തൂര്‍ അറിയപ്പെട്ട കേന്ദ്രമാണ്.
69. നാഗൂര്‍ ശാഹ് അബ്ദുല്‍ ഖാദിര്‍ (ശാഹുല്‍ ഹമീദുന്നാഗൂരി)
ഉപ്പ വഴിയും ഉമ്മ വഴിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീ ലാനിയില്‍ എത്തുന്നു. ജനനം: ഹി: 910-ല്‍ മാണിക്കപ്പൂരില്‍. എട്ടാം വയസ്സോടെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. മറ്റു വിദ്യകളില്‍ മുഴുകി. 18-ാം വയസ്സില്‍ ആത്മജ്ഞാനം തേടി യാത്ര. ഗവാലഹീറില്‍ ശൈഖ് മുഹമ്മദ് ഗൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അഞ്ച് ത്വരീ ഖത്തിന്റെ പ്രാതിനിധ്യം സ്വീകരിച്ചു. 23-ാം വയസ്സില്‍ ഗുരുവിന്റെ അനുമതിയോടെ കരവഴി ഹജ്ജിന് ലക്ഷ്യമിട്ടു. മാതാപിതാക്കളോട് സമ്മതം വാങ്ങാനും അജ്മീര്‍ സിയാറത്തി നുമായി പുറപ്പെട്ടു. യാത്രയില്‍ നാനൂറ് അനുയായികള്‍. വഴിനീളെ കറാമത്തുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ പ്രദേശങ്ങള്‍ ചലനാത്മക മായി. അജ്മീര്‍, ലാഹോര്‍ വഴിയുള്ള യാത്രയില്‍ ഒട്ടനവധി നദികള്‍ സംഘം മുറിച്ചു കടന്നത് വാര്‍ത്തയായിട്ടുണ്ട്. ഖുറാസാന്‍, കഞ്ചാം മുറിച്ചു കടക്കുന്നതിനിടയില്‍ പെട്ടെന്ന് പിതാവിന്റെ മരണ രോഗം അറിയുകയും ഒരാഴ്ച്ചക്കകം വീട്ടിലെത്തുകയും ചെയ്തു. ഹി: 938 ജമാദുല്‍ അവ്വല്‍ 10-ന് പിതാവ് മരിച്ചു. സംസ്‌കരണച്ചടങ്ങുകള്‍ കഴിഞ്ഞ് വീണ്ടും യാത്ര. ബുഖാറ ബല്‍ഖ് വഴി കടക്കിലെത്തി. ഏതാനും ദിവസം അവിടെ പാര്‍ത്തു. കടല്‍ വഴി ജിദ്ദയിലെത്തി. വയസ്സ് 29. ഹജ്ജും മദീന യാത്രയും കഴിഞ്ഞ് വീണ്ടും മക്കയിലെത്തി. നാളുകള്‍ കഴിഞ്ഞ് വീണ്ടും മദീനയില്‍. ഗര്‍ബല, ബാഗ്ദാദ്, ഥൂരിസീന, മക്ക, മദീന എന്നിവിടങ്ങളില്‍ സിയാറത്തും സിയാഹതുമായി 9 വര്‍ഷം പിന്നിട്ടു. 38-ാം വയസ്സില്‍ തിരിച്ചു ജിദ്ദ വഴി മലബാറിലേക്ക്. കണ്ണൂരും പൊന്നാനിയും വന്ന് താമ സിച്ചു. മഖ്ദൂമുമാരുമായി ഇടപഴകി. ശേഷം സിലോണിലേക്ക്. ആദം മല കയറി. ശേഷം ഇന്ത്യയില്‍ കീളക്കരയിലെത്തി. രാമ നാഥ്, കായല്‍ പട്ടണം, മേല്‍പാളയം, തെങ്കാശി, മധുര, തൃശ്ശി നാപള്ളി, തഞ്ചാവൂര്‍, തിരുവാളൂര്‍, കോത്താനൂര്‍ എന്നിവിടങ്ങ ളിലെല്ലാം അനുയായികള്‍ക്കൊപ്പം സഞ്ചരിച്ചു. അവിടങ്ങളില്‍ നാ ടുവാഴികളേയും പ്രഭുക്കളെയും വിഗ്രഹാരാധകരേയും കറാമത്തുകള്‍ വഴി മയപ്പെടുത്തിയെടുത്തു. ഇസ്‌ലാമി ലേക്കടുപ്പിച്ചു. 40-ാം വയസ്സില്‍ നാഗൂരില്‍. തുടര്‍ന്നുള്ള ജീവിതം നാഗുര്‍ കേന്ദ്രീകരിച്ചായിരുന്നു. ഹി: 978-ല്‍ അവിടെ വഫാത്. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനുമായി ബന്ധപ്പെട്ടിരുന്നു.മഖ്ദൂമിന്റെ വഫാത് സമയം നാഗൂര്‍ ശൈഖിന് 18 വയസ്സ്.
29. കീളക്കര സദഖതുല്ലാഹില്‍ ഖാഹിരി(റ)
ഹി:1040-ല്‍ കായല്‍പട്ടണത്ത് ജനനം.പിതാവ് സ്വൂഫി വര്യര്‍ സുലൈമാന്‍.പ്രധാനഗുരു ചിന്നനൈനവലി.അഞ്ചു വര്‍ഷം മക്കയില്‍ പഠനം.ഖുഥ്ബിയ്യത്തിന് പുറമെ നിരവധി രചനകള്‍.ഹി:1112ന് കീളക്കരയില്‍ വഫാത്.ജാറമുണ്ട്.
30. നാഗൂര്‍ യൂസുഫ് (റ)
ഹി:939 ല്‍ ലാഹൂര്‍ ജനനം-പിതാവ് നൂറുദ്ദീന്‍ മുഫ്തി.ശാഹുല്‍ ഹമീദുന്നാഗൂരി(റ)യുടെ ശിക്ഷണത്തില്‍ 7-ാം വയസ്സ് മുതല്‍ വളര്‍ന്നു.ശൈഖിന്റെ വഫാതിന് ശേഷം അവിടത്തെ ഖലീഫ.എട്ട് സന്താനങ്ങള്‍.നാഗൂര്‍ ശൈഖിന്റെ ദര്‍ഗ്ഗയുടെ നടത്തിപ്പ് ഈ തലമുറയിലാണ്.ഹി:1031 ല്‍ മരണം നാഗൂറില്‍
31. കവരത്തി ദ്വീപ് സയ്യിദ് ഖാസിം (റ)
ജീലാനി പരമ്പരയില്‍പെട്ടവര്‍.ഇറാഖില്‍ ജനനം.ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വഫാതായി.മക്കയില്‍ താമസിച്ചു പഠിച്ചിട്ടുണ്ട്.ആത്മീയജ്ഞാന സംബന്ധിയായ യാത്രക്കിടയില്‍ കണ്ണുരിലെത്തി.അറക്കല്‍ രാജവംശത്തിന്റ ഭരണപ്രദേശമായ കവരത്തിയില്‍ ക്ഷണിക്കപ്പെട്ടു-അവിടെ വഫാത്.ജാറമുണ്ട്.
32. നൂറുദ്ദീന്‍ ശാലിയാത്തി(റ)
ജനനം കണ്ണൂര്‍ ജില്ലയിലെ പുറത്തില്‍ . പിതാവ് കമാലുദ്ദീന്‍ ശൈഖ്(റ). പിതാമഹന്‍ അബ്ദുല്‍ ഖാദിര്‍ സാനി പുറത്തില്‍. ഹമദാനി കുടുംബം. പൊന്നാനിയില്‍ പഠനം. ചെറു പ്രായത്തില്‍ തന്നെ കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ നാട്ടിലറിയപ്പെട്ടു. കണ്ണൂര്‍ മുസ്‌ലിം രാജകുടുംബം ആദരവോടെ സംരക്ഷിച്ചു. സുഹ്‌റവര്‍ദിയ്യ ഥ്വരീഖത് പിതാവില്‍ നിന്ന് സ്വീകരിച്ചു. പര്യടനത്തിനിടയില്‍ ശാലിയത്ത് എത്തി സ്ഥിരതാമസമാക്കി. ഹി: 1041-ല്‍ അവിടെ വഫാത്.
33. സയ്യിദ് ഹസന്‍ ജിഫ്രി (റ)
ജനനം യമനിലെ തരീം. പിതാവ്; സയ്യിദ് മുഹമ്മദ് ജിഫ്രി (റ). കുറ്റിച്ചിറയിലെ ശൈഖ് ജിഫ്രിയുടെ ജ്യേഷ്ട സഹോദരന്‍. മമ്പുറം തങ്ങളുടെ അമ്മാവന്‍. മരണം മമ്പുറത്ത്. മഖാമില്‍ ഖബ്ര്‍.
34. സയ്യിദ് ശൈഖ് ജിഫ്‌രി (റ) കോഴിക്കോട്.
ഹി: 1139-ല്‍ ഹളര്‍മൗതിലെ ‘തരീം’ ദേശത്ത് ജനനം. (യമന്‍) പിതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി. പഠനം കഴിഞ്ഞ് 20-ാം വയസ്സില്‍ വ്യാപാര സംഘത്തിനൊപ്പം പായക്കപ്പല്‍ വഴി ഹി; 1159 (എ.ഡി 1741) ല്‍ കോഴിക്കോട്ടു വന്നിറങ്ങി. സ്ഥലം ഖാസിയ് ക്കൊപ്പം സാമൂതിരിയുടെ സ്വീകരണം. രാജാവന്റെ വക കാഴ്ച യായി മാളിയേക്കല്‍ വീടും കല്ലായിയില്‍ തെങ്ങിന്‍ തോട്ടവും നല്‍കി. കൊയിലാണ്ടിയില്‍ സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങളുടെ ശിഷ്യത്വം. ഇരുവരും കേരളമാകെ സഞ്ചരിച്ചു ദീനി ഉണര്‍വ്വേകി. പള്ളികള്‍ പണിതു. ഹജ്ജ്, ബൈതുല്‍ മുഖദ്ദസ് യാത്ര, സ്വദേശ സന്ദര്‍ശനം കഴിഞ്ഞ് വീണ്ടും കോഴിക്കോട്ടെത്തി. മൈസൂര്‍ സിംഹം ടിപ്പു സുല്‍താന്‍, പിതാവ് ഹൈദരലീഖാന്‍ മുതലായവര്‍ തങ്ങളുടെ മുരീദുമാരാണ്. ഗ്രന്ഥരചയിതാവായിരുന്നു. ബോംബെയില്‍ നിന്ന് വന്ന് കൊണ്ടോട്ടി പ്രത്യക്ഷപ്പെട്ട മെസ്മരിസക്കാരന്‍ മഹമ്മദുഷായെയും തന്റെ വ്യാജ ഥ്വരീഖതി നെയും തൊലിയുരിച്ചു. വഹാബിസത്തെ ഖണ്ഡിച്ചു ഗ്രന്ഥമെ ഴുതി.
ടിപ്പുസുല്‍താന്‍ തങ്ങളെ കാണാനെത്തി മടങ്ങുമ്പോള്‍ രാജാവിന്റെ വക കാഴ്ച തങ്ങള്‍ സ്വീകരിക്കാന്‍ മടിച്ചു. നിര്‍ബന്ധം പിടിച്ചപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് കുടിവെള്ളം പദ്ധതി സ്വീകരിക്കാമെന്നായി. അതാണ് മാനാഞ്ചിറ. സാമൂതിരി മാനവിക്രമന്‍ ഭൂമി നല്‍കി. ടിപ്പു ചെലവ് വഹിച്ചു. തങ്ങള്‍ സ്ഥലം നിര്‍ണ്ണയിച്ചു. ഹി: 1222 ദുല്‍ഖഅദ് 8-ന് വഫാത്. (1808)കുറ്റിച്ചിറ ജിഫ്രി ഹൗസില്‍ അന്ത്യ വിശ്രമം.
35. ടിപ്പു സുല്‍ത്താന്‍
എഡി 1753-ല്‍ മൈസൂരില്‍ ജനനം. പിതാവ് ഹൈദരലി. പിതാവ് ആര്‍ക്കാട്ടിലെ വിഖ്യാതനയ ആത്മീയഗുരു ടിപ്പുസുല്‍താന്‍ ആലിയ എന്ന ശൈഖിന്റെ മുരീദായിരുന്നു. മകന് ഗുരുവിന്റെ പേര് നല്‍കി. മതശിക്ഷണത്തില്‍ വളര്‍ത്തി. അഞ്ചു ഭാഷയും രാഷ്ട്രീയവും യുദ്ധതന്ത്രവും യൗവ്വനമാവുമ്പോഴേക്ക് ടിപ്പു വശമാക്കി. 1782 ഡിസംബര്‍ 12-ന് പിതാവ് മരിച്ചതോടെ പിതാവിന്റെ രാജപദവിയിലേറി. ഡെച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ ഇവര്‍ മൂവരും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതത് നാടുവാഴികളെ തകര്‍ത്ത് വിദേശ ഭരണം ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. തല്‍സമയത്ത് പൊന്നാനിയിലെ പട്ടാളക്യാമ്പിലായിരുന്ന ടിപ്പു നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പിതാവിന്റെ മരണ വസ്വിയത് കിട്ടി. അതിലിങ്ങനെ വായിക്കാം : …. ഞാന്‍ എന്റെ രാഷ്ട്രത്തെ ഇതാ നിന്നെ ഏല്‍പിക്കുന്നു…. ഔറം ഗസീബിന്റെ മരണാനന്തരം ഭാരതത്തിന് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലാതായിരിക്കുന്നു. വിദേശികളുടെ പോരാട്ടത്തിന്റെ നൃത്തരംഗമായിരിക്കുന്ന ഈ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ അമുസ്‌ലിംകള്‍ക്ക് സാധ്യമല്ല. ഇന്നാട്ടിനെ വിപത്ഘട്ടങ്ങളില്‍ നിന്ന് പരിരക്ഷിക്കേണ്ട കര്‍ത്തവ്യം നിനക്കുണ്ട്. നീ പ്രധാനമായും നേരിടേണ്ടിവരിക പാശ്ചാത്യരോടായിരിക്കും. ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്നാട്ടില്‍ അവര്‍ക്ക് കൂടുതല്‍ ശക്തി കരഗതമായി വരികയാണ്….’
മൈസൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, കൊടുങ്ങല്ലൂര്‍, ചേറ്റുവ, പൊന്നാനി, മലബാര്‍, മംഗലാപുരം കേന്ദ്രീകരിച്ച് നിരവധി പോരാട്ടങ്ങള്‍ ബ്രിട്ടീഷുമായി, അവരുടെ ആശ്രിതരായ നാടുവാഴികളുമായി ബഹു.ടിപ്പു നടത്തി. 1784 മാര്‍ച്ച് 12-ന് മംഗലാപുരത്ത് വെച്ച് ഇംഗ്ലീഷ്‌കാരുമായുള്ള യുദ്ധം വലിയ ഗുണം ചെയ്തു ഈ നാടിന്. 1788 ഏപ്രിലില്‍ ചെറുസേനയോടെ ടിപ്പു താമരശ്ശേരി ചുരം വഴി മലബാറിലെത്തി. കോഴിക്കോട്ട് സാമൂതിരിയും ടിപ്പുവും രാഷ്ട്രീയ കൂടിക്കാഴ്ച നടത്തി. ടിപ്പുവും സൈന്യവും ക്യാമ്പു ചെയ്ത ഇടം ‘പാളയം’ എന്ന് ഇന്ന് അറിയപ്പെടുന്നു. മലബാറില്‍ തന്റെ ഭരണ തലസ്ഥാനം ബേപ്പൂര്‍, കടലുണ്ടി, ചാലിയാര്‍ പുഴ എന്നിവക്കരികെ ഫാറൂഖാബാദ് എന്ന പേരില്‍ സ്ഥാപിച്ചു- ഇന്നത്തെ ഫറോഖ്. കോട്ട ഇന്നുമുണ്ട്. കോട്ടയില്‍ നിന്നും നദിയിലേക്ക് ഭൂഗര്‍ഭ വഴിയൊരുക്കി. 1787ല്‍ ശൈഖ് ജിഫ്രിതങ്ങളെ സന്ദര്‍ശിച്ച് ശഷ്യത്വം നേടി. ശൈഖിന് നല്‍കിയ ഹദ്‌യ. അതാണ് മാനാഞ്ചിറ. കോഴിക്കോട്ട് നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്ര മദ്ധ്യേയുള്ള പ്രധാനികള്‍ക്കെല്ലാം പല സഹായങ്ങളും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കൊണ്ടോട്ടിയിലെത്തിയ വ്യാജ ഥ്വരീഖത്തിന്റെ തലവന്‍ മുഹമ്മദ് ശാഹ്ക്കും ഒരു മാലിഖാന്‍ കിട്ടി. ടിപ്പു നിജസ്ഥിതി അറിയാതെ നല്‍കിയാതാവണം. കാരണം, ടിപ്പുവിന്റെ ഗുരുവായ ജിഫ്രി(റ) ഈ വ്യാജന്നെതിരെ ഗ്രന്ഥം ഇറക്കിയിട്ടുണ്ട്. എറനാട്ടിലേയും വള്ളുവനാട്ടിലേയും ചില പ്രദേശങ്ങളിലെ നികുതി പിരിക്കാന്‍ ഈ വ്യാജന് പാഴ്‌സി ഭാഷയിലെഴുതിയ അനുമതി ടിപ്പു നല്‍കി. വ്യാജന്റെയും ടിപ്പുവിന്റയും മരണശേഷം ഈ ചെമ്പോല വ്യാജന്റെ അനുയായികള്‍ പൊക്കിക്കൊണ്ട് നടന്നു. വിവരം കുറഞ്ഞ ചിലര്‍ നികുതി ഈ അടുത്ത് വരേയും നല്‍കിയത്രെ!. മുസ്‌ലിംകളുടെ ആഭ്യന്തരത്തില്‍ കയ്യിട്ട് വഷളാവേണ്ടെന്ന് കരുതി ബ്രിട്ടീഷ് കണ്ടില്ലെന്ന് വെച്ചത് കൊണ്ടോട്ടിക്കൈക്കാര്‍ക്കു വളമായി. 1788 മെയ് 26-ന് പാലക്കാട്ട് ആസ്ഥാനത്ത് വെച്ച് കൊച്ചിരാജാവുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടത്തി. തിരുവിതാംകൂര്‍ രാജാവിനെ ബ്രിട്ടീഷിന്റെ ചതിയോര്‍മ്മിപ്പിച്ചു സഹായം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. തിരുവിതാംകൂര്‍ അനുസരിച്ചില്ല. 1789 ഫെബ്രുവരിയില്‍ ടിപ്പു വീണ്ടും താമരശ്ശേരി വഴി മലബാറില്‍. ഭരണവും ജീവിത രീതികളും അടിമുടി പരിഷ്‌കരിച്ചു. ഒരു സ്ത്രീ പത്തു പുരുഷന്മാരുടെ ഭാര്യയാവുന്നത്, മരുമക്കത്തായം, ഐത്തം എല്ലാം നിരോധിച്ചു കൊണ്ട് വിജ്ഞാപനമിറക്കി. ചാലിയം മുതല്‍ താനൂര്‍ വരെ ‘സുല്‍ത്താന്‍ റോഡ്’ പണിതു. കൂറ്റനാട് വെച്ച് നയര്‍ ഭടന്മാറുമായി യുദ്ധം. പഴയങ്ങാടി (കണ്ണൂര്‍)യില്‍ സുല്‍ത്താന്‍ തോട് നിര്‍മ്മിച്ചു. വടക്കെ മലബാര്‍ പര്യടനത്തില്‍ തലശ്ശേരി, ധര്‍മടം, കണ്ണൂര്‍, കുറ്റിയാടി, വയനാട് എന്നിവിടങ്ങളില്‍ യാത്ര ചെയ്തു. ഭരണ പരിഷ്‌കാരം നടപ്പാക്കി. ബത്തേരി നഗരം പണിതപ്പോള്‍ അത് സുല്‍ത്താന്‍ ബത്തേരിയായി. കണ്ണൂരിലെ മുസ്‌ലിം രാജ കുടുംബാംഗം അറക്കല്‍ ബീവിയുടെ മകളെ ടിപ്പുവിന്റെ മകന്‍ അബ്ദുല്‍ ഖാലിദ് വിവാഹം ചെയ്തു. ചാവക്കാട് ടിപ്പുവിനെതിരെ ചില മുസ്‌ലിംകള്‍ ഇളകിയപ്പോള്‍ ഏറ്റുമുട്ടലുണ്ടായി. പരാചിതന്‍ എടുത്തു ചാടിയ കുളം ‘ചാട്ടുകുളം’ എന്നും ശിരസ്സ് വീണ സ്ഥലം ‘മണത്തല’ എന്നും അറിയപ്പെടുന്നു.
1786-87 കാലത്ത് ശ്രീരംഗപട്ടണത്ത് മസ്ജിദ് അഅ്‌ലാ പണിതു. ആ പള്ളിയില്‍ മുദരിസും ഖാസിയും മുഫ്തിയുമായി പുത്തനങ്ങാടി(പെരിന്തല്‍മണ്ണക്കരികെ)ക്കാരന്‍ കാലില്ലാത്ത ഉപ്പാപ്പയെ (അബ്ദുല്ല മുസ്‌ലിയാരെ) നിയമിച്ചു. പത്തുവര്‍ഷം ജോലി ചെയ്തു പിരിഞ്ഞു. 1799 മെയ് 14-ന് ടിപ്പുസുല്‍ത്താന്റെ ശഹാദത്. 1808-ല്‍ ജിഫ്രി (റ) വഫാത്. 1830 നടുത്ത് അബ്ദുല്ല മുസ്‌ലിയാര്‍ വഫാത്. .
36. മഞ്ഞക്കുളം ഹുസൈന്‍ (റ)
ടിപ്പുവിന്റെ പാലക്കാട് സമരത്തില്‍ സുല്‍ത്താന്റെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്തു ശഹീദായി.
37. കടലുണ്ടി ജമലുല്ലൈലി തങ്ങള്‍(റ)
ജനനം:1165.സ്ഥലം:ഇന്തോനേഷ്യയിലെ’അച്ചി’.പിതാവ്:ബാഅലവി ഖബീലയിലെ സയ്യിദ് അബ്ദുറഹ്മാന്‍.ചെറുപ്പത്തില്‍ തന്നെ ആത്മീയവിജ്ഞാനം നേടി.ദീന്‍ പ്രചാരണത്തിനായി നാടുവിട്ടു.ഇന്ത്യയിലെത്താന്‍ കപ്പല്‍ തരപ്പെടായ്കയാല്‍ മുസ്വല്ല വിരിച്ചു കടലിലൂടെ വന്നു. കടലുണ്ടിയിലെത്തിയ സയ്യിദരെ നാട്ടുകാര്‍ നെഞ്ചേറ്റി. കറാമത്തുകള്‍ നാടറിഞ്ഞു.ജനം ഒഴുകിയെത്തി.മമ്പുറം തങ്ങളുടെ സമകാലികര്‍.ഇരുവരും പരസ്പര ബഹുമാനത്തില്‍ സൗഹൃദം.കേരളത്തിന് ആത്മീയ വസന്തം.കടലുണ്ടിയില്‍ വിവാഹം.സന്താനങ്ങള്‍ ജമലുല്ലൈലി സാദാത്ത് എന്നറിയപ്പെടുന്നു.പൂര്‍വ പിതാക്കളിലൊരു സയ്യിദിന്റെ രാത്രിയില്‍ ഉറക്കമിളച്ചുള്ള ദീര്‍ഘനേര ഇബാദത്ത് നിര്‍ത്തമാണ് രാത്രിയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടകത്തിന് പറയുന്ന ജമലുല്ലൈല്‍ വിശേഷണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കടലുണ്ടിക്കാര്‍ക്കും അങ്ങനെയാണ് സയ്യിദവര്‍കളെ കാണാന്‍ സാധിച്ചത്.മരണം:1230-കടലുണ്ടിയില്‍അന്ത്യവിശ്രമം.
38.ചേറൂര്‍ ശുഹദാക്കള്‍
ഹി: 1252 റമളാന്‍ അവസാനമാണ് (എഡി 1836) ഒരു ഏറ്റുമുട്ടല്‍ ബ്രിട്ടീഷ് പട്ടാളവുമായി ചേറൂരില്‍ നടക്കുന്നത്. വെന്നിയൂര്‍കാരായ ആറു പേരുടെ മതപരിവര്‍ത്തനത്തെ ബ്രിട്ടീഷുകാര്‍ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയതാണ് വിഷയം. മമ്പുറം തങ്ങള്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തിരു ന്നുവെന്നും അവിടുത്തെ വലത്തെ തുടക്ക് ഒരു വെടിയുണ്ട ഏറ്റിരുന്നുവെന്നും എട്ട് വര്‍ഷം കഴിഞ്ഞ് തങ്ങള്‍ വഫാതാകുന്നത് വരെ ആ വെടിയുടെ മുറിവുണങ്ങിയിരുന്നില്ലെന്നും മരണത്തിന് ഈ മുറിവ് കാരണമാവുകയാല്‍ അവിടുന്ന് ശഹാദത് പദവി കൂടി ലഭിച്ചവരാണെന്നും ഉത്തരവാദപ്പെട്ടവര്‍ പറയുന്നു.
യുദ്ധം നടന്ന സ്ഥലം ചേറൂരില്‍ (വേങ്ങരക്കടുത്ത്) ഇപ്പേഴും ചരിത്രപരമായി അറിയപ്പെടുന്നു. എന്നാല്‍ ശഹീദായ ഏഴ് പേരേയും(പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യദ്ദീന്‍, പട്ടര്‍ കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈല്‍ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി) ചെമ്മാട്ട് പൊലീസ് സ്റ്റേഷന്നരികില്‍ കച്ചേരിപ്പറമ്പിലാണ് ഖബ്‌റടക്കിയിരിക്കുന്നത്. ജനാസകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കു കയായിരുന്നു. ബഹുജനം ജനാസകള്‍ വാങ്ങി അവിടെ മറവ് ചെയ്തു. എങ്കിലും അവിടെ സിയാറത് ചെയ്യുന്നത് വിലക്കി. ഈ വിലക്ക് ലംഘിച്ച് സിയാറത്ത്‌നടത്തിയതാണ് 1921-ല്‍ ആലിമുസ്‌ലി യാരുടെ പേരില്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. ഈ ശുഹദാ ഇന്റെ റൂഹുകള്‍ക്ക് ഒപ്പമെത്താന്‍ ആലിമുസ്‌ലിയാരുടെ റൂഹും കൊതിച്ചുകാണും.
39. റമളാന്‍ ശൈഖ് (പാലത്തുങ്കര റമളാന്‍ ഔലിയ)
കണ്ണൂര്‍ നൂഞ്ഞേരിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഹജ്ജിന് പോയപ്പോള്‍ ഹറമില്‍ നഖ്ശബന്ദി ഥ്വരീഖതിലെ ഒരു ശൈഖുമായി(മുഹമ്മദ് യഹ്‌യ) അടുത്തു.രിയാള 40 ദിവസം കഴിച്ചു.ഇജാസിയ്യത്തുകളുട കൂട്ടത്തില്‍ ചികില്‍സയുടേതും നല്‍കി.നാട്ടിലെത്തിയാല്‍ ആദ്യം കാണുന്ന വ്യക്തിക്ക് ചികില്‍സയുടെ ഇജാസത്ത് കൈമാറാന്‍ ഉത്തരവിട്ടു.ആദ്യം കാണാനിടയായത് റമളാന്‍ എന്നവരെ.കൈമാറി.ചികില്‍സ പാരമ്പര്യമായി ഇന്നും നടന്ന് വരുന്നു.
40. ഉമര്‍ഖാളി ബിലങ്കൂതി(റ)
ജനനം: 1879-ല്‍ വെളിയങ്കോട്ട്. പതിനൊന്നാം വയസ്സില്‍ പഠനാര്‍ത്ഥം പൊന്നാനിയില്‍. ആദ്യ ഗുരു മമ്മിക്കുട്ടി ഖാസി(മരണം 1217) 1218 മുതല്‍ 1237 വരെ 19 വര്‍ഷം വെളിയങ്കോട് മുദരിസ്. 1237 മുതല്‍ 1257 വരെ താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ ദര്‍സ്. 1257 മുതല്‍ 1265 വരെ പൊന്നാനിയില്‍ ദര്‍സും ദീനീ നേതൃത്വവും. പ്രായം കാരണം ദര്‍സ് 1265-ല്‍ വെളിയങ്കോട്ടേക്ക് മാറ്റി. 1273-ല്‍ വഫാത് വരെ അവിടെ ദര്‍സ്. മമ്പുറം തങ്ങളുടെ ശിക്ഷണം.
ബ്രിട്ടീഷിനെതിരെ സമരം ചെയ്തു. നികുതി നിഷേധ പ്രസ്ഥാനം നടപ്പാക്കി. പോലീസിനെതിരെ ഗര്‍ജ്ജിച്ചു മുഖത്തു തുപ്പി. അറസ്റ്റ് ചെയ്യപ്പെട്ടു. രാത്രി പൂട്ടിയിട്ട മുറിയില്‍ നിന്ന് അത് തുറക്കാതെ ഖാസി പുറത്തു വന്നു. പിറ്റേ ദിവസം ഖാസിയുടെ സമ്മത പ്രകാരം അറസ്റ്റ്. കുറച്ചു നാള്‍ ജയിലില്‍. ജയിലില്‍ നിന്ന് മമ്പുറം തങ്ങള്‍ക്ക് എഴുതിയ അറബി കവിത കത്ത് സുവിദിതമാണ്. റസൂല്ലാഹി(സ)യെ സ്‌നേഹിച്ചതിന്റെ പാരിതോഷികം മദീനയില്‍ കാണാറായി എന്ന് ചരിത്രം. ഉമര്‍ ഖാസി(റ) മദീനയില്‍ നബി(സ)യുടെ ഹുജ്‌റതുശ്ശരീഫക്ക് മുമ്പില്‍ നിന്ന് ചൊല്ലിയ മദ്ഹ് കവിത ലോക സാഹിത്യത്തിന് പൊതുവായും കേരള മുസ്‌ലിംകള്‍ക്ക് പ്രത്യേകമായും മുതല്‍കൂട്ടായി.
ലോക മുസ്‌ലിം പണ്ഡിതരുമായി വൈജ്ഞാനിക ബന്ധം. നാല് തവണ ഹജ്ജ് ചെയ്തു. ഇമാം സ്വാവി, ശര്‍ഖാവി, ദര്ദീര്‍, ഫളാലി, ദിംയാഥ്വി, ബാജൂരി, ബുജൈരിമി, ഹസനുല്‍ അഥ്വാര്‍ മുതലായവരുമായി ബന്ധപ്പെട്ടു. ആയിരത്തിലധികം ഫത്‌വ നല്‍കി. കോഴിക്കോട് ശൈഖ് ജിഫ്രി, കണ്ണൂര്‍ മൗലല്‍ ബുഖാരി, കടലുണ്ടി ജമലുല്ലൈലി, ചാവക്കാട് അഹ്മദുല്‍ ബുഖാരി, ഉമറുല്‍ ഖാഹിരി, അബ്ദുല്‍ അസീസുദ്ദഹ്‌ലവി മുതലായവര്‍ ഇന്ത്യയിലെ സുഹൃത്തുക്കളായിരുന്നു.
സ്വൂഫിയും ഫഖീഹും വിധികര്‍ത്തവും എല്ലാമായ ഖാസിയുടെ ശിഷ്യഗണം നിരവധിയാണ്. പരപ്പനങ്ങാടി ഔകോയ മുസ്‌ലിയാര്‍ അവരില്‍ ഒരുവര്‍ മാത്രം. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് അറബി കവിത, പുള്ളിയുള്ളവ മാത്രം ഉപയോഗിച്ച അറബി കവിത, ഒട്ടേറെ രചിച്ചു. ഹി: 1273-ല്‍ വഫാത്.
41.പറമ്പില്‍പള്ളിഅലിയ്യുല്‍ ബക്‌രി (റ)
കോഴിക്കോട് പറമ്പില്‍ പള്ളിയുടെ മുന്‍വശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനര്‍ അറബ് നാട്ടില്‍ നിന്ന് വന്ന് ചക്കര വ്യാപാരം നടത്തിയ സാത്വികനാണ്. ഇസ്‌ലാമിനെ അവഹേളിച്ച പ്രഭുക്കളുമായി രണ്ടുദിവസം നടന്ന യുദ്ധത്തില്‍ മഹാനര്‍ ശഹീദായി.
42. തിരൂര്‍ പുതിയങ്ങാടി യാഹൂ തങ്ങള്‍. (ആര്‍ക്കാട്) അബ്ദുല്‍ ഖാദിര്‍
ആര്‍ക്കാട് ജന്മസ്ഥലം. ചെറു പ്രായത്തില്‍ തന്നെ ത്യാഗീവര്യന്റെ ജീവതം. നാഗൂര്‍ ശൈഖിന്റെ മഖാം, ആദം മല സന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് പൊന്നാനി വന്നു പാര്‍ത്തു. പ്രായം അമ്പതിനടുത്ത് തിരൂര്‍ പുതിയങ്ങാടിയിലേക്ക് മാറി. ജീവിതത്തിലുടനീളം കറാമത്തുകള്‍ കാണാം. പൊതു അന്ന ദാനം ഇഷ്ടവേലയായിരുന്നു. ഹി: 1266-ല്‍ തിരൂര്‍ പുതിയങ്ങാടിയില്‍ വഫാതായി. വയസ്സ് 85. പല ഔലിയാഇന്റെയും കാര്യത്തിലെന്ന പോലെ യാഹു തങ്ങളുടെ കാര്യത്തിലും രണ്ട് ദര്‍ഗകളുണ്ടായി.
43. ഔകോയ മുസ്‌ലിയാര്‍ പരപ്പനങ്ങാടി (ചെട്ടിപ്പടി)
പേര്: അബൂബകര്‍ കോയ. ഹി: 1222-ല്‍ പരപ്പനങ്ങാടി മരക്കാര്‍ കുടുംബത്തില്‍ ജനനം. പൊന്നാനിയിലെ അഞ്ച് വര്‍ഷം പഠനം കഴിഞ്ഞ് പുറത്തീല്‍ നഖ്ഷബന്ദീ ത്വരീഖതിലെ ശൈഖ് അല്ലാമാ മുഹമ്മദ് ഹമദാനി (റ)യുടെ ശിഷ്യത്വം. വളപട്ടണം, താനൂര്‍ എന്നിവിടങ്ങളിലും പഠിച്ചു. താനൂര്‍ ഗുരു ഉമര്‍ ഖാസി (റ). മമ്പുറം തങ്ങളുമായി സൗഹൃദം. രണ്ട് തവണ ഹജ്ജ് ചെയ്തു. ബാഗ്ദാദ്, ഇസ്താംബൂള്‍ സന്ദര്‍ശിച്ചു. ഇബ്‌റാഹീമുല്‍ ബാജൂരി, ഇമാം ശര്‍വാനി, ദിംയാഥ്വി, കൈറാനവി, സൈനിദഹ്‌ലാന്‍ മുതലായവരുമായി കൂട്ട്‌കെട്ട്. ഔക്കോയമുസ്‌ലിയാരുടെ രണ്ടാമത്തെ ഹജ്ജ് ഹി: 1284 ലാണ്. അതേ വര്‍ഷം തന്നെയാണ് വെല്ലൂര്‍ ബാഖിയാത് ബാനി ഹസ്രത് അബ്ദുല്‍ വഹാബ് എന്നവരും ഹജ്ജിനെത്തിയത്. തത്സമയം മക്കത്ത് മുഹാജിറായി കഴിയുന്ന റഹ്മതുള്ള കൈറാനവിയുമായി ഇരുവരും സന്ധിച്ചു. റഷ്യയെക്കുറിച്ചും ഇംഗ്ലീഷുകാരെ കുറിച്ചും മറ്റുമുള്ള ഭാവി നിരീക്ഷണം പദ്യരൂപേണ മമ്പുറം തങ്ങള്‍ രചിച്ചത് അവിടുത്തെ നിര്‍ദേശപ്രകാരം ശിഷ്യന്‍ ഔകോയ മുസ്‌ലിയാര്‍ പൊന്നാനി ജുമുഅത് പള്ളിമിഹ്‌റാബില്‍ കുറിച്ചിട്ടു. ഹി: 1292-ല്‍ വഫാത്. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഖബ്ര്‍. ദഹ്‌ലാന്‍ (റ) മര്‍സിയ്യയെഴുതി.
44. ശൈഖ് കുഞ്ഞി അഹ്മദ് (റ) (നൂഞ്ഞേരി ശൈഖ്)
ഹി: 1237-ല്‍ കണ്ണൂരിനടുത്ത് നൂഞ്ഞേരിയില്‍ ജനനം. മുഹമ്മദുല്‍ ഹമദാനിയുടെ ദര്‍സില്‍ (പുറത്തീല്‍) പഠനം. സയ്യിദ് മുഹമ്മദ്ബലാഫതനിയുടെ ശേഷം മേനക്കോത്ത് ഓര്‍’ടെയും ശിഷ്യത്വം. ഹജ്ജിന് പോയി 12 വര്‍ഷം മക്കയില്‍ ആത്മീയ ഗുരു യഹ്‌യാ ദാഗസ്ഥാനിയുടെ ശിക്ഷണത്തില്‍. മടങ്ങി വന്ന് മലബാറില്‍ പ്രവര്‍ത്തനം. താനൂര്‍ ശൈഖ് കമാലുദ്ദൂന്‍ ഹമദാനി, തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി മുസ്ലിയാര്‍ എന്നിവര്‍ നൂഞ്ഞേരി ശൈഖിന്റെ ശിഷ്യരാണ്. ബോംബെയില്‍ നിന്ന് വരുമ്പോള്‍ ഗോവയില്‍ വഫാത് സംഭവിച്ചു. ഹി: 1300 മുഹര്‍റം 28.
45. മമ്പുറം സയ്യിദ് ഫള്ല്‍
മമ്പുറം സയ്യിദ് അലവി(റ)തങ്ങളുടെ പുത്രന്‍. 1240-ല്‍ ജനനം. ഉപ്പയുടെ മുരീദുമാരും പ്രസിദ്ധ പണ്ഡിതന്മാരുമായ ഔക്കോയ മുസ്‌ലിയാര്‍, ഉമര്‍ ഖാസി, ഖുസ്വയ്യ്ഹാജി എന്നിവര്‍ ഉസ്ഥാദുമാര്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലകൊണ്ടു. ലഘുലേഖകള്‍ പ്രചരണം ചെയ്തു. ജന്മനാട്ടില്‍ നിന്ന് എഡി 1852 മാര്‍ച്ച് 19-ന് 57 അംഗ സംഘത്തിലായി അറേബ്യയിലേക്ക് ഹിജ്‌റ പോയി. യമന്‍, മസകത്, മക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രവാസിയായും ഗവര്‍ണ്ണറായും, ഉപദേഷ്ടാവായും ഇടപെട്ടു. 1901-ല്‍ വഫാത്. കോണ്‍സ്റ്റിനോപ്പിളില്‍ അന്ത്യവിശ്രമം.
46. താനൂര്‍ അബദുര്‍റഹ്മാന്‍ ശൈഖ് (റ)
ഹി: 1257-ല്‍ മാഹിയില്‍ ജനിച്ചു.പിതാവ്;അലി മൈ അലവി.പൂര്‍വപിതാക്കന്‍മാര്‍ യമനില്‍.മാഹിയിലെത്തുന്നത് കര്‍ണ്ണാടകയിലെ കുന്താപുരത്ത് വന്ന് താമസമാക്കിയവരില്‍ ചിലര്‍.ശൈഖിന്റെ ആദ്യകാല പഠനം മാഹിയില്‍.ശേഷം തിരൂരങ്ങാടിയില്‍ ഖാളി സൈനുദ്ദീന്‍ മുസ്ലിയാരുടെ ശിഷ്യത്വം.ശേഷം താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ പരപ്പനങ്ങാടിയിലെ ഔക്കോയ മുസ്ലിയാരുടെ ശിഷ്യത്വം. ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനങ്ങള്‍ ഔക്കോയ മുസ്ലിയാര്‍ ശിഷ്യനെകുടിപ്പിച്ചു. ഹി: 1288 ല്‍ ഇതേ പള്ളിയില്‍ മുദരിസാക്കി.
സ്വന്തം പരിശ്രമ ഫലമായി സ്ഥാപിച്ച താനൂരിലെ ചെറിയ പള്ളിയിലേക്ക് (ശൈഖിന്റെ പള്ളി) ദര്‍സ് മാറ്റി. നഖ്ഷബന്ദി ത്വരീഖത്തിന്റെ ശൈഖായ നുഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖില്‍ നിന്ന് ഇജാസത്തും സ്ഥാന വസ്ത്രമായ ‘ഖിര്‍ഖ’യും സ്വീകരിച്ചതില്‍ പിന്നെ പ്രശസ്തി ഏറെ ഉയര്‍ന്നു. സമകാലിക പണ്ഡിതരെ വിസ്മയിപ്പിച്ച കഥാപുരുഷന്‍ അക്കാലത്തെ ‘ഇബ്‌നുഅറബി’ എന്ന് വിശേഷിപ്പിക്കപ്പെട്ടു. നൂഞ്ഞേരി ശൈഖിന്റെ പുത്രിയെ വിവാഹം ചെയ്തു.
പേരെടുത്ത മുദരിസും സ്വൂഫിയുമായ അബ്ദുര്‍റഹ്മാന്‍ ശൈഖിന് തതുല്യ ശിഷ്യരേയും വാര്‍ത്തെടുക്കാന്‍ സാധിച്ചു. ഹി: 1336-ല്‍ വഫാതായ പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, വാളക്കുളം നരിമടക്കല്‍ അഹ്മദ് കുട്ടി ഹാജി, സ്വന്തം പുത്രന്മാരായ മുഹമ്മദ് മുസ്‌ലിയാര്‍ കുഞ്ഞുട്ടി മുസ്ലിയാര്‍, മാഹിയിലെ കലന്തര്‍ ഹമദാനിയുടെ പുത്രന്‍ ശൈഖ് മുഹമ്മദ്(കൈപ്പമംഗലം), കല്ലായിലെ ശൈഖ് മുഹമ്മദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ രചനകളേറെയും ആദ്ധ്യാത്മിക വിഷയത്തിലായിരുന്നു. നബി കീര്‍ത്തനമായ’അല്ലഫല്‍ അലിഫ്’ ന് വ്യാഖ്യാനമായി ശൈഖ് എഴുതിയ ‘അവാരിഫുല്‍ മആരിഫ്’ എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. ഹി: 1322 ശവ്വാല്‍ 22-ന് ശൈഖിന്റെ വഫാത് നാടിനെ ദുഃഖിപ്പിച്ചു. മര്‍സിയ്യത് എഴുതിയവരില്‍ യൂസുഫുല്‍ ഫള്ഫരി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ പിതാവ് ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഉള്‍പെടുന്നു. മഹാനരുടെ ഖബര്‍ താനൂര്‍ ശൈഖിന്റെ പള്ളിക്കരികെ മഖാമില്‍. തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍, മാവൂര്‍ കുറ്റിക്കടവില്‍ നാല്‍പതോളം വര്‍ഷം ദര്‍സ് നടത്തിയ അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍ മുതലായവര്‍ അവിടുത്തെ സന്താന പരമ്പരയിലുള്ളവരാണ്.
47. വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതിന്റെ ബാനി ഹസ്രത് ശൈഖ് അബ്ദുല്‍ വഹാബ്
ജനനം; 1247(1831) പിതാവ്: ശൈഖ് അബ്ദുല്‍ ഖാദിര്‍. വേലൂരില്‍ നിന്ന് 1271-ല്‍ മദിരാശിയിലെത്തി. ഏഴ് വര്‍ഷം മതപഠനം കഴിച്ചു. പ്രധാന ഉസ്താദ് ഗുലാം ഖാദിര്‍ മദ്രാസി. 1280-ല്‍ വിവാഹം 1284-ല്‍ ഭാര്യ മരിച്ചു. അതേവര്‍ഷം ഹജ്ജിന് പുറപ്പെട്ടു. ഒന്നര വര്‍ഷം മക്കയില്‍ പഠനത്തില്‍ മുഴുകി. പ്രധാന മാര്‍ഗദര്‍ശി ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരാല്‍ പീഡിപ്പിക്കപ്പെട്ട് ഹിജ്‌റ പോയ റഹ്മതുള്ള കീറാനവി. കൂടാതെ ശൈഖ് അഹ്മദ് സൈനി ദഹ്‌ലാന്‍(റ) ല്‍ നിന്നും ഹദീസ് പഠിച്ചിട്ടുണ്ട്. 1286-ല്‍ നാട്ടില്‍ തിരിച്ചെത്തി. വേലൂരിലെ ആത്മീയ ഗുരുവായ സയ്യിദ് അബ്ദുല്‍ ലത്വീഫ് നഖ്‌വിയുടെ തര്‍ബിയത്തില്‍ കഴിയുകയും ഇജാസത് വാങ്ങുകയും ചെയ്തു. സ്വന്തം വീട്ടില്‍ ഒരു പാഠശാല തുറന്നു അത് വികസിച്ചു.കൂടാതെ പള്ളിയിലും ദാറുല്‍ മുസാഫിരീന്‍ എന്ന പേരില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ദര്‍സ് നിലവില്‍ വന്നു. വീട്ടിലും പള്ളിയിലുമായി രണ്ട് ദര്‍സ് (1292 – 1299) 1299-ല്‍ ‘ബാഖിയാതിന്’ തറക്കല്ലിട്ടു. 1301 (എഡി 1884) അവിടെ ക്ലാസ് തുടങ്ങി. 1304-ല്‍ കെട്ടിടോല്‍ഘാടനം. 1314-ല്‍ ആദ്യ ബിരുദ ദാന സമ്മേളനം (എഡി 1892) വര്‍ഷം തോറും ബാഖവി ബിരുദ ധാരികള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത് ഇന്ത്യയെ കോരിത്തരിപ്പിച്ചു. ഈ മാതൃക പകര്‍ത്തി ഇന്ത്യയില്‍ നിരവധി പേര്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കി. 1337 റബീഉല്‍ ആഖിര്‍ 22-ന് വഫാത്.
48. പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍.
ജനനം; 1268. മുക്കത്തിനടുത്ത് കക്കാട്. ഉപരി പഠനം നാദാപുരം, പാനൂര്‍, പൊന്നാനി. പൊന്നാനിയിലെ പ്രധാന ഗുരു അലി ഹസന്‍ എന്ന കോയക്കുട്ടി മുസ്‌ലിയാര്‍. ഉസ്താദിന്റെ നിര്‍ദേശ പ്രകാരം പെരുംമ്പടപ്പിലെത്തി. വിലായത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ കേളി മികച്ചു. സ്വൂഫി ജീവിതം. അവര്‍ മന്ത്രിച്ച വെള്ളം പെരുമ്പടപ്പിലെ കിണറിലൊഴിച്ചതിനാല്‍ ഇന്നും പ്രസ്തുത കിണര്‍ ജലം വിഷ ചികിത്സക്കുപയോഗിക്കുന്നു. എഡി 1914-ല്‍ വഫാത്. പെരുമ്പടപ്പ് പുത്തന്‍പള്ളിയിലാണ് ഖബ്ര്‍.1334 സ്വഫര്‍ 24.
49. തിരൂര്‍ പയ്യനങ്ങാടി കല്ലുങ്ങല്‍ കുഞ്ഞീന്‍ ശഹീദ്(റ)
ദീനിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കളുമായി ഏറ്റുമുട്ടി രക്തസാക്ഷിയായവര്‍. സിയാറത്തിനായി എപ്പോഴും ജനം എത്തുന്നു ദര്‍ഗയില്‍.
50. തിരൂരങ്ങാടി നടുവിലെപള്ളി ഖബ്‌റ്സ്ഥാനില്‍ കോടഞ്ചേരി അഹ്മദ് മുസ്ലിയാര്‍
ഹി;1260 ല്‍ പൊന്നാനി-മാറഞ്ചേരിയിലെ കോടഞ്ചേരി ഗ്രാമത്തില്‍ ജനനം.ഉമര്‍ഖാളി നല്‍കിയ ഭക്ഷണം കഴിച്ചപ്പോള്‍ ബുദ്ധിവികാസമുണ്ടായി.ഗുരുനാഥന്‍മാര്‍:പൊന്നാനി വലിയ ബാവ മുസ്ലിയാര്‍,സൈനുദ്ധീന്‍ അഖീര്‍, ചെറിയബാവ മുസ്ലിയാര്‍,കുസാഇ ഹാജി,നാദാപുരംമേനക്കോത്ത് ഓര്‍.ഹജ്ജ് കഴിഞ്ഞ് 10 വര്‍ഷം ഹറമില്‍ മുതഅല്ലിമായും ശേഷം മുദര്‍രിസായും ജീവിച്ചു.ഇമാം ശര്‍വാനി, സൈനി ദഹ്‌ലാന്‍,ഹസബുള്ളാഹില്‍ മക്കി,റബീഉല്‍ മിസ്‌രി തുടങ്ങിയവര്‍ അവിടെവെച്ച് ഉസ്താദുമാരായി.് ഫത്ഹുല്‍ മുഈനിന്റെ ഹാശിയ എഴുതിയ സയ്യിദ് ബക്‌രിയുടെ ഉസ്താദാണ് ഈ മലയാളി.1292മുതല്‍1325 വരെ തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ദര്‍സു നടത്തി-വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ അടക്കം പ്രഗത്ഭ പണ്ഡിതര്‍ ശിഷ്യരാണ്.1325 ല്‍ വഫാത്.
51. കോയാമുട്ടി വലി(റ)
വാളക്കുളം മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ പിതാവ് മാമു ഖാജ അഹ്മദ് മുസ്‌ലിയാര്‍ ഹി: 1260 കുഴിപ്പുറത്ത് (കോട്ടക്കല്‍) ജനനം. ഓടക്കല്‍, പൊന്നാനി പണ്ഡിതരില്‍ നിന്നും ശേഷം ഔകോയ മുസ്‌ലിയാരില്‍ നിന്നും വിദ്യ നേടി. ചേരൂര്‍ പള്ളിയില്‍ 25 വര്‍ഷം ദര്‍സ്. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്. ആറ് തവണ ഹജ്ജ്. 1322 മക്കയില്‍ വെച്ച് സയ്യിദ് അബ്ബാസില്‍ നിന്ന് ദലാഇലുല്‍ ഖൈറാതിന് ഇജാസത് വാങ്ങി.ഹി:1348 ജമാദുല്‍ ആഖിര്‍ 20 ന് വഫാത്.വാളക്കുളം പഴയ ജുമുഅത് പള്ളിക്ക് മുമ്പില്‍ ഖബ്ര്‍.
52. ഊരകം മാട്ടില്‍അലവി മുസ്‌ലിയാര്‍
താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ മുരീദ്.കൈപറ്റ വലിയുല്ലാഹി കുഞ്ഞിമാഹിന്‍ മുസ്‌ലിയാരുടെ(മ:ഹി:1330 എഡി1912) ആത്മ സുഹ്ര്‍ത്ത്.കിടക്കാന്‍ നല്ലത് പരപ്പനങ്ങാടിയിലാണെന്ന് പറഞ്ഞ ശേഷം അലവി മുസ്‌ലിയാരോട് മഹല്ലിയിലെ മയ്യിത്ത് പരിപാലന അദ്ധ്യായം മുഥ്വാലഅ ചെയ്യാന്‍ ഏല്‍പ്പിച്ചു കുഞ്ഞീമാഹിന്‍ മുസ്‌ലിയാര്‍ പുറപ്പെട്ടു.അവിെടയെത്തി.മരണപ്പെട്ടു.പരിപാലനം നടത്തിയത് അലവി മുസ്‌ലിയാര്‍.പനയത്തില്‍ പള്ളിയുടെ മുന്‍ഭാഗത്താണ് ഖബറടക്കിയത്.അലവി മുസ്‌ലിയാരുടെ ഗുരുവാണ് കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍(തിരൂരങ്ങാടി നടുവിലെ പള്ളി).മരണം:ഹി1350ല്‍.ഊരകം കോണിത്തോട്ടില്‍ പള്ളി ഖബ്‌റ്സ്ഥാനില്‍ ഖബ്ര്‍.
53. സയ്യിദ് ബക്‌രി(ഫത്ഹുല്‍ മുഈനിന് ഹാശിയ എഴുതിയവര്‍)
പേര്: അബൂബക്കര്‍. പിതാവ്: മുഹമ്മദ് ശഥ്വ. ജനനം ഈജിപ്തിലെ ദിംയാഥ്വ്. വാസം മക്ക. കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യനാണ്
54. യൂസുഫുല്‍ ഫള്ഫരി പെരുമ്പലം
മലപ്പുറം മങ്കടക്കടുത്ത് പള്ളിപ്പുറം മഠത്തൊടിക തറവാട്ടില്‍ ഹി:1270 ല്‍ ജനനം. പൂര്‍വ പിതാക്കള്‍ അറേബ്യയില്‍ നിന്ന് വന്നവരാണ്.പൊന്നാനി ചെറിയ ബാവ മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മഖ്ദൂം അഖീര്‍, താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖ്,മക്കയില്‍ സയ്യിദ് ബക്രി എന്നിവരില്‍ നിന്ന് മതപഠനം.ഹി:1310 ല്‍ വഫാതായ സയ്യിദ് ബക്‌രി (ഇആനതു ഥ്വാലിബീന്റെ രചയിതാവ്)യുടെ ദര്‍സില്‍ ഹി:1307 ലാണ് ഫള്ഫരി വന്ന് ചേര്‍ന്നത്.ഒരുവര്‍ഷം പഠിച്ചു.എല്ലാ കലയിലും മികവ് ആര്‍ജിച്ച ഫള്ഫരി നാട്ടിലെത്തി ദര്‍സ് തുടങ്ങി .ഹി;1329 ല്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍. കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍(മരണം 1358)മേല്‍മുറി കാടേരി ഹസന്‍ മുസ്‌ലിയാര്‍, മകന്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ശിഷ്യരില്‍ പ്രമുഖരാണ്.ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു.കരയിപ്പിക്കുന്ന വാഇള്.സദാ ദിക്‌റില്‍.ഹി:1336 ചെറിയ പെരുന്നാളിന് വഫാത്.പാണായി(മലപ്പുറത്തിനും മഞ്ചേരിക്കുമിടയില്‍) പെരുമ്പലത്ത് ഖബ്ര്‍.
55. കുട്ട്യാമു മുസ്‌ലിയാര്‍ തട്ടാങ്ങര
വെളിയങ്കോട് സ്വദേശി. സ്വൂഫിവര്യര്‍. ജനനം: 1273-ല്‍. പൊന്നാനി ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂമാണ് പ്രധാന ഗുരു. നൂറുദ്ദീന്‍ ശാലിയാത്തി, സൈനുദ്ദീന്‍ റംലി ശരീകുമാരാണ്. കൊണ്ടോട്ടി വ്യാജ ഥ്വരീഖതിനെതിരെ പടപൊരുതി. വെളിയങ്കോട് അവര്‍ നിര്‍മ്മിച്ച പള്ളിക്കരികെ ഖബ്ര്‍. മരണം ഹി: 1341-റജബ് 10-ന്
56. വരക്കല്‍ മുല്ലക്കോയ തങ്ങള്‍(അബ്ദുര്‍റഹ്മാന്‍ ബാ അലവി തങ്ങള്‍)
ജനനം: എ.ഡി.1840. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബി യാത്രികര്‍ക്കൊപ്പം കോഴിക്കോട് വന്നിറങ്ങിയ സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങളുടെ സന്താന പരമ്പര പുതിയങ്ങാടിയില്‍ താമസമാക്കി. ഹാമിദ് തങ്ങളുടെ പുത്രന്‍ അലി ബാ അലവി -പുത്രന്‍ ഹസന്‍ ബാ അലവി, പുത്രന്‍ മുഹമ്മദ് ബാ അലവി- പുത്രന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍. മദീനയിലെ സയ്യിദ് അലി അഥാസ്, യമനിലെ അബ്ദുല്ലാഹില്‍ മഗ്‌രിബി മുതലായവര്‍ ഗുരുനാഥന്മാരാണ്. ആത്മീയ നേതാവായ തങ്ങള്‍ക്കരികിലേക്ക് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും സന്ദര്‍ശകരെ ത്തുമായിരുന്നു. നാടിന്റെ നാഡിമിടിപ്പ് അപ്പപ്പോള്‍ അറിയും. മലബാര്‍ കലാപത്തിന് പിറകെ വന്ന പുത്തന്‍ വാദി അലയൊ ലികള്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതറിഞ്ഞ തങ്ങള്‍ പ്രിയ ശിഷ്യന്‍ പി.കെ മുഹമ്മദ് മീറാന്‍ മുസ്‌ലിയാരേയും മറ്റു പ്രമുഖ രേയും പ്രതിരോധത്തിന് ഒരുക്കി. 1925-ല്‍ മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റായി കേരള ജംഇയ്യതുല്‍ ഉലമ രൂപീകരിച്ചു. അടുത്ത വര്‍ഷം(1926 ജൂണ്‍ 26-ന്) കോഴിക്കോട് ടൗണ്‍ ഹാളില്‍ ഈ കമ്മിറ്റി വിപുലീകരിച്ചു പുന സംഘടിപ്പിച്ചു. തങ്ങള്‍ പ്രസിഡന്റും മീറാന്‍ മുസ്‌ലിയാര്‍ വൈസ് പ്രസിഡന്റും പി.വി മുഹമ്മദ് മുസ്‌ലിയാര്‍ സെക്രട്ടറിയുമായി. സംഘടന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. കാരണം, 1924-ല്‍ വെല്ലൂരിലെ ബാഖിയാത് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവന്നു പുത്തന്‍ വാദികള്‍ ആലൂവായില്‍ സമ്മേളനം നടത്തുകയും പ്രസ്തുത നാമം സ്വീകരിച്ച് സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ കൈകൊണ്ട് നട്ട സമസ്ത വളര്‍ന്നു പന്തലിച്ചു. 1932-ല്‍ വഫാത്. പുതിയങ്ങാടി മഖാമില്‍.
57. ഞമനക്കാടു സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഹി: 1271-ല്‍ ഞമനക്കാട് (കുന്നം കുളത്തിനടുത്ത് വടക്കേകാടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരം)ജനനം. ഹി: 1331-ല്‍ വഫാതായ എരമംഗലം ചിയ്യാമു മുസ്‌ലിയാര്‍(ഹിശാം മുസ്‌ലിയാര്‍) പെരുമ്പടപ്പ് സൈനുദ്ദീനുര്‍റംലി (മരണം; ഹി: 1309) എന്നിവര്‍ ഗുരുനാഥന്മാരാണ്. ശേഷം പൊന്നാനി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഖീറിന് കീഴില്‍ പഠനം. മക്കയില്‍ പലരുടെയും ശിഷ്യത്വം സ്വീകരിച്ചു. കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. അറബിസാഹിത്യത്തില്‍ മികവുറ്റവര്‍. രചനകളേറെ. ഹി: 1352 (1933) ല്‍ വഫാത്. ഞമനക്കാട് ഖബ്ര്‍
58. കുറ്റൂര്‍ കമ്മുണ്ണി ശൈഖ്(റ)
കോടഞ്ചേരി അഹ്മദു കുട്ടി മുസ്‌ലിയാരുടെ(ഖബ്ര്‍ തിരൂരങ്ങാടി നടുവിലെ പള്ളി) ശിഷ്യന്‍.അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയുടെ സഹപാഠി.തിരൂരങ്ങാടി കുഞ്ഞഹമ്മദ് ഹാജി,തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആയഞ്ചേരി,അഹ്മദ് കോയ ശാലിയാത്തി,എന്നിവരും ഗുരുനാഥന്‍മാരാണ്.വലിയ കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടു.ഏറെനാള്‍ തലക്കടത്തൂരില്‍ ദര്‍സ് നടത്തി.കുറ്റൂര്‍ കമ്മു മുസ്‌ലിയാര്‍ മകളുടെ ഭര്‍ത്താവും ശിഷ്യനുമാണ്.ഹി:1354 ല്‍ കമ്മുണ്ണി മുസ്‌ലിയാര്‍ വഫാതായി. ഖുതുബി, പാങ്ങ്,ഓച്ചിറ ഉസ്താദ്, വാവൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍,വടകര മമ്മദ് ഹാജി മുതലായവര്‍ ശിഷ്യരാണ്.കുറ്റൂരില്‍ ഖബ്‌റ് .കക്കാട്-കൊളപ്പുറം-കൊടുവായൂര്‍ വഴി കുറ്റൂരിലെത്താം
59. പുതിയറ (കോഴിക്കോട്) സുലൈമാന്‍ മുസ്‌ലിയാര്‍
ഹി: 1299-ല്‍ മംഗലാപുരത്തിനടുത്ത് നെഞ്ചമ്പാടിയില്‍ ജനനം. പ്രധാന ഗുരു ചാലിലകത്ത് കുഞ്ഞഹ്മ്മദ് ഹാജി. ഖുതുബി അവര്‍കള്‍ ശരീകാണ്. അറിയപ്പെട്ട മുദര്‍രിസും മുഫ്തിയും. സ്വൂഫിവര്യരായ സുലൈമാന്‍ മുസ്‌ലിയാര്‍ ബഹുജനത്താല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1364-ല്‍ വഫാത്. കോഴിക്കോട് പുതിയറയില്‍ ഖബ്ര്‍.
60. പാങ് അഹ്മദ് കുട്ടി മുസ്‌ലിയാര്‍
ഹി: 1305-ല്‍ കോട്ടക്കലിനടുത്ത് പാങ് എന്ന സ്ഥലത്ത് മാലികുബ്‌നു ഹബീബ് (റ) ന്റെ പരമ്പരയില്‍ ജനനം. കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ മുതലായവര്‍ ഗുരുനാഥന്മാര്‍. ശേഷം വെല്ലൂര്‍ ലഥ്വീഫിയയിലും ബാഖിയാത്തിലും പഠിച്ചു. ബാനീ ഹസ്രത് ഗുരുവാണ്. 1915-ല്‍ ബിരുദം. ഒന്നിലധികം സ്ഥലത്ത് ദര്‍സ് നടത്തി. ശേഷം താനൂര്‍ വലിയ കുളങ്ങര പള്ളിയിലെ ദര്‍സ് വിപുലീകരിച്ച് ഇസ്‌ലാഹുല്‍ ഉലൂം കോളേജ് തുടങ്ങി. സമസ്ത രൂപീകരണത്തില്‍ വരക്കല്‍ തങ്ങളുടെ വലം കൈ. സ്മസത സെക്രട്ടറി. അറബിഭാഷയില്‍ 25 കിതാബ് രചിച്ചു. 1365-ല്‍ വഫാത്. പാങ്ങില്‍ അന്ത്യവിശ്രമം.
61. റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍
കണ്ണൂര്‍ പുറത്തീല്‍ 1904-ല്‍ ജനനം. സമസ്തയുടെ എണ്ണം പറഞ്ഞ നേതാവ്.പാങ്ങ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ വിടവ് നികത്തിയത് മൂസമുസ്‌ലയാര്‍. 1945-ല്‍ സമസ്തയുടെ വൈസ് പ്രസിഡന്റ്. 1945 മെയ് 27, 28 തിയ്യതികളില്‍ നടന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍(കാര്യവട്ടം) ആറാം സമ്മേളനത്തിലെ (1933 ഫറൂഖ്) എട്ടാം പ്രമേയത്തെ കുറിച്ച് റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര് നടത്തിയ പ്രൗഡ പ്രഭാഷണം കാര്യവട്ടം സമ്മേളനത്തിന്റെ ഒരു വിശേഷ വിഷയമായിരുന്നു. ഈ സമ്മേളനത്തിന്റെ പ്രധാന നടത്തിപ്പുകാരനും മൂസ മുസ്‌ലിയാര്‍ തന്നെ. 1947 മാര്‍ച്ച് 15,16,17 തിയ്യതികളില്‍ മീഞ്ചന്തയില്‍ നടന്ന സമസ്തയുടെ 17-ാം സമ്മേളനത്തില്‍ പ്രധാന നടത്തിപ്പു പങ്കും മൂസ മുസ്‌ലിയാര്‍ക്കുണ്ട്. ഖുതുബ പരിഭാഷക്കെതിരെ ഈ യോഗത്തില്‍ അവതരിപ്പിച്ച ഒന്നാം പ്രമേയത്തിന്റെ അവതാരകന്‍ ഖുതുബി അവര്‍കളും അനുവാദകര്‍ ആദം ഹസ്രത്ത്, മൂസ മുസ്‌ലിയാര്‍ എന്നിവരുമായിരുന്നു. 1948-ല്‍ മരണം. പുറത്തീല്‍ ഖബ്ര്‍.
62.അറക്കല്‍ മൂപ്പര്‍
കുഞ്ഞി മല്‍കാന്‍ (കുഞ്ഞി മരക്കാര്‍) എന്നു പേരുള്ള അറക്കല്‍ മൂപ്പര്‍ ഹി; 1295 നടുത്ത് പടിഞ്ഞാറങ്ങാടിക്കടുത്ത്(എടപ്പാള്‍) അറക്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ചുങ്കത്ത് ഫരീദ് മുസ്‌ലിയാര്‍ .പ്രധാനമായും വിദ്യഭ്യാസം പൊന്നാനിയില്‍. പ്രധാന ഗുരുനാഥന്മാര്‍ കുഞ്ഞി ബാവ മുസ്‌ലിയാര്‍ മഖ്ദൂമി, വെളിയങ്കോട് കുട്ട്യാമു മുസ്‌ലിയാര്‍(മുഹമ്മദുബ്‌നു അഹ്മദ്. മരണം ഹി; 1341) മുതലായവര്‍. പൊന്നാനി പഠനം കഴിഞ്ഞ് ജന്മദേശമായ അറക്കല്‍ (പടിഞ്ഞാറങ്ങാടി-എടപ്പാള്‍) ദര്‍സ് ആരംഭിച്ചു. ഹി: 1369 ശഅ്ബാന്‍ 19 (1949) വഫാതാകുന്നത് വരെ അറക്കല്‍ കേന്ദ്രീകരിച്ച് ദര്‍സും ആത്മീയ സംസ്‌കരണവും നടത്തി. ഖബ്ര്‍ അറക്കല്‍ പള്ളിക്കു ചേര്‍ന്ന മഖാമില്‍. കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ശൈഖായിരുന്നു. മരണം വരേയും ഒ.കെ.സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അറക്കല്‍ മൂപ്പരെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. പ്രപഞ്ച ത്യാഗ ജീവിതത്തിന്റെ മാതൃക ഒ.കെ ഉസ്താദ് ഒപ്പിയെടുത്തതു ഇവിടെ നിന്നാണ്.
63.കൈപ്പറ്റ മമ്മൂട്ടി മുസ്‌ലിയാര്‍
ഹി: 1304-ല്‍ കോട്ടക്കലിനടുത്ത് കൈപ്പറ്റ ജനനം. പാനായിക്കുളം ഹസ്രത്ത്, ശൈഖ് ആദം ഹസ്രത്ത് മുതലായവര്‍ ഗുരുനാഥന്മാരാണ്. 1920 ബാഖവി ബിരുദം. കൈപറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ധീന്‍ മുസ്‌ലിയാര്‍, വെളിമുക്ക് അവറാന്‍ മുസ്‌ലിയാര്‍ ശിഷ്യരില്‍ പ്രമുഖരാണ്. ഉസ്താദ് മഖ്ദൂം കുഞ്ഞമ്പാവ മുസ്‌ലിയാര്‍’വാഇളാ’യി നിയോഗിച്ചതു മുതല്‍ക്ക് അനുഗ്രഹീത വാഇളായിത്തീര്‍ന്നു. മുര്‍ശിദ് എന്ന ഗ്രന്ഥത്തിന് ഹാശിയ എഴുതിയപ്പോള്‍ അതിന് അവതാരിക എഴുതിയത് മക്കത്ത് വെച്ച് സയ്യിദ് അലവി മാലികി, സയ്യിദ് അമീന്‍ ഖുതുബി എന്നിവരായിരുന്നു. വഫാതായപ്പോള്‍ സയ്യിദ് അമീന്‍ ഖുതുബി മര്‍സിയത് എഴുതി ഇന്ത്യയിലേക്കയച്ചു. ഹി: 1369-ല്‍ വഫാത്. കൈപറ്റ തെക്കേ പള്ളിക്കരികെ ഖബ്ര്‍. വഫാത് സമയം ഒ.കെ ഉസ്താദ് അരികെയുണ്ട്.
64. ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ (റ)
ഹി: 1306-ല്‍ ജനനം. ശാലിയാത്തി, കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ ഉസ്താദുമാര്‍. ഖാദിരി, ബാഅലവി ത്വരീഖത്തിന്റെ ശൈഖാണ്. ഹിദായത്തുല്‍ മുതലഥ്വിഖ് എന്ന വ്യാജ ത്വരീകത്ത് ഖണ്ഡന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഹി; 1371-ല്‍ വഫാത്. ചെറിയമുണ്ടം വടക്കെ ജുമുഅത് പള്ളി ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്യപ്പെട്ടു. അറബി മലയാളത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ എഴുതി. 1934 നവംബര്‍ 14-ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ 16-ാം മെമ്പറാണ് ഇവര്‍. ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ആത്മീയ ശൈഖാണ്. വഫാതാകുമ്പോള്‍ അരികില്‍ ഒ.കെ ഉസ്താദ് ഉണ്ട്.
65. രാജാമീര്‍ ഉസ്മാന്‍ അലിഖാന്‍(ഹൈദരാബാദ്)
ഹി:1303 ല്‍ ജനനം.എ.ഡി-1911 ല്‍ രാജപദവിയി ലെത്തു ന്നു. 38 വര്‍ഷം ഭരിച്ചു.ഹി:1389(എഡി:1968)ല്‍ മരണം.
66.അഹ്മദ് കോയശാലിയാതി (റ)
ചാലിയം പൂതാറമ്പത്ത് വീട്ടില്‍ ഹി:1302-ന് ജനനം. ഉപരിപഠനം ഖിലാഫത് നായകനും സ്വൂഫിയുമായ ആലി മുസ്‌ലിയാരില്‍ നിന്ന്. ശേഷം, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയില്‍ നിന്ന്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പഠനം. 1326-ല്‍ ലത്വീഫിയ കോളേജിലെ ഫത്‌വ ബോര്‍ഡ് അംഗത്വം. തിരൂരങ്ങാടി, കൊടിയത്തൂര്‍(അഞ്ച് വര്‍ഷം) നാഗൂര്‍, ബടുക്കല്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. 1345-ല്‍ ഹൈദരാബാദ് നൈസാമിന്റെ മുഫ്തി പദവി. സമസ്ത രൂപീകരണ കാലംമുതല്‍ മരണംവരെ നിറ സാന്നിദ്ധ്യം. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്. ചാലിയത്ത് റഫറന്‍സ് സൗകര്യത്തില്‍ ഖുതുബ് ഖാനയും ചേര്‍ന്ന് പള്ളിയും സ്ഥാപിച്ചു. പ്രസിദ്ധീകൃതമായ 20 ഗ്രന്ഥങ്ങള്‍ക്ക് പുറമെ അപ്രകാശിതമായ നിരവധി ഗ്രന്ഥങ്ങളുടെ കൂടി രചയിതാവാണ്. ഹി: 1374-ല്‍ മുഹര്‍റം 27-ന് വഫാത്. സ്വന്തം സ്ഥാപിച്ച അസ്ഹരിയ്യ കുതുബുഖാനക്ക് ചേരെ ഖബ്ര്‍.
67. പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
എഡി 1898-ല്‍ പറവണ്ണയില്‍ ജനനം. കേരളത്തിലെ മത പഠനത്തിന് ശേഷം വെല്ലൂരിലെ ലഥ്വീഫിയയിലും ബാഖിയാത്തിലും പഠിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കേരളമാകെ നിറഞ്ഞു നിന്നു. 1951-ല്‍ സമസ്തയുടെ 19-ാം വാര്‍ഷിക സമ്മേളനത്തില്‍ വിദ്യഭ്യാസ ബോര്‍ഡ് സ്ഥാപിതമായി. പ്രഥമ പ്രസിഡണ്ട് പറവണ്ണ മഹാനരായിരുന്നു. വഫാത് 1957 ജൂണ്‍ 28. തിരൂരിനടുത്ത് പറവണ്ണ അന്ത്യവിശ്രമം.
68. ഐലക്കാട് (എടപ്പാള്‍)സിറാജുദ്ദീന്‍(റ)
അബൂബകര്‍ സിദ്ദീഖ്(റ)ന്റെ വംശ പരമ്പരയില്‍ മഖ്ദൂം താവഴിയിലായി ഹി:1277 ല്‍ പൊന്നാനിക്കടുത്ത് കോടഞ്ചേരി ജനനം.മഖ്ദൂമി വിദ്യാകേന്ദ്രങ്ങളില്‍ പഠിച്ചശേഷം സൂഫിവര്യന്‍ ഉപ്പുങ്ങല്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം.ഇന്ത്യക്കകത്തും പുറത്തും ആത്മീയ നേതാക്കളെയും കേന്ദ്രങ്ങളെയും അന്വേഷിച്ചു യാത്ര ചെയ്തു.കീളക്കരയിലെ ഖല്‍വത്‌നായകം ശൈഖുമായി പ്രത്യേക ബന്ധം.60-ല്‍ പരം ഥ്വരീഖത്തില്‍ ഖിലാഫത്തും നിരവധി ‘രിയാള'(ആത്മീയ പരിശീലനമുറ)കളില്‍ ഇജാസതും നേടി.ഭൂതപ്രേതങ്ങളും സിഹ്‌റുമായി ജനത്തെ വലച്ച ജോല്‍സ്യരെയും മന്ത്രവാദികളെയും മൂലക്കിരുത്താന്‍ ‘അസ്മാഅ്’ വികസിപ്പിച്ചു.സഹോദരിയുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ യതീം മക്കളുടെ സംരക്ഷണമേറ്റെടുത്ത് താമസം ഐലക്കാട്ടേക്ക് മാറ്റി.സമസ്ത നേതാവ് പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുമായി മുറുകിയ ബന്ധം.നിരവധി കറാമത്തുകള്‍ പ്രത്യക്ഷപ്പെടുത്തിയത് ബ്രട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മുമ്പില്‍ ! മുസ്ലിമായിരുന്നതിനാല്‍ വെളിയങ്കോട് ഉമര്‍ഖാസിയെപ്പോലെ സര്‍ക്കാറിനാല്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടേയിരുന്നു.ഇ.കെ ഉമര്‍ഹാജിയെ സ്വന്തം പ്രതിനിധിയാക്കി നിശ്ചയിച്ചു.എഡി 1378 ദുല്‍ഹിജ്ജ 12 ന് വഫാത്.എടപ്പാളിനടുത്ത് ഐലക്കാട് ഖബ്ര്‍.
69. പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
കറ്റാനം പ്രദേശത്ത് പതിയാരകത്ത് വീട്ടില്‍ 1919-ല്‍ ജനനം .ഓച്ചിറ പള്ളിയില്‍ ദര്‍സ് പഠനം. സുന്നത്ത് ജമാഅത് ബഹുജനങ്ങളിലെത്തിക്കാനും പണ്ഡിതന്മാരെ കരുത്തുറ്റവരാക്കാനും മലബാറില്‍ പത്തു വര്‍ഷം പതിയുടെ പടയോട്ടമുണ്ടായി. 1945-ല്‍ പാങ്ങ് അഹ്മദ് കുട്ടി മുസ്‌ലിയാരും 1949-ല്‍ റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരും വഫാതായപ്പോള്‍ സുന്നി പടയാളി ഇനി ആര് എന്ന ചോദ്യം വന്നപ്പോള്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ കമ്പി സന്ദേശത്തിന്മേല്‍ 1949 മാര്‍ച്ച് 30-ന് പതി അവര്‍കള്‍ കൊണ്ടോട്ടി നെടിയിരുപ്പിലെത്തുന്നു. തുടര്‍ച്ചയായി പത്ത് വര്‍ഷം ഒരു കൊടും കാറ്റ് കണക്കെ വഹാബി സ്റ്റേജുകള്‍ക്ക് പിറകെ ഓടിനടന്നു. സുന്നി പക്ഷത്ത് വന്‍ വിജയം നേടിക്കൊടുത്തതിനാല്‍ അബുല്‍ ഫത്ഹ് എന്ന ആദരനാമം കിട്ടി. തിരുവിതാംകൂറില്‍ പ്രത്യക്ഷപ്പെട്ട’അല്ലാ’ വിവാദം അവിടെ പോയി ഖുതുബി അവര്‍കള്‍ കെട്ടടക്കിയെങ്കിലും ആ വിവാദം മലബാറില്‍ പൊങ്ങാനിടയായി. 1958 ഡിസംബര്‍ 20-നും 1959 ഫെബ്രുവരി 16-നും പതിയും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ ഈ വിഷയത്തില്‍ വാദപ്രതിവാദം നടന്നു. പതിയുടെ പക്ഷം വിജയിച്ചില്ല. ഖിറാഅത് തര്‍ക്കം മാത്രമായിരുന്നു ഇത്. 1959 ഏപ്രില്‍ 30 (1378 ശഅബാന്‍) ന് വഫാത്.ഓച്ചിറയാണ് ഖബ്ര്‍.
70. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍
തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍, പൊന്നാനി കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഗുരുനാഥന്മാര്‍. ആയഞ്ചേരി തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ല്യാര്‍, ശൈഖുഹസന്‍ ഹസ്രത്ത്, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രധാന ശിഷ്യന്‍മാരാണ്. ഒ.കെ ഉസ്താദിന് തദ്‌രീസിനും മുതാലഅക്കും ഇജാസത്ത് നല്‍കി.മരണം:ഹി:1379-പെരുമ്പടപ്പ് പുറങ്ങ് പള്ളിക്കരികെ ഖബ്ര്‍.
71. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (റ)
ജനനം: ഹി: 1298. വാളക്കുളത്ത് (കോട്ടക്കല്‍) പിതാവിന്റെ കീഴിലെ പഠനം കഴിഞ്ഞ് നാദാപുരത്ത് അഹ്മദ് ശീറാസിയുടെ ദര്‍സില്‍ തുടര്‍ പഠനം. ശേഷം കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍(തിരൂരങ്ങാടി) പൊന്നാനി ചെറിയ അവറാന്‍ക്കുട്ടി മുസ്‌ലിയാര്‍ മുതലായവര്‍ ഗുരുനാഥന്മാരാണ്. 1316-മുതല്‍ അഞ്ച് വര്‍ഷം ബാഖിയാത്തില്‍. കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്രിയ്യ, താനൂര്‍ അയ്യായ, വളവന്നൂര്‍, കാനഞ്ചേരി, എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. മലബാര്‍ കലാപം മുതല്‍ (1921) നാല്‍പത് വര്‍ഷം ജന്മ നാട്ടില്‍ ദര്‍സ്. സമസ്ത രൂപീകരണത്തിലും നടത്തിപ്പിലും മുഖ്യ പങ്ക് വഹിച്ചു. സ്വന്തം ചെലവില്‍ ബിദ്അത്തിനെതിരെ പടയോട്ടമായി കേരളമാകെ സഞ്ചരിച്ചു കൊണ്ടിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുന്നതില്‍ പ്രധാന റോള്‍. സമസ്തയുടേയും ബോര്‍ഡിന്റെയും യോഗങ്ങള്‍ വാളക്കുളത്ത് നിരന്തരം. ഭക്ഷണവും താമസവും സ്വന്തം വകയില്‍. 1362-മുതല്‍ 1385-ല്‍ വഫാത് വരെ സമസ്തയുടെ പ്രസിഡന്റ്. അറബിയില്‍ ഒട്ടേറെ രചനകളുണ്ട്. സ്വന്തം ചെലവില്‍ പള്ളിയും ഖുതുബ് ഖാനയും സ്ഥാപിച്ചു. 1385-ല്‍ വഫാത്. സ്വന്തം ചെലവില്‍ പണിത മസ്ജിദിനു മുമ്പില്‍ ഖബ്ര്‍. 1920-ല്‍ തമിഴനാട്ടിലെ ‘ഈറോഡ്’ വെച്ച് അഖിലേന്ത്യ ഖിലാഫത് നേതാക്കള്‍ക്കൊരുക്കിയ സ്വീകരണ യോഗത്തില്‍ വെച്ച് കേരളത്തിനു വേണ്ടി ഉലമാ സംഘടന രൂപീകരിക്കാന്‍ കെ എം മൗലവി മുതിര്‍ന്നപ്പോള്‍ കേരളീയ ഉലമാഇന്റെ നേതൃ നിരയില്ലാത്ത സദസ്സില്‍ ഇത് പാടില്ലെന്ന് ശഠിച്ചു വിലക്കിയത് അബ്ദുല്‍ ബാരി മുസ്‌ലിയാരായിരുന്നു.
72. ശംസുല്‍ ഉലമ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍(റ)
ഹി: 1299-ല്‍ മലപ്പുറം ജില്ലയിലെ കൊളപ്പുറത്തിനടുത്ത് കൊടുവായൂര്‍ (എ ആര്‍ നഗര്‍) ചെപ്പിയാലത്ത് ജനിച്ചു. പിതാവ് ചെറുചാലില്‍ അഹ്മദ്. പ്രാഥമിക പഠനം കഴിഞ്ഞ് തലക്കടത്തൂരില്‍ കിതാബോതാന്‍ ചേര്‍ന്നു. മുദരിസ് സദഖത്തുള്ള മുസ്‌ലിയാരുടെ പിതാവ് പോക്കര്‍ മുസ്‌ലിയാര്‍. ശേഷം തിരുരങ്ങാടി തറമ്മല്‍ പള്ളിയില്‍ മുതഅല്ലിം. ഉസ്താദ് ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി. ശേഷം ഉസ്താദിനൊപ്പം മാഹിക്കടുത്ത് പെരിങ്ങാടിയില്‍. ശേഷം ഉസ്താദിനൊപ്പം പുളിക്കലില്‍. ശേഷം മൂന്ന് വര്‍ഷം ഉസ്താദിനൊപ്പം വാഴക്കാട്. ഇതിനിടയില്‍ ചൊക്ലിയില്‍ നിന്ന് വിവാഹം ചെയ്തു. ഹി: 1331-ല്‍ പാനൂരില്‍ മുദരിസ്. 15 വര്‍ഷത്തെ സേവനം കഴിഞ്ഞ് പിന്നെ 1345-ല്‍ വാഴക്കാട്. ദാറുല്‍ ഉലൂമില്‍ പ്രിന്‍സിപ്പല്‍. ശേഷം നാദാപുരത്തും പിറകെ പാനൂരില്‍ രണ്ടാം തവണയും ദര്‍സ് നടത്തി. ശിഷ്ട ജീവിതം ചൊക്ലിയില്‍. സുപ്രസിദ്ധ മുഫ്തി, കുടുംബങ്ങളിലേയും നാടുകളിലേയും തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പിക്കുന്നവര്‍, സൂഫി, സമസ്ത നായകന്‍ എന്നീ സ്ഥാനങ്ങളിലെല്ലാം മികച്ചു നിന്നു. ഹി: 1385-ല്‍ വഫാത്(ശവ്വാല്‍) ചൊക്ലിയില്‍ ഖബ്ര്‍ കുടികൊള്ളുന്നു..
73. തേനു മുസ്‌ലിയാര്‍ കൂരിയാട്. (സൈനുദ്ദീന്‍ മുസ്‌ലിയാര്‍)
ഹി; 1302 കോട്ടക്കലിനടുത്ത് കൂരിയാട് ജനനം. ഒട്ടേറെ പ്രമുഖരില്‍ നിന്നും വിദ്യ നേടി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഗുരുവാണ്, പല സ്ഥലത്തും ദര്‍സ് നടത്തി. അവസാന നാളുകളില്‍ സ്വന്തമായി നിര്‍മിച്ച നിസ്‌കാരപ്പള്ളിയില്‍ മുഴു സമയ ഇബാദത്തില്‍ മുഴുകി. സന്താന പരമ്പര ദീനി രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ഹി: 1389-ല്‍ വഫാത്. കൂരിയാട് ഖബ്ര്‍.
74. ചാവക്കാടിനടുത്ത് അവിയൂര്‍ സയ്യിദ് ദാല്‍ തങ്ങള്‍(റ)
പിതാവ് അഫ്ഗാനില്‍ നിന്ന് വന്ന സയ്യിദ്. ചെറു പ്രായത്തില്‍ തന്നെ വലിയ്യിന്റെ ജീവിത രീതി. ദരിദ്രര്‍ക്കൊപ്പം കഴിഞ്ഞു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അടക്കമുള്ള നിരവധി സ്വൂഫിയാക്കള്‍ക്ക് ശിക്ഷണം നല്‍കി. അവിയൂരില്‍ വഫാതായി.
75. ബീരാന്‍ ഔലിയ അമ്പങ്കുന്ന്(റ)
അരീക്കോട് കിഴിശ്ശേരി ചുള്ളിക്കോട് പുളിക്കല്‍ തറവാട്ടില്‍ കര്‍ഷക കുടുംബത്തില്‍ ജനനം. ബാല്യകാലത്ത് തന്നെ ജീവിതത്തിന് മാറ്റം വന്നു. മൗന ജീവിതം. തുടര്‍ന്ന് ദീര്‍ഘ വര്‍ഷങ്ങള്‍ അജ്മീരില്‍. ശേഷം അനങ്ങല്ലടി മലമുകളില്‍(ചെറുപ്പളശ്ശേരി. ഒറ്റപ്പാലം) വന്ന് ഏകാന്തവാസം. തൊട്ടടുത്ത പനമണ്ണയില്‍ ഇടക്കിടെ വന്നുപോയിരുന്നു. കറാമത്തുകള്‍ ലോകമറിഞ്ഞു. ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് ശേഷം തറവാട്ടിലെത്തിയെങ്കിലും അധികനാള്‍ പാര്‍ത്തില്ല. വീണ്ടും അജ്മീരില്‍. അവിടെ കേരളത്തില്‍ നിന്നെത്തുന്നവരെ ഉദ്ദേശിച്ച് മലബാര്‍ ഹൗസ് സ്ഥാപിച്ചു. 1965 മുതല്‍ അമ്പം കുന്നില്‍ താമസമാക്കി. അന്നദാനം ജീവിത വ്രതമാക്കുകയും അത് നാനാ ജാതിമതസ്തരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. അമുസ്‌ലിംകളെ ഇസ്‌ലാമിന്റെ നേര്‍ക്ക് അടുപ്പിച്ചു കൊണ്ടു വന്നു. പൊട്ടച്ചിറ ബീവിയും അന്‍വരിയ്യയും ഇതിന്റെ ഫലമാണ്. 1970 ജൂണ്‍ 18(റ: ആഖിര്‍ 12) ന് വഫാത്. മഞ്ചേരി-മണ്ണാര്‍കാട് റോഡില്‍ നിന്ന് ഇടത്തോട്ട് തെറ്റി അമ്പം കുന്നില്‍ മറമാടപ്പെട്ടു.
76. ആലുവ അബ്ദുറസാഖ് മസ്താന്‍(റ)
ഹി:1298 ല്‍ കണിയാപുരത്ത് ജനിച്ചു.പിതാവ്:മുഹമ്മദ് കുഞ്ഞി ലബ്ബ.തോപ്പില്‍ ഇബ്‌റാഹീം മൂപ്പര്‍ പ്രധാന ഉസ്താദ്.നിരവധി ആത്മീയ പണ്ഡിതരില്‍ നിന്നും ഥ്വരീഖത്തുകള്‍ സ്വീകരിച്ചു.കോയമ്മ ബുഖാരി തങ്ങള്‍, മാമ്പയിലുള്ള ശൈഖ്, കയ്പമംഗലം ശൈഖ് ഹമദാന്‍, പൊന്‍മാനക്കുടം ഉണ്ണി മുസ്‌ലിയാര്, കാരക്കല്‍ ശൈഖ് ദാവൂദുല്‍ ബുഖാരി മുതലായവര്‍ ആത്മീയ ഗുരുക്കളാണ്. ദര്‍സുനടത്തി. വഅളുപറഞ്ഞു.നാടുചുറ്റി. ജദ്ബ് വന്നതില്‍ പിന്നെ കറാമതുകള്‍ പ്രത്യക്ഷപ്പെട്ടുകൊ ണ്ടേയിരുന്നു. ഓച്ചിറ, വേമ്പനാട്, കൊച്ചി, ചേറ്റുവ, മുടിക്കല്‍, ഒരുമനയൂര്‍ മുതലായ പ്രദേശങ്ങളിലാണ് കൂടുതലും സഞ്ചരിച്ചത്. അനുഭവിച്ചറിഞ്ഞ ജനങ്ങള്‍ ഏറെ ആദരം നല്‍കി.ഹി:1391 ല്‍ വഫാത്. മുടിക്കല്‍ മാടവനയിലാണ്(ആലുവ) ഖബ്ര്‍.
77.ആലുവായ് അബൂബക്കര്‍ മുസ്‌ലിയാര്‍
ഹി;1307-ല്‍ ആലുവായ്ക്കടുത്ത് മുടിക്കല്‍ (മാടവന) ജനിച്ചു. പിതാവ്:അലി. കിതാബോതിയ പള്ളിദര്‍സുകളില്‍ ചിലത് പൊന്നാനി, വെളിയങ്കോട്, കൂട്ടായി, പാനായിക്കുളം, കൊടുങ്ങല്ലൂര്‍, തിരൂരങ്ങാടി….
ശരീഅത്തിന് പുറമെ സൂഫിസജ്ഞാനവുംനേടാന്‍യാത്ര കള്‍ സഹായിച്ചു. പ്രപഞ്ച പരിത്യാഗ ജീവിതത്തില്‍ മുഴുസമയ ഇബാദത്തുമായി കഴിയുന്നതാണ് പിന്നെ ജനങ്ങള്‍ കാണുന്നത്. ഇതിനിടയില്‍ കറാമതുകള്‍ പ്രത്യക്ഷപ്പട്ടുകൊണ്ടിരുന്നു. ശ്രുതി വര്‍ദ്ധിച്ചു,ജനം ദൂരെ ദിക്കില്‍ നിന്ന് വരെഅന്വേഷിച്ചെത്തി – തീ വണ്ടി പതിവില്ലാതെ നിര്‍ത്തും. പല സ്റ്റേഷനുകളിലും മഹാനവര്‍കള്‍ക്ക് വേണ്ടി നിന്ന ചരിത്രം ഏറെയുണ്ട്.ഹി;1393ല്‍ 86-ാം വയസ്സില്‍ മഹാനര്‍ വഫാതായി.’മുടിക്കല്‍’ ഖബറടക്കപ്പെട്ടു.
78.മുഹമ്മദ് അബുല്‍ അത്വാഅ് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍(റ)
ഹി 1333 റമളാന്‍ 14-ന് ചാപ്പനങ്ങാടിക്കടുത്ത (കോട്ടക്കല്‍, മലപ്പുറം) പറങ്കിമൂച്ചിക്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. പേര്: മുഹമ്മദ്. പിതാവ് സ്വൂഫിയും പണ്ഡിതനുമായ ഹസന്‍മുസ്‌ലിയാര്‍(ജഫനി). ബാപ്പുമുസ്‌ലിയാര്‍ സമസ്തകേരള ജംഇയ്യതുല്‍ ഉലമാഇന്റെ നേതൃത്വം പ്രശ്‌ന പരിഹാരത്തിന് സമീപിക്കുന്ന സ്വൂഫി പണ്ഡിതന്മാരിലൊരാളായിരുന്നു. ഏറെക്കാലം ദര്‍സ് നടത്തിയ മഹാന്‍ പിന്നെ ലോക പര്യടനത്തിലായിരുന്നു. ജീവിച്ചിരിക്കു ന്നവരും മരിച്ചവരുമായ മഹാന്മാര്‍ക്കരികെയെത്താനായിരുന്നു ഈ യാത്രകള്‍. ബാഗ്ദാദില്‍ വരെയെത്തി പര്യടനം. അവിയൂരിലെ സയ്യിദ് ദാല്‍ അവര്‍കളാണ് ആത്മീയതയില്‍ പ്രധാന ഗുരു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിതങ്ങള്‍, പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍(മരണം ഹി:1396) തുടങ്ങിയ സാദാത്തുക്കള്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അടുത്ത കൂട്ടുകാരായിരുന്നു. പള്ളി മദ്‌റസകള്‍ കെട്ടിപ്പടുക്കാനും നിലവിലുള്ളവ സജീവമാക്കാനും യതീം ഖാനകള്‍ സ്ഥാപിക്കാനും ദിക്ര്‍ മജ്‌ലിസുകള്‍ സ്ഥാപിക്കാനുമാണ് അവിടുത്തെ അവസാന വര്‍ഷങ്ങളില്‍ കൂടുതല്‍ സമയം ചെലവിട്ടത്. അതുകൊണ്ട് തന്നെ ആബാല വൃദ്ധം ജനങ്ങളും ഈ സ്വൂഫിയെ അറിയാനിടയായി. ഹി; 1398 മഹാനര്‍ വഫാതായി. ഖബ്‌റിടം പറങ്കിമൂച്ചിക്കല്‍ മഖാമില്‍.
79. കിഴിശ്ശേരി മുഹ്‌യിദ്ദീന്‍ മുസ്‌ല്യാര്‍ (റ)
കുഴിമണ്ണ(മലപ്പുറം ജില്ല)യില്‍ ജനനം.അനാഥന്‍.സ്വൂഫി പണ്ഡിതന്‍. പുത്തൂപ്പാടം കുഞ്ഞിമുട്ടി മുസ്‌ലിയാരുടെ ശിക്ഷണം.അവസാനവര്‍ഷങ്ങള്‍ കിഴിശ്ശേരിപള്ളിയില്‍. ഏകാന്തവാസം.1392ല്‍ വഫാത്.പള്ളിക്കരികെ ഖബ്‌റ്.
80. മുഹ്‌യദ്ദീന്‍ ശാഹ് ബഡ്കലി (റ)
സി.യം വലിയുല്ലാഹിയെ റിയാള കഴിപ്പിച്ച ഗുരു. ഇതിന് വേണ്ടി മാത്രം കോഴിക്കോട്ട് തങ്ങിയത് എന്ന് തോന്നും ജീവിത രീതി പരിശോധിച്ചാല്‍. അവസാനം മടങ്ങി. ഉള്ളാള്‍ ഖബ്‌റിസ്ഥാനിലാണ് മാഹാനരുടെ അന്ത്യവിശ്രമം.
81. ഓമച്ചപ്പുഴ ഹാഫിള് അബൂബകര്‍ മുസ്‌ലിയാര്‍
പ്രദേശ വാസികളുടെയും പുറം നാട്ടുകാരുടെയും മനസ്സില്‍ ബഹുമാനം പതിഞ്ഞ്കിടക്കുന്ന സൂഫിവര്യര്‍. വര്‍ഷം തോറും നടന്നു വരുന്ന ഉറൂസ് എടുത്തു പറയത്തക്ക സംഗമമാണ്.കരിങ്കപ്പാറ ഉസ്താദിനൊപ്പം ജീവിച്ചു.ഒപ്പം പഠിച്ചു.മരണശേഷവും ഒന്നിച്ചു തന്നെ.അടുത്തടുത്ത് ഖബ്‌റുകള്‍.
82. വേങ്ങര കോയപ്പാപ്പ
പേര് കുഞ്ഞിമുഹമ്മദ് എന്നാണെന്ന് അനുസ്മരി ക്കപ്പെടുന്നു. അനേകവര്‍ഷം വേങ്ങരയില്‍ ആത്മീയരഹസ്യ ങ്ങളുടെ അറജീവിതം.പെരുമുഖം സൈനുദ്ധീന്‍ മുസ്‌ലിയാരെ പ്പോലുള്ള അനേക ആത്മജ്ഞാനികള്‍ക്ക് മാര്‍ഗദര്‍ശി. കറാമതുകള്‍ നിരവധി. വേങ്ങരയില്‍ ഖബ്‌റ്.
83. ഓമച്ചപ്പുഴ കരിങ്കപ്പാറ ഉസ്താദ്(റ)
ഹി:1321ല്‍ ജനനം.കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍,പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍,വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ മുതലായവര്‍ ഉസ്താദുമാര്‍.മക്കയില്‍ പഠനവും അദ്ധ്യാപനവും കഴിച്ച കോടഞ്ചേരി ഉസ്താദിന്റെ പൗത്രി മര്‍യമുമായി വിവാഹം 1352ല്‍.ഫിഖിഹ്,ഗോളശാസ്ത്രം, തസ്വവ്വുഫ് എല്ലാറ്റിലും മികവ് നേടി.ദര്‍സീ കിതാബുകള്‍ക്ക് വിപുലമായ അടിക്കുറിപ്പുകള്‍ നല്‍കിയത് പിന്‍തലമുറക്ക് ഏറെ ഗുണം ചെയ്യുന്നു.1405ല്‍ വഫാത്.
84. കൊച്ചി ഫരീദ് ഔലിയ
പാലങ്കടവ് ജനനം. പഠനത്തിന് പൊന്നാനിയില്‍ വന്നു. കുറേനാള്‍ പള്ളുരുത്തുയില്‍ താമസിച്ചു. ആത്മീയ ജ്ഞാനം നേടിയപ്പോള്‍ ഏകാന്തത ഇഷ്ടപ്പെട്ടു. താനൂരില്‍ താമസിക്കുമ്പോള്‍ ഫരീദ് ഔലിയ എന്ന വിളിപ്പേര് വന്നു. വീണ്ടും കൊച്ചിയിലെത്തി. ഫോര്‍ട്ടുകൊച്ചിയില്‍ ഖല്‍വത്തിയില്‍ അന്ത്യവിശ്രമം.
85. കൈപറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍.
എഡി 1898-ല്‍ ജനനം. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കൈപറ്റ മമ്മൂട്ടി മുസ്‌ലിയാര്‍ മുതലായവര്‍ ഗുരുനാഥന്മാരാണ്. വണ്ടൂര്‍ സദഖതുള്ള മുസ്‌ലിയാര്‍,ശൈഖുനാ കണ്ണിയത്, കരീറ്റിപ്പറമ്പ് കെ.വി മോയിന്‍കുട്ടി മുസ്‌ലിയാര്‍ മുതലായവര്‍ ശരീകന്മാരാണ്. ഏതാനും അറബി കിതാബുകള്‍ രചിച്ചു. നിരവധി ശിഷ്യ പ്രമുഖരുണ്ട്. ഹി; 1408-ല്‍ വഫാത്. കൈപറ്റ അന്ത്യ വിശ്രമം. (യു. കെ മസ്ജിദ്)
86. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍(റ)
എടപ്പാള്‍ പടിഞ്ഞാറങ്ങാടിക്കടുത്ത കക്കിടിപ്പുറത്ത് ജനിച്ചു. പ്രധാന ഉസ്താദ് അറക്കല്‍ മൂപ്പര്‍ (റ).തസവ്വുഫില്‍ മാത്രം ഒരായുസ്സ് മുഴുക്കെ ജീവിച്ചു. ഹി: 1410-ല്‍ കക്കിടിപ്പുറത്ത് വഫാതായി. ദലാഇലുല്‍ ഖൈറാത്തിന്റെ ഇജാസത് വാങ്ങിയത് അറക്കല്‍ മൂപ്പര്‍ അവര്‍കളില്‍ നിന്നാണ്.
87.സി.യം വലിയുല്ലാഹി മടവൂര്‍ മുഹമ്മദ് അബൂ ബകര്‍ (റ)
ജനനം:1349 ഹിജ്‌റ റ:അവ്വല്‍ 12ന് മടവൂരില്‍. പിതാവ്:കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍.(മരണം ഹി:1358) പ്രധാന ഉസ്താദുമാര്‍ മലയമ്മ അബൂബക്കര്‍മുസ്‌ലിയാര്‍ (നാരകശ്ശേരി), ഇമ്പിച്ചാലി മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍,ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ (പൊടിയാട്ട്)1957-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു.1960-ല്‍ ബാഖവി ബിരുദം നേടി.ആത്മീയജീവിത ശൈലിയുടെ തുടക്കം ദര്‍സില്‍ പടിക്കുന്നകാലത്ത് തന്നെ.ബാഖിയാത്തില്‍ നിന്ന് വന്ന് മടവൂരില്‍ തന്നെ ദര്‍സ് തുടങ്ങി. ആദ്യ ഹജ്ജ് 1962 ല്‍.ഇശ്ഖിനാല്‍ മദീന സിയാറത്തി നിടയില്‍ ബോധരഹിതനായി.
ദര്‍സ് നടത്തുമ്പോഴും തസ്വവ്വുഫ് ജീവിതം തുടര്‍ന്നു.1963-ല്‍ ഒരുനാള്‍ ദര്‍സില്‍ ഒരപരിചിതനെത്തി. മറ്റാരുമായിരുന്നില്ല;വലിയുല്ലാഹി മൊയതീന്‍ സാഹിബ് ്(പുലിത്തോല്‍ പോലെയുളള പുതപ്പ് പുതച്ച് നടക്കുന്നത് കൊണ്ട് പുലിമൊയ്തീനെന്ന് അറിയപ്പെട്ടു) ബട്കല്‍ ഭാഷയില്‍ ഏതാനും ബൈതുകള്‍ ഈ ആഗതന്‍ ചൊല്ലി. കണ്ണുനീര്‍ വീഴുന്നത് സി.യം അവര്‍കള്‍ ശ്രദ്ധിച്ചിരുന്നു.ഗാനഭാഷ തിരിഞ്ഞില്ലെങ്കിലും അതില്‍ ഇടക്കിടെ വരുന്ന’മഅ്‌രിഫത്’എന്ന പദം സി യം അവര്‍കളെ വലിച്ചു കൊണ്ടിരുന്നു.വിവരമറിയിക്കാതെതന്നെ വന്നയാള്‍ പോയി.അല്‍പ്പനാള്‍ കഴിഞ്ഞ് വീണ്ടുംവന്നു.വിനിമയ ചാനല്‍ പഴയത് തന്നെ-ബൈതുകള്‍-വന്നയാള്‍ അപ്രത്യക്ഷരായി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആ ബൈതുകള്‍ കേള്‍ക്കാതെ വയ്യ എന്ന പരുവത്തിലായി സി.യം അവര്‍കള്‍.
ഇറങ്ങിനടന്നു,കോഴിക്കോട് വെച്ചു കണ്ടെത്തി.രണ്ടു ദിവസം സഹവാസം.അതുകഴിഞ്ഞ് വീണ്ടും കോഴിക്കോട് വന്ന് 8 ദിവസം സഹവസിച്ചു.മൂന്നാം സന്ദര്‍ശനത്തില്‍ 29 ദിവസം ഒന്നിച്ചുപാര്‍ത്തു. ബന്ധം മുറുകി’രിയാള’വീടണം. ദര്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി ദര്‍സ് ജോലി ഉപേക്ഷിച്ചു. നാലാം കൂടിക്കാഴ്ചക്ക് കോഴിക്കോട്ടെത്തി. എട്ട് വര്‍ഷം ഒന്നിച്ചു താമസിച്ചു. ഇതിനിടയില്‍ മൂന്നു വര്‍ഷം ആഴമേറിയ ‘രിയാള’. രാപകല്‍ ഇബാദത.് മൂന്ന് വര്‍ഷം ഏകദേശം മുഴുക്കെയും വ്രതം. അത്താഴത്തിനും തുറക്കാനും ഓരോ കാരക്ക. രണ്ട് ദിവസത്തിലൊരിക്കല്‍ അല്‍പം ആട്ടിന്‍ പാല്‍. മറ്റു ദിവസങ്ങളില്‍ ചൂടു വെള്ളം. സംസാരമില്ല. ശരീരം നന്നെ മെലിഞ്ഞുപോയി. മകനെ കാണാന്‍ മടവൂരില്‍ നിന്നും ഉമ്മ വന്നു. രിയാളയുടെ ആഴപ്പരപ്പിലായിരുന്നു മകന്‍.
മമ്മുട്ടി മൂപ്പന്‍, എന്‍ സി മൊയ്തീന്‍ കുട്ടി ഹാജി, ഉമ്മര്‍ മൂപ്പന്‍ എന്നിവരുടെ വീടുകളിലായാണ് കൂട്ടുവാസമുണ്ടായത്. 1965 മുതല്‍ മമ്മുട്ടി മൂപ്പന്റെ വീട്ടിലെ രണ്ടു തിണ്ണകളിലായി രണ്ടു വലിയ്യുകള്‍ മൗനികളായി കഴിയുന്നു. മൂകഭാഷയിലുള്ള തര്‍ബിയത്. എന്നാല്‍ കൊടും കാറ്റിന്റെ ശബ്ദ ഘോഷം. ശേഷം ഒന്നര വര്‍ഷം ഉമ്മര്‍ മൂപ്പന്റെ വീട്ടില്‍. അത് കഴിഞ്ഞ് സിഎം കുറച്ചുനാള്‍ ആലുവായി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കരികെ താമസിച്ചു. ഗുരു അവര്‍കള്‍(മൊയ്തീന്‍ സാഹിബ്) മടവൂരില്‍ പുനത്തും കുടി കോയക്കുട്ടി ഹാജിയുടെ വീട്ടില്‍ താമസിച്ചു മലബാറില്‍ നിന്നും മടങ്ങി. ആലുവായി അവര്‍കളില്‍ നിന്നും വാങ്ങേണ്ടത് വാങ്ങി. 1972ഓടെ സിഎം അവര്‍കള്‍ ദേശ സഞ്ചാരത്തിന് ഇറങ്ങി. മൂന്ന് വര്‍ഷം കേരളത്തിലും പുറത്തും സഞ്ചാരം തന്നെ. പല മണ്ണിലും സുജൂദ് ചെയ്തിട്ടുണ്ട്. അവിടങ്ങള്‍ വൈജ്ഞാനികമായി തളിരിട്ടു. ഈ മൂന്ന് വര്‍ഷം കഴിഞ്ഞ് ഒരു ആറ് വര്‍ഷം യാത്ര വല്ലപ്പോഴുമാക്കി ചുരുക്കി. വാസം കോഴിക്കോട്. 1981 മുതല്‍ 1991വരെ യാത്ര ചെയ്തില്ല. രിയാള കഴിച്ച അതേ വീട്ടില്‍ ഇടിയങ്ങര ശൈഖിന്റെ മഖാമിന് ചേര്‍ന്ന് പത്ത് വര്‍ഷം താമസിച്ചു ആത്മീയ ചികിത്സ നടത്തി. ദിവസവും അഞ്ഞൂറില്‍ പരം സന്ദര്‍ശകര്‍. 1411 ശവ്വാല്‍(1991)വഫാത്. മടവൂര്‍ മഖാമില്‍ കുടി കൊളളുന്നു.
88. മൗലാനാ മുഹമ്മദ് ഹുസാമുദ്ദീന്‍.
1935-ല്‍ ഹൈദരാബാദ് ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ മുദരിസ്.വിവിധ ഥ്വരീഖതുകളില്‍ ഇജാസിയ്യത്.1377-ല്‍ വഫാത്.ഹൈദരാബാദ്.
89. മീരാന്‍ വലി(റ)
കണ്ണിയത് അഹ്മദ് മുസ്‌ലിയാരുടെ ഇളയ സഹോദരന്‍ മീറാന്‍ ശാഹുല്‍ ഹമീദു വലിയ്യ് അറിയപ്പെട്ട പണ്ഡിതനായിരുന്നു. ‘അല്‍ ഇസ്‌ലാമു ഫീ ഖാളിസ്ഥാന്‍’ തുടങ്ങിയ കൃതികളുണ്ട്. ഥ്വരീഖത്തിന്റെ ശൈഖാണ്. മുരീദുമാര്‍ ഏറെ. ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ മകളാണ് തന്റെ പത്‌നി. 1987-ല്‍ വഫാത്. കൂത്തുപറമ്പില്‍ ഖബ്‌റ് കുടികൊള്ളുന്നു.
90. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍(റഈസുല്‍ മുഹഖിഖീന്‍)
മഞ്ചേരിക്കടുത്ത് തോട്ടക്കാട്ട് എഡി 1900 ജനുവരി 17 ന് ജനനം.പിതൃപരമ്പര മാലിക്ബ്‌നുദീനാര്‍(റ)ന്റെ സഹോദരപുത്രന്‍ മാലിക് ബ്‌നു ഹബീബ്(റ)ല്‍ എത്തുന്നു.-1912-ല്‍താമസം വാഴക്കാട്ട്.1914 ല്‍ ദാറുല്‍ ഉലൂമില്‍ (1871 ഒക്‌ടോബര്‍ 3 ന് കൊയപ്പത്തൊടി മുഹമ്മദ് കുട്ടി സാഹിബിന്റെ പ്രയത്‌നത്താല്‍ വടക്കേ ഇന്ത്യയിലെ വലിയ കോളേജുകള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റുന്ന വിധം നിര്‍മിച്ചത്)ചേര്‍ന്നു-12 വര്‍ഷം ഇവിടെ വിദ്യാര്‍ഥി.ഇതിനിടയില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി,അബ്ദുല്‍ അസീസ് വേലൂരി,ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍,വൈത്തല അഹ്മദ് മുസ്‌ലിയാര്‍,ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ സ്ഥാപനത്തില്‍ പ്രധാന അദ്ധ്യാപകരായിട്ടുണ്ട്.പഠിച്ച സ്ഥാപനത്തില്‍ തന്നെ ഖുതുബി അവര്‍കള്‍ ശിഷ്യനെ രണ്ടാം മുദര്‍രിസായി നിയമിച്ചു.(1927)ശേഷം തലശ്ശേരി ഓടത്തില്‍ പള്ളി(1932-33)മാട്ടൂല്‍ മുഹ്‌യിദ്ദീന്‍ പള്ളി(34-41)പറമ്പത്ത്,മൊറയൂര്‍,പൊന്നാനി വലിയ പള്ളി എന്നിവിടങ്ങളില്‍ മുദരിസ്.1947 മുതല്‍ വാഴക്കാട് ദാ4റുല്‍ ഉലൂമില്‍.ശേഷം പട്ടിക്കാട് ജാമിഅയില്‍.3-വര്‍ഷം തുരുത്തിയില്‍.74-ല്‍ ഉമ്മത്തൂര്‍.82-ല്‍ 6 മാസം താത്തൂര്‍. 93-ല്‍ വഫാത്(റബീഉല്‍ ആഖിര്‍ 2 1414 വാഴക്കാട് ഖബ്ര്‍)
91. ചെറുവണ്ണൂര്‍ മുഹമ്മദ് ഹാജി(റ)
വടകരക്കടുത്ത് ചെറുവണ്ണൂര്‍ ജനനം. പിതാവ് തറുവയി മുസ്‌ലിയാര്‍. നാലാം വയസ്സില്‍ മാതാവ് മരിച്ചു. കൊയിലാണ്ടി കാപ്പാട്, കൊല്ലം, പൊന്നാനി, വടകര, തലക്കടത്തൂര്‍, ചെങ്ങോട്ടു കാവ് എന്നിവിടങ്ങളില്‍ ദര്‍സ് പഠനം. ബാഖിയാത്തില്‍ ചേര്‍ന്ന് ആദം ഹസ്രത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. പ്രധാന ഗുരു സ്വൂഫിവര്യന്‍ തലക്കടത്തൂര്‍ കമ്മുണ്ണി മുസ്‌ലിയാര്‍. ആദ്യ ഹജ്ജ് യാത്രയില്‍ കപ്പലില്‍ നിന്ന് ഏദനില്‍ (യമന്‍) ഇറങ്ങി നടന്നു. ആ വര്‍ഷത്തേയും പിന്‍ വര്‍ഷത്തേയും ഹജ്ജ് കഴിഞ്ഞ് മടങ്ങി. ദേശാടനം ഇഷ്ടപ്പെട്ടു. പത്ത് വര്‍ഷത്തോളം വടകര, നാദാപുരം, വില്യാപള്ളി എന്നിവിടങ്ങളില്‍ സഞ്ചരിച്ചതിനാലാണ് വടകര മുഹമ്മദ് ഹാജി എന്ന പേര് വന്നത്. ഓതിപ്പടിച്ച തലക്കടത്തൂര്‍ വലിയ പള്ളിയില്‍ ഇടക്കിടെ എത്തും. തിരൂര്‍ വാണിയന്നൂരില്‍ രണ്ടാം വിവാഹം. അവിടെ ശാദുലി മഹ്‌ളറ സ്ഥാപിച്ചു. ചെറുവണ്ണൂരില്‍ മലയില്‍ മിഅ്‌റാജ് പള്ളിയും മിഅ്‌റാജ് നേര്‍ച്ചയും സ്ഥാപിച്ചു. ഹി: 1419 റ:അ 29-ന് വഫാത്. മിഅ്‌റാജ് പള്ളിക്കരികെ മഖാം.
92. കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വലിയ്യ്
എ ഡി 1935-ല്‍ തിരൂരങ്ങാടിക്കടുത്ത് കുണ്ടൂരില്‍ ജനനം. പിതാവ് കുഞ്ഞിമുഹമ്മദ്. കരിങ്കപ്പാറ മുഹമ്മജ് മുസ്‌ലിയാര്‍, ഇരിങ്ങല്ലൂര്‍ അലവി മുസ്‌ലിയാര്‍ മുതലായവരില്‍ നിന്ന് കിതാബ് പഠനം. ആത്മീയ പണ്ഡിതര്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായി ബന്ധം. 1965-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍. ബിരുദം വാങ്ങി ക്ലാരിയില്‍ മുദരിസ്. 1977 കാലത്ത് ആത്മീയ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം. രിയാള കഴിച്ചു. ദര്‍സും തസ്വവുഫ് ജീവിതവുമായി 1987 വരെ ചലിച്ചു. ശേഷം സ്ഥിരമായി കുണ്ടൂരില്‍ തന്നെ. വഫാത് വരെയും ഇല്‍മിന്നും ബഹുജനത്തിന്നുമായി സ്വന്തത്തെ ഉഴിഞ്ഞു വെച്ചു. രോഗികള്‍, യാത്രികര്‍, നീറുന്ന പ്രശ്‌നക്കാര്‍, കേസുകളില്‍ കുടുങ്ങിയവര്‍, ദരിദ്രര്‍…. എല്ലാവര്‍ക്കും അത്താണി ആരെയും നിരാശരാക്കിയില്ല. സാമ്പത്തികമായിത്തന്നെയും സഹായിച്ചു. ദീനിന്റെ എതിരാളികളെ അങ്ങേയറ്റം വെറുത്തു. ഹി 1427 സ്വഫര്‍ അവസാനം വഫാത്. കുണ്ടൂര്‍ ഗൗസിയ്യ അങ്കണത്തിലെ മഖാമില്‍ അന്ത്യവിശ്രമം.

Friday 3 July 2015

സത്‌കര്‍മങ്ങള്‍


സത്‌കര്‍മങ്ങള്‍

28623-mosque-near-a-beautifull-park-1680x1050-digital-art-wallpaper
സല്‍കര്‍മ്മങ്ങള്‍  വിചിത്ര പ്രതിഫലങ്ങള്‍
ജീവിത ലക്ഷ്യവും മനുഷ്യാധ്വാനത്തിന്റെ രഹസ്യവും.
മനുഷ്യന്‍ അധ്വാനിക്കുന്നു. ലക്ഷ്യ ബോധം അവനെ അതിനു പ്രേരിപ്പിക്കുന്നു. മനുഷ്യന്‍ അധ്വാനിക്കുന്നത് സമ്പാദിക്കുക എന്ന ല്കഷ്യത്തിനു വേണ്ടിയാണ്. സമ്പാദിക്കുന്നത് ആഹാരവിഭവങ്ങളുള്‍പ്പെടെയുള്ള ജീവിത സദ്ധാരത്തിനു വേണ്ടിയാണ്. എങ്കില്‍ ജീവിതമോ? അതിനൊരു ലക്ഷ്യമില്ലേ? എന്നാല്‍ മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം ഖുര്‍ ആന്‍ ബോധ്യപ്പെടുത്തുന്നത് കാണുക. മനുഷ്യ ജിന്നു വര്‍ഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിനു ഇബാദത്തു ചെയ്യാന്‍ വേണ്ടി മാത്രമാണ്. ആരാധനയിലൂടെ അല്ലാഹുവിന്റെ പൊരുത്തം നേടുക വഴി ശാശ്വത വിജയം നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഖുര്‍ ആന്‍ ഉണര്‍ത്തുന്നതു കാണുക ഏതൊരു വ്യക്തിയും മരണം ആസ്വദിക്കുന്നത് കര്‍മ്മ ഫലങ്ങള്‍ ഖിയാമത്തു നാളില്‍ നിങ്ങള്‍ക്കു പൂര്‍ണ്ണമായി നല്‍കപ്പെടുക തന്നെ ചെയ്യും . അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നുവോ അവന്‍ വിജയിച്ചു കഴിഞ്ഞു. ഐഹിക ജീവിതം കബളിപ്പിക്കപ്പെടുന്ന ഒരു വിഭവം മാത്രമാവുന്നു.( വി. ഖു. 3-185)ജീവിതത്തെക്കുറിച്ച് ഒരു മനുഷ്യനുണ്ടായിരിക്കേണ്ട ബോധത്തിന്റെ സകല വശങ്ങളുമാണ് ഈ ആഴത്തിലൂടെ അല്ലാഹു വിളംബരം ചെയ്യുന്നത്. മരണമെന്ന വിരാമത്തിനു ശേഷം മരണത്തിനു മുമ്പ് കഴിച്ചു കൂട്ടിയ കാലയളവിലെ ചെല്ലും ചെയ്തിയും വിചാരണ ചെയ്യപ്പെടുന്നതിന്റെ ഫലമായി ഒന്നുകില്‍ സ്വര്‍ഗം അല്ലെങ്കില്‍ നരകം.സല്‍കര്‍മ്മങ്ങള്‍ ചെയ്തു റബ്ബിന്റെ പ്രീതി നേടിയവന് ശാശ്വത സ്വര്‍ഗവും അപ്രീതി നേടിയവന് ദുഖങ്ങളുടേയും ദുരിങ്ങളുടെയും സങ്കേതമായ നരകവും. ചുരുക്കത്തില്‍ ഈ ലോകത്തുള്ള ജീവിതമാണ്. പരലോകത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.അപ്പോള്‍ ഈ ഭൗതീക ജീവിതം അര്‍ത്ഥവത്താണ്. അതിനൊരു ലക്ഷ്യമുണ്ട്. ഖുര്‍ ആന്‍ ചോദിക്കുന്നത് കാണുക. നിങ്ങളെ വെറുതെയാണ് സൃഷ്ടിച്ചതെന്നും നിങ്ങളെയൊന്നും നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നു മാണോ നിങ്ങള്‍ വിചാരിക്കുന്നത്.
Islamic-Wallpapers-74
മനുഷ്യാധ്വാനത്തിന്റെ രഹസ്യം
പാരത്രിക വിജയമാണ് മനുഷ്യന്റെ യഥാര്‍ത്ഥ വിജയം. അതു കൈവരിക്കണമെങ്കില്‍ പാരത്രിക വിജയത്തിന്റെ അടിസ്ഥാന ശിലയായ ഈമാനി വിശ്വാസം വികാസനത്തിനും നിലനില്‍പിനും വഴിയൊരുക്കുന്ന സല്‍ക്കര്‍മ്മങ്ങളെ കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കേണ്ടതുണ്ട്. വിശ്വാസം എന്നത് നാവിന്റെ ചൊല്ലും ഹൃദയത്തിന്റെ സാക്ഷ്യപ്പെടുത്തലും മാത്രമല്ല, അവയവങ്ങളെ കൊണ്ടുള്ള പ്രവൃത്തി കൂടിയാണ്.
വിശ്വാസികള്‍ അനുഷ്ടിക്കുന്ന സകല ആരാധനാ കര്‍മ്മളും വിശ്വാസത്തിന്റെ വളര്‍ച്ചക്കും സ്ഥിരതയ്ക്കും നിദാനമായിട്ടുള്ളതാണ്. ഇതാണ് മനുഷ്യാധ്വാനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍. ഇബാദത്തിന്റെ രഹസ്യം
സല്‍കര്‍മ്മങ്ങളാകുന്ന ഇബാദത്തുകളുടെ ആത്മാവു കുടികൊള്ളുന്നത് ഹൃദയത്തിലാണ്. കര്‍മ്മങ്ങള്‍ മനസ്സുമായി ഇഴകിച്ചേര്‍ന്നാലേ ഇബാദത്തിന്റെ ചൈതന്യവും സ്വീകാര്യതയും അതുവഴി ഈമാനിന്റെ വികാസവും സാധ്യമാവൂ. അതുകൊണ്ടു തന്നെ സല്‍കര്‍മ്മങ്ങളുടെ ജീവനാണ് ഇഖ്‌ലാസും (ആത്മാര്‍ത്ഥത) നിയ്യത്തും (മനസ്സിന്റെ കരുത്ത്) എന്ന് ഇസ്‌ലാം ഊന്നിപ്പറയുന്നു.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ ഇഷ്ടാനിഷ്ടങ്ങളുടെ പിന്‍ബലത്തിലോ ഉണ്ടായിത്തീരുന്നതാണ് മനോഗതികള്‍. വിശ്വാസത്തിന്റെ അടിസ്ഥാനത്തിന്‍ രൂപം കൊള്ളുന്ന മനോഭാവത്തെയാണ് ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം നിയ്യത്തായി വിലയിരുത്തുന്നത്.
സല്‍കര്‍മ്മങ്ങളാകുന്ന ആരാധനകളില്‍ ഒന്നാമത്തെതും മര്‍മപ്രധാനിയും ഈമാന്‍ ആണല്ലോ. നിസ്‌കാരം ഉള്‍പ്പെടെയുള്ള അനുഷ്ഠാനകര്‍മ്മങ്ങളും, സക്കാത്ത്,സ്വദഖ തുടങ്ങിയ സാമ്പത്തിക വിനിമയങ്ങളും ക്ഷമ, വിനയം, സ്‌നേഹം തുടങ്ങിയ വൈകാരിക ഭാവങ്ങളുമൊക്കെ വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വേണ്ടിയുള്ളതാണ്.
വിശ്വാസികളെ വിശ്വസിക്കുക, എന്ന ഖുര്‍ആന്‍ വിശ്വാസികളോട് കല്‍പിക്കുന്നത് കാണാം. വിശ്വാസികള്‍ വീണ്ടും വിശ്വസിക്കുന്നതെങ്ങനെ? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇതിനെക്കുറിച്ച് പറയുന്നതു കാണുക. വിശ്വാസികളില്‍ നിലനില്‍ക്കുന്ന ഈമാനിനെ സ്ഥിരപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
വിശ്വാസത്തിന്റെ നിലനില്‍പ്പിനും വികസനത്തിനും ഉപയുക്തമായ രീതിയിലാണ്കര്‍മ്മങ്ങളെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. കര്‍മ്മങ്ങള്‍ മനസ്സുമായി ബന്ധപ്പെടുമ്പോഴേ ഇത് സാധ്യമാവൂ. ഇബാദത്തിന്റെ സ്വീകാര്യതയും മേല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ മാത്രമാണ്. ഖുര്‍ആന്‍ ഉണര്‍ത്തുന്നതു കാണുക. നിശ്ചയം തഖ്‌വയുള്ളവരില്‍ നിന്നു മാത്രമാണ് അല്ലാഹു സ്വീകരിക്കുകയുള്ളു. നബി(സ) തഖ്‌വ ഇവിടെയാണെന്നു പറഞ്ഞ് മൂന്നു തവണ ഹൃദയത്തിലേക്ക് ചൂണ്ടി വ്യക്തമാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ഏതെങ്കിലും വിഷയം ചെയ്യുന്നതിനോ ചെയ്യാതിരിക്കുന്നതിനോ മുന്നോടിയായി മനസ്സില്‍ തോന്നിയതു എന്താണോ അതനുസരിച്ചാണ് കര്‍മ്മങ്ങള്‍ പ്രതിഫലാര്‍ഹമോ ദുഷ്‌കര്‍മ്മമോ ആയി വിലയിരുത്തപ്പെടുന്നത്. നബി(സ) പറഞ്ഞു നിശ്ചയം കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് നിയ്യത്തുകൊണ്ടാണ്. (ബുഖാരി) നല്ല വിചാരത്തോടെയല്ലാത്ത എല്ലാ കര്‍മ്മങ്ങളും നിരര്‍ത്ഥകമാണ്. ആത്മാര്‍ത്ഥതയില്ലാത്ത ഉദ്ദേശങ്ങള്‍ ബാഹ്യ പ്രകടനമാണ്. കണിശത പാലിക്കാത്ത ആത്മാര്‍ഥത ഫലശൂന്യമായ ധൂളിക്കു സമാനമാണ്. ഖുര്‍ആന്‍ പറയുന്നതു അതേകുറിച്ചാണ്. അവര്‍ ചെയ്ത കര്‍മ്മങ്ങളിലേക്ക് നാം നോക്കി. പക്ഷേ അതത്രയും വിതറപ്പെട്ട ധൂളികണക്കെ ഫല ശൂന്യമാക്കി.( അല്‍ഫുല്‍ഖാന്‍- 23)
ആരാധനാ കര്‍മ്മങ്ങളിലും മററും വിശ്വാസികള്‍ കൂടുതല്‍ താല്‍പര്യവും ആവേശവും കാണിക്കുന്നുണ്ടെങ്കിലും അടിയൊഴുക്കായി ഉണ്ടാവേണ്ട നിയ്യത്തിന്റെ അഭാവം പൊതുവെ വര്‍ത്തമാനകാല സമൂഹത്തിന്റെ വന്‍ ദുരന്തമായി പരിണമിച്ചുട്ടുണ്ട്. ഇബാദത്തിന്റെ ലക്ഷ്യം എന്താണെന്നോ ആര്‍ക്കു വേണ്ടിയാണിതു ചെയ്യുന്നത് എന്നോ ഒരു രൂപവും ധാരണയും ഇല്ലാതെയങ്ങ് പ്രവര്‍ത്തിക്കുകയാണ് പലരും ,തന്മൂലം ആത്മാര്‍തഥത നഷ്ടപ്പെട്ട കര്‍മ്മങ്ങളുമായി അവ മാറും.
പ്രതിഫലാര്‍ഹമായ കര്‍മ്മങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ചെയ്ത കര്‍മ്മങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് നോക്കുന്നതിനു മുമ്പ് ഉള്ളത് സ്വീകാര്യയോഗ്യമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. കര്‍മ്മങ്ങള്‍ കുറഞ്ഞുപോകുന്നതിലല്ല, മറിച്ച് ചെയ്ത് കൂട്ടിയ കര്‍മ്മങ്ങള്‍ സ്വീകാര്യ യോഗ്യമാണോ എന്നതിലാണ് വ്യാകുലപ്പെടേണ്ടത് എന്ന് അലി(റ) പറഞ്ഞത് പ്രത്യേകം ശ്രദ്ധ തിരിയേണ്ട വിഷയമാണ്. നമ്മുടെ ജീവിതത്തില്‍ അനുഷ്ടിച്ചു വരുന്ന സല്‍കര്‍മ്മങ്ങളിലേക്കൊന്നു കണ്ണോടിച്ചു നോക്കൂ. നിസ്‌ക്കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത്, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ പള്ളിയില്‍ പോകല്‍, ഇത്ത്തികാഫ് തുടങ്ങിയ ധാരാളം ഇബാദത്തുകള്‍ നാം ചെയ്തു വരുന്നു. സകല കര്‍മ്മങ്ങളുടെയും പ്രതിഫലം കിട്ടിക്കാണും എന്നാണ് നമ്മുടെ പൊതുവേയുള്ള വിചാരം. എന്നാല്‍ ചെയ്തിരിക്കുന്ന കര്‍മ്മങ്ങളുടെ നിയ്യത്തുകള്‍ക്കനുസൃതമായിട്ടല്ലാതെ പ്രതിഫലം ലഭിക്കുവാന്‍ സാധ്യതയില്ല. നിയ്യത്തിനെ മേല്‍പ്പറഞ്ഞ രൂപത്തില്‍ പാകപ്പെടുത്തിയെടുക്കലാണ് ഈമാനിന്റെ വളര്‍ച്ചയും സല്‍കര്‍മ്മങ്ങളുടെ പ്രതിഫലവും കൊതിക്കുന്നവരുടെ പ്രഥമ ചുമതല. ഈ ഉദ്ദേശ ശുദ്ധിയാണ് ഇബാദത്തിന്റെ യഥാര്‍ത്ഥ സത്ത.
കര്‍മ്മങ്ങള്‍ക്കു വേണ്ട രൂപത്തില്‍ നിയ്യത്തുണ്ടാക്കിയെടുക്കല്‍ പലപ്പോഴും നമുക്കു കഴിയുന്നില്ല. അതിന്റെ കാരണം നിരീക്ഷണത്തിന്റെ തികഞ്ഞ അഭാവമാണ്. ഏതു കാര്യങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോഴും ഇത് അല്ലാഹവിന്റെ പൊരുത്തം ഉള്ളതോ ഇല്ലാത്തതോ എന്നൊരന്വേഷണം നടത്തുക. അങ്ങനെ വരുമ്പോള്‍ എല്ലാ ക്ലിയറാവും.
3d-islami-hd-wallpaper
മനക്കരുത്തിന്‍ മഹാവിജയം
നിയ്യത്തും ഇഖ്‌ലാസും ഉണ്ടാവുന്നില്ല എന്നു കരുതി ഇബാദത്തുകള്‍ നിര്‍ത്തി വെക്കരുത്. പിശാചിന് ഇത് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ്. കര്‍മ്മങ്ങള്‍ നിര്‍ത്തി വെക്കാനല്ല, ഇഖ്‌ലാസ്ു നേടാനാണു നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത് . അതിനുള്ള സൗഭാഗ്യത്തിനു പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഒരു തിരുവചനം കാണുക. ഹാക്കിം(റ) ഉദ്ദരിക്കുന്നു. കര്‍മ്മങ്ങള്‍ ഇഖ്‌ലാസോടെ ചെയ്യുക ഒരു ചെറിയ നന്മ മതി നിങ്ങളെ നരകത്തില്‍ നിന്നു രക്ഷിക്കാന്‍.
ദാഹിച്ചു വലഞ്ഞ നായക്കു വെള്ളം നല്‍കിയതിന്റെ പേരില്‍ ഒരാള്‍ക്കു സ്വര്‍ഗം പ്രാപിക്കാന്‍ കഴിഞ്ഞതും അല്ലാഹുവിന്റെ പരിശുദ്ധ നാമമുള്ള കടലാസു തുണ്ട് മലിനപ്പെട്ടു കണ്ടപ്പോള്‍ അതെടുത്ത് വൃത്തിയായി സൂക്ഷിച്ചതിന്റെ ഫലമായി ജീവിത വിജയം കൈവരിക്കാന്‍ കഴിഞ്ഞതും കര്‍മ്മ ഫലങ്ങളുടെ പിന്നില്‍ നല്ല ആത്മാര്‍ത്ഥത ഉണ്ടായതുകൊണ്ടാണ്
പ്രവര്‍ത്തനങ്ങളിലുടനീളം ഇഖ്‌ലാസ് (നിഷ്‌ക്കളങ്കത) കാത്തു സൂക്ഷിക്കുന്നവര്‍ക്കു വന്‍ വിജയങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണെന്ന് മേല്‍ പറഞ്ഞ അനുഭവ സാക്ഷ്യങ്ങള്‍ തന്നെ എമ്പാടും മതി. പേര് പ്രശസ്തി, നേതൃത്വമോഹം സാമ്പത്തികലാഭം, ജനങ്ങളുടെ ആദരവിലുള്ള കമ്പം തുടങ്ങിയ മനുഷ്യ സഹജമായ താല്പര്യങ്ങള്‍ സംരക്ഷിക്കുക വഴി നമ്മുടെ നിയ്യത്തു നഷ്ടപ്പെടുത്തി വിശ്വാസത്തിന്റെ വികസനത്തിനു തടയിടാന്‍ പിശാചിനു വളരെ വേഗം കഴിയും അതിനവന്‍ കഠിനപ്രയത്‌നം തന്നെ നടത്തിക്കളയും. ഇമാം ഗസ്സാലി( റ) പറയുന്നതു കാണുക ചെറിയ ചെറിയ എത്രയോ കര്‍മ്മങ്ങള്‍ നിയ്യത്ത് അതിനെ മൂല്യമുള്ളതാക്കി തീര്‍ക്കുന്നു. എന്നാല്‍ വലിയ വലിയ എത്ര കര്‍മ്മങ്ങളാണ് നിയ്യത്ത് അതിനെ നിസ്സാരമാക്കി തീര്‍ക്കുന്നത്. ഇബാദത്തുകളെക്കുറിച്ച് നിങ്ങള്‍ പഠിക്കുന്നതുപോലെ മുന്‍ഗാമികളായ മഹാരഥന്മാര്‍ സല്‍കര്‍മ്മങ്ങള്‍ക്കു വേണ്ടിയുള്ള നിയ്യത്തുകളെകുറിച്ചും പഠിക്കുന്നവരായിരുന്നു എന്ന് സുഫിയാന്‍ സ്‌നൗരി (റ) ഉണര്‍ത്തുന്നു. (ഇഹ്‌യാഅ്).
മരണശയ്യയില്‍ കിടക്കുന്ന ഗസ്സാലി (റ) തന്റെ ശിഷ്യനെ ഉപദേശിച്ചത് കര്‍മ്മങ്ങളില്‍ നല്ല നിയ്യത്തുണ്ടാക്കുക എന്നാണ്. ഈ വാക്യം ആവര്‍ത്തിച്ചുകൊണ്ടാണ് ഗസ്സാലി (റ) വിയോഗം പ്രാപിച്ചത്. ചുരുക്കത്തില്‍ കര്‍മ്മങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടാവുമ്പോഴേ ഈമാന്‍ തുടിക്കുന്ന ഹൃദയം ഉണ്ടാവൂ. അതാണല്ലോ വിശ്വാസിയുടെ വിജയത്തിന്റെ അടിസ്ഥാന മാനദണ്ഡം. അപ്പോള്‍ കര്‍മ്മത്തിനു വില നിശ്ചയിക്കുന്നത് ഇഖ്‌ലാസുകൊണ്ടാണെന്ന് അതുകൊണ്ടാണ് നബി(സ) ഉണര്‍ത്തിയത്. അല്ലാഹു നിങ്ങളുടെ ദേഹ ലാവണ്യം ശ്രദ്ധിക്കുന്നില്ല രൂപലാവണ്യത്തിലേക്ക് നോക്കുന്നില്ല.പക്ഷെ, അവന്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്. (മുസ്‌ലിം)
islamic_mosqueവിശ്വാസം മാത്രം മതിയോ?
ഇമാം ഗസ്സാലി (റ) പറയുന്നതു കാണുക- അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ടു തന്നെ ഒരാള്‍ക്കു സ്വര്‍ഗം കിട്ടിയേക്കാം. പക്ഷെ അവന്റെ കല്‍പനകള്‍ അനുസരിച്ച് ഇബാദത്തുകളാല്‍ ധന്യരാവേണ്ടതുണ്ട്. എന്തെന്നാല്‍ വിശുദ്ധ ഖുര്‍ ആന്‍ അതെടുത്തു പറയുകയും ചെയ്തിട്ടുണ്ടല്ലോ. സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരോടാണ് അല്ലാഹുവിന്റെ കാരുണ്യം അടുത്തിരിക്കുന്നത് എന്ന്. സ്വര്‍ഗം പ്രാപിക്കാന്‍ വിശ്വാസം പോരേ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ വിശ്വാസം മതി എന്നു പറയാം പക്ഷെ സ്വര്‍ഗ ലോകത്ത് എത്തിപ്പെടാന്‍ പ്രയാസമേറിയ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതായുണ്ടല്ലോ. അപ്പോള്‍ എളുപ്പത്തില്‍ നേടാന്‍ കഴിയുമോ അതില്‍ ഏറ്റവും പ്രധാനപ്പെട്ട കടമ്പ വിശ്വാസം തന്നെയാണ്. അല്ലാഹു കനിഞ്ഞരുളിയ ഈമാന്‍ അല്ലാഹു നമ്മുടെ മരണംവരെയും നിലനിര്‍ത്തിത്തരും എന്തുറപ്പാണുള്ളത്. ഈമാന്‍ നഷ്ടപ്പെട്ട നിലയില്‍ ആരെങ്കിലും മരിച്ചാല്‍ എല്ലാം നഷ്ടപ്പെട്ട മാറ്റി നിര്‍ത്തപ്പെട്ടവനായിരിക്കുമയാള്‍ ( അയ്യുഹല്‍ വലദ്).
എത്രയെത്ര ബുദ്ധിജീവികളും സമ്പദ് സമൃദ്ധിയില്‍ വാണരുളിയവരും ഈമാന്‍ കിട്ടാതെ മരിച്ചുപോയി. അമ്പിയാക്കളുടെ മക്കള്‍പോലും ഈ ശാശ്വത ദുരന്തത്തില്‍ നിന്നും ഒഴിവല്ലല്ലോ. നമുക്കല്ലാഹു ഈമാന്‍ എന്ന ഔദാര്യം തന്നത് നമ്മുടെ പവര്‍ കൊണ്ടാണോ? വിശ്വാസത്തിന്റെ ബലത്തിനു ക്ഷതമേല്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണോ?
ഇമാം ഗസ്സാലി(റ) തന്റെ ഹ്‌യാഇല്‍ രേഖപ്പെടുത്തിയത് കാണാം. യൂസഫ്ബ്‌നു അസ്ബഅത്ത് (റ) തന്റെ അനുഭവം വിവരിക്കുന്നു. ഔലിയാക്കളില്‍ സമുന്നതനായ സുഫ്‌യാനുസ്സൗരി(റ) സന്ദര്‍ശിക്കുവാന്‍ ഞാന്‍ അദ്ധേഹത്തിന്റെ വീട്ടില്‍ ചെന്നു. അന്നേരമുണ്ട് ആ മഹാത്മാവ് തേങ്ങിക്കരയുന്നു. അന്നു രാത്രി മുഴുവന്‍ ഞാന്‍ ആ വീട്ടില്‍ താമസിച്ചു. പക്ഷേ കരയാത്ത ഒരു സമയവും എനിക്കവിടെ കാണാന്‍കഴിഞ്ഞില്ല. ഞാന്‍ ആകെ ഉത്ക്കണ്ഠാകുലനായി ഒടുവില്‍ കരുതലോടെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നു. അങ്ങെന്തിനാണിങ്ങനെ നിര്‍ത്താതെ കരയുന്നത്? വല്ലപ്പോഴും സംഭവിച്ചുപോയ പാപങ്ങളെക്കുറിച്ചോര്‍മ്മ വന്നിട്ടാണോ? കാരുണ്യക്കടലായ റബ്ബ് നിങ്ങളെപ്പോലുള്ളൊരു സുകര്‍മ്മിക്ക് മാപ്പ് തരാതിരിക്കുമോ?
ഇതുകേട്ടപ്പോള്‍ മഹനവറുകള്‍ ഒരു പുല്‍ക്കൊടി പൊക്കിപ്പിടിച്ച് പറഞ്ഞു. സഹോദരാ, പാപങ്ങളുടെ കാര്യമോര്‍ത്തല്ല ഞാന്‍ കരയുന്നത് അതൊക്കെ അല്ലാഹുവിന് ഈ പുല്‍ക്കൊടിയേക്കാള്‍ നിസ്സാരമാണ്. ഞാന്‍ പേടിക്കുന്നത്, ഈമാന്‍ എന്നില്‍ നിന്നെങ്ങാനും ഉണര്‍ന്നുപോകുമോ എന്നതാണ്. ആകാര്യമോര്‍ക്കുമ്പോള്‍ എനിക്ക് കരച്ചിലടക്കാന്‍ സാധിക്കുന്നില്ല. എത്ര ഗൗരവത്തോടെയാണീ അനുഭവം നമ്മെ ഉണര്‍ത്തുന്നത് നാം ഈമാനുള്ളവരാണെന്നു പറഞ്ഞ് അടങ്ങിയിരിക്കാമോ? സല്‍ക്കര്‍മ്മങ്ങളെക്കൊണ്ട് കരുപ്പിടിപ്പിക്കാതായിരുന്നാലും ഈമാനിനു പോറലേ#ക്കുന്ന രൂപത്തില്‍ തെറ്റുകളുമായി ഇടപഴകി ജീവിച്ചാലും അല്ലാഹു കനിഞ്ഞേകിയ ഈമാന്‍ അവന്‍ പിഴുതെടുക്കാന്‍ കാരണമാവും. ഈമാന്‍ നഷ്ടപ്പെട്ടവരാണെങ്കില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ.
chechnya_islamic_wallpaper_by_thetumso-d4jqh0vപ്രതിഫലത്തിന്റെ വിളനിലങ്ങള്‍
സത്കര്‍മ്മങ്ങളോടുള്ള ആത്മാര്‍ത്ഥമായ ആഭിമുഖ്യത്തിന്റെ തോതനുസരിച്ചാണ് വിശ്വാസിക്ക് മഹത്വം വര്‍ദ്ധിക്കുന്നത് മുസ്‌ലിമിന്റെ ഓരോ ചലന നിശ്ചലനങ്ങളിലും പരലോകത്തേക്ക് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ പര്യാപ്തമായ നിരവധി അവസരങ്ങള്‍ അവസരങ്ങള്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്നുണ്ട്.
ഇബാദത്തുകള്‍ എത്ര ചെയ്യുന്നുവോ അത്രയും ഔന്നത്യം വിശ്വാസികള്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നു. വിശ്വാസിയുടെ ഭൗതികലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്ന തിരുമൊഴി, പരമാവധി നന്മ വിളയിക്കാനുള്ള ആഹ്വാനമാണ് ഒരു മുസ്‌ലീമിനു നല്‍കുന്നത്. നബി(സ) പറഞ്ഞു. ജനങ്ങളില്‍ ഏറ്റവും നല്ലവന്‍ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ട് ദീര്‍ഘകാലം ജീവിക്കുന്നവനാണ്. (തുര്‍മുദി -2330)
ആരെങ്കിലും നല്ലൊരു കാര്യം ചെയ്താല്‍ അവനു പത്തിരട്ടി പ്രതിഫലമുണ്ട്. ആരെങ്കിലും തിന്മ ചെയ്താല്‍ അതിനു കൃത്യമായ ശിക്ഷയേ നല്‍കുകയുള്ളൂ. അവരോട് അതിക്രമം കാണിക്കപ്പെടുകയില്ല.(വി.ഖു 6-160)
പുണ്യങ്ങള്‍ ചെയ്ത് പ്രതിഫലം നേടുക എന്നത് വിശ്വാസിയുടെ ആത്മീയ ബിസിനസ്സ് ആണെന്നു നന്നായി മനസിലാക്കി വേണം കര്‍മ്മ രംഗത്ത് സജീവമാവാന്‍. വിശ്വാസി ചെയ്യുന്ന എല്ലാ സല്‍കര്‍മ്മങ്ങല്‍ക്കും പൊതുവെ പത്തിരട്ടി പ്രതിഫലമാണ് ഔദാര്യവാനായ അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പത്തിരട്ടി മുതല്‍ ആയിരവും ലക്ഷവും കടലിലെ മണല്‍ തരിയോളവും ആകാശ ഭൂമികള്‍ നിറയെയും പ്രതിഫലങ്ങള്‍ പ്രത്യേകമായി വാഗ്ദാനം ചെയ്യപ്പെടുന്ന അത്യപൂര്‍വ്വമായ ചില കര്‍മ്മങ്ങളുണ്ട്. വിലമതിക്കാനാവാത്ത ഇത്തരം കര്‍മ്മങ്ങലെ കുറിച്ച് വിശ്വാസികള്‍ ബോധവാന്‍ മാരായാല്‍ പരലോക സുരക്ഷിതത്തിനും അല്ലാഹുവിന്റെ സ്‌നേഹത്തിനും അതു വന്‍ മുതല്‍കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ ഉണര്‍ത്തുന്നതു കാണുക.നിങ്ങളിലെ വിശ്വാസികളുടേയും വിജ്ഞാനം നല്‍കപ്പെട്ടവരുടേയും പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ കര്‍മ്മങ്ങളെക്കുറിച്ച് സൂക്ഷമ ജ്ഞാനമാണ് (വി. ഖു. 58-11).നബി (സ)പറയുന്നു. ഒരാള്‍ ഒരു പുണ്യം ചെയ്യാന്‍ തീരുമാനിക്കുകയും അതു പ്രവര്‍ത്തിക്കാന്‍ അവസരം എത്താതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവനു ഒരു പ്രതിഫലം രേഖപ്പെടുത്തും. ഇനിയതു പ്രവര്‍ത്തിക്കുക കൂടി ചെയ്താല്‍ അല്ലാഹു അവനു പത്തു നന്മകള്‍ മുതല്‍ എഴുനൂറ് നന്മകള്‍ തുടങ്ങി അനേക പ്രതിഫലങ്ങള്‍ ഇരട്ടിയായി രേഖപ്പെടുത്തുന്നുണ്ട്. (ബുഖാരി)-6491)
അബൂഹുറൈ(റ) വില്‍ നിന്ന് ഉദ്ദരിക്കുന്നു. അല്ലാഹു പറയുന്നതായി നബി (സ) അരുള്‍ ചെയ്യുന്നു. എന്റെ അടിമ സുന്നത്തുകള്‍ മുഖേന എന്നിലേക്ക് അടുത്തു കൊണ്ടേയിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നതു വരെ. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതു ഞാനാകും. കാണുന്ന കണ്ണ് ഞാനാകും. പിടിക്കുന്ന കൈ ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനവനു നല്‍കും. അവന്‍ എന്നോട് അഭയം തേടിയാല്‍ തീര്‍ച്ചയായും ഞാന്‍ അഭയം നല്‍കും. (ബുഖാരി)
സല്‍കര്‍മ്മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്ത വ്യക്തിക്ക് പരലോകത്തെ പ്രതിഫലങ്ങള്‍ക്ക് പുറമെ ഭൗതീക ലോകത്തു തന്നെ പ്രതിഫലങ്ങള്‍ ഔദാര്യവാനായ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നാണ്‌മേല്‍ ഹദീസ് നമ്മെ ബോധ്യപ്പടുത്തുന്നത്.ഓഫറുകളും സമ്മാനങ്ങളും ലഭിക്കുമ്പോള്‍ കര്‍മ്മരംഗത്ത് സജീവമാവുക എന്നത് മനുഷ്യന്റെ പ്രത്യേകതയാണ്. പൂര്‍വ്വ സമുദായങ്ങള്‍ക്ക് നല്‍കപ്പെട്ടതിനേക്കാള്‍ നിരവധി വിസ്മയിപ്പിക്കുന്ന ഓഫറുകള്‍ അല്ലാഹു തിരുനബി(സ)യുടെ സമുദായത്തിനു നല്‍കിയിട്ടുണ്ട്. അവരെ അപേക്ഷിച്ച് മഹമ്മദ് നബി(സ)യുടെ സമുദായത്തിന് ആയുസ്സ് വളരെ കുറവാണ്. പൂര്‍വ്വികര്‍ ചെയ്ത സല്‍കര്‍മ്മങ്ങളുടെ സ്ഥാനത്ത് എത്തിച്ചേരാന്‍ വേണ്ടിയാണ് അല്ലാഹു ഇത്തരത്തിലുള്ള ഔദാര്യങ്ങള്‍ നല്‍കി നമ്മെ അനുഗ്രഹിച്ചത്.
വിശ്വാസിയുടെ സമയബോധം.
ഒരാള്‍ക്ക് ലഭിക്കുന്ന സമയത്തിന്റെ ആകെത്തുകയാണ് അവന്റെ ആയുസ്സ്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ കാലയളവാണ് പരലോകത്തേക്കുള്ള മൂലധനം. അല്ലാഹു നമ്മെ ഏല്‍പിച്ച അമൂല്യ നിധിയായ സമയത്തെ അതി സൂക്ഷമതയോടെ വിനിയോഗിച്ചില്ലെങ്കില്‍ പരലോക സൗഭാഗ്യം നഷ്ടപ്പെട്ടുപോകും. അപ്പോള്‍ വിശ്വാസി ഏറ്റവും ബോധവാനാകേണ്ടത് ആയുസ്സിലെ നിമിഷങ്ങളെക്കുറിച്ചാണ്. നഷ്ടപ്പെട്ട സമയങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടില്ല. എന്റെ സമൂഹത്തിന്റെ ആയുസ്സ് അറുപതിന്റേയും എഴുപതിന്റെയും ഇടയിലാണെന്ന തിരുവരുള്‍ പ്രത്യേകം കണക്കിലെടുക്കണം. 75 വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക്27375 ദിവസങ്ങളാണ്. ആകെ ലഭിക്കുന്നത് ഒരു ദിവസം 24 മണിക്കൂറേയുള്ളു.1440 മിനുട്ട്. ഒരു മിനുട്ട് കൂട്ടാനോ കുറയ്ക്കാനോ മനുഷ്യന് കഴിയില്ല. സമയം എത്ര ലഭിച്ചു എന്നതിനേക്കാള്‍ ലഭ്യമായ സമയങ്ങള്‍ എങ്ങനെ വിനിയോഗിച്ചു എന്നതാണ് പ്രധാനം. വിശ്വാസിയുടെ സമയം ഫലപ്രദമായിത്തീരണമെങ്കില്‍ ആയുഷ്‌കാല സമയമെത്രയും ഇബാദത്തായി മാറണം. മനുഷ്യ ജിന്നു വര്‍ഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിന് ഇബാദത്തുചെയ്യാന്‍ വേണ്ടി മാത്രമാണ് എന്ന ഖുര്‍ആന്‍ വിളബരം സമയം ഫലപ്രദമാക്കേണ്ടതിന്റെ അനിവാര്യതയെ വിളിച്ചറിയിക്കുന്നുണ്ട്. നബി(സ) പറയുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഒരാളെ വ്യപൃതനാക്കലാണ് മനുഷ്യനെ അല്ലാഹു കൈവിട്ടു എന്നതിന്റെ അടയാളം അല്ലാഹുവിന്റെ കല്‍പ്പനകളെ ശിരസ്സാവഹിക്കലല്ലാതെ മറ്റേതെങ്കിലും സംഗതികള്‍ക്കായി ഒരാളുടെ സമയത്തില്‍ നിന്ന് എപ്പോഴെങ്കിലും നഷ്ടപ്പെട്ടുപോയാല്‍ അവന്‍ വല്ലാതെ സങ്കടപ്പെടേണ്ടി വരും. നാല്‍പ്പതു വയസ്സ് കഴിഞ്ഞിട്ടും തന്റെ തിന്മയേക്കാള്‍ നന്മ വര്‍ദ്ധിപ്പിക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ അവന്‍ നരകപ്രവേശനത്തിന് തയ്യാറായിക്കൊള്ളട്ടെ. തിരുനബിയുടെ ഈ ഉപദേശത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് എമ്പാടും മതി.( അയ്യുഹല്‍ വലദ്-ഗസ്സാലി)
ഹസന്‍ ബസ്വരിയ്യ്(റ) സമയത്തിന്റെ ഗൗരവത്തെ ഉണര്‍ത്തുന്നത് കാണുക. ഓരോ പ്രഭാത വേളയിലും ആകാശത്ത് നിന്ന് ഒരു വിളമ്പരം ഉയരും. ഓ മനുഷ്യരെ ഞാനൊരു പുതിയ സൃഷ്ടിയാണ്. സല്‍ക്കര്‍മ്മങ്ങളാല്‍ എന്നെ പൊതിയുക ഞാന്‍ പോയാല്‍ അന്ത്യ നാള്‍ വരെ എന്നെ ഉപയോഗപ്പെടുത്താന്‍ കിട്ടില്ല. വിശ്വാസിയുടെ സമയ ബോധവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് മുന്‍ഗണനാക്രമം പാലിക്കുക എന്നത്. മുന്‍ഗണനാക്രമം പാലിക്കാത്തവര്‍ക്ക് സമയത്തെ വിജയപ്രദമായി വിനിയോഗിക്കാന്‍ കഴിയില്ല. കുറേ പ്രധാന കാര്യങ്ങള്‍, അവയില്‍ ഏറ്റവും പ്രധാനമായി ഇപ്പോള്‍ ചെയ്തിരിക്കേണ്ടത് ഏത്? ഇതൊന്നും ആലോചിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ മുന്‍ഗണനാക്രമത്തിന്റെ കര്‍മ്മ ശാസ്ത്രം അറിയാത്തവരാണ്. സുന്നത്തായ ഇബാദത്തിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഫര്‍ളായ കര്‍മ്മങ്ങള്‍ക്കാണ്. ഫര്‍ളായ കര്‍മ്മങ്ങള്‍ക്ക് സുന്നത്തിനേക്കാള്‍ അനേകമിരട്ടി പ്രതിഫലമുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷലഭിക്കുന്നതുമാണ്. ഫര്‍ളു കീഫായ ( സാമൂഹ്യ ബാദ്ധ്യത) യായ ഇബാദത്തുകളേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് ഫര്‍ളു ഐനായ (വ്യക്തിപരം) കാര്യങ്ങള്‍ക്കാണ്. ചിലര്‍ തഹജ്ജുദ് നിസ്‌ക്കാരത്തിനു കാണിക്കുന്ന ആവേശം ഇശാ നിസ്‌ക്കരിക്കുന്നതിനോ സുബഹ് നിസ്‌ക്കിരിക്കുന്നതിനോ കാണിക്കുന്നില്ല. പുണ്യങ്ങള്‍ പൂത്തുലയുന്ന റമളാന്‍ നാളുകളില്‍ കിടന്നുറങ്ങിയിട്ട് പെരുന്നാള്‍ പിറ്റെന്ന് ഇബാദത്തുമായി ചടഞ്ഞുകൂടാന്‍ താല്പര്യം കാണിക്കുന്ന ആബിദ് ബിസിനസ് പൊടിപൊടിക്കുന്ന വ്യാപാരോത്സവസമയത്ത് ലാഭം കൊയ്യാതെ അലസനായി നടന്ന് ആളുംകോളും ഒഴിഞ്ഞ നേരത്ത കച്ചവടം നടത്തുന്ന വ്യാപാരിയെ പോലെയാണ്. മുന്തിക്കേണ്ടതിനെ പിന്തിക്കുകയും പിന്തിക്കേണ്ടതിനെ മുന്തിക്കുകയും ചെയ്യുന്നവന്‍ സമയ ബോധമില്ലാത്തഷണ്ഡന്മാരാണ്. വിശ്വാസികള്‍ ഈ വിധം തരം താഴരുത്. ചുരുക്കത്തില്‍ സമയ ബോധമാണ് വിശ്വാസിയുടെ വിജയത്തിന്റെ അടിസ്ഥാനം. ദുനിയാവുകൊണ്ട് നീ നോമ്പെടുക്കുകയും ആഖിറം കൊണ്ട് നോമ്പു തുറക്കുകയും ചെയ്യുക,രാവും പകലും നിന്നില്‍ പ്രവര്‍ത്തിക്കുന്നു.അവ രണ്ടിലും നീയും പ്രവര്‍ത്തിക്കുക എന്നതാണല്ലോ നന്മുടെ ചിന്തകന്‍മാര്‍ ഉപദേശിച്ചത്.
Islamic_Wallpaper_Mosque_003-1024x768ചെയ്യുന്നതെല്ലാം ഇബാദത്ത്?
വിശ്വാസികളടെ ഐഹിക ജീവിതത്തില്‍ ലഭ്യമാകുന്നതത്രയും തീര്‍ത്തും ആരാധനയാക്കി മാററാമെന്ന് ഇസ്‌ലാമിക തത്വ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നു. ദൈനം ദിന ജീവിതത്തില്‍ ചെയ്തു കൂട്ടുന്ന എല്ലാ അനുവദനീയ കര്‍മ്മങ്ങളും അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാകുന്ന ഇബാദത്താക്കി തീര്‍ക്കാവുന്നതാണ്. അജ്ഞതകൊണ്ടും അശ്രദ്ധകൊണ്ടും ഇത്തരം കാര്യങ്ങളില്‍ അവബോധം ഇല്ലാത്തവരാണ് നമ്മില്‍ പലരും
ഇന്നു നാം ചെയ്യുന്ന പലകാര്യങ്ങളുടെയും മൂല്യവും ഗംഭീര്യതയും അറിഞ്ഞിരുന്നുവെങ്കില്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നതായി നമുക്ക് ബോധ്യം വരുന്നതാണ്.
ടൈമാനേജ് ചെയ്യുന്നതില്‍ വിശ്വാസി വിജയിക്കുന്നത് ശുദ്ധ മനോഭാവ( നിയ്യത്ത്) ത്തിന്റെ അടിയൊഴുക്കോടു കൂടിയാണ്. ഉദാഹരണത്തിന് ഒരാള്‍ ഉറങ്ങുന്നു. ഉറക്കം ഒരു പ്രകൃതി സുഖമാണ്. അത് ഭൗതികമായ ഒരു പ്രവര്‍ത്തിയാണ് ഒരു ദിവസത്തില്‍ ഉറക്കിനു മാത്രം ധാരാളം മണിക്കൂറുകള്‍ നാം ചെലവഴിക്കുന്നുണ്ട് പക്ഷെ ഉറക്കം ആരോഗ്യത്തിന്റെ നിലനില്‍പ്പിനും ഉന്മേഷത്തിനും അനിവാര്യ ഘടകമാണ്. ഉന്മേഷമുണ്ടായാല്‍ നിസ്‌ക്കരിക്കാനും ഖുര്‍ആന്‍ പാരായണത്തിനും മറ്റുകാര്യങ്ങള്‍ ചെയ്യാനും കഴിയുമല്ലോ എന്ന കരുത്തോടുകൂടി ഒരാള്‍ ഉറങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഒരു സദ്കര്‍മ്മമായി പരിണമിക്കുന്നതാണ്. കുടുംബം പുലര്‍ത്തുക എന്നത് അല്ലാഹുവിന്റെ കല്പനയാണ്. അത് നിറവേറ്റണമെങ്കില്‍ ജോലി ചെയ്യണം. അങ്ങനെ ചിന്തിക്കുമ്പോള്‍ അതും ഇബാദത്തായി. ഇബാദത്തിനും ജോലി ചെയ്യാനും മറ്റും ഭക്ഷണം കഴിക്കണം വെള്ളം കുടിക്കണം ആകയാല്‍ അതും ഇബാദത്തായി. ഇങ്ങനെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം നല്ല വിചാരത്തോടെയും ആത്മാര്‍ത്ഥതയോടും ചെയ്യുകയാണെങ്കില്‍ സമയം ഫലപ്രദമായിത്തീരുന്നതും വിശ്വാസത്തിന്റ നിരന്തരമായ തിരയിളക്കം അവനില്‍ നിലകൊള്ളുകയും ചെയ്യും.
ചെരുപ്പ് ധരിക്കലും മുടിചീകലും താനുമായി ഇടപഴകുന്നവര്‍ക്കിടയില്‍ പോകുമ്പോള്‍ കുളിച്ചു വൃത്തിയാകലും സുന്നത്താണല്ലോ എന്നു കരുതിക്കൊണ്ട് നിര്‍വ്വഹിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതാണ്.
ഭാര്യാ സന്താനങ്ങളെ സന്തോഷിപ്പിക്കലും വിശ്വാസികളെ അഭിമുഖീകരിക്കുമ്പോള്‍ പുഞ്ചിരിക്കലും സന്തോഷം പങ്കുവെക്കലും പ്രതിഫലാര്‍ഹമായ പുണ്യങ്ങളാണെന്നു തിരു നബി (സ) പഠിപ്പിച്ച കാര്യങ്ങളാണല്ലോ എന്നുകരുതി അനുഷ്ഠിച്ചു പോരുകയാണെങ്കില്‍ നമ്മുടെ പരലോകത്തെ എക്കൗണ്ടിലേക്ക് വളരെ എളുരപ്പത്തില്‍ ധാരാളം സമ്പാദിക്കാവുന്നതാണ്. ഇത്തരം കര്‍മ്മങ്ങലുടെ നിയ്യത്തുകൊണ്ടുള്ള താല്പര്യം ഹൃദയത്തിന്റെ സ്വമേധയായുള്ള പ്രചോദനമാണ്. ഭൗതികതയില്‍ പൂര്‍ണ്ണമായി ലയിച്ചുപോയവര്‍ക്ക് ഇഖ്‌ലാസും നിയ്യത്തും ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞെന്നു വരില്ല എന്നാള്‍ ഭൗതിക താല്പര്യങ്ങളില്‍ നിന്നു അകന്നു കഴിയുന്ന ഹൃദയ ശുദ്ധിയുള്ളവര്‍ക്കിതു നിഷ്പ്രയാസം നേടിയെടുക്കാവുന്നതാണ്.
സദ്കര്‍മ്മങ്ങളുടെ ചാലക ശക്തികള്‍
ഇബാദത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒന്നാമത്തെ വഴി മതപരമായ അറിവു നേടലാണ്. മതപരമായ അറിവു നേടല്‍ തന്നെ സദ്കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും പുണ്യകരവും ശ്രേഷ്ഠവുമാണ്. മുആവിയ(റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. ആര്‍ക്കെങ്കിലും വലിയൊരു നന്മ ചെയ്യാന്‍ അല്ലാഹു ഉപദേശിച്ചാല്‍ അയാള്‍ക്ക് മതപരമായ വിഷയങ്ങളില്‍ അറിവു നല്‍കും. (ബുഖാരി)
മതപരമായി വിവര മുള്ള വര്‍ക്കേ സദ്കര്‍മ്മങ്ങളിലൂടെ പരലോക മോക്ഷം നേടാന്‍ കഴിയൂ. വിജ്ഞാനം ഒരു വൃക്ഷത്തിന്റെയും ഇബാദത്ത് അതു പൂത്തുലയുന്ന ഫലത്തിന്റെയുംസ്ഥാനത്താണ്. ഫലം ഉണ്ടാവാന്‍ കാരണം വൃക്ഷമായതുകൊണ്ടു തന്നെ വൃക്ഷത്തിനാണ് മഹത്വം. വിജ്ഞാനമാകുന്ന വൃക്ഷം പടര്‍ന്നു പന്തലിക്കുന്നതിനുസൃതമായി ഇബാദത്താകുന്ന ഫലങ്ങള്‍ വര്‍ദ്ധിക്കുകയും ഗുണമേന്മ മെച്ചപ്പെടുകയും ചെയ്യും.
നിത്യ ജീവിതത്തിലെ ഓരോ ചുവടു വെപ്പിനും അനുയോജ്യമായ വിധത്തില്‍ കര്‍മ്മ ശാസ്ത്രവും ആത്മ സംസ്‌കരണ ശാസ്ത്രവും സാമാന്യ വല്‍ക്കരിക്കപ്പെട്ടാല്‍ മാത്രമേ വിശ്വാസം ഓരോ വ്യക്തിയിലും സജ്ജീവമായി നിലനില്‍ക്കുകയുള്ളു.
കര്‍മ്മങ്ങളെകുറിച്ചുള്ള മതിയായ അറിവില്ലാതെ ചെയ്യുന്ന സകല ഇബാദത്തുകളും ഫല ശൂന്യവും നിരാകരിക്കപ്പെട്ടതുമാണ്. മത വിജ്ഞാനത്തിന്റെ ആകത്തുക ഇബാദത്തുകളിലൂടെ അല്ലാഹുവിനെ വഴിപ്പെടലും അവന്റെ പൊരുത്തം കാംക്ഷിക്കലു മാത്രമാണ്. ശരീരത്തിന്റെ നിര്‍ദ്ദേശങ്ങളെ അനുദാവനം ചെയ്യലാണ് അതിനുള്ള വഴി. പെരുന്നാള്‍ ദിനത്തില്‍ നോമ്പു നോല്‍ക്കുന്നതും പലിശപ്പണം കൊണ്ട് ഹജ്ജ് ചെയ്യുന്നതും ഇബാദത്താവുകയില്ല. മാത്രമല്ലപാപകരവുമാണ്. കാരണം ഈ ഹജ്ജും നോമ്പുമെല്ലാം അല്ലാഹുവുന്റെ കല്‍പ്പനകള്‍ക്കെതിരായിപ്പോയി. ഈബാദത്തുകള്‍ സ്വീകരിക്കപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും ചെയ്ത സദ്കര്‍മ്മങ്ങള്‍ ഫലശൂന്യമായി പ്പോകുന്ന സംഗതികളും അറിഞ്ഞിരിക്കണം. എന്നാലെ സല്‍കര്‍മ്മങ്ങളുടെ ഫലം നമുക്ക് ലഭിക്കുകയുള്ളൂ.
സദ്കര്‍മ്മങ്ങളുടെ ചാലക ശക്തിയായി വര്‍ത്തിക്കുന്ന മറ്റൊരു ഘടകമാണ് സ്വയം വിചാരണ(ഹിസാബുന്നഫ്‌സ്). ഖുര്‍ ആന്‍ പറയുന്നു. മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നതു അവന്റെ മനസ്സു മന്ത്രിക്കുന്ന കാര്യങ്ങള്‍ പോലും അറിയാന്‍ കഴിയുന്ന വിധത്തിലാണ്. അവന്റെ കണ്ഠനാളത്തെക്കാള്‍ അവനോട് അടുത്തായി എല്ലാ ചലനങ്ങളും അറിഞ്ഞു കൊണ്ടാണ് നാം ഉള്ളത്. ഏല്പ്പിക്കപ്പെട്ട രണ്ടു മാലാഖമാര്‍ അവന്റെ ഇടത്തും വലത്തുമായി നിലയുറപ്പിച്ചുകൊണ്ട് തന്റെ പ്രവൃത്തികളെല്ലാം പിടിച്ചെടുക്കുകയും രേഖപ്പെടുത്തുകയുംചെയ്യുന്നു. എല്ലാകാര്യങ്ങള്‍ക്കും സന്നദ്ധരായ, സൂക്ഷിപ്പുകാരായ റഖീബ്, അതീദ് മലക്കുകളില്ലാതെ മനുഷ്യന്‍ ഒരു വാക്കും ഉച്ചരിക്കുന്നില്ല. (സൂറത്ത് ഖാഫ്)- -16-18)
ശാശ്വത സുഖം നിലനില്‍ക്കുന്ന സ്വര്‍ഗ ലോകത്തെ ദുനിയാവിന്റെ നൈമിഷികമായ ആഗ്രഹങ്ങള്‍ക്ക് വേണ്ടി തുലച്ചു മുന്നേറുന്ന സ്വന്തം ശരീരത്തെ വിചാരണ ചെയ്യുന്നവനാണ് നാളെ വിജയിക്കാനിരിക്കുന്നത് എന്ന് യഹ്‌യബ്‌നു മുന്നുദ് (റ) വിന്റെ വാക്കുകള്‍ ഓരോ വിശ്വാസിയും മുഖവിലക്കെടുക്കേണ്ടതാണ്. മുആദ്ബ്‌നു ജുബല്‍(റ) നിവേദനം ചെയ്യുന്നു. നാലു കാര്യങ്ങളെക്കുറിച്ച് വിചാരണ ചെയ്യുന്നതിനു മുമ്പ് ഒരുത്തന്റെയും കാലുകള്‍ ഖിയാമ ദിനത്തില്‍ മുന്നോട്ടു വെക്കാന്‍ കഴിയില്ല. ആയുസ്സ് എന്തിനു വേണ്ടി ചെലവഴിച്ചു യുവത്വം എങ്ങിനെ വിനിയോഗിച്ചു ധനം എങ്ങനെ സമ്പാദിച്ചു എങ്ങനെ ചെലവഴിച്ചു അറിവുകൊണ്ടു എന്തു പ്രാര്‍ത്ഥിച്ചു എന്നിവയാണ് നാലുകാര്യങ്ങള്‍.(ത്വബ്‌റാനി)
വിശ്വാസിയെ സദ്കര്‍മ്മങ്ങളിലെക്ക് പ്രേരിപ്പിക്കുന്ന മറ്റൊരുഘടകമാണ് അല്ലാഹുവിനെ സ്മരിക്കല്‍ അല്ലാഹുവിനെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മകള്‍ വിശ്വാസിയെ കൊണ്ടുപിടിച്ച ഇബാദത്തിലേക്ക് നയിക്കുകയും ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മഹാത്മാക്കള്‍ വിശദീകരിക്കുന്നു. കാരണം ഇബാദത്തുകളില്‍ നിന്ന് വിശ്വാസിയെ തടയുന്ന പിശാചിന്റെ കെണി വലകളും ശാരീരിക മോഹങ്ങളും ദിക്‌റിലൂടെ തകര്‍ത്തെറിയാന്‍ കഴിയുന്നു എന്നതു കൊണ്ടാണ് (ദിക്‌റിനെക്കുറിച്ച് മറ്റൊരു അദ്ധ്യായത്തില്‍ കൂടുതല്‍ വിശദീകരണം വരുന്നു.)
സദ്കര്‍മ്മങ്ങളുടെ മറ്റൊരു ചാലക ശക്തിയാണ് അല്ലാഹുചെയ്ത അപാരമായ അനുഗ്രഹങ്ങളെ ഓര്‍ക്കല്‍. ഇതും ദിക്‌റിന്റെ വകഭേദമാണ്. ചില രോഗികളെ ശ്രദ്ധിച്ചു നോക്കു അത്യാസന്ന ഘട്ടങ്ങളില്‍ ഹോസ്പിറ്റലുകളില്‍ നിന്ന് അവരുടെ നാസാരന്ത്രങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വഴി ഏതാനും മണിക്കൂറുകള്‍ ശ്വാസഗതി നിലനിര്‍ത്തുന്നതായി കാണാം. അതിനു രോഗിയില്‍ നിന്ന് വലിയ സംഖ്യതന്നെ ഈടാക്കും എന്നാല്‍ ഓരോരുത്തരും ജനിച്ചതുമുതല്‍ ഈ നിമിഷംവരെ അത്തരം വിഷമങ്ങളൊന്നും തന്നെ ശ്വാസഗതി നിലനിര്‍ത്തി തന്നതിനു എത്ര കോടികള്‍ റബ്ബിന്റെ ഖജനാവിലേക്ക് അടച്ചു തീര്‍ക്കേണ്ടി വരും. അതെങ്ങാനും നമ്മില്‍ നിന്ന് ഈടാക്കുകയാണെങ്കില്‍. സുബ്ഹാനള്ളാഹ്. അങ്ങനെ ഓരോ കാര്യങ്ങളും സൂക്ഷമമായി പരിശോധിച്ചാല്‍ കാരുണ്യക്കടലായ റബ്ബിനോട് നാം എത്രമാത്രം ശുക്‌റ് ചെയ്യാന്‍ ബാധ്വസ്ഥരായിരിക്കും നമ്മെ അല്ലാഹു വിശ്വാസിയാക്കി നിഷേധി യാക്കിയില്ല എന്റെ കഴിവുകൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടൊ അല്ല ഞാന്‍ മുസ്‌ലീമായത്. അവന്റെ മഹത്തായ ഔദാര്യം മാത്രമാണ്. കാഴ്ച തന്നു. കുരുടനാക്കിയില്ല. അതിനല്ലാഹുവിന് കഴിയാഞ്ഞിട്ടല്ല. അവന്റെ ഔദാര്യമാണ് എന്നെ കടാക്ഷിച്ചത് ഇങ്ങനെ റബ്ബിന്റെ അനുഗ്രഹങ്ങളെക്കുറിച്ചോര്‍ത്താല്‍ അവന്റെ തൃപ്തി നേടുന്ന രൂപത്തില്‍ സദ്കര്‍മ്മങ്ങളിലേക്ക് വിശ്വാസി കര്‍മ്മ നിരതനാകും.
ഇബാദത്തിന്റെ മറ്റൊരു ചാലക ശക്തിയാണ് മരണത്തെ ഓര്‍മ്മിക്കല്‍. നബി(സ) പറഞ്ഞു -ദുനിയാവിന്‍ നീ ഒരു വിദേശിയോ വഴിയാത്രക്കാരെപോലെയോ വര്‍ത്തിക്കുക. ഖബ്‌റാളികളുടെ കൂട്ടത്തില്‍ നിന്റെ ശരീരത്തെ എണ്ണുകയും ചെയ്യുക. മരണത്തെയും ഖബറിനെ ഓര്‍മ്മിപ്പിക്കുന്ന ചില വാക്യങ്ങളും സൂചനകളും നമ്മുടെ വീട്ടിലും വാഹനങ്ങലിലും പ്രദര്‍ശിപ്പിക്കുന്നത് ഗുണം ചെയ്യും മരണവീട് സന്ദര്‍ശനവും വബര്‍ സിയാറത്തും മരണത്തെ ഓര്‍ക്കാനുള്ള പ്രാക്ടിക്കലുകളാണ്. ബീവി റാബിയത്തുല്‍ അദവ്വിയ്യ (റ) വീടിന്റെ അകത്തളത്തില്‍ ഖബറൊരുക്കിയതും അതില്‍ ദിനേന കിടന്നുകൊണ്ട് പരലോകത്തെ സ്വാഗതം ചെയ്തതും നമുക്ക് കാണാം. മരണമുണ്ടെന്ന് ഉമര്‍ (റ)മിനെ ബോധവാനാക്കാന്‍ ഒരാളെ ജോലിക്ക് നിര്‍ത്തിയതും മരണ സ്മരണയ്ക്കുള്ള ഗൗരവ മാതൃകകളാണ്. സൈനുദ്ദീന്‍ മഖ്ദൂ(റ) അവരുടെ അത്കിയാഇല്‍ പറയുന്നു -മരണ വിചാരമില്ലാത്ത സദ്കര്‍മ്മങ്ങള്‍ക്ക് ഫലം കുറയും. ഞാന്‍ സത്യം പറയട്ടെ, മരണ ബോധത്തോടുകൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മഴുവെട്ടുംപോലെ തല്‍ക്ഷണം ഫലംകാണുന്നതാണ്.
മഹ്ശറും സ്വിറാത്തും ഹിസാബും നരകവും സ്വര്‍ഗവുമെല്ലാം ഓര്‍ക്കുന്നതും ഇബാദത്തിനു പ്രചോദനമായി വര്‍ത്തിക്കുന്ന ഘടകങ്ങളായതുകൊണ്ടാണ് നരകത്തിന്റെ ഭീതിതരംഗങ്ങള്‍ ഖുര്‍ ആന്‍ ധാരാളം സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നത്. മനുഷ്യന്റെ മാനസാന്തരങ്ങളില്‍ റബ്ബിന്റെ ഭയാനകരമായ ശിക്ഷകണ്ട് കര്‍മ്മങ്ങളിലേക്ക് കടന്നുവരാനാണ്. അതുപോലെ സ്വര്‍ഗത്തിലെ കണ്ണഞ്ചിപ്പിക്കുന്ന അതിശയം വിവരിക്കുന്നതും മനുഷ്യനെ ഇബാദത്തിലേക്ക് താത്പര്യമുണ്ടാക്കാനാണ് സൂറത്തുല്‍ .വാഖി അയിലൂടെ സ്വര്‍ഗത്തിന്റെ വശ്യമനോഹാരിത ഖുര്‍ ആന്‍ വിവരിക്കുന്നതു കാണുക.
ഒഴുകുന്ന അരുവികള്‍ക്കും നിലച്ചുപോവുകയോ വിലക്കപ്പെടുകയോ ചെയ്യാത്ത സമൃദ്ധമായ പഴ വര്‍ഗങ്ങള്‍ക്കു മിടയില്‍ ജീവിക്കുന്നവര്‍, ഉയര്‍ന്ന പരവതാനികളില്‍ അവര്‍ വിശ്രമം കൊള്ളും. സ്വര്‍ഗകന്യകകളെ വളര്‍ത്തിയത് നാമാണ്. അവരെ നാം കന്യകകളും ഇണകളോട് അനുരാഗമുള്ളവരും യുവത്വം തുളുമ്പുന്നവരുമാകും . ഈതെല്ലാം വലതു പക്ഷക്കാര്‍ക്കുള്ളതാകുന്നു.(അല്‍ വാഖിഅ:)
ചെയ്യാത്ത കര്‍മ്മങ്ങള്‍ക്കും അല്ലാഹുവിന്റെ ഔദാര്യം
അധ്വാനിക്കാതെ , പണമിറക്കാതെ ലാഭം കൊയ്യാന്‍ ചില മഹത്തായ ഔദാര്യത്തിന്റെ പ്രതിഫലങ്ങള്‍ കരുണാ വാരിധിയായ അല്ലാഹു വിശ്വാസികള്‍ക്കു കനിഞ്ഞേകുന്നുണ്ട്. നബി(സ) പറയുന്നതു കാണുക. മനുഷ്യന്‍ ചില നല്ല കാര്യങ്ങള്‍ ചെയ്യും. അവരുടെ കര്‍മ്മഫലങ്ങളുടെ രേഖകളുമായി മലക്കുകള്‍ അല്ലാഹുവിനെ സമീപിക്കും. അവരതു അല്ലാഹുവിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കും. അപ്പോള്‍ അല്ലാഹു അവരോട് പറയും. ഈ ഏടുകള്‍ നിങ്ങള്‍ എറിഞ്ഞുകളയുക അതില്‍ അവര്‍ചെയ്തതായി രേഖപ്പെടുത്തിയിട്ടുള്ള കര്‍മ്മങ്ങള്‍ കൊണ്ട് അവര്‍ എന്നെ ഉദ്ദേശിച്ചിട്ടില്ല. ശേഷം മറ്റൊരു മലക്കിനോട് അല്ലാഹു പറയും നിങ്ങള്‍ ഈ മനുഷ്യന്റെ കര്‍മ്മ രേഖയില്‍ ഇന്നതൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് രേഖപ്പെടുത്തുക അപ്പോള്‍ മലക്കുകള്‍ ചോദിക്കും. നാഥാ അവര്‍ അതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലല്ലോ. അന്നേരം അല്ലാഹു മറുപടി പറയും പക്ഷേ, എന്നെ ഉദ്ദേശിച്ചുകൊണ്ട് അവന്‍ ആ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.(ഇഹ്‌യാ അ്)
ഒരു കര്‍മ്മം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതു ചെയ്യണമെന്ന നല്ല നിയ്യത്തും ആത്മാര്‍ത്ഥതയും പരിഗണിച്ച് അല്ലാഹു പ്രതിഫലം നല്‍കും. തബൂക്ക് യുദ്ധത്തില്‍ ന്യായമായ ചില കാരണങ്ങളാല്‍ പങ്കെടുക്കാതിരുന്ന വ്യക്തികളെക്കുറിച്ച് നബി(സ) പറഞ്ഞതായി ജാബിര്‍ (റ) ഉദ്ധരിക്കുന്നു. ഞങ്ങള്‍ തബൂക്ക് യുദ്ധത്തില്‍ നബി(സ)യുടെ കൂടെ ഉണ്ടായിരിക്കെ അവിടുന്നു പറഞ്ഞു. മദീനയില്‍ കുറച്ചാളുകള്‍ ഉണ്ട്. നിങ്ങള്‍( യുദ്ധലക്ഷ്യം വച്ച്) ഏതെങ്കിലും ഒരു പര്‍വ്വതം താണ്ടിക്കടക്കുകയോ ഏതെങ്കിലും വഴികളില്‍ പ്രവേശിക്കുകയോ ചെയ്യുമ്പോള്‍ അവരും നിങ്ങളുടെ പ്രതിഫലത്തില്‍ പങ്കുകാരാകാതിരിക്കില്ല. അവരെ മദീനയില്‍ തടഞ്ഞു വെച്ചതു രോഗമാണ്. (ബുഖാരി)-മുസ്‌ലിം)
അല്ലാഹുവിനു വേണ്ടി ചെയ്തുകൊണ്ടിരിക്കാന്‍ പറ്റിയ ചില സദ്കര്‍മ്മങ്ങളെ കുറിച്ച് അന്വേഷിച്ച സൂഫിയാക്കള്‍ക്കു കിട്ടിയ മറുപടി ഇതാണ്. നന്മ ചെയ്യാന്‍ ഉദ്ധേശിക്കുക നീ അതു ചെയ്തിട്ടില്ലെങ്കിലും. ചെയ്തുകൊണ്ടിരിക്കുന്നവനായി പരിഗണിക്കപ്പെടും. നിയ്യത്തിന്റെ കര്‍മ്മ നിരതയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രതിഫലത്തിന്റെ ഹേതുകം. (ഇഹ്‌യാഅ്)
പട്ടിണികൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഇസ് റാഈല്‍ ജനത. വിശന്നു വലഞ്ഞു നടക്കുകയായിരുന്ന ഒരു യുവാവ് ഒരു പര്‍വ്വതം കണ്ടപ്പോള്‍ ഇങ്ങനെ ആത്മഗതം ചെയ്തു, ഈ കാണുന്ന പര്‍വ്വതം മുഴുവന്‍ ഭക്ഷ്യധാന്യമായി മാറിയിരുന്നെങ്കില്‍ ഞാനതു തീര്‍ത്തും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതാണ്. അന്നേരം തന്നെ അവരുടെ പ്രവാചകനില്‍ അല്ലാഹുവിന്റെ വഹ്യ്യ് ഇറങ്ങി. ആ മനുഷ്യനോട് പറയൂ, താങ്കളുടെ മഹത്തായ സ്വദഖ അല്ലാഹു സ്വീകരിച്ചിരിക്കുന്നു. (റാസി-4-5).
രാത്രി എഴുന്നേറ്റ് തഹജുദ് നിസ്‌ക്കരിക്കണമെന്ന ഉദ്ദേശത്തോടെ അലാറം വെച്ച് ഒരാള്‍ ഉറങ്ങി. പക്ഷേ ഉറക്കമുണരാന്‍ കഴിഞ്ഞില്ല. എന്നാല്‍ താന്‍ കരുതിയ നിസ്‌ക്കാരത്തിന്റെ പ്രതിഫലം തനിക്കു വേണ്ടി രേഖപ്പെടുത്തിയിരിക്കും. രാത്രി ഏതാനും സമയം നിസ്‌ക്കരിക്കല്‍ പതിവായ ഒരാള്‍ ഒരുദിവസം ഉറങ്ങിപ്പോയാല്‍ അല്ലെങ്കില്‍ രോഗമോ മറ്റു പ്രയാസംമൂലമോ നിസ്‌ക്കരിക്കാന്‍ കഴിയാതെ വന്നാല്‍ അവന് നിസ്‌ക്കരിച്ചതിന്റെ പ്രതിഫലം രേഖപ്പെടുത്തും ഇതും അല്ലാഹു വിശ്വാസികള്‍ക്കു ചെയ്യുന്ന മഹത്തായ ഔദാര്യമാണ്. മുസ്‌ലിമിന്റെ നിയ്യത്ത് അവന്റെ കര്‍മ്മങ്ങളെക്കാള്‍ ഉത്തമമാണെന്ന തിരുവചസ്സ് (ത്വബറാനി) ഇത്തരം കര്‍മ്മങ്ങളെക്കുറിച്ചും പറഞ്ഞതാകാം. കാരണം നിയ്യത്തിനും ചലനമുണ്ടാവുക എന്നതു ഒരാളുടെ വിശ്വാസത്തിന്റെ തുടിക്കുന്ന ഹൃദയത്തെയാണ് അടയാളപ്പെടുത്തുന്നത്.
Islamic_Wallpaper_Muhammad_011-1366x768ദരിദ്രവാസി നേടുന്ന കോടികളുടെ പ്രതിഫലങ്ങള്‍
അഞ്ചു പൈസയ്ക്കു വകയില്ലാത്തവന്റെ മനസ്സിലൊരു മോഹം. തന്റെ അയല്‍ക്കാരന്‍ ധനികനാണ്. അയാള്‍ തന്റെ ധനമുപയോഗിച്ച് പാപങ്ങളെയും അനാഥകളെയും സഹായിക്കുന്നു. വീടില്ലാത്തവര്‍ക്കു വീടുവെക്കാന്‍ സഹായിക്കുന്നു. എനിക്കും അയാളെപ്പോലെ സമ്പത്തുണ്ടായിരുന്നെങ്കില്‍ ഞാനും പാപങ്ങളെ സഹായിക്കുമായിരുന്നു. പള്ളി നിര്‍മ്മിക്കുമായിരുന്നു. യതീമുകളെ സംരക്ഷിക്കുമായിരുന്നു. പക്ഷെ എന്റെ കയ്യില്‍ കാല്‍ കാശില്ല. അയാള്‍ വേദനയോടെ നെടുവീര്‍പ്പിട്ടു.
മനസ്സില്‍ പൂതി വെച്ചു നടന്നാല്‍ മതി. ആരാന്റെതു കണ്ടു കൊതിക്കണ്ട. എന്നു പറഞ്ഞു പരിഹസിക്കാനാണോ നിങ്ങളുടെ ഭാവം. എന്നാല്‍ സംഗതി വളരെ ആശ്ചര്യം പകരുന്നതാണ്. കാല്‍ കാശിനു വകയില്ലാത്ത ആ സാധു മനുഷ്യന്റെ മോഹം വഴി കോടിക്കണക്കിനു രൂപ ധര്‍മ്മം ചെയ്ത തന്റെ അയല്‍ക്കാരനെക്കാള്‍ പ്രതിഫലം കൊണ്ട് മികച്ചവനായിരിക്കുകയാണ്. അതെങ്ങനെ? ഇതെന്തു മറിമായം. അതാണ് നിയ്യത്തിന്റെ പവര്‍. വിചിത്രമെന്നു തോന്നുന്നുണ്ടോ? ഒരു ഹദീസ് കാണുക. ഇബ്‌നു അബ്ബാസ് (റ) നിവേദനം ഒരാള്‍ക്കു ഒരു സല്‍ക്ക്ര്‍മ്മം ചെയ്യാന്‍ ഉദ്ദേശിച്ചു. പക്ഷെ അവസരം ലഭിച്ചില്ല. എന്നാല്‍ അവനൊരു പുണ്യം ചെയ്തതായി രേഖപ്പെടുത്തും. (ബുഖാരി) ഒരു നിവേദനം കൂടി കാണുക. 1) ഒരാള്‍ക്ക് അല്ലാഹു അറിവും ധനവും നല്‍കിയിരിക്കുന്നു. അയാള്‍ തന്റെ അറിവനുസരിച്ച് ധനം കൈകാര്യം ചെയ്യുന്നു. 2) മറ്റൊരാള്‍ക്ക് അല്ലാഹു അറിവു നല്‍കി. സമ്പത്ത് നല്‍കിയില്ല. അവന്‍ പറഞ്ഞുകൊണ്ടിരുന്നു. സമ്പത്തുണ്ടായിരുന്നുവെങ്കില്‍ അദ്ധേഹം ചിലവഴിക്കുന്നതു പോലെ ഞാനും ചെലവഴിക്കുമായിരുന്നു. നബി (സ) പറയുന്നു. ഇവര്‍ രണ്ടുപേരും പ്രതിഫലം നേടുന്നതില്‍ തുല്ല്യരാണ്. 3) ഇനി ഒരാള്‍ക്ക് അല്ലാഹു സമ്പത്തു നല്‍കി. അറിവു നല്‍കിയില്ല. തന്റെ ധനം തോന്നിയതുപോലെ കൈകാര്യം ചെയ്തു. 4) ഇതുകണ്ട് അറിവും സമ്പത്തും നല്‍കിയിട്ടില്ലാത്ത ഒരാള്‍ പറഞ്ഞു. അവനെപ്പോലെ സമ്പത്തുണ്ടായിരുന്നെങ്കില്‍ അവന്‍ തന്റെ ധനം കൈകാര്യം ചെയ്യുന്നതു പോലെ ഞാന്‍ ചെയ്യുമായിരുന്നു. ഇവര്‍ രണ്ടുപേരും കുറ്റത്തില്‍ തുല്ല്യരാണെന്ന്‌നബി (സ) പറഞ്ഞു. (ഇബ്‌നു മാജ)
Islamic-wallpaper-islam-6370761-1000-700ഹജ്ജില്ലാത്ത ഹാജിയും കാശില്ലാത്ത ഹജ്ജും.
ഹജ്ജിന്റെ സീസണില്‍ വീട്ടിലിരുന്നവന് ഹജ്ജിന്റെ പ്രതിഫലം. ത്യാഗം സഹിച്ച് ഹജ്ജ് ചെയ്തവന് വട്ടപൂജ്യവും. ഇത് വിശ്വാസികളുടെ (മനക്കരുത്തിന്റെ)നിയ്യത്തിന്റെ വിസ്മയങ്ങളില്‍ പെട്ടതാണ്. ഇബാദത്തിന്റെ ജയാപചയങ്ങള്‍ നിശ്ചയിക്കുന്നത് മനസ്സുകൊണ്ടാണ് എന്നു നാം നന്നായി മനസിലാക്കി കഴിഞ്ഞു. കര്‍മ്മങ്ങള്‍ ബാഹ്യ പ്രകടനത്തിനാവരുതെന്നര്‍ത്ഥം
ഒരാള്‍ ഹജ്ജിനു പോകുന്നു. ലക്ഷ്യം ലറ്റര്‍പേഡില്‍ ഹാജി എന്ന ബഹുമാന നാമം ചേര്‍ത്തു കിട്ടാന്‍. അയാള്‍ക്കു ഹാജി എന്ന ടൈറ്റില്‍ കിട്ടി.പക്ഷെ ഹജ്ജിന്റെ പ്രതിഫലം കിട്ടിയില്ല. എന്നാല്‍ അയാളുടെ ഹജ്ജ് യാത്രയയപ്പിനു പോയവരില്‍ ഒരു പാവം മനുഷ്യന്‍ ഇങ്ങനെ വിചാരിച്ചു. എനിക്ക് ഇദ്ദേഹത്തിനുള്ളതുപോലെ കാശുണ്ടായിരുന്നെങ്കില്‍ ഹജ്ജിനു പോയി പ്രതിഫലം നേടാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ ഈ നല്ല വിചാരംകൊണ്ട് അയാള്‍ വിജയം വരിച്ചു. അദ്ദേഹത്തിന്റെ നിയ്യത്ത് ശുദ്ധമായി. ഹജ്ജിന്റെ പ്രതിഫലവും ലഭിച്ചു.അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും മുന്‍നിര്‍ത്തിക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അവന് അതിന്റെ പ്രതിഫലം കിട്ടുകതന്നെ ചെയ്യും. അതിലേര്‍പ്പെടുന്നതിന്റെ മുമ്പ് തന്നെ അതിന്റെ ഭൗതികം ഫലം അവന്‍ അനുഭവിക്കും.മറിച്ച് ഭൗതികമായ പ്രേരണയാണെങ്കില്‍ പരാജയപ്പെടുകയും ചെയ്യും ഉദാഹരണത്തിന് ഒരു വ്യക്തി അന്‍പതു ലക്ഷം രൂപ ചെലവിട്ട് ഒരു പള്ളി നിര്‍മ്മിക്കുന്നു. അതിനു അയാള്‍ക്ക് പ്രേരകമായത് എന്താണ്? ആ വ്യക്തി മാത്രമറിയുന്ന അവന്റെ മനസ്സിനുള്ളില്‍ കുടികൊള്ളുന്ന കാര്യമാണ്. ഇനി ഈ കാര്യത്തെ ആശ്രയിച്ചാണ് അവന്‍ ചെലവഴിച്ച അന്‍പതുലക്ഷം അദ്ദേഹത്തിന് അനുകൂലമോ പ്രതികൂലമോ എന്നു തീരുമാനിക്കപ്പെടുന്നത്.
പള്ളി നിര്‍മ്മിച്ചവന് പരലോകത്ത് സ്വര്‍ഗത്തില്‍ വലിയ കൊട്ടാരം തന്നെ അല്ലാഹു നല്‍കുന്നതാണ്. റബ്ബിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചാണ്. അന്‍പതു ലക്ഷം അതിനുവേണ്ടി അയാള്‍ ചെലവഴിച്ചത് എന്നാണ് മനസ്സിന്റെ താത്പര്യമെങ്കില്‍ അതു സ്വീകാര്യ യോഗ്യവും വിജയത്തിനു കാരണവുമാവുന്ന ഒരു കര്‍മ്മം തന്നെയാണ്. അതല്ല ജനമനസ്സുകളില്‍ ഇടം നേടിയാണെങ്കില്‍ അന്‍പതു ലക്ഷം പരലോകത്തു അവനു അനുകൂലമാവുകയില്ല എന്നു മാത്രമല്ല പ്രതികൂലമായി ഭവിക്കുന്നതാണ്.
Islamic-Desktop-Wallpaperഅശ്രദ്ധകൊണ്ട് നഷ്ടപ്പെടുന്ന പ്രതിഫലങ്ങള്‍
യാതൊരു പ്രയാസവും കൂടാതെ ചെയ്യാന്‍ കഴിയുന്ന സുന്നത്തുകളെങ്കിലും നാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ഏതു നല്ല കാര്യത്തിന്റെ തുടക്കത്തിലും ബിസ്മി ചൊല്ലുക. അത് വലതു കൈകൊണ്ടാവുക പള്ളി ,വീട് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ വലതു കാല്‍ വെച്ച് കയറുക, ( ഏതായാലും ഒരു കാല്‍ എടുത്തു വെക്കാതെ നിവൃത്തിയില്ലല്ലോ) ടോയിലറ്റുപോലുള്ള സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോഴോ പള്ളിയില്‍ നിന്നിറങ്ങുമ്പോഴോ ഇടതുകാല്‍ വെച്ചു കൊണ്ടാവുക. വസ്ത്രമോ ചെരുപ്പോ ധരിക്കുമ്പോള്‍ വലത്തുനിന്നാവുക. അഴിക്കുമ്പോള്‍ ഇടതു ഭാഗത്തുനിന്നാവുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകമായി യാതോരു പ്രയാസവും കൂടാതെ ചെയ്യാന്‍ കഴിയുന്ന സുന്നത്തുകളാണ്. അവയെല്ലാം ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന് കാരണമാവുമെന്ന കരുത്തോടെയാവണമെന്നു മാത്രം. സല്‍മാനുല്‍ ഫാരിസി(റ) വില്‍ നിന്ന് നിവേദനം.(സ) പറയുന്നു. രണ്ടു മുസ്‌ലിംകള്‍ കണ്ടുമുട്ടുകയും പരസ്പരം കൈപിടിക്കുകയും ചെയ്താല്‍ രണ്ടുപേരുടെയും ദോഷങ്ങള്‍ ശിശിരകാലത്ത് ഇലകള്‍ പൊഴിയുന്നതു പ്രകാരം പൊഴിഞ്ഞുപോകുനന്നതാണ്. അവരുടെ ദോഷങ്ങള്‍ കടലിലെ നുരയോള മുണ്ടെങ്കിലും ശരി.(ത്വബ്‌റാനി 41/8). മറ്റൊരി ഹദീസ് കാണുക
ബര്‍റാഅ് (റ)വില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു രണ്ടു മുസ്ലിംകള്‍ കണ്ടുമുട്ടുകയും കൈപിടിക്കുകയും ചെയ്താല്‍ അവരുടെ ദോഷങ്ങള്‍ അവര്‍ വേര്‍പിരിയും മുമ്പേ അല്ലാഹു പൊറുക്കുന്നതാണ്. (അബൂദാവൂദ് 5212 തുര്‍മുദി- 2727). വളരെ ലളിതമായി ചെയ്യാന്‍ കഴിയുന്ന ഒരു സദ്കര്‍മ്മത്തിനു അല്ലാഹു നല്‍കുന്ന പ്രതിഫലം നോക്കൂ. മറ്റൊരു ഹദീസ് കാണുക. അബൂജുഹൈഫ(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നു .ആരെങ്കിലും നിസ്‌ക്കാരത്തിലണികെട്ടിയാല്‍ അതിലുള്ള വിടവുകളടച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ത്വബ്‌റാനി).
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം നബി(സ) പറയുന്നു. ദന്തശുദ്ധീകരണം നടത്തിയ ശേഷമുള്ള രണ്ട് റക് അത്ത് നിസ്‌ക്കാരം ദന്ത ശുദ്ധീകരണം നടത്താതെ നിസ്‌ക്കരിച്ച എഴുപത് റക്അത്തിന്റെ ശ്രേഷ്ടത ലഭിക്കുന്നതാണ്. (അബൂനഈം) ജാബിര്‍(റ)വില്‍നിന്ന് നിവേദനം നബി (സ) പറഞ്ഞു. ദന്തശുദ്ധീകരണം നടത്തിയതിനു ശേഷമുള്ള രണ്ട് റക്അത്ത് നിസ്‌ക്കാരം അതില്ലാതെ നിസ്‌ക്കരിച്ചതിനേക്കാള്‍ 70 റക് അത്തിന്റെ ശ്രേഷ്ഠതയോട് കിടപിടിക്കുന്നതാണ്. (ദാറുഖുത്‌നി).
നബി(സ) പറഞ്ഞു. സ്‌നേഹിതന്റെ മുഖത്തേക്കു നോക്കി പുഞ്ചിരിക്കുന്നത് ദാനമാകുന്നു. നല്ലതു കല്‍പിക്കുന്നതും തിന്മ വിരോധിക്കുന്നതും വഴിതെറ്റിയവര്‍ക്കു വഴികാട്ടുന്നതും ധര്‍മ്മമാണ്. കാഴ്ചയില്ലാത്തവന്റെ കൈപിടിക്കുന്നതും വഴിയില്‍ നിന്ന് കല്ലും മുള്ളും എടുത്തു നീക്കുന്നതും നിന്റെ സ്‌നേഹിതനു വെള്ളം കോരികൊടുക്കുന്നതും പ്രതിഫലാര്‍ഹമായ ദാനമാകുന്നു. (തുര്‍മുദി) . നബി(സ) പറയുന്നു. നന്മയില്‍ ഒന്നിനേയും നീ നിസ്സാരമായി കാണരുത്.പ്രസന്ന മുഖത്തോടെ നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നതുപോലും.(മുസ്‌ലിം).
33 Breathtaking Mosques Wallpapers
നല്ല പെരുമാറ്റത്തിന്റെ നേട്ടങ്ങള്‍
അബൂദര്‍റുല്‍ ഗിഫാരി(റ)വില്‍ നിന്നു നിവേദനം.നബി(സ) പറയുന്നു കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നതുപോലെ ഒരു ബുദ്ധിയുമില്ല.നല്ല പെരുമാറ്റം പോലെ ഒരു കുലമഹിമയുമില്ല. (ഇഹ്‌യാഅ്) നബി(സ) പറഞ്ഞു അച്ചടക്കബോധമുള്ള മുസ്‌ലിം അവന്റെ നല്ല പെരുമാറ്റവും മാന്യ സ്വഭാവവും നിമിത്തം പതിവായി നോമ്പടുക്കുകയും നിസ്‌ക്കരിക്കുകയും ചെയ്യുന്നവരുടെ പദവിക്ക് തുല്യമായ സ്ഥാനം നേടിയവനായിരിക്കും. നല്ല പെരുമാറ്റത്തെ മൂന്നു തരത്തില്‍ വിഭജിക്കാം. 1) നമുക്കൊരാള്‍ വല്ല ഉപകാരവും ചെയ്താല്‍ ആ ഉപകാരത്തിനു പകരം ചെയ്യുന്നതിനു സല്‍സ്വഭാവം എന്നു പറയുന്നു.2) ഇനിയൊരാള്‍ വല്ലഉപകാരവും ചെയ്യുന്നു. പകരമായി അതേക്കാള്‍ മികച്ച ഉപകാരം ചെയ്യുന്നതിന് മാന്യസ്വഭാവം. 3) ഇനി ഉപകാരങ്ങളൊന്നും ചെയ്യാതെതന്നെ നല്ല മനസ്സോടെ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതിന് മഹത്തായ സ്വഭാവം എന്നു പറയുന്നു. ഖുര്‍ ആനില്‍ തിരുനബി (സ)യുടെ സ്വഭാവത്തെ വിശേഷിപ്പിച്ചത് . മഹത്തായ സ്വഭാവത്തിന്റെ മേലിലാണ് താങ്കളുള്ളത് എന്നാണ്.
നബി (സ) പറഞ്ഞു ഇഹത്തിലും പരത്തിലും ഏറ്റവും നല്ല സ്വഭാവം ഞാന്‍ അറീച്ചുതരട്ടെയോ? അത് മൂന്ന് കാര്യങ്ങളാണ്. നീയുമായി ബന്ധം മുറിച്ചവരോട് ബന്ധം സ്ഥാപിക്കുക,നിനക്കുപകാരം തടഞ്ഞവനു നീ ഉപകാരം ചെയ്തുകൊടുക്കുക. നിന്നോട് അനീതി കാട്ടിയവന് നീ മാപ്പു നല്‍കുക(ത്വബറാനി)) അബൂദര്‍ദാ(റ)നിന്ന് നിവേദനം. നബി(സ) പറയുന്നു. വിശ്വാസിയുടെ തുലാസില്‍ സല്‍ സ്വഭാവത്തോളം ഘനം തൂങ്ങുന്ന മറ്റൊന്നുമില്ല മറ്റൊരു ഹദീസു കാണുക നബി(സ) പറഞ്ഞു നിങ്ങളില്‍ എനിക്ക് ഏറ്റവും പ്രയപ്പെട്ടവരും അന്ത്യനാളില്‍ ഞാനുമായി അടുത്തവരും സല്‍ സ്വഭാവികളാണ്. എനിക്ക് ഏറ്റവും വെറുപ്പുള്ളവരും അന്ത്യനാളില്‍ ഞാനുമായി അകന്നവരും ദുസ്സ്വാഭാവമുള്ളവരാണ്.
അനസ്(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു ഞങ്ങള്‍ നബി(സ)യുടെ സന്നിധിയില്‍ ഇരിക്കുമ്പോള്‍ അവിടുന്നു പറഞ്ഞു. സൂര്യതാപം ഹിമക്കട്ടകളെ ഉരുക്കുന്നതുപോലെ സല്‍ സ്വഭാവം പാപങ്ങളെ ഉരുക്കിക്കളയുന്നതാണ്.(ഇഹ്‌യാഅ്) അനസ്(റ)വില്‍ നിന്ന് നിവേദനം നബി (സ) പറഞ്ഞു. നിശ്ചയം. മനുഷ്യന്റെ സല്‍സ്വഭാവത്തിനു പ്രതിഫലമായി അവന്‍ പരലോകത്തിന്റെ ഉന്നത പദവി വരെ ലഭിക്കുന്നതാണ്. എന്നാല്‍ മറ്റ് സല്‍കര്‍മ്മങ്ങളില്‍ അവന്‍ വളരെ പിന്നിലായിരുന്നാലും.
നബി(സ) പറയുന്നു അന്ത്യനാളുകളില്‍ നന്മ തിന്മകള്‍ തൂക്കുന്ന തുലാസില്‍ മനുഷ്യന്‍ ചെയ്ത കാര്യങ്ങളില്‍ ഏറ്റവും ഭാരം തൂങ്ങുന്നത് തഖ്‌വയും നല്ല പെരുമാറ്റവുമാണ്.
qolsharif_mosqueക്ഷമയും സഹനവും പരിധിയില്ലാത്ത പ്രതിഫലവും.
മനസ്സിന്റെ ഇച്ഛകള്‍ക്കെതിരെ പടവെട്ടി അല്ലാഹുവിന്റെ ആജ്ഞകള്‍ക്കു പ്രാമുഖ്യം നല്‍കുന്ന മനസ്സൊരുക്കുന്ന മഹാ പ്രതിഭാസമാണ് ഇസ്‌ലാമിക വീക്ഷണത്തില്‍ ക്ഷമ, സഹനം എന്നിവ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. വിശുദ്ധ ഖുര്‍ ആനിലും തിരുവചനങ്ങളിലും ക്ഷമയുടെ മഹത്വവും അതിനു ലഭിക്കുന്ന വിലമതിക്കാനാവാത്ത പ്രതിഫലങ്ങളും നിരവധി സ്ഥലങ്ങളില്‍ വര്‍ണ്ണിക്കുന്നുണ്ട്. ക്ഷമയല്ലാത്ത ഏതു സദ്കര്‍മ്മങ്ങള്‍ക്കുംലഭിക്കുന്നപ്രതിഫലങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. എന്നാല്‍ ക്ഷമയ്ക്ക് പരിധിയില്ല. അല്ലാഹു കൂടെയുണ്ടെന്ന് വാക്കുകൊടുത്ത അത്യപൂര്‍വ്വ ഇബാദത്താണ് ക്ഷമ. നോമ്പ് എനിക്കുള്ളതാണ്. അതിനുള്ള പ്രതിഫലം ഞാന്‍ നല്‍കും എന്ന് നോമ്പിനെ കുറിച്ച് അല്ലാഹു പറഞ്ഞത് നോമ്പ് ക്ഷമയുടെ അകക്കാമ്പായതുകൊണ്ടാണ്.
അബൂസഈദ്(റ) വില്‍ നിന്ന് നിവേദനം നബി സ(സ) പറഞ്ഞു. ക്ഷമയേക്കാള്‍ ഉദാത്തവും വിശാലവുമായ ഒരു നന്മ ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല(ബുഖാരി) മറ്റൊരു തിരുവചനം കാണുക- നബി(സ) പറഞ്ഞു ശരീരത്തില്‍ ശിരസ്സിനുള്ള സ്ഥാനംപോലെയാണ് ഈമാനില്‍ ക്ഷമക്കുള്ള സ്ഥാനം (ബൈഹഖി) ക്ഷമയുടെ സാന്നിധ്യം ഈമാനിന്റെ വികാസത്തിനും അസാന്നിധ്യം സങ്കോചത്തിനും വഴിയൊരുക്കുന്നു. എന്നാണ് ഹദീസിന്റെ പൊരുള്‍. ഒരു ഹദീസ് കാണുക നബി(സ) പറഞ്ഞു ക്ഷമ മൂന്ന് ഇനമുണ്ട് പ്രയാസങ്ങളുടെ മേല്‍ ഉള്ള ക്ഷമ, അല്ലാഹുവിന് വഴിപ്പെടുന്നതിന്റെ ക്ഷമ, പാപങ്ങള്‍ ചെയ്യുന്നതിന്റെ മേലുള്ള ക്ഷമ. പ്രയാസങ്ങളുടെ മേല്‍ ഒരാള്‍ ക്ഷമിച്ചാല്‍ അറനൂറ് പദവി അവന് ലഭിക്കുന്നതാണ്. ഓരോ രണ്ടു പദവികള്‍ക്കിടയിലുള്ള ദൈര്‍ഘ്യം ആകാശ ഭൂമികള്‍ക്കിടയിലുള്ള ദൂരമാണ്. അല്ലാഹുവിനെ വഴിപ്പെടുന്നതിനുമേല്‍ ക്ഷമിച്ചാല്‍ അറനൂറ് പദവി അവനു ലഭിക്കും. എന്നാല്‍ ഓരോ രണ്ടു പദവികള്‍ക്കിയിലുള്ള അകലം ഏഴാം ഭൂമിയുടെ താഴ്ഭാഗം തൊട്ട് അര്‍ശിന്റെ അവസാനം വരെയാണ്. പാപങ്ങളുടെ മേല്‍ ക്ഷമിച്ചാല്‍ തൊള്ളായിരം പദവി ലഭിക്കുന്നതാണ്. രണ്ട് പദവികള്‍ക്കിടയിലുള്ള അകലം ഭൂമിയുടെ അടിമുതല്‍ അര്‍ശിന്റെ അറ്റം വരെയയുള്ള രണ്ടാവര്‍ത്തിയുളള ദൈര്‍ഘ്യമാണ്. അല്ലാഹുവിന്റെ ഔലിയാക്കളില്‍ പ്രസിദ്ധിയാര്‍ജിച്ച ഇബ്‌റഹിമുല്‍ ഖവ്വാസ് (റ) പറയുന്നു. ക്ഷമ എന്നത് ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കലാണ്. വിശപ്പില്ലാതെ ആഹരിക്കാമോ? ദാഹമില്ലാതെ വെള്ളം കുടിക്കാമോ? ഉറക്കം വരാതെ ഉറങ്ങാമോ? അപ്രകാരം തന്നെ പരീക്ഷണമില്ലാതെ ക്ഷമിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അല്ലാഹു പരീക്ഷണങ്ങള്‍ നല്‍കി നമ്മെ പരിശോധിക്കുന്നത്. കഷ്ടപ്പാടിന്റെ തോതനുസരിച്ച് പരീക്ഷ കടുപ്പമേറുന്നു. അതിനനുസരിച്ച് പ്രതിഫലം വര്‍ദ്ധിക്കുകയുംചെയ്യുന്നു. അതുകൊണ്ടാണ് പ്രതികൂലാവസ്ഥയിലും പ്രയാസം സഹിച്ച് വുളൂഅ് ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്. അമ്പിയാക്കള്‍ക്ക് സ്വര്‍ഗത്തിലെ പദവി വര്‍ദ്ധിക്കാന്‍ കാരണം പരീക്ഷണങ്ങള്‍ കൂടിയതുകൊണ്ടാണ്. ചുരുക്കത്തില്‍ സ്വര്‍ഗംമുഴുവന്‍ ക്ഷമിച്ചവര്‍ക്കാണ്. അതുകൊണ്ടാണ് സ്വര്‍ഗത്തില്‍ പ്രവേശിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന മലക്കുകള്‍, ക്ഷമ കൈകൊണ്ടു ജീവിച്ചവരേ എന്ന അഭിസംബോധനയോടെ സ്വാഗതമാശംസിക്കുന്നത്
യൂനുസ് നബി (അ) ഒരിക്കല്‍ അല്ലാഹുവിനോട് ദൂആ ചെയ്തു. കാരുണ്യ നിധിയായ റബ്ബേ. ഈ ലോകത്ത് ഏറ്റവും വലിയ പ്രതിഫലം നേടുന്ന സല്‍കര്‍മ്മം ചെയ്യുന്നവനെ നീ എനിക്കു കാണിച്ചു തരുമോ? ഉടനെ ജിബ്‌രില്‍ പ്രത്യക്ഷപ്പെട്ടു. കൈകാലുകള്‍ മുറിഞ്ഞു വേര്‍പെട്ട നിലയിലുള്ള ഒരു കുഷ്ഠരോഗിയെ കാണിച്ചു കൊടുത്തു. എന്നിട്ട് ജിബ്‌രീല്‍(അ) പറഞ്ഞു. ഈ മനുഷ്യനാണ് ഏറ്റവും പ്രതിഫലം നേടുന്ന സുകര്‍മ്മി.
ദുരന്തത്തിന്റെ ആഴക്കടലില്‍ മുങ്ങിത്താഴുമ്പോഴെല്ലാം ക്ഷമാപൂര്‍വ്വം ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. എന്റെ റബ്ബ് അവനുദ്ദേശിച്ച അവസരങ്ങളില്‍ കൈകാലുകള്‍ കൊണ്ട് എനിക്ക് ഉപകാരം തന്നു. അവന്‍ ഉദ്ദേശിച്ചപ്പോള്‍ കൈകാലുകള്‍ അവന്‍ തിരിച്ചെടുത്തു പക്ഷെ എന്റെ മനസ്സില്‍ നിന്ന് അവനെക്കുറിച്ചുള്ള പ്രത്യാശ അവന്‍ അടര്‍ത്തി എടുത്തില്ല. അതിനാല്‍ റബ്ബിനെ സ്തുതിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോഴും ഈ മനുഷ്യന്‍ ഇബാദത്തില്‍ ഒന്നാം സ്ഥാനത്താണോ? യൂനസ് നബി (അ) ജിബ്‌രിലിനോട് ചോദിച്ചു. ജിബ്‌രീല്‍ പറഞ്ഞു. ഈ മനുഷ്യന്‍ ഇത്തരം ഒരു രോഗാവസ്ഥയിലാകുന്നതിനു മുമ്പ് പൂര്‍ണ്ണമായും ഇബാദത്തില്‍ കഴിഞ്ഞു കൂടുന്ന ആളായിരുന്നു .ഇനിയും ഈ മനുഷ്യനെ പിരീക്ഷിക്കാനിരിക്കുന്നു. ഈ മനുഷ്യന്റെ രണ്ടു കണ്ണുകളും എടുത്തു മാറ്റാന്‍ റബ്ബുല്‍ ആലമീനായ അല്ലാഹു എന്നോട് ആജ്ഞാപിച്ചു കഴിഞ്ഞു. ജബ്‌രീല്‍(അ) തന്റെ റബ്ബിന്റെകല്‍പ്പന നടപ്പാക്കുന്നതു നേരിട്ടു കാണുകയാണ്. യൂനസ് നബി (അ). കുഷ്ഠ രോഗിയുടെ കണ്ണിനു നേരെ മലക്കു ഒന്നു കൈ ചൂണ്ടിയതേയുള്ളു ഇരു നയനങ്ങളും അടര്‍ന്നു അടര്‍ന്നു വീണു. യൂനസ് നബി (അ) അത്ഭുതത്തോടെ ഈ കാഴ്ച കണ്ടു നില്‍ക്കേ കുഷ്ഠരോഗി ക്ഷമാപൂര്‍വ്വം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.
എന്റെ നാഥാ നീ ഉദ്ദേശിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ എനിക്ക് പ്രയോജനം ചെയ്തിരുന്നു. നീ ഇപ്പോള്‍ ഉദ്ദേശിച്ചത് അത് തിരിച്ചെടുക്കാനാണ്. എങ്കിലും റഹ്മാനും റഹീമുമായ അല്ലാഹ് എന്റെ മനസ്സിലെ പ്രത്യാശ നീ എടുത്തുകളഞ്ഞില്ലല്ലോ നിനക്കാണ് റബ്ബേ സര്‍വ്വ സ്തുതികളും.
ജിബ്രീല്‍ (അ) ആ മനുഷ്യനോട് പറഞ്ഞു നമുക്ക് ദുആ ചെയ്യാം നഷ്ടപ്പെട്ട കണ്ണുകളും കൈകാലുകളും തിരിച്ചു തന്നത് അനുഗ്രഹിക്കാന്‍. തിരിച്ചു കിട്ടിയാല്‍ പഴയതുപോലെ ആരാധനയില്‍ കഴിഞ്ഞുകൂടാമല്ലോ.
വേണ്ട എന്റെ റബ്ബിന്റെ ഇഷ്ടമാണ് എനിക്കിഷ്ടം അവന്റെ വിധിയില്‍ സന്തോഷിച്ച് ക്ഷമയോടുകൂടി ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. റബ്ബിന്റെ അലംഘനീയമായ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇതു കേട്ടപ്പോള്‍ യൂനസ് നബി (അ) പറഞ്ഞു ഇത്രയും ക്ഷമാശീലനായ ഒരു മനുഷ്യനെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ജിബ്‌രീല്‍ (അ) പറഞ്ഞു അതെ: അതുകൊണ്ടുതന്നെയാണ് പ്രതിഫലത്തില്‍ ഈ മനുഷ്യനെ കവച്ചുവെക്കുന്ന ഒരു ആബിദിനെയും കാണാത്തത്
mosque-t2രോഗത്തിന്റെ നേട്ടങ്ങള്‍ ദുരിതങ്ങളുടെ പ്രതിഫലങ്ങള്‍
ഒരു പായത്തലയില്‍ കിടക്കാതെ അയാള്‍ മരിച്ചു. വല്ലാത്ത ഭാഗ്യവാന്‍ തന്നെ എടാ ഇതുവരെ എനിക്കൊരു തലവേദന പോലുമുണ്ടായിട്ടില്ല – എന്നിങ്ങനെ ചിലര്‍ അഭിമാനം പറയാറുണ്ട്. എന്നാല്‍ തികഞ്ഞ അജ്ഞതയുടെ ലക്ഷണ മൊത്ത വാക്കുകളാണിതെന്ന് അവര്‍ അറിയുന്നുണ്ടോ? പാവങ്ങള്‍.
കഷ്ടവും നഷ്ടവും അതാണ് കാര്യം. നേട്ടത്തെ കോട്ടമായും അനുഗ്രഹത്തെ അപായമായും തെറ്റിദ്ധരിച്ചിരിക്കുകയാണ് നമ്മില്‍ പലരും നബി(സ)യുടെ കാലത്തും ഇത്തരം വാക്കുകള്‍ അഭിമാന പൂര്‍വ്വം പറയുന്നവര്‍ ഉണ്ടായിരുന്നു. പക്ഷെ നബി (സ) അവരെ തിരുത്തി. ഒരു ഹദീസ് കാണുക യഹ്‌യബ്‌നു സഈദ് (റ)വില്‍നിന്ന് നിവേദനം നബി(സ)യുടെ ജീവിത കാലത്തു തന്നെയുണ്ടായ സംഭവം. ഒരാള്‍ക്കു മരണം ആസന്നമായി ആ വ്യക്തിയെ പുകഴ്ത്തിക്കൊണ്ട് ഒരാള്‍ പറഞ്ഞു. ഒരു രോഗം കൊണ്ടും ഇയാള്‍ക്കു പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ഇതുകേട്ടപ്പോള്‍ നബി(സ) ഗൗരവത്തില്‍ ഉണര്‍ത്തി. നിനക്കെന്തുപറ്റി. ആര്‍ക്കെങ്കിലും രോഗം കൊടുത്ത് അല്ലാഹു പരീക്ഷിച്ചാല്‍ അതു വഴി അവന്റെ പാപങ്ങളാണ് പൊറുക്കപ്പെടുന്നത്. ( ഇമാം മാലിക്മുവത്വ) മറ്റൊരു ഹദീസ് കാണുക . തിരുനബിയുടെ സമീപത്തേക്ക് ഒരാള്‍ വന്നു പറഞ്ഞു. എനിക്ക് ധനം നഷ്ടപ്പെട്ടു. എന്റെ ശരീരം രോഗത്തിലാവുകയും ചെയ്തു നബിയേ. അപ്പോള്‍ നബി (സ) പറഞ്ഞു. ധനം നഷ്ടപ്പെടാത്തവനിലോ ശരീരത്തില്‍ രോഗംവരാത്തവനിലോ ഒരു നന്മയുമില്ല. ആരെയെങ്കിലും അല്ലാഹു ഇഷ്ടപ്പെട്ടാല്‍ അവന് അല്ലാഹു പരീക്ഷണങ്ങള്‍ കൊടുക്കും അതില്‍ അവന്‍ ക്ഷമിക്കും (ത്ന്‍ബീഹ്- 183)
അബൂസ ഈദ് (റ) അബൂഹുറൈറ എന്നിവര്‍ ഉദ്ദേരിക്കുന്നു. നബി (സ) പറഞ്ഞു. ഒരു സത്യ വിശ്വാസിക്ക് ക്ഷീണം ,അസുഖം, മനോവേദന, ദുഖം,ദുരിതം,വ്യസനം തുടങ്ങിയവ പിടിപെടുകയോ ഒരു മുള്ള് തറക്കുകയോ ചെയ്താല്‍ പോലും അതു കാരണം അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതാണ്. (ബുഖാരി,മുസ്‌ലിം).
നബി(സ)ക്കു ശക്തമായ പനി ബാധിച്ചു കിടക്കുകയാണ്. ഇബ്‌നു മസ്ഊദ്(റ)അവിടുത്തെ സന്ദര്‍ശിച്ചു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, അങ്ങേക്കു ശക്തമായ പനിയുണ്ടല്ലോ. നബി (സ) അതെ, നിങ്ങളില്‍ രണ്ടുപേരെ ബാധിക്കുന്ന പനി എനിക്കു പിടിപെട്ടിരിക്കുന്നു. ഇബ്‌നു മസ് ഊദ് (റ) പറഞ്ഞു. അത് അങ്ങേക്ക് ഇരട്ടി പ്രതിഫലം ലഭിക്കാന്‍ വേണ്ടിയായിരിക്കും. നബി (സ) പറഞ്ഞു. അതെ അങ്ങനെ തന്നെ. ഏതൊരു മുസ്‌ലിമിനും വല്ല രോഗവും ബാധിക്കുകയോ, മുള്ളോ മറ്റോ ഏല്‍ക്കുകയോ ചെയ്താല്‍ മരത്തില്‍ നിന്ന് ഉണങ്ങിയ ഇല വീഴുമ്പോലെ അവന്റെ പാപങ്ങള്‍ അവനില്‍ നിന്ന് കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കും.(ബുഖാരി മുസ്‌ലിം). ദുരിതങ്ങളും പ്രയാസങ്ങളും പലപ്പോഴും നന്മെ വേട്ടയാടിക്കൊണ്ടിരിക്കും ചെറിയ ചെറിയ പ്രയാസങ്ങളിലൂടെ വലിയ പ്രതിഫലങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നത് തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം തന്നെയാണ്. നബി(സ) പറയുന്നു. ആര്‍ക്കെങ്കിലും അല്ലാഹു വലിയ നന്മചെയ്യണമെന്നുദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവനെ കടുത്ത പരീക്ഷണത്തിനു വിധേയമാക്കും.(ബുഖാരി) അനസ് (റ) ഉദ്ദരിക്കുന്നു. നബി (സ) പറഞ്ഞു. പരീക്ഷണങ്ങളും പ്രയാസങ്ങളും എത്ര തീക്ഷണമാവുന്നുവോ അത്രകണ്ട് മഹത്തരമായിരിക്കും അതിന്റെ പ്രതിഫലവും. അല്ലാഹു ഒരു വിഭാഗത്തെ സ്‌നേഹിക്കുമ്പോള്‍ അവനരെ പരീക്ഷണത്തില്‍ അകപ്പെടുത്തുന്നു. അവരെ കൂടുതല്‍ ശുദ്ധിചെയ്‌തെടുക്കുന്നതിനു വേണ്ടി. അല്ലാഹുവിന്റെ നിശ്ചയത്തില്‍ ക്ഷമിക്കുന്നവര്‍ അവന്റെ തൃപ്തി നേടുന്നു.പരീക്ഷണവേളയില്‍ അല്ലാഹുവിനോട് കോപിക്കുന്നവര്‍ അവന്റെ അപ്രീതിക്കു പാത്രമാവുകയും ചെയ്യുന്നു.(തുര്‍മുദി)
അബൂയഹ്‌യ സ്വുഹൈബ് (റ) ഉദ്ദരിക്കുന്നുനബി (സ) പറഞ്ഞു. സത്യ വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണമാണ്. അത് സത്യ വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അവനു സന്തോഷകരമായ വല്ലതും ലഭിച്ചാല്‍ നന്ദി കാണിക്കും. അപ്പോള്‍ അവന് അത് ഗുണകരമാണ്. ദുരിതം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവനു ഗുണകരമാണ്. (മുസ്‌ലിം). വിശ്വാസികളിടെ മാനസാന്തരങ്ങളില്‍ ഈമാനിന്റെ സ്പന്ദനങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടി വിശ്വാസികളില്‍ രണ്ടു രീതികളില്‍ അവന്റെ കാരുണ്യം പ്രകടമാകാറുണ്ട്. അതില്‍ ഒന്നാമത്തെരീതി അല്ലലും അലട്ടലുമില്ലാതെ, ജീവിത സൗഭാഗ്യങ്ങള്‍ നല്‍കി പരീക്ഷിക്കുക, ഇത്തരം പരീക്ഷണ ഘട്ടത്തില്‍ നിഷ്‌കളങ്കരായ വിശ്വാസികള്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ക്കു നന്ദിയെന്നോണം റബ്ബിന്റെ വിധി വിലക്കുകള്‍ അംഗീകരിച്ചുകൊണ്ട് സ്മരണയില്‍ ജീവിക്കുന്നു. അങ്ങനെ വിശ്വാസി സ്വര്‍ഗലോകത്തേക്ക് ആനയിക്കപ്പെടുന്നു. ഇനി രണ്ടാമത്തേത് ഇത്തരം അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാന്‍ കഴിയാതെ ജീവിക്കുകയും സ്വമേധയാ സ്വര്‍ഗത്തിലേക്ക് വരുവാന്‍ ആര്‍ജ്ജവം കാണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആപത്തുകളും ദുരിതങ്ങളും,നല്‍കി, അതിലൂടെ റബ്ബിന്റെ സ്മരണയിലേക്ക് കടന്നുവരികയും വിശ്വാസത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും വഴിയൊരുക്കുകയും അങ്ങനെ സ്വര്‍ഗത്തിലേക്ക് വിശ്വാസിയെ നിര്‍ബന്ധപൂര്‍വ്വം വഴിനടത്തുകയും ചെയ്യുന്നു. ഇതും അവന്റെ മഹത്തായ ഔദാര്യമാണ്. ഖുര്‍ ആന്‍ ഉണര്‍ത്തുന്നതു കാണുക. കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം ദേഹനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും ക്ഷമിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്ത അറീക്കുക, തങ്ങള്‍ക്ക് വല്ല ദുരിതവും വന്നുപെട്ടാല്‍ അവര്‍ പറയുന്നത്: ഞങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്. അവങ്കലേക്കു തന്നെ മടങ്ങുന്നവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രേ റബ്ബില്‍ നിന്നുള്ള അനുഗ്രഹവും കാരുണ്യവും. അവരാണ് സന്മാര്‍ഗം പ്രാപിച്ചവര്‍(2-155,157)
masjid-nabawi-wallpaperആകസ്മിക ദുരിതങ്ങള്‍ക്ക് ശഹിദിന്റെ പ്രതിഫലം.
ദുരിതങ്ങളെയും ദുരന്തങ്ങളെയും മറികടക്കാന്‍ മനുഷ്യന്റെ കയ്യില്‍ വല്ല ഉപായവും ഉണ്ടോ? പ്രകൃതി കോപങ്ങളേയും ആകസ്മിക ദുരന്തങ്ങളേയും നിയന്ത്രിക്കാന്‍ നമുക്കാവുമോ? ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് എന്തു സംഭവിക്കണം എന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണ്. ചിലപ്പോള്‍ അത് വിശ്വാസികള്‍ക്കു നല്‍കുന്ന അപാരമായ അനുഗ്രഹമായിരിക്കാം.അല്ലാഹുവിന് നന്ദിചെയ്ത് സ്വമേധയാ സ്വര്‍ഗത്തിലേക്ക് വരുന്നില്ലെങ്കില്‍ ദുരിതങ്ങളും മാരകമായ രോഗങ്ങളും നല്‍കി നിര്‍ബന്ധപൂര്‍വ്വം സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകുന്നതും റബ്ബിന്റെ മഹത്തായ ഔദാര്യം തന്നയാണ്. കയ്യും കണക്കുമില്ലാത്ത അനുഗ്രഹങ്ങല്‍ നല്‍കിയിട്ടും വല്ലവനും അല്ലാഹുവിന് നന്ദി ചെയ്യുന്നില്ലെങ്കില്‍ പരീക്ഷണത്തിന്റെ ചങ്ങലകൊണ്ടു അവനതിലേക്ക് നയിക്കപ്പെടും.
മാരകമായ രോഗങ്ങളില്‍പെട്ട് വേദന തിന്നു ജീവിക്കുന്നവര്‍ക്കും ആകസ്മി ദുരന്തങ്ങളില്‍ വിയോഗം പുല്‍കിയവര്‍ക്കും അല്ലാഹു പരലോകത്ത് ശഹീദിന്റെ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സത്യ നിഷേധികളോട് യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിച്ച ആളുകള്‍ക്ക് സകല പാപങ്ങളും പൊറുക്കപ്പെടുന്ന നിലയില്‍ സ്വര്‍ഗ ലോകമാണ് അവര്‍ക്ക് സംവിധാനിച്ചു വെച്ചിരിക്കുന്നത്. ആഖിറത്തില്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കുന്ന വ്യക്തികളെ ചുവടെ വിവരിക്കുന്നു. അബൂദാവൂദ് (റ) ഉദ്ദരിച്ച ഹദീസിലും ചിലത് ബുഖാരിയിലും വന്നതാണ്. പ്ലേഗ് പോലുള്ളു മാരകരോഗം പിടിപെട്ടു മരിച്ചവര്‍, മനപ്പൂര്‍വ്വമല്ലാതെ വിഷം തീണ്ടി മരിച്ചവര്‍, പ്രസവ വേദനയില്‍ മരിച്ചവര്‍ ഉദര രോഗം മൂലം മരിച്ചവര്‍, കെട്ടിടം വീണു അടിയില്‍പെട്ടു മരിച്ചവര്‍, മുങ്ങി മരിച്ചവര്‍,ആകസ്മിക മരണം വരിച്ചവര്‍ വിദേശിയായി മരിച്ചവര്‍ ഇങ്ങനെ ദുരിത വഴിയില്‍ വിയോഗം പ്രാപിച്ചവരെല്ലാം പരലോകത്ത് ശഹീദിന്റെ പ്രതി ഫലം ലങിക്കുന്നവരാണ്. എന്നാല്‍ ഇത്തരക്കാരെ സാധാരണപോലെ കുളിപ്പിക്കലും നിസ്‌ക്കരിക്കലുമെല്ലാം അനിവാര്യമാണ്. (തുഹ്ഫ)
kazan mosque kul sharif russia HD wallpapersപാപമുക്തി സല്‍കര്‍മ്മങ്ങളിലൂടെ
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇങങനെ തെറ്റുകളില്‍ അകപ്പെട്ടുപോയ വിശ്വാസികള്‍ക്ക് പാപരഹിതനായി ഒരു പൈതല്‍ കുഞ്ഞിനെപോലെ ഒരു തിരിച്ചു വരവു നടത്താന്‍ കരുണാ വാരിധിയായ അല്ലാഹു പലപരിഹാര മാര്‍ഗങ്ങളും ഉദാരപൂര്‍വ്വം നല്‍കുന്നുണ്ട്. റബ്ബിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നതില്‍ യാതോരു വിട്ടു വീഴ്ചയും അനുവദിക്കില്ലെന്നും കല്‍പ്പനകള്‍ക്ക് വിരുദ്ധമായി ചെയ്താല്‍ കഠിനമായി ശിക്ഷിക്കുമെന്നും അല്ലാഹുവെങ്ങാനും നിയമമാക്കപ്പെട്ടിരുന്നെങ്കില്‍ അനുദിനം, യാതോരു ലജ്ജയുമില്ലാതെ തെറ്റുകള്‍ ചെയ്യുന്ന നമുക്ക് റബ്ബിന്റെ സ്വര്‍ഗപ്രവേശം സാധിക്കുമായിരുന്നില്ല. സ്വന്തത്തെ അക്രമിച്ച പാപികളെ അല്ലാഹുവിളിക്കുന്നതു കാണുക. നബിയേ താങ്കള്‍ പറയുക. സ്വന്തം ശരീരത്തോട് അതിക്രമം കാണിച്ച എന്റെ അടിമകളെ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെതൊട്ട് നിരാശശനാവരുത്. നിശ്ചയം അല്ലാഹു സകല പാപങ്ങളും പൊറുക്കുന്നതാണ്.നിശ്ചയമായും അവന്‍ വളരെയധികം മാപ്പു ചെയ്യുന്നവനും അനുഗ്രഹം ചെയ്യുന്നവനുമാണ്. (സൂറത്തുസുമര്‍ 55) ഖുര്‍ ആന്‍ പറയുന്നു. അവര്‍ അല്ലാഹുവിനോട് പാശ്ചാത്തപിക്കുകയും പാപമോചനത്തിനായി കേഴുകയും ചെയ്യുന്നില്ലെ അല്ലാഹു അങ്ങേയറ്റം പൊറുക്കുന്നവനാണ്.(വി.ഖു 11/90) നാളെ സ്വര്‍ഗത്തില്‍ എത്തിപ്പെടുന്നവരൊക്കെ ഒരു തെറ്റും ചെയ്യാത്തവരാണെന്നാണോ നാം കരുതുന്നത്. ഒരിക്കലും അങ്ങനെയല്ല അല്ലാഹു പറയുന്നതു കാണുക റബ്ബില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗീയ ലോകത്തേക്കും-ധൃതിപ്പെട്ടു വരാനുള്ള ആഹ്വാനമാണ് ഖുര്‍ ആന്‍ ഉദ്‌ബോധിപ്പിക്കുന്നത്..
പശ്ചാത്താപമാണ് പാപമുക്തി നേടാനുള്ള ഒരു മാര്‍ഗം. ഇബ്‌നു മസ്ഈദ് (റ) നിവേദനം. നബി(സ) പറയുന്നു. തെററുകളില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ കുറ്റം സംഭവിക്കാത്തവനെപ്പോലെയാണ്. (ഇബ്‌നു മാജ) പാപങ്ങളില്‍ കഴിച്ചുകൂട്ടിയ കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് വ്യസനിച്ചും പാപത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയും ഇനി ഒരിക്കലും പാപംചെയ്യില്ലെന്ന് തീര്‍ച്ചപ്പെടുത്തിയും നീ തൗബ ചെയ്യുക. മനുഷ്യരുമായി ബന്ധപ്പെട്ട വല്ല ബാധ്യതയുമുണ്ടെങ്കില്‍ അതില്‍ നിന്ന് മുക്തനാവുകയുംചെയ്യുക. ചെയ്തുപോയ പാപത്തിന്റെ മേല്‍ ഖേദിക്കുക എന്നത് തൗബയുടെ ഫര്‍ളുകളില്‍ വളരെ പ്രധാനപ്പെട്ടതാണ്. പാപങ്ങള്‍ പരിഹരിക്കാനുള്ള മറ്റൊരു വഴി സദ്കര്‍മ്മങ്ങള്‍ ചെയ്യലാണ്. ഒരുഹദീസ് കാണുക.
അബൂദര്‍റി(റ) വില്‍ നിന്ന് ഉദ്ദരിക്കുന്നു. അദ്ദേഹം പറഞ്ഞു നരകത്തില്‍ നിന്ന് എന്നെ അകറ്റുകയും സ്വര്‍ഗത്തില്‍ എന്നെ അടുപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യം അങ്ങ് എനിക്ക് പഠിപ്പിച്ചു തരണം. അല്ലാഹുവിന്റെ റസൂലേ.നബി(സ) പറഞ്ഞു.ഒരു കുറ്റം ചെയ്തുപോയാല്‍ തുടര്‍ന്നു നീ ഒരു നന്മ ചെയ്യുക ഒരു നന്മ അതിന്റെ പത്തിരട്ടി പ്രതിഫലം അര്‍ഹിക്കുന്നതാണ്. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ ലാഇലാഹ ഇല്ലള്ളാഹ് എന്നത് അത്തരം നന്മകളില്‍ പെട്ടതാണോ? നബി(സ) പറഞ്ഞു- അത് നന്മകളില്‍ വെച്ച് ഏറ്റവും മികച്ചതാണല്ലോ.(അഹ്മദ്) ഒരു തിന്മ ചെയ്തുപോയാല്‍ അതിന്റെ തൗബയെന്നോണം ഒരു സല്‍കര്‍മ്മം അനുഷ്ഠിക്കാനാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. പത്തിരട്ടി പ്രതിഫലം അര്‍ഹിക്കുന്ന ഏത് സദ്കര്‍മ്മവും പാപത്തിന്റെ തൗബക്കു പകരം നില്‍ക്കുന്നതാണെന്നതാണ് ഈ തിരുവചനത്തിലെ വിശ്വാസിയെ സന്തോഷിപ്പിക്കുന്ന കാര്യം.
ലാഇലാഹ ഇല്ലള്ളാഹ് പോലുള്ള ദിക്‌റുകള്‍ക്ക് എല്ലാ സല്‍കര്‍മ്മങ്ങളേയും അതിജയിക്കുന്ന രൂപത്തില്‍ പ്രതിഫലങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നത് എന്തുകൊണ്ടാണ്? ഇത്രയും പവര്‍ അതിനു ലഭിക്കാന്‍ കാരണമെന്താണ്.?
അല്ലാഹുവിനെക്കുറിച്ചുള്ള അറിവും ഓര്‍മ്മയും നഷ്ടപ്പെടുമ്പോഴാണ് സത്യ വിശ്വാസി തെറ്റു ചെയ്യുന്നത്. ചില ദുര്‍ബ്ബല നിമിഷങ്ങളില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനസ്സില്‍ നിന്നു മാഞ്ഞു പോകുന്നേരം ഏത് മഹാ വ്യക്തിയും അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ സാദ്ധ്യതയുണ്ട് .എന്നാല്‍ ആ തെറ്റിന്റെ പ്രായശ്ചിത്തമെന്താണ്.? അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മയും അറിവും മറന്നതിനു അതു രണ്ടാമത് ചെയ്യിപ്പിക്കുക. അതാണല്ലോ അതിന്റെ പ്രായശ്ചിത്തം. ഖുര്‍ ആന്‍ പറയുന്നതു കാണുക.അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന വിശ്വസികളെ പൈശാചികമായ ദുര്‍ബോധനങ്ങള്‍ ബാധിച്ചാല്‍ വളരെ വേഗം അവര്‍ അല്ലാഹുവിനെക്കുറിച്ചോര്‍ക്കുകയും അകക്കണ്ണു തുറക്കുകയും ചെയ്യുന്നവരാണ്.
അതുകൊണ്ട് ദിക്‌റുകള്‍, പശ്ചാത്താപങ്ങള്‍ തുടങ്ങിയവ തെറ്റുകളെ മായ്ച്ചു കളയാന്‍ വളരെ പര്യാപ്തനാണ്. പശ്ചാത്തപിക്കുമ്പോഴും ദിക്‌റ് ചെയ്യുമ്പോഴും പ്രത്യേകമായി മനസ്സില്‍ അല്ലാഹുവിനെക്കുറിച്ച് ആഴത്തിലുള്ള ഓര്‍മ്മകള്‍ തിരതല്ലും. മു ആദ് (റ) പറയുന്നു. -അല്ലാഹുവിന്റെ ശിക്ഷ്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ദിക്‌റിനെക്കാള്‍ പര്യാപതമായ മറ്റൊന്നില്ല. (തുര്‍മുദി- 3377)
grand mosque abu dhabi HD wallpapersവുളൂഅ് ഇലൂടെ പാപം കഴുകുന്നു.
ഉസ്മാന്‍ (റ നിവേദനം : അല്ലാഹുവിന്റെ റസൂല്‍ പറയുന്നു. നല്ല നിലയില്‍ വുളൂഅ് ചെയ്യുന്നവരുടെ നഖങ്ങളുടെ താഴ് ഭാഗത്തൂടെ പാപങ്ങള്‍ ഒഴുകിപ്പോകുന്നതാണ്. (മുസ്‌ലിം) ഉസ്മാന്‍ (റ) വീണ്ടും ഉദ്ദരിക്കുന്നു. ഞാന്‍ ഇപ്പോള്‍ വുളൂഅ് ചെയ്തതുപോലെ അല്ലാഹുവിന്റെ റസൂല്‍ വുളൂഅ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിനു ശേഷം അവിടുന്നു പറഞ്ഞു-ആരെങ്കിലും ഇപ്രകാരം വുളുഅ് ചെയ്താല്‍ അവന്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്റെ നിസ്‌ക്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായി വരും. ആബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും സ്വര്‍ഗത്തില്‍ ഉന്നത പദവി നേടിത്തരുകയും ചെയ്യുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടയോ? എന്നു നബി(സ) ചോദിച്ചു. സ്വഹാബികള്‍ പറഞ്ഞു അതേ പ്രവാചകരെ പറഞ്ഞു തന്നാലും. റസൂല്‍ (സ) പറഞ്ഞു. പ്രതികൂലമായ അവസ്ഥയിലും വുളൂഅ് പൂര്‍ണ്ണമായി ചെയ്യുക പള്ളികളിലേക്കുള്ള ചുവടുകള്‍ അധികരിപ്പിക്കുക, ഒരു നിസ്‌ക്കാരം കഴിഞ്ഞാല്‍ അടുത്ത നിസ്‌ക്കാരംവരേ കാത്തിരിക്കുക. പ്രേരണ നല്‍കുന്ന കാര്യമാണിത്. (മുസ്‌ലിം)
പാപങ്ങളില്‍ വ്യാപൃതനായി വേവലാതിയോടെ തിരുനബിയുടെ മുമ്പില്‍ വന്നവരോട് അവിടുന്ന് പറഞ്ഞത്ു വുളൂഅ് ചെയ്യുവാനും നിസ്‌ക്കരിക്കുവാനുമായിരുന്നു. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു റസൂല്‍ (സ) പറഞ്ഞു. സത്യവിശ്വാസി വുളൂഅ് ചെയ്യുമ്പോള്‍ മുഖം കഴുകുന്നേരം അവന്റെ നേത്രങ്ങള്‍ ചെയ്ത സര്‍വ്വ തെറ്റുകളും മുഖത്തൂടെ ഒഴുകുന്ന വെള്ളത്തിലൂടെ ഒഴുകിപ്പോകും. കൈ കഴുകമ്പോള്‍ കൈകളാലുണ്ടായ സര്‍വ്വ തെറ്റുകളും വെള്ളത്തോടൊപ്പം അതിന്റെ അവസാന തുള്ളിയോടൊപ്പം ഒഴുകിപ്പോകും. കാല്‍ കഴുകുമ്പോള്‍ കാലിനാലുണ്ടായ സര്‍വ്വ കുറ്റങ്ങളും വെള്ളത്തോടൊപ്പം അതിന്റെ അവസാന തുള്ളിയോടൊപ്പം ഒഴുകിപ്പോകും അങ്ങനെ അവന്‍ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കപ്പെടും ) മുസ്‌ലിം.)
മയ്യിത്ത് കുളിപ്പിക്കുന്നവര്‍ പാപരഹിതരാവുന്നു!
അലിയ്യ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നു. ആരെങ്കിലും മയ്യിത്ത് കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ഹനൂത്ത് പൂശുകയും മയ്യിത്ത് ചുമക്കുകയും അവന്റെ പേരില്‍ നിസ്‌ക്കരിക്കുകയും ചെയ്താല്‍ പ്രസവിച്ചു വീണ പൈതലിനെപ്പോലെ പാപരഹിതമാവുന്നതാണ്.(ഇബ്‌നുമാജ-1462)
റസൂല്‍ (സ)യുടെ മൗല അസ്‌ലമ(റ) നിവേദനം. അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു. മയ്യിത്ത് കുളിപ്പിച്ചവന്‍ അതിന്റെ ന്യൂനതകള്‍ മറിച്ചു വെച്ചാല്‍ അതുകാരണം അവനു നാല്‍പ്പതു പ്രാവശ്യം പാപമോചനം ലഭിക്കുന്നതാണ്. (ഹാകിം) .പാരത്രിക ലക്ഷ്യ മാണല്ലോ മനുഷ്യന്റെ യഥാര്‍ത്ഥ സൗഭാഗ്യം. നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്യുമ്പോഴേ അതു സാധ്യമാവൂ. അതിന് സല്‍ക്കര്‍മ്മങ്ങള്‍ ധാരാളം ചെയ്യണം കാരണം എല്ലാ സത്കര്‍മ്മങ്ങള്‍ക്ക് പിന്നിലും പരലോക വിജയത്തിന് വിലങ്ങായി നില്‍ക്കുന്ന പാപങ്ങളെ കഴുകിക്കളയുന്ന, വലിയ പ്രതിഫലങ്ങള്‍ അല്ലാഹു തിരുകി വെച്ചത് വിശ്വാസികള്‍ക്ക് അല്ലാഹു ചെയ്യുന്ന അതി മഹത്തായ ഔദാര്യമാണ്. തൗബ അനിവാര്യമായി വേണ്ട പാപങ്ങള്‍ക്ക് സത്കര്‍മ്മങ്ങള്‍ കൊണ്ട് മതിയാവില്ലെന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
Sunset-Mosque-690x459ജീവിച്ചിരിക്കുന്നവരുടെ കര്‍മ്മം മരിച്ചവര്‍ക്കും പ്രതിഫലം!!
”’വീട്ടിലേക്ക് കൊണ്ടു പോയ്‌ക്കൊളൂ എന്നു പറഞ്ഞ് ഡോക്ടര്‍ കൈയൊഴിഞ്ഞു. എല്ലാ ബന്ധുക്കളേയും വിവരമറിയിക്കാന്‍ ആളെ ഏര്‍പ്പാടാക്കി…..അങ്ങനെ ഒടുവില്‍ ബാപ്പ…….” അയാള്‍ പറഞ്ഞു നിര്‍ത്തി ഞാന്‍ ചോദിച്ചു.എന്നിട്ട്? എന്നിട്ടെന്തു പറയാന്‍? ശ്മശാനത്തില്‍ കൊണ്ടുപോയി കുഴി മൂടി. ഇന്നത്തേക്ക് ഒരാഴ്ച തികയുന്നു. ആറടി മണ്ണില്‍ എല്ലിന്‍ കൂട്ടങ്ങള്‍ ബാക്കി അയാള്‍ ലാഘവത്തോടെ മൊഴിഞ്ഞു. അതല്ല ഞാന്‍ ചോദിക്കുന്നത് ? പിന്നെ? ”മരിച്ചുപോയ നിന്റെ പിതാവിന്റെ ഗുണത്തിനു വേണ്ടി നീ ഒന്നും ചെയ്തില്ലെന്നാണോ പറയുന്നത്. -മയ്യിത്ത് നിസ്‌ക്കരിച്ചു മരിച്ചവര്‍ക്കുവേണ്ടി വേറെന്തു ചെയ്യാന്‍- അയാള്‍ സംശയത്തോടെ ചോദിച്ചു. അയാള്‍ അങ്ങനെ ചോദിക്കാന്‍ കാരണമുണ്ട് . എന്തെന്നാല്‍ അവന്‍ ജീവിക്കുന്നത്. മതയുക്തിവാദികള്‍ക്കിടയിലാണ്. പവിത്രമായ ഇസ്‌ലാമിക പാരമ്പര്യത്തെ പഴിപറഞ്ഞ്, മത നവീകരണത്തിനു യുക്തി ചിന്തയെ സമീപിക്കുന്നവര്‍ക്കിടയിലാണ് അവന്‍ ജനിച്ചതും വളര്‍ന്നതും ആരെങ്കിലും മരണപ്പെട്ടാല്‍ പള്ളിപ്പറമ്പില്‍ കൊണ്ടുപോയി കുഴിച്ചു മൂടി തിരിച്ചുപോരുക. അതു മാത്രം പരിചയിച്ചവര്‍ക്ക് അങ്ങനെ ചോദിക്കാനേ കഴിയൂ പക്ഷേ വസ്തുക്കളുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ ചില പാഠങ്ങള്‍ വിവരിക്കാം.
പരലോക സൗഭാഗ്യമാണ് സത്യ വിശ്വാസികളുടെ സദാചാര നിഷ്ഠകളുടെ ചാലക ശക്തി. എന്നാല്‍ മരണപ്പെട്ട വിശ്വാസികള്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കദ്കര്‍മ്മങ്ങള്‍ പരലോക സൗഭാഗ്യത്തിനുതകും വിധം മരണപ്പെട്ടവര്‍ക്ക് പ്രതിഫലാര്‍ഹമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ബിദഈ പ്രസ്ഥാനങ്ങളുടെ ആചാര്യനും ആശ്രയ സ്രോതസ്സുമായ ഇബ്‌നു തീമിയ്യ പറയുന്നതു കാണുക. ജീവിച്ചിരിക്കുന്നവരുടെ സദഖ പോലുള്ള ധനപരമായ സത്കര്‍മ്മങ്ങളുടെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. വിശ്വാസിയായ ഒരാള്‍ക്ക് മറ്റുള്ളവരുടെ ദുആയും ശുപാര്‍ശയും ദാനവുമെല്ലാം ഉപകരിക്കുമെന്ന് കഴിഞ്ഞു പോയ മുസ്‌ലിം സമൂഹം മുഴുവനും ഹദീസ് പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിച്ച വസ്തുതയാണ്. കഴിഞ്ഞു പോയ പണ്ഡിത സമൂഹമടക്കമുള്ള മുസ്‌ലിം ഉമ്മത്തില്‍ ആര്‍ക്കും ഇതില്‍ അഭിപ്രായവ്യത്യാസമില്ല. (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം -345, 402)
ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യങ്ങള്‍ മാത്രമേ അവന്റെതെന്നു അവകാശപ്പെടാന്‍ നിവൃത്തിയുള്ളുവെങ്കിലും മറ്റൊരാള്‍ അയാള്‍ക്ക് സംഭാവന കൊടുത്താലോ? അതും അവന്റേതു തന്നെയല്ലെ. ഇതു പോലെ മരിച്ചുപോയ വ്യക്തി ചെയ്തു കൂട്ടിയ സത്കര്‍മ്മങ്ങള്‍ മാത്രമേ അവന്റേതെന്നു അവകാശപ്പെടാനുള്ളു. ഇനിയൊരാള്‍ സംഭാവന നല്‍കിയാല്‍ അതും അവന്റെ സത്കര്‍മ്മത്തിന്റെ പട്ടികയില്‍ വരും. തിരുനബി(സ) യുടെ അരികെ ഒരാള്‍ വന്നു ചോദിക്കുന്നു.
എന്റെ വന്ദ്യ മാതാവ് പെട്ടെന്ന് മരിച്ചുപോയി. സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ വല്ലതും ദാനം ചെയ്യാന്‍ കല്‍പ്പിച്ചേനെ. എന്റെ ഉമ്മാക്കുവേണ്ടി ഞാന്‍ വല്ലതും ദാനം ചെയ്താല്‍ അതവര്‍ക്കുപകരിക്കുമോ? അതെ, പ്രതിഫലം അവര്‍ക്കും ലഭിക്കുന്നതാണ്. റസൂല്‍(സ) മറുപടി പറഞ്ഞു. (ബുഖാരി)
തിരുനബി (സ) അദ് (റ) വിനോട് നിര്‍ദ്ദേശിച്ചത് ഒരു കിണര്‍ കുഴിച്ച് അതിന്റെ പ്രതിഫലം മാതാവിനു സംഭാവന ചെയ്യാനാണെങ്കില്‍, മാതാവ് ചെയ്യാത്ത ഗുണത്തിനു മാതാവ് അര്‍ഹയാകുന്ന രംഗം നോക്കൂ. ആഹാര വിതരണം, വസ്ത്ര വിതരണം,തഹ്‌ലീല്‍ എന്നിവയെല്ലാം, സംഭാവന ചെയ്യാന്‍ ഉതകുന്ന സത്കര്‍മ്മങ്ങളാണ്. ഇമാം നവവി(റ) പ്രഖ്യാപിക്കുന്നതു കാണുക ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടവര്‍ക്കു വേണ്ടി ചെയ്യുന്നതൊന്നും ഫലപ്പെടുകയില്ലെന്ന വാദം അടിസ്ഥാന രഹിതവും ഖുര്‍ ആനിനും സുന്നത്തിനും ഇജ്മാഇനും ഘടക വിരുദ്ധമാണ്,.(ശറഹുസ്‌ലീം-1-12)
മരിച്ചാലും മുറിയാത്ത കര്‍മ്മങ്ങള്‍
മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ അവന്റെ സര്‍വ്വ പ്രവര്‍ത്തനങ്ങളും നിലച്ചു പോവുമെങ്കിലും ഭൂമി ലോകത്ത് ജീവിത കാലത്ത് അവന്‍ ചെയ്തു വച്ച ചില പ്രവര്‍ത്തനങ്ങളുടെ ഫലമായുള്ള കര്‍മ്മ ഫലങ്ങള്‍ അവിരാമം അവന്റെ പ്രതിഫലമായിട്ടോ ദുഷ്ഫലമായിട്ടോ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്. ഖുര്‍ ആന്‍ പറയുന്നു നാം മരിച്ചവരെ ജീവിപ്പിക്കും അവരുടെ കര്‍മ്മ ഫലങ്ങളും അന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാം നാം ഒരു ഗ്രന്ഥത്തില്‍ കൃത്യപ്പെടുത്തിയിട്ടുണ്ട്.( സൂറത്തുയാസില്‍-12) ഈ ആയത്തിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇബ്‌നുകസീര്‍ വിശദീകരിക്കുന്നു. നബി(സ) പറഞ്ഞു. ഇസ്‌ലാമില്‍ ആരെങ്കിലും ഒരു നല്ലകാര്യം നടപ്പില്‍ വരുത്തിയാല്‍ അവന് അതിന്റെ പ്രതിഫലവും ആചാരയനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും ഉണ്ട്. അവരുടെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ. നീചമായ ചര്യയാണ് നടപ്പില്‍ വരുത്തുന്നതെങ്കില്‍ അതിന്റെ കുറ്റവും അതുകണ്ട് പ്രവര്‍ത്തിക്കുന്നവരുടെ കുററവും അവന്‍ വഹിക്കേണ്ടി വരും. അവരുടെ കുറ്റത്തില്‍ നിന്ന് ഒന്നും കുറഞ്ഞ് പോകാതെ തന്നെ.
മറ്റൊരു ഹദീസു കാണുക അബൂഹുറൈറ(റ) വില്‍ നിവേദനം നബി(സ) പറയുന്നു. മനുഷ്യന്‍ മരിച്ചാല്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകും. മൂന്നെണ്ണം ഒഴികെ. ഉപകാരപ്രദമായ അറിവ്, അവന്റെ ശേഷം പ്രതിഫലം നിലനില്‍ക്കുന്ന ദാനം, അവനു വേണ്ടി ദുആ ചെയ്യുന്ന സന്താനം.(ഇബ്‌നുകസീര്‍) മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ അനന്തരഫലങ്ങള്‍ എന്താണെന്ന് റാസി ഇമാം പറയുന്നതു കാണുക. അവര്‍ ലോകത്തു ഉണ്ടാക്കിവെച്ച നല്ല ചര്യകള്‍ , മതപരമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍, മനുഷ്യനുപകരിക്കുന്ന പാലങ്ങള്‍ തുടങ്ങിയവയെല്ലാം അനന്തര ഫലങ്ങള്‍ പ്രതിഫലമായി ലഭിക്കുന്ന ചര്യകളാണ്. സംഗീതോപകരണങ്ങളും മോശമായ എഴുത്തു കുത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളും തിന്മയുടെ വരവില്‍ അണമുറിയാതെ പ്രവഹിക്കുന്ന ദുഷിച്ച ചര്യയ്ക്ക് ഉദാഹരണമാണ്.(തഫ് സീര്‍ റാസി ) ജീവിതകാലത്ത് ഏതെങ്കിലും വിശ്വാസിയുടെ മനസ്സുകളിലേക്ക് നന്മയുടെ ഇത്തിരി വെട്ടം കത്തിച്ചു നല്‍കിയവരുടെ നന്മകളില്‍ നിന്ന് ഖബറാളികളുടെ പ്രതിഫലങ്ങളിലേക്ക് അനസ്യൂതം അനവരതം അതു വന്നു കൊണ്ടിരിക്കുന്നതാണ്. അബൂഹുറൈറ(റ) വില്‍നിന്ന് നിവേദനം. നബി(സ) പറയുന്നു-സന്മാര്‍ഗത്തിലേക്ക് നയിക്കുന്നവന് അവനെ പിന്തുടര്‍ന്നവര്‍ക്കു ലഭിക്കുന്നതിനു തുല്ല്യമായ പ്രതിഫലമുണ്ട്. അവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരികയില്ല. ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനു അവരെ പിന്തുടരുന്നവരുടേതിനു തുല്ല്യമായ കുറ്റമുണ്ട്. അവരുടെ പാപത്തില്‍ ഒരു കുറവും വരികയില്ല. (മുസ്‌ലിം). ജീവിത കാലത്ത് തിരുനബി(സ)യുടെ ചര്യയുടെ നിലനില്‍പിനു വേണ്ടി ആരു പ്രവര്‍ത്തിച്ചാലും അതിന്റെ അന്തര ഫലങ്ങള്‍ അവന്റെ മരണശേഷവും വന്നു കൊണ്ടിരിക്കും അതേ സമയം തിന്‍മകള്‍ക്കും തിരുനബി ചര്യകള്‍ക്കുമെതിരാണ് പ്രവര്‍ത്തിച്ചതെങ്കില്‍ അതു വഴി ആരൊക്കെ വഴികേടിലായിട്ടുണ്ടോ അതിന്റെ മുഴുവന്‍ നാശങ്ങളും അവന്‍ അനുഭവിക്കേണ്ടി വരും ഖിയാമത്ത് നാളുവരെ വരാനുള്ള മാനവ സമൂഹത്തില്‍, നമ്മുടെ കര്‍മ്മ ഫലമായി ഭൂമിയില്‍ വല്ല അനുരണനവും നടന്നിട്ടുണ്ടെങ്കില്‍ അത് നമ്മുടെ വരവിലേക്ക് കടന്നു കയറും തീര്‍ച്ച.
ഖുര്‍ആന്‍ പാരായണം മഹത്വവും പ്രതിഫലവും.
ഖുര്‍ ആന്‍ പാരായണം അതി മഹത്തായ സദ്കര്‍മ്മമാണ്. കാരണം അത് അല്ലാഹുവിനെകുറിച്ചുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ പര്യാപ്തമാണ്. അല്ലാഹുവിന്റെ ആജ്ഞകള്‍ ഉള്‍ക്കൊള്ളുന്ന അവന്റെ വചനങ്ങളാണെന്ന ബോധം ഓതുന്നവനു എത്രയുണ്ടോ അത്രകണ്ട് അവന്റെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ ശക്തി ചൈതന്യം തുടിക്കും.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം-റസൂല്‍ (സ) പറഞ്ഞു. ആരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ അതിനൊരു നന്മ ചെയ്ത പ്രതിഫലമുണ്ട്. ഒരു നന്മയ്ക്ക് പത്തു പ്രതിഫലമാണുള്ളത്. അലിഫ്‌ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അലീഫ് ഒരക്ഷരമാണ്. ലാമ് മറ്റൊരക്ഷരമാണ്. മീം എന്നത് മറ്റൊരക്ഷരമാണ്. (തുര്‍മുദി 2910)ഉസ്മാന്‍ബ്‌നു അഫ്ഫാന്‍(റ)നിവേദനം നബി (സ) പറഞ്ഞു. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരാണ്.(ബുഖാരി, മുസ്‌ലിം) അബൂ ഉമാമ (റ) വില്‍ നിന്ന് നിവേദനം. നബി (സ) പറയുന്നതായി ഞാന്‍ കേട്ടു നിങ്ങള്‍ ഖുര്‍ ആന്‍ പാരായണം ചെയ്യുക. നിശ്ചയം ഖുര്‍ ആന്‍ അതിനെ പാരായണംചെയ്യുന്നവന് ശുപൂര്‍ശ ചെയ്യുന്നതാണ്.(മുസ്‌ലിം) സാധാരണ ഓതിവരുന്ന ചില സൂറത്തുകളുടെയും ആയത്തുകളുടെയും മഹത്വവും പ്രതിഫലവും വിവരിക്കാം.
അര്‍ശിന്റെ തണല്‍ ലഭിക്കുന്നവര്‍
അബൂഹുറൈ(റ)വില്‍ നിന്ന് നിവേദനം റസൂല്‍ (സ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു. അല്ലാഹവിന്റെ അര്‍ശിന്റെ തണലല്ലാതെ വേറെ യാതോരു തണലും ഇല്ലാത്ത ദിവസം ഏഴ് വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണലു നല്‍കുന്നു. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന്റെ ഇബാദത്തിലായി വളര്‍ന്ന യുവാവ്, പള്ളിയില്‍ നിന്നു പുറത്തു പോയാല്‍ തിരിച്ചുവരുന്നതുവരെ ഹൃദയം പള്ളിയുമായി ബന്ധപ്പെട്ട പുരുഷന്‍. അല്ലാഹുവിന് വേണ്ടി പരസ്പരം സ്‌നേഹിച്ച് അവന്റെ തൃപ്തിക്കു വേണ്ടി വേര്‍പിരയുകയും ചെയ്ത രണ്ടുപേര്‍, സൗന്ദര്യവും കുലീനതയുമുള്ള സ്ത്രീ അവിഹിത വേഴ്ചക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയ പുരുഷന്‍, വലം കൈകൊണ്ടു കൊടുക്കുന്നതു ഇടെകൈ പോലും അറിയാത്ത വിധം വളരെ രഹസ്യമായി ദാനധര്‍മ്മങ്ങള്‍ ചെയ്ത വ്യക്തി, ഏകനായിരുന്ന് അല്ലാഹുവിനെ ഭയന്ന് കണ്ണീര്‍ ഒഴുക്കിയ മനുഷ്യന്‍.(ബുഖാരി, മുസ്‌ലിം 1031)
ഒരു ചാണ്‍ അകലത്തില്‍ സൂര്യന്‍ ഉദിക്കുന്ന മഹ്ശറിന്റെ ഭയവിഹ്വലതയില്‍ ഏഴ് വിഭാഗത്തിന് ആശ്വാസത്തിന്റെ അര്‍ശിന്റെ തണല്‍ നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ റസൂല്‍ (സ)യുടെ ബഹുമാനം മുന്‍ നിര്‍ത്തി സ്വലാത്ത് അധികരിപ്പിക്കുന്നവര്‍ക്കും ഈ തണലുണ്ടെന്ന സന്തോഷ വാര്‍ത്ത നബി (സ) പറയുന്നതു കാണുക. അര്‍ശിന്റെ നിഴലല്ലാത്ത മറ്റൊരു തണലു മില്ലാത്ത ദിനത്തില്‍ അര്‍ശിന്റെ നിഴലിനുകീഴെയായി മൂന്ന് വിഭാഗങ്ങള്‍ ഉണ്ടായിരിക്കും അവര്‍ ആരാണു നബിയെ എന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി (സ) പറഞ്ഞു. എന്റെ സമുദായത്തിലെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കിയവര്‍, എന്റെ സുന്നത്തിനെ സജീവമാക്കിയവര്‍, എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നവര്‍ (അദുര്‍റുല്‍ മന്‍സൂര്‍ 181)
Islamic-wallpaper-islam-6370761-1000-700സ്വലാത്തിന്റെ മഹത്വവും പ്രതിഫലങ്ങളും.
സൗഭാഗ്യങ്ങളുടെ മന്ത്രോച്ചാരണമാണ് തിരുനബി(സ) യുടെ സ്വലാത്ത്. സ്വലാത്തിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ധാരാളം തിരുമൊഴികള്‍ ഹദീസ് സമാഹാരങ്ങളില്‍ കാണാന്‍ കഴിയും. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഭൗതികവും പാരത്രികവുമായ നിരവധി അനുഗ്രഹങ്ങള്‍ സ്വലാത്തിലൂടെ ലഭിക്കുന്നതാണ്. ചില ഹദീസുകള്‍ കാണുക.
അബൂഹറൈറ(റ) വില്‍നിന്ന് നിവേദനം റസൂല്‍ (സ) പറഞ്ഞു. എനിക്ക് ആരെങ്കിലും ഒരു സലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്തുകള്‍ (റഹ്മത്തുകള്‍) അവനുവേണ്ടി അല്ലാഹു നിര്‍വ്വഹിക്കുന്നതാണ്. മുസ്‌ലിം 408( തുര്‍മുദി-485 അബൂദാവൂദ് 1530)
ഒരാള്‍ എനിക്കുവേണ്ടി ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ പത്ത് സ്വലാത്ത് വര്‍ഷിക്കുന്നതാണ്. അതുകാരണം അവന് പത്ത് പദവികള്‍ ഉയര്‍ത്തുന്നതാണ്. പത്ത് ദോഷങ്ങള്‍ പൊറുക്കുന്നതാണ്. (ബുഖാരി അദബുല്‍ മുഫ്‌റദ്. 643) അനസ്ബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു. ഒരാള്‍ എന്റെമേല്‍ ഒരുസ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു പത്തു സ്വലാത്തുകള്‍ ചൊരിയും. ഒരാള്‍ എന്റെ മേല്‍ പ്ത്ത് സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു നൂറ് സ്വലാത്ത് ചൊരിയും . ആരെങ്കിലും നൂറ് സ്വലാത്ത് എന്റെ മേല്‍ ചൊല്ലിയാല്‍ ആവ്യക്തിയുടെ ഇരു കണ്ണുകള്‍ക്കു മിടയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നതാണ്. ഈ വ്യക്തി, കാപട്യത്തില്‍ നിന്ന് സുരക്ഷിതനാണ്. നരകത്തില്‍ സുരക്ഷിതനാണ്. അന്ത്യനാളില്‍ ഈ വ്യക്തിയെ രക്തസാക്ഷികളായ ബഹുമാന്യരോടൊപ്പം അല്ലാഹു താമസിപ്പിക്കുന്നതാണ്.(ത്വബ്‌റാനി)
അലി(റ) നിവേദനം നബി (സ) പറഞ്ഞു. ഏതൊരുവന്‍ എന്റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിന് പ്രതിഫലമായി നിശ്ചയിക്കുന്നത് അല്ലാഹു ഉഹ്ദ് മലപോലുള്ള രത്‌നമാണ്. (അബ്ദുറസാഖ്.)- അനസ്(റ) നിവേദനം. നബി(സ) പറയുന്നു . ഖിയാമത്ത് നാളില്‍ ഓരോ ഇടങ്ങളിലും എന്നോട് തൊട്ടടുത്ത് നില്‍ക്കുന്നത് ദുനിയാവില്‍ വെച്ച് എന്റെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലിയവരാണ്. വെള്ളിയാഴ്ച പകലും രാത്രിയും എന്റെ മേല്‍ നൂറ് സ്വലാത്ത് ചെല്ലുന്നവര്‍ക്ക് നൂറ് ആവശ്യങ്ങള്‍ അല്ലാഹു നിറവേറ്റിക്കൊടുക്കുന്നതാണ്. അതില്‍ എഴുപത് ആവശ്യങ്ങള്‍ പരലോകത്തതും മുപ്പതെണ്ണം ദുനിയാവിലേതുമാണ്. ശേഷം ആ സ്വലാത്ത് ഒരു മലക്കിനെ ഏല്‍പിക്കുന്നതാണ്. മലക്കു അതുമായി എന്റെ സന്നിധിയിലേക്ക് കടന്നു വരും. നിങ്ങളുടെ അടുക്കല്‍ സമ്മാനങ്ങളുമായി വരുന്നതുപോലെ ശേഷം എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയവന്റെ പേരും തറവാടും കുടുംബവും എനിക്ക് പറഞ്ഞു തരുന്നു. ഞാനതു എന്റെ കൈവശമുള്ള ഒരു വെളുത്ത റിക്കാര്‍ഡില്‍ കുറിച്ചു വെക്കുകയും ചെയ്യുന്നു.(ബൈഹഖിയ്യ്)
മനുഷ്യന്റെ സകല വിജയങ്ങള്‍ക്കും അല്ലാഹുവിന്റെ അപാരമായ റഹ്മത്ത് ആവശ്യമാണ്. അവന്റെ കരുണാ കടാക്ഷമില്ലാത്ത ഒരു നിമിഷവും ജീവിക്കാന്‍ കഴിയില്ല. ആരുമില്ലാത്ത ഖബറിലും മഹ്ശറിലും റഹ്മത്ത് കിട്ടാന്‍ വേണ്ടിയാണ് നാം പാടുപെടുന്നത്. പക്ഷെ ഈ അപാരമായ റഹ്മ്ത്തിന് അര്‍ഹത നേടാന്‍ എങ്ങനെ കഴിയും? അത് കൈവരിക്കണമെങ്കില്‍ റഹ്മത്തിനെ നിര്‍ബന്ധമായും നമ്മിലേക്ക് വരുന്ന സംഗതികള്‍ വേണം. അതില്‍ വളരെ പ്രധാനപ്പെട്ടതാണ് സര്‍വ്വലോകത്തിന് റഹ്മത്തായി അല്ലാഹു നമുക്ക് കനിഞ്ഞേകിയ അഷ്‌റഫുല്‍ ഹല്‍ഖ് മുഹമ്മദുറസുലുള്ളാഹി-അല്ലാഹു അലൈഹിവസെല്ലം. അവിടുത്തെ അപനാദങ്ങളും സ്വലാത്ത് മദ്ഹ് ഗീതങ്ങളും എല്ലാം റഹ്മത്താണ്. ഒരു സ്വലാത്തില്‍ അല്ലാഹു പത്ത് റഹ്മത്താണ് ചൊരിയുന്നത്. പത്തിനു നൂറും നൂറിന് ആയിരവും റഹ്മത്ത ചെയ്യുന്നു. ഈ സ്വലാത്ത് കൊണ്ടാണ് അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്. നമ്മള്‍ ദൂആ ചെയ്യുന്നു. അതെ, ദുആ വലിയ ഇബാദത്താണ്. പക്ഷെ ദൂ അക്ക് ശര്‍ത്വകളുണ്ട്, അതു പാലിച്ചെങ്കിലെ ആ റഹ്മത്ത് ലഭിക്കു ആരെങ്കിലും ദുആ ചെയ്താല്‍ അവനിക്ക് റഹ്മത്തിന്റെ വാതിലുകള്‍ തുറന്നു എന്ന് ഹദീസ് പറഞ്ഞപോലെ ആവണമെങ്കില്‍ ആ ദുആകളില്‍ നിബന്ധന പൂര്‍ത്തിയാക്കണം. അതെസമയം ഇതേ റഹമത്ത് ഒരിക്കലും ഉപേക്ഷയില്ലാതെ കിട്ടാന്‍ കാരണനായ സ്വലാത്ത് ചൊല്ലിയാലോ? അതു കൊണ്ടാണ് പൂര്‍വ്വീകരായ മഹത്തുക്കള്‍ രണ്ട് ഖുതുബകള്‍ക്കിടയിലെ ദുആക്ക് ഉത്തരം കിട്ടുന്ന സമയത്ത് സ്വലാത്ത് ചൊല്ലുന്നതും അതു സമൂഹത്തിനു പഠിപ്പിച്ചതും. ഒരു ഹദീസ് വിവരം കാണുക.
ഉബയ്യബ്‌നു കഅബ്(റ) നിവേദനം: അദ്ദേഹം പറയുന്നു ഞാന്‍ ചോദിച്ചു അല്ലാഹുവിന്റെ റസൂലെ ഞാന്‍ അവിടുത്തെ മേല്‍ ധാരാളം സ്വലാത്തുകള്‍ ചെല്ലാറുണ്ട് എന്നാല്‍ എത്ര ഭാഗമാണ് അവിടുത്തേക്ക് സ്വലാത്ത് ചൊല്ലാന്‍ വേണ്ടി ഞാന്‍ നീക്കി വെക്കേണ്ടത്. തിരുനബി പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക ഞാന്‍ പറഞ്ഞു നാലില്‍ ഒരു ഭാഗമായാലോ? റസൂല്‍(സ) പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാവുന്നതാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ പകുതിയാക്കാം റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക .വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ മൂന്നില്‍ രണ്ടു ഭാഗമാക്കാം. റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക. ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ എന്റെ ദുആ മുഴുവനും അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കാം. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. എന്നാല്‍ നിന്റെ വിഷമങ്ങള്‍ പരിഹരിക്കപ്പെടും. നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും(അഹ്മദ് 5/136 തുര്‍മുദി 2457,513)
ശ്രേഷ്ഠ കര്‍മ്മങ്ങല്‍ ഉജ്ജ്വലപ്രതിഫലങ്ങള്‍
അനസ്(റ)വില്‍ നിന്ന് നിവേദനം. നബി(സ) ചോദിച്ചു ഉദാരതയില്‍ ഏറ്റവും മികച്ചവന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ? അല്ലാഹവിനും റസൂലിനുമറിയാം. അവിടുന്നു പറഞ്ഞു ഏറ്റവും വലിയ ഉദാരമതി അല്ലാഹുവാണ്. പിന്നീട്, ആദം സന്തതികളില്‍ ഏറ്റവും വലിയ ഉദാരമതി ഞാനാണ്, എനിക്കു ശേഷം അവരില്‍ ഏറ്റവും വലിയ ഉദാരമതി അറിവു നേടുകയും അതുപ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. അയാള്‍ അന്ത്യ നാളില്‍ ഒറ്റക്കു തന്നെ നായകനായി വരും.
അബൂസഇഹദുല്‍ ഖുദ്‌രിയ്യ് (റ) നിവേദനം നബി(സ) പറഞ്ഞു ഒരു സത്യ വിശ്വാസിക്കും നന്മകേടു മതിയാവുന്നതല്ല. അവന്റെ ഒടുക്കം സ്വര്‍ഗമാകുന്നതു വരെ.(തുര്‍മുദ് 222). ഹസന്‍ബസ്വരി (റ)വിന്‍ നിവേദനം: നബി (സ) പറഞ്ഞു ഇസ്‌ലാമിന്റെസജീവത നിലനിര്‍ത്തുന്നതിനുവേണ്ടി ഒരാള്‍ വിജ്ഞാനം നേടിക്കൊണ്ടിരിക്കെ ആരെങ്കലും വിയോഗം പ്രാപിച്ചാല്‍ അവന്റെയു പ്രവാചകരുടെയും ഇടക്ക് സ്വര്‍ഗലോകത്ത് ഒരു പദവി മാത്രമേ (വിടവായി )ഉണ്ടാവുകയുള്ളു.(ദാരിമി-)
ചവിട്ടടികളുടെ പ്രതിഫലത്തിന്റെ തിളക്കം
ആബൂ ഉമാമ (റ)വില്‍ നിവേദനം. റസൂല്‍(സ) പറഞ്ഞു. ഒരാള്‍ ശുദ്ധിയോടുകൂടി നിര്‍ബന്ധ നിസ്‌ക്കാരത്തിന് വേണ്ടി നടന്നുപോയാല്‍ ഹജ്ജിനു ഇഹ്‌റം കെട്ടി പുറപ്പെട്ടവന്റെ പ്രതിഫലമുണ്ട്. ഒരാള്‍ ളുഹാ നിസ്‌ക്കാരത്തിനു നടന്നുപോയാല്‍, ആ നിസ്‌ക്കാരമല്ലാതെ മറ്റൊന്നും ആ നടത്തത്തിനു പിന്നിലില്ല., എങ്കില്‍ ഉംറക്ക് ഇറങ്ങിത്തിരിച്ചവന്റെ പ്രതിഫലത്തിന് തുല്ല്യമായ പ്രതിഫലമുണ്ട്. ഒരു നിസ്‌ക്കരത്തിനു ശേഷം അനാവശ്യങ്ങളില്‍ ചേരാത്ത വിധം എനിക്കു വേണ്ടി സ്വലാത്ത് ചൊല്ലുന്നുവെങ്കില്‍ അത് ഇല്ലിയ്യീനില്‍ രേഖപ്പെടുത്തുന്നതാണ്. (അബൂദാവൂദ് 557) അബൂഹുറൈറ (റ) നിവേദനം: നബി(സ) പറഞ്ഞു പാപങ്ങള്‍ മായ്ക്കുകയും പദവിയില്‍ ഉയര്‍ത്തുകയും ചെയ്യുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറീച്ചു തരട്ടെയോ? അവര്‍ പറഞ്ഞു അതെ! അല്ലാഹുവിന്റെ റസൂലെ പ്രയാസം സഹിച്ചു കൊണ്ടു സമ്പൂര്‍ണ്ണമായ വുളൂത്ത് ചെയ്യുക, പള്ളിയിലേക്കുള്ള ചവിട്ടടികള്‍ വര്‍ദ്ധിപ്പിക്കുക, സുന്നത്തു നിസ്‌ക്കാരങ്ങള്‍ക്കു ശേഷം ജമാഅത്തു നിസ്‌ക്കാരങ്ങളെ, പ്രതീക്ഷിച്ചിരിക്കല്‍ അതാണ് സന്നാഹം.(മുസ്‌ലിം251 തുര്‍മുദി 51)
അബൂ മൂസാ(റ) നിവേദനം ചെയ്യുന്നു. റസൂല്‍ സ(സ) പറഞ്ഞു. നിസ്‌ക്കാരത്തില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് ദൂരത്ത് നിന്ന് നടന്ന് നിസ്‌ക്കരിക്കാന്‍ വരുന്നവര്‍ക്കാണ്. പിന്നെ അവനോടടുത്തവന്‍ . സുന്നത്ത് നിസ്‌ക്കരിച്ച് സംഘടിത നിസ്‌ക്കാരത്തിനായി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവനാണ് നിസ്‌ക്കരിച്ച ശേഷം ഉറങ്ങുന്നവനേക്കള്‍ ഉത്തമന്‍.( ബുഖാരി-651,മുസ്‌ലീം 662)
ഉബയ്യ്ബ്‌നു ക അബ് (റ) പറയുന്നു. വളരെ ദൂരത്തുനിന്ന് പള്ളിയിലേക്ക് വരുന്ന ~അന്‍സാരികളില്‍പ്പെട്ട ഒരു മനുഷ്യന്‍ ഒരു ജുമാഅത്തു പോലും അദ്ദേഹത്തിനു നഷ്ടപ്പെടുമായിരുന്നില്ല. ചൂടുപിടിച്ച മണലിലും ഇരുട്ടിലും യാത്രചെയ്യുന്നതിനു താങ്കള്‍ക്കൊരു കഴുതയെ വാങ്ങിക്കുടെ എന്നു അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. എനിക്കു നടന്നു വരാനാണിഷ്ടം, പള്ളിയുടെ സമീപത്ത് വീടാകുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പള്ളിയിലേക്ക് നടക്കുന്നതും തിരിച്ചു പോകുനനതും എന്റെ പ്രതിഫലത്തിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തണമെന്നാണ്. ഞാന്‍ ആഗ്രഹിക്കുന്നത് അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു- അതു മുഴുവന്‍ അല്ലാഹു താങ്കള്‍ക്ക് നല്‍കിയിരിക്കുന്നു. (മുസ്‌ലിം 663, അബൂദദാവൂദ് 557)
അബൂഹുറൈറ(റ) നിവേദനം നബി(സ) പറയുന്നു. ഒരാള്‍ തന്റെ വീട്ടില്‍ നിന്ന് വുളൂഅ് ചെയ്ത് ഫര്‍ളു നിസ്‌ക്കാരം നിര്‍വ്വഹിക്കാന്‍ അല്ലാഹുവിന്റെ വീട്ടിലേക്ക് നടന്നു പോകുന്നവന്റെ ഓരോ ചവിട്ടടിയും ഒന്നാമത്തേത് അവനില്‍ വന്നുപോയ കുറ്റങ്ങള്‍ മായ്ക്കുകയും രണ്ടാമത്തേത് അവന്റെ പദവി ഉയര്‍ത്തുകയും ചെയ്യുന്നതാണ്. മുസ്‌ലിം 666)
ചവിട്ടടികള്‍ക്കിത്രയും പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്.? നിയ്യത്തിന്റെ ശക്തി പ്രവാഹവും നൈരാനൈരന്ത്യരവമാണ് ഇതിന്റെ കാരണം ദൃഢമായ അത് കാണിക്കുന്നതു മനസ്സും ശരീരവും ഒരു പോലെ തയ്യാറെടുക്കുന്നതു കൊണ്ടാണ്. ചവിട്ടടികള്‍ സൃഷ്ടിക്കപ്പെടുന്നത് അതിലൂടെ ബഹുമുഖ പ്രതിഫലങ്ങള്‍ക്ക് വഴി ഒരുങ്ങുന്നു.
പ്രതിഫലം പര്‍വ്വത സമാനം.
അബൂഹുറൈ(റ) വില്‍ നിന്നു നിവേദനം. നബി(സ) പറഞ്ഞു ദൃഢവിശ്വാസവും പ്രതിഫലം ലഭിക്കണം എന്നആഗ്രഹത്തോടെയും മുസ്‌ലിമിന്റെ മയ്യിത്തിനെ അനുഗമിക്കുകയും മയ്യിത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയും മയ്യിത്തിനെ മറവു ചെയ്യുന്നതുവരെ പങ്കാളിയാവുകയും ചെയ്യുന്നവര്‍ക്കു രണ്ട് ഖീറാത്ത് പ്രതിഫലം ലഭിക്കുന്നതാണ്. ഓരോ ഖീറാത്തും ഉഹ്ദ് പര്‍വ്വതത്തിനും സമാനമായ പ്രതിഫലമാണ്. നിസ്‌ക്കാരം മാത്രം നിര്‍വ്വഹിച്ച് ഖബറടക്കുന്നതിനു മുമ്പ് പിരിയുമ്പോള്‍ ഒരു കീറാത്ത് പ്രതിഫലവുമായാണ് തിരിച്ചു പോരുന്നത്. (ബുഖാരി)
ജാബിര്‍ (റ)വില്‍ നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു. ഖബറ് കുഴിച്ച വ്യക്തിക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരുവീട് നല്‍കുന്നതാണ്. ഒരു വ്യക്തി മയ്യിത്ത് കുളിപ്പിച്ചാല്‍ പ്രസവിച്ച കുഞ്ഞിനെപ്പോലെ പാപമുക്തനാവുന്നതാണ്. മയ്യത്തിനെ കഫല്‍ ചെയ്താല്‍ സ്വര്‍ഗത്തിലെ ആഭരണങ്ങള്‍ അവനെ അണിയിപ്പിക്കുന്നതാണ്. ഒരു ദുഖിതനെ സാന്ത്വനിപ്പിച്ചാല്‍ അല്ലാഹു അവന് തഖ്വയുടെ വസ്ത്രം ധരിപ്പിക്കുകയും അവന് മറ്റ് ആത്മാക്കള്‍ക്കിടയില്‍ വെച്ച് റഹ്മത്ത് നല്‍കുന്നതുമാണ്. ഒരു പ്രയാസത്തില്‍ അകപ്പെട്ടവനെ ആരെങ്കിലും ആശ്വസിപ്പിച്ചാല്‍ സ്വര്‍ഗ്ഗത്തിലെ ആഭരണത്തില്‍ നിന്ന് രണ്ട് ആഭരണങ്ങള്‍ അവനെ അണിയിക്കുന്നതാണ്. അത് ദുനിയാവിലെ ആഭരണങ്ങളോട് തുല്ല്യ മാവുന്നതല്ല. ഒരാള്‍ മയ്യിത്ത് മറ മാടുന്നതുവരെ മയ്യിത്തിനെ അനുഗമിച്ചാല്‍ അവന് അല്ലാഹു മൂന്ന് ഖീറാത്ത് പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്.ഒരു ഖീറാത്ത് എന്നു പറഞ്ഞാല്‍ ഉഹ്ദ് പര്‍വ്വതത്തേക്കാള്‍ വലുപ്പമാണ്. ആരെങ്കിലും ഒരു യതീമിനെയോ ഒരു വിധവയെയോ കഫാലത്തേറ്റെടുത്താല്‍ അല്ലാഹു അവന്റെ തണല്‍ നല്‍കുന്നതും സ്വര്‍ഗത്തില്‍ കടത്തുന്നതുമാണ്. (ത്വബ്‌റാനി- 1263)
ഇരട്ടിക്കുന്ന പ്രതിഫലങ്ങള്‍
കടം നല്‍കി സഹായിക്കുക എന്നത് പ്രബല സമ്പത്തുകളില്‍പ്പെട്ട ശ്രേഷ്ഠ കര്‍മ്മമാണ്. അല്ലാഹുവിന്റെ അടിമകളെ കടം നല്‍കി സഹായിക്കുന്നത് അല്ലാഹുവിനെ സഹായിക്കുന്ന കടമായിട്ടാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ഖുര്‍ ആന്‍ ഉണര്‍ത്തുന്നത് കാണുക. അല്ലാഹുവിനു ശ്രേഷ്ടമായ കടം നന്‍കുന്നവനാരാണ്.? എങ്കില്‍ അവന് അല്ലാഹു അനേകം മടങ്ങായി ഏറ്റിക്കൊടുക്കുന്നതാണ്. ദാരിദ്ര്യം നല്‍കുന്നവനും ഐശ്യര്യം നല്‍കുന്നവനും അല്ലാഹവാണ്. അവനിലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും (അല്‍ബഖറ-245)
ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് ഒരു സംഖ്യ രണ്ടു പ്രാവശ്യം കടം കൊടുത്താല്‍ അതിനു ഒരു തവണ ധര്‍മ്മം ചെയ്ത പ്രതിഫലം ലഭിക്കാതിരിക്കില്ല. (ഇബ്‌നുമാജ) അനസ് (റ) ഉദ്ദരിക്കുന്നു നബി(സ) പറഞ്ഞു. ഇസ്രാഇന്റെ രാത്രിയില്‍ സ്വര്‍ഗവാതിലില്‍ എഴുതിയിരിക്കുന്നത് ഞാന്‍ കണ്ടു. ഒരു ധര്‍മ്മത്തിന് പത്ത് പ്രതിഫലമാണെങ്കില്‍ കടം കൊടുക്കുന്നതിന് പതിനെട്ടു തവണ സ്വദഖ ചെയ്ത കൂലിയാണ്. (ഇബ്‌നുമാജ 2431) ഖതാഭ (റ)വിന്‍ നിന്ന് നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ഖിയാമത്തു നാളിലെ ദുഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷിക്കുന്നത് ആര്‍ക്കെങ്കിലും സന്തോഷകരമായി തോന്നുന്നു വെങ്കില്‍, അവന്‍ ദരിദ്രനു ആശ്വാസം നല്‍കുകയോ അവനു കടം കൊടുക്കുകയോ ചെയ്യട്ടെ (മുസ്‌ലിം) 1563
നബി (സ) പറയുന്നു ഒരാള്‍ക്കു മറ്റൊരു വ്യക്തിയില്‍ നിന്ന് വല്ല അവകാശവും ലഭിക്കാനുണ്ടാവുകയും എന്നിട്ടു അവന്‍ സാവകാശം നല്‍കുകയും ചെയ്താല്‍ അവനു ഓരോ ദിവസത്തുനും ദാനം ചെയ്ത പ്രതിഫലം എഴുതപ്പെടുന്നതാണ്. (അഹ്മദ് – മിശ്കാത്)
നബി (സ) പറഞ്ഞു നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ഒരു വ്യക്തിയുടെ മരണ ശേഷം മലക്കുകള്‍ അദ്ദേഹത്തോട് ചോദിച്ചു . നിങ്ങള്‍ വല്ല സല്‍ക്കര്‍മ്മങ്ങളും ചെയ്തിരുന്നോ? അദ്ദേഹം പറഞ്ഞു ഇല്ല നിങ്ങള്‍ ഓര്‍ത്തു നോക്കൂ എന്നു മലക്കുകള്‍ പറഞ്ഞു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ഇല്ല. പക്ഷെ ഒരു സംഗതി ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ജനങ്ങള്‍ക്കു കടം കൊടുക്കാറുണ്ട്. ധനികനായ കടക്കാരനു താമസം ചെയ്യുവാനും ദരിദ്രനായ കടക്കാരനു വിട്ടുവീഴ്ച ചെയ്യുവാനും ഞാന്‍ വേലചെയ്യുന്നവരോട് കല്‍പ്പിച്ചിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കല്പനയുണ്ടായി അവനു നിങ്ങള്‍ മാപ്പു നല്‍കുക കടക്കാര്‍ക്കു വിട്ടുവീഴ്ച നല്‍കിയതിന്റെ ഫലമായി അല്ലാഹു അദ്ദേഹത്തിനു വിട്ടുവീഴ്ച നല്കി-(ബുഖാരി-20 77 മുസ്‌ലീം 1560)
ബാങ്കുകാരന്റെ പ്രതിഫലത്തെ അതിജയിക്കുമോ?
ബാങ്കു വിളി വളര ശ്രേഷ്ടമായ സദ്കര്‍മ്മങ്ങളില്‍പ്പെട്ടതാണ്. നിരവധി മഹത്വങ്ങളും പ്രതിഫലങ്ങളും ബാങ്കു വിളിക്കുന്നവനും വാഗ്ദാനം നല്‍കിയതായി വിവരിക്കുന്ന ധാരാളം തിരുവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നബി (സ) പറയുന്നു.ബാങ്ക് വിളിയും ഇമാമിനോട് തൊട്ടുപിന്നിലുള്ള ഒന്നാം സ്വഫ്ഫില്‍ നില്‍ക്കുന്നവര്‍ക്കുള്ള പ്രതിഫലങ്ങളും വേണ്ടവിധത്തില്‍ ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവരെല്ലാം അതിനു മത്സരിക്കും. പ്രശ്‌നം പരിഹരിക്കാന്‍ നറുക്കിടേണ്ടി വരും (ബുഖാരി) 615 മുസ്‌ലീം 437)
മുആവിയാ(റ)വില്‍ നിവേദനം. അദ്ദേഹം പറയുന്നു അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്., ബാങ്കു വിളിക്കുന്നവന്‍ ഖിയാമത്തു നാളില്‍ പ്രതിഫലത്തില്‍ ഏറ്റവും പ്രതീക്ഷയുള്ളവരാകുന്നു.(മുസ്‌ലിം 852)
അബൂസഈദില്‍ ഖുദിയ്യ് (റ) നിവേദനം ചെയ്യുന്നു.റസൂല്‍ (സ) പറഞ്ഞു. ബാങ്കുകാരന്റെ ശബ്ദം കേള്‍ക്കുന്ന ഏതൊരു ജിന്നും മനുഷ്യനും മറ്റേതൊരു വസ്തുവും ഖിയാമത്ത് ദിനത്തില്‍ അവനു അനുകൂല സാക്ഷിയായി വരാതിരിക്കില്ല. (ബഖാരി-609)
നബി (സ) പറയുന്നു. ദിനേന അഞ്ചു നേരവും ബാങ്ക് വിളിക്കുന്നവന്‍ ഖിയാമത്തു നാളില്‍ കസ്തുരിയുടെ പര്‍വ്വതത്തിനു മുകളില്‍ ആകുന്നു. നബി (സ) പറയുന്നു. ഏഴ് വര്‍ഷം ബാങ്ക് വിളിച്ചവന്‍ നരകത്തില്‍ നിന്നും മുക്തനായി രേഖപ്പെടുത്തുന്നതാണ്. പന്ത്രണ്ടു വര്‍ശഷം ബാങ്കു വിളിച്ചവന് സ്വര്‍ഗം നിര്‍ബന്ധമാകും (യഥാക്രമംഅബൂദാവൂദ്, ഇബ്‌നു മാജ)
ബാങ്കു വിളിക്കുന്ന വ്യക്തി എല്ലാ മനുഷ്യരേയും മറികടക്കുന്ന പ്രതിഫലത്തില്‍ മുന്നേറുമ്പോള്‍ അതിനോടു കിടപിടിക്കുന്ന വല്ല മാര്‍ഗവും ബാങ്ക് കേള്‍ക്കുന്നവര്‍ക്കുണ്ടോ? ഒരു ഹദീസ് കാണുക.അബ്ദുള്ളാ ഹിബ്‌നു അംറ് (റ) വില്‍ നിന്നു നിവേദനം. ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ ബാങ്കു വിളിക്കുന്നവന്‍ പ്രതിഫലത്തില്‍ മികവ് നേടുന്നുവല്ലോ? അവിടുന്നു പറഞ്ഞു. അവര്‍ പറയുന്നതുപോലെ നീയും പറയുക. ബാങ്ക് കഴിഞ്ഞ ശേഷം നിന്റെ ആവശ്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുക. ഉത്തരം നല്‍കപ്പെടും. (അബൂദാവൂദ് -524) ബാങ്കുകാരനു ഉത്തരം ചെയ്യുന്നതോടു കൂടി ബഹുമുഖ പ്രതിഫലങ്ങളില്‍ കേള്‍വിക്കാരനും പങ്കാളിയാവുകയാണ്. സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും ഇജാബത്ത് ചെയ്യാവുന്നതും ചെറിയ അശുദ്ധി വലിയ അശുദ്ധി എന്നിങ്ങനെ വ്യത്യാസമില്ലാതെ അതു സുന്നത്തുമാണ് .എന്നാല്‍ ബാങ്കും ഇഖാമത്തും അശുദ്ധിയുള്ളവര്‍ക്ക് അഭിലഷണീയമല്ല.
ദേഷ്യം നിയന്ത്രിക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍.
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ശാരീരികമായി മറ്റുള്ളവരെ കീഴ്‌പ്പെടുത്തുന്നവനല്ല ശക്തന്‍ ദേഷ്യം വരുമ്പോള്‍ അതിനെ കീഴ്‌പ്പെടുത്തുന്നവനാണ്.(അഹമദ് 2-236)
ഒരിക്കല്‍ തിരുനബി (സ) യോട് ഒരു മനുഷ്യന്‍ അഭിമുഖമായി വന്ന്‌ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ ദീന്‍ എന്നാല്‍ എന്താണ്. അത് സല്‍ സ്വഭാവമാണെന്ന് നബി(സ) മറുപടി പറഞ്ഞു. വീണ്ടും ആ മനുഷ്യന്‍ നബിയുടെ വലതു ഭാഗത്തുടെ വന്നു ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ ദീന്‍ എന്താണ്. അപ്പോഴും നബി (സ) പറഞ്ഞു. സല്‍ സ്വഭാവമാണെന്ന്. നബി (സയുടെ ഇടതു ഭാഗത്തുടെ കയറി വന്ന് വീണ്ടും അയാള്‍ ചോദിച്ചു. ദീന്‍ എന്നാല്‍ എന്താണ്.. അപ്പോഴും തിരുനബി (സ) അതേ മറുപടി തന്നെ പറഞ്ഞു. പിന്നീടാമനുഷ്യന്‍ പിന്നിലൂടെ വന്ന് അല്ലാഹുവിന്റെ റസൂലെ എന്താണ് ദീന്‍ എന്നു പറയുന്നത് എന്നുവീണ്ടും ആവര്‍ത്തിച്ചപ്പോള്‍ നബി (സ) ആ മനുഷ്യന്റെ നേരെ തിരിഞ്ഞു നോക്കുകയും, നീ മനസ്സിലാക്കുന്നില്ലയോ അതു നീ കോപിക്കാതിരിക്കലാണെന്നു പറയുകയും ചെയ്തു. (ഇഹ്‌യാഅ്.)
ഒരു കര്‍മ്മം അനേക പ്രതിഫലങ്ങള്‍.
സല്‍ക്കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് അത് അനുഷ്ഠിക്കുന്നവന്റെ ഉദ്ദേശമനുസരിച്ചാണല്ലോ. കര്‍മ്മങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുന്നതും അവന്റെ മനസ്ഥിതി അനുസരിച്ചു തന്നെ. സല്‍കര്‍മ്മങ്ങളുടെ അടിസ്ഥാന ലക്ഷ്യം അല്ലാഹുവിനെ വഴിപ്പെടലാണ്. ഒരു സല്‍കര്‍മ്മം കൊണ്ട് ഒട്ടേറെ നന്മകള്‍ ഉദ്ദേശിക്കാം. അങ്ങനെയാവുമ്പോള്‍ ധാരാളം നേട്ടങ്ങള്‍ അതു വഴി നേടിയെടുക്കാം ഓരോ നന്മക്കും ഓരോ ഉദ്ദേശ്യങ്ങള്‍ ഉണ്ടായാല്‍ ഓരോ ഉദ്ദേശ്യങ്ങള്‍ക്കും പത്തിരട്ടി പ്രതിഫലങ്ങള്‍ കരസ്ഥമാക്കാം, ഒരാള്‍ പള്ളിയില്‍ ഇത്ത്തികാഫരിക്കാന്‍ നിയ്യത്ത് ചെയ്തു അത് ഒരു സല്‍ക്കര്‍മ്മമാണ്.ഈ ബാദത്തു ചെയ്യുന്ന അതേ സമയത്തു തന്നെ മറ്റു നന്മകളും ലക്ഷ്യമിടാവുന്നതാണ്. പള്ളിയിലിരിക്കുന്നത് നിസ്‌കാരത്തെ പ്രതീക്ഷിച്ചാവുമ്പോള്‍ അത് മറ്റൊരു ഇബാദത്താണ്. ഇഅ്തികാഫ്, തന്റെ കാതുകളെയും കണ്ണിനെയും നാവിനെയും തെറ്റുചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് നിര്‍ത്തുന്ന ഒരു ഇബാദത്താണ്. അല്ലാഹുവിന്റെ ഭവനങ്ങളാണ് പള്ളിയെന്നും അതില്‍ പ്രവേശിക്കുന്നവന്‍ അല്ലാഹുവിനെ സന്ദര്‍ശിക്കുന്നവനാണെന്ന് കരുതിയാല്‍ അതും ഒരു പുണ്ണ്യ കര്‍മ്മമാണ്. നബി(സ) പറഞ്ഞിട്ടുണ്ട് ., ആരെങ്കിലും പള്ളിയില്‍ കയറിഇരിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചവനാണ്. സന്ദര്‍ശിച്ചവനെ ബഹുമാനിക്കല്‍ സന്ദര്‍ശിക്കപ്പെട്ടവന്റെ ബാധ്യതയാണ്. ഇങ്ങനെ ഒരു കര്‍മ്മം ചെയ്യുന്നതിലൂടെ തന്നെ വ്യത്യസ്തമായ നിയ്യത്തുകള്‍ കൊണ്ടു വരികയാണെങ്കില്‍ ലളിതമായ രൂപത്തില്‍ പ്രതിഫലം വാരിക്കുട്ടാന്‍ നമുക്ക് സാധിക്കുന്നതാണ്. (ഇഹ്‌യാഅ്) സുഗന്ധം ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഏതെല്ലാം രൂപത്തില്‍ നിയ്യത്ത് ഉണ്ടാക്കാന്‍ കഴിയും? അഥവാ അല്ലാഹുവിന് വേണ്ടി സുഗന്ധം പൂശുന്നത് എങ്ങിനെയാണ്.? ജുമു അത്ത് പള്ളിയിലേക്ക് പോകുന്ന വ്യക്തിയാണ് സുഗന്ധം ഉപയോഗിക്കുന്നതെങ്കില്‍ 1, നബി(സ)യുടെ സുഗന്ധത്തിനെ അനുദാവനം ചെയ്യുകയാണെന്നു കരുതാം. 2, അല്ലാഹുവിന്റെ വീടായ പള്ളിയെ ബഹുമാനിക്കാന്‍ വേണ്ടി എന്നു കരുതാം. 3, താനുമായി ഇടപഴകുന്നവര്‍ക്ക് തന്റെ സുഗന്ധം കൊണ്ട് സന്തോഷം ഉണ്ടാകാന്‍ എന്നു കരുതാം. 4, താനുമായി ഇടപഴകുന്ന ആളുകള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ദുര്‍ഗന്ധത്തെ തന്റെ ശരീരത്തില്‍ നിന്നു ഇല്ലാതാക്കാം എന്നു കരുതാം. 5, തന്റെ ഗ്രഹണശേഷിയും ബുദ്ധിശക്തിയും അതു വഴി വര്‍ദ്ധിക്കുമെന്നും ഇമാംശാഫി(റ) പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയാണെങ്കില്‍ മതത്തിന്റെ അനിവാര്യ സംഗതികളെക്കുറിച്ച് ആലോചിക്കാനുള്ള താല്പര്യം ജനിക്കുമല്ലോ. ഈ രീതയലെല്ലാം നിയ്യത്തുകള്‍ ഉണ്ടാക്കിയെടുത്താല്‍ ഓരോ നിയ്യത്തിനും ഓരോ പ്രതിഫലങ്ങള്‍ നേടാന്‍ കഴിയുന്നതാണ്. അനുവദനീയമായ നിരവധി സംഗതികള്‍ നമുക്കുമുന്നിലുണ്ട്. എണ്ണിതിട്ടപ്പടുത്താന്‍ കഴിയാത്ത അത്രയും ഉണ്ട്. അതിനാല്‍ സുഗന്ധം പൂശുന്നതിന് പറഞ്ഞ ഇത്രയും കാര്യങ്ങളെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കി എടുക്കാവുന്നതാണ്.( ഇഹ് യാ അ്)
islamic_mosqueഒറ്റയടിക്ക് പല നിസ്‌ക്കാരവും പല നോമ്പും.
ഒരു കര്‍മ്മം ചെയ്യുന്നതിന്റെ ഫലമായി അനേക പ്രതിഫലങ്ങള്‍ നേടാന്‍ പറ്റിയചില കാര്യങ്ങള്‍ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു. പള്ളിയില്‍ പ്രവേശിക്കുന്നവന് അവിടെ ഇരിക്കുന്നതിന് മുമ്പ് നിര്‍വ്വഹിക്കേണ്ട സുന്നത്തായ തഹിയത്ത് നിസ്‌ക്കാരം, വുളൂ ഇന്റെ സുന്നത്ത് നിസ്‌ക്കാരം, ഇശാഅ് കഴിഞ്ഞുണര്‍ന്നവര്‍ക്ക് സുന്നത്തായ തഹജ്ജൂദ് തുടങ്ങിയ ചില സുന്നത്ത് നിസ്‌ക്കാരങ്ങള്‍ പ്രത്യേകമായി ചെയ്യല്‍ സുന്നത്താണെങ്കിലും തദവസരം മറ്റേതെങ്കിലും സുന്നത്തായ നിസ്‌ക്കാരം നിര്‍വ്വഹിക്കുന്നുവെങ്കില്‍ അതിന്റെ കൂടെ ഇതുകൂടെ കരുതിയാല്‍ മതി. രണ്ടിന്റെയും പ്രതിഫലം ലഭിക്കും. ഉദാഹരണമായി, വളൂഅ് ചെയ്ത് പള്ളിയില്‍ കയറി ഫറളു നിസ്‌ക്കാരിക്കാന്‍ ഉദ്ധേശിച്ചാല്‍ ആ ഫറള് നിസ്‌കാരത്തോടൊപ്പം തന്നെ വളൂഇന്റെ സുന്നത്ത് നിസ്‌ക്കാരവും തഹിയ്യത്തു നിസ്‌ക്കാരവും കരുതിയാല്‍ ഒരധ്വാനം കൊണ്ട് മൂന്ന് നിസ്‌ക്കാരത്തിന്റെ പ്രതി ഫലവും കരസ്ഥമാക്കാന്‍ കഴിഞ്ഞേക്കും. ഇപ്രകാരം ഒരേ ദിനത്തില്‍ പല കാരണങ്ങള്‍ വഴിയും നോമ്പ് സുന്നത്തായാല്‍ എല്ലാം ഒന്നിച്ചു കരുതി അനുഷ്ഠിക്കാവുന്നതാണ്.
സുന്നത്തുകള്‍ നേര്‍ച്ചയാക്കല്‍.
രോഗ സന്ദര്‍ശനം, സാധു സംരക്ഷണം, സുന്നത്ത് നിസ്‌ക്കാരങ്ങള്‍, ഇഅ് തികാഫ്, സ്വദഖ, ദിക്ര്‍, ഖുര്‍ആന്‍ പാരായണം, ജമാ അത്തില്‍ പങ്കെടുക്കല്‍ തുടങ്ങിയ എല്ലാ സുന്നത്തു കര്‍മ്മങ്ങളും നേര്‍ച്ചയാക്കാവുന്നതാണ്.
ഇങ്ങനെ സുന്നത്തായ കര്‍മ്മങ്ങള്‍ നേര്‍ച്ചയാക്കിയാല്‍ അത് ഫറളായി പരിണമിക്കുന്നതും അതിന്റെ പ്രതി ഫലം ഇരട്ടിക്കിരട്ടിയായി വര്‍ദ്ദിക്കുന്നതുമാണ്. വിശുദ്ധ റമളാനില്‍ എഴുപതും എഴുനൂറും ഏഴായിരവുമൊക്കെയായി വര്‍ദ്ധനവ് നേടുന്നതാണ്. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, നേര്‍ച്ചയാക്കിയത് ചെയ്തു വീട്ടല്‍ നിര്‍ബന്ധമായതിനാല്‍ ചെയ്യാന്‍ കഴിവുള്ളത് മാത്രമേ നേര്‍ച്ചയാക്കാവൂ.. ഒരു കര്‍മ്മം നേര്‍ച്ചയായിത്തീരാന്‍ ആകാര്യം ചെയ്യാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്ന വാമൊഴി മാത്രം മതി. മറ്റു ഇബാദത്തുകളുടെ നിയ്യത്തുകളെല്ലാം മനസ്സില്‍ കരുതിയാല്‍ മതി എങ്കില്‍ നേര്‍ച്ചയാവുമ്പോള്‍ അത് മൊഴിഞ്ഞാലെ സാധുവാകൂ. നേര്‍ച്ച യാക്കിയത് ചെയ്തു വീട്ടല്‍ നിര്‍ബന്ധമാണ്. ചെയ്യുന്ന സമയത്ത് തന്റ നേര്‍ച്ചയാണിത് എന്ന കരുത്ത് മനസിലുണ്ടാവണം.
അത്യപൂര്‍വ്വദാനങ്ങള്‍
അബൂദര്‍ (റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. തിരുനബി (സ)യുടെ അനുചാരന്മാരില്‍ ചിലര്‍ നബിസ്രായോട് ഇപ്രകാരം പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ ധാരാളം പ്രതിഫലങ്ങളുമായി ധനികന്മാര്‍ പോയിരിക്കുന്നു. ഞങ്ങള്‍ നിസ്‌ക്കരിക്കുന്നതുപോലെ അവരും നിസ്‌ക്കരിക്കുന്നു. ഞങ്ങള്‍ നോമ്പനുഷ്ടിക്കുന്നതുപോലെ അവരും അനുഷ്ടിക്കുന്നു. അവരുടെ സമ്പത്തില്‍ മിച്ചം വരുന്നതുകൊണ്ട് അവര്‍ ദാനം ചെയ്യുന്നു. അല്ലാഹുവിന്റെ റസൂല്‍ അവരോട് ഇങ്ങനെ ചോദിക്കുന്നു. ദാനം ചെയ്യാനുള്ള ഒന്നും അല്ലാഹു നിങ്ങള്‍ക്കു തന്നിട്ടില്ലെന്നാണോ നിങ്ങള്‍ പറയുന്നത്. നിശ്ചയം. ഓരരോ തസ്ബീഹിലും ദാനമുണ്ട്. ഓരോ തഹ്മീദിലും സ്വദഖയുണ്ട്. ഓരോ തഹ്‌ലീലിലും സ്വദഖയുണ്ട് നല്ലതുകൊണ്ട് കല്‍പ്പിക്കല്‍ ദാനമാണ്. തിന്മകൊണ്ട് വിരോധിക്കലും ദാനമാണ്. നിങ്ങളില്‍ ഏതൊരാള്‍ സംയോഗം ചെയ്യുന്നതില്‍ പോലും ദാനമുണ്ട്. അവര്‍ ചോദിച്ചു. ആരോ അവന്റെ കാമാസക്തി ശമിപ്പിക്കുന്നതിനു വേണ്ടി ചെയ്യുന്നതിലും പ്രതിഫലം ഉണ്ടെന്നാണോ അത് പറയുന്നത്.? തിരു നബി(സ) ചോദിച്ചു. നിങ്ങള്‍ എന്നോട് പറയൂ. അവന്റെ കാമാസക്തി അടക്കിയത് അവിഹിത മാര്‍ഗത്തിലൂടെയായിരുന്നുവെങ്കില്‍ അവനു കുറ്റം ഉണ്ടാവുമോ? എന്നാല്‍ ആ കാമം അനുവദിക്കപ്പെട്ട മാര്‍ഗത്തില്‍ ശമിപ്പിച്ചതുകൊണ്ട് അവനു പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലീം -1002) അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം. തിരു നബി(സ) പറയുന്നു. സുബ്ഹനള്ളാഹി വബിഹംദിഹി എന്ന് ഒരാള്‍ ദിവസം നൂറ് പ്രാവശ്യം ചൊല്ലിയാല്‍ കടലില്‍ അടിഞ്ഞുകൂടുന്ന ചണ്ടികള്‍ കണക്കെ ദോഷം ഉണ്ടെങ്കിലും അല്ലാഹു അവന് മാപ്പ് കൊടുക്കുന്നതാണ്.(മുസ്‌ലിം)
ഉമ്മുഹാനിഅ്(സ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങള്‍ നൂറ് തസ്ബീഹ് ചൊല്ലുക ഇസ്മാഈല്‍ സന്തതികളില്‍ നൂറ് അടിമകളെ മോചിപ്പിക്കുന്നതിന് തുല്ല്യമാണ്. നൂറ് തവണകളായി അല്‍ഹംദുലുല്ലാഹ് പറയുക അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗിക്കുന്ന നൂറ് കുതിരകള്‍ക്ക് സമാനമാണ്. നൂറ് തവണ അല്ലാഹു അക്ബര്‍ എന്നു ചൊല്ലുക നൂറ് ഒട്ടകങ്ങളെ ദാനധര്‍മ്മം ചെയ്യുന്നതു പോലെയാണത്. നൂറ് തഹലീല്‍ ചൊല്ലുക അത് ആകാശ ഭൂമികള്‍ക്കിടയില്‍ നില്‍ക്കുന്നതാണ്. നിങ്ങള്‍ നിര്‍വ്വഹിച്ചതുപോലെ ചെയ്യുന്നവരല്ലാതെ ഒരാള്‍ക്കും ഇത്രയും ശ്രഷ്ടമായ കര്‍മ്മം ആകാശ ലോകത്തേക്ക് ഉയര്‍ത്തപ്പെടുകയില്ല.(അഹ്മദ് 344/6 നസ്ഈ 211/6,ഇബാനുമാജ 3810, ഹാകിം 513/1)
അബൂഹുറൈറ(റ) നിന്ന് നിവേദനം നബി (സ) പറഞ്ഞു രണ്ടു വചനങ്ങളുണ്ട്. നാവിന് വളരെ ഭാരം കുറഞ്ഞതും നന്മ തിന്മകള്‍ തൂക്കുന്ന തുലാസില്‍ വലിയ ഭാരമുള്ളതും റഹ്മാനിയ രക്ഷിതാവിനും വളരെ ഇഷ്ടപ്പെട്ടതുമായ രണ്ട് വചനങ്ങളാണവ. അത്
*******
എന്നതാണ്. (ബുഖരി 6406, 6682, 8563, മുസ്‌ലിം 2694 ) അബൂഹുറൈറവില്‍നിന്ന് നിവേദനം. നബി(സ) പറയുന്നു. രാവിലെയും വൈകുന്നേരലും 100 തവണ ചൊല്ലിയാല്‍ അന്ത്യ ദിനത്തില്‍ ആ വ്യക്തിയെക്കാള്‍ മികച്ചവനായി ആരും എത്തുകയില്ല. അയാള്‍ പറഞ്ഞതുപോലെ അതിനെക്കാല്‍ കൂടുതല്‍ ചൊല്ലിയവനൊഴികെ( ബുഖാരി)
ദിനേന ഹജ്ജ് ഉംറകളുടെ പ്രതിഫലം നേടുന്നവര്‍.
അനസ് (റ) നിവേദനം ചെയ്യുന്നു. നബിസ്രാ പറഞ്ഞു. ആരെങ്കിലും സുബ്ഹ് നിസ്‌ക്കാരം ജമാഅത്തായി നിര്‍വ്വഹിക്കുകയും തുടര്‍ന്ന് അല്ലാഹുവിന്റെ സ്മരണയിലായി സൂര്യന്‍ ഉദിക്കുന്നതു വരെ ഇരിക്കുകയും ശേഷം (നന്ദി സൂചകമായി) രണ്ട് റക് അത്ത് നിസ്‌ക്കാരിക്കുകയും ചെയ്താല്‍ സമ്പൂര്‍ണ്ണവും സ്വീകാര്യവുമായ ഹജ്ജ് ഉംറയുടെ പ്രതിഫലം ആവ്യക്തിക്കു ലഭിക്കുന്നതാണ്. (തുര്‍മുദി 586)
നബി(സ) പറയുന്നു . സുബ്ഹ് നിസ്‌ക്കാരം കഴിഞ്ഞ് സൂര്യനുദിക്കുന്നതു വരെ അല്ലാഹുവിനു ദിക്‌റു ചൊല്ലയിരിക്കുന്ന സംഘത്തോടൊപ്പം ഇരിക്കുന്നത് എനിക്ക് വലിയ താല്പര്യ മാണ്. ഇസ്മാ ഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പക്കുന്നതിനേക്കാള്‍. അതുപ്രകാരം അസ്വറ് നിസ്‌ക്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ അല്ലാഹുവിന്റെ സ്മരണയിലായി ഇരിക്കുന്ന സംഘത്തോടൊപ്പം ഇരിക്കുന്നത് നാല് ( ഇസ്മാ ഈല്‍ സന്തതികളിലെ) അടികളെ മോചിപ്പിക്കന്നതിനേക്കാള്‍ എനിക്കിഷ്ടമാണ്.( അബൂദാവൂദ്/ 3667)
മറ്റു ഇബാദത്തുകളെ അപേക്ഷിച്ച് കൂടുതല്‍ സാഹസം നിറഞ്ഞതാണ്ഹജ്ജ്. നിസ്‌ക്കാരത്തില്‍ ശാരീരികാധ്വാനവും മനസാന്നിദ്ധ്യവും കൂടാതെ കഴിയില്ല. നോമ്പില്‍ ശാരീരിക ത്യാഗം മര്‍മ്മ പ്രധാനമാണ്. സകാത്തില്‍ ധനവ്യയമാണ് മുഖ്യമായും ഉള്ളത്. എന്നാല്‍ ഹജ്ജില്‍ ശാരീരികധ്വാനം ധന വിനിയോഗം മാനസിക സമര്‍പ്പണം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന മറ്റൊരു ഇബാദത്തും ഇസ് ലാമില്‍ കാണാന്‍ കഴിയില്ല. അതു പോലെ അടിമയെ മോചിപ്പിക്കലും വളരെ പ്രതിഫലം ലഭിക്കുന്ന ആരാധനയാണ്. അവകളോട് പോലും തുലനം ചെയ്യാന്‍ മാത്രം വിലപ്പെട്ടതാണ്. ഈ അനര്‍ഘ നിമിഷങ്ങളിലെ ദിക്ര്‍. എങ്കില്‍ ദിനേന വിശ്വാസികളായ നന്മെ തേടി വരിന്ന ഈ സമയം സകലെരേയും കാത്തു നില്‍ക്കാതെ കടന്നു പോവമ്പോള്‍ വിജയം കൊതിക്കുന്നവര്‍ ഈ സമയത്തെ പരിഗണിക്കേണ്ടത് അനിവാര്യമാണ്.
പ്രഭാത സമയത്ത് ഇലാഹി സ്മരണയില്‍ കഴിച്ചുകൂട്ടുന്നതിനെ പ്രേരിപ്പിക്കുന്ന ധാരാളം തിരുവരുളുകള്‍ ഇനിയും കാണാം. അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക. നബി (സ) പറഞ്ഞു സുബഹ് നിസ്‌ക്കരിച്ച ശേഷം രണ്ട് റക് അത്ത് ളുഹാ നിസ്‌ക്കരിക്കുന്നതു വരെ അല്ലാഹുവിന്റ ഇഷ്ടത്തിനു കാരണ മാവുന്നതില്‍ വ്യാപൃതനായാല്‍ കടലിലെ നുരയോളം വരുന്ന പാപങ്ങളുണ്ടെങ്കില്‍ പോലും അല്ലാഹു അവന് പൊറുത്തുകൊടുക്കാതിരിക്കില്ല.(അഹമ്മദ്,3/438,39 അബൂദാവൂദ്, 1287) അബൂയ അ്‌ല (റ) നിവേദനം ചെയ്യുന്നു. ആയിശ(റ) പറയുന്നു. റസൂല്‍(സ) പറയുന്നു. ഞാന്‍ കേട്ടു. ആരെങ്കിലും പ്രഭാത നിസ്‌ക്കാരം നിര്‍വ്വഹിക്കുകയും ഭൗതിക കാര്യത്തില്‍ ഇടപെടാതെ അല്ലാഹുവിന്റെ സ്മരണയിലാവുകയും പിന്നീട് നാല് റക് അത്ത് ളുഹാ നിസ്‌ക്കാരം നിര്‍വ്വഹിക്കുകയും ചെയ്താല്‍ പിറന്ന നാളിലെന്നപോലെ പാപങ്ങളില്‍ നിന്ന് മുക്തമാവുന്നതാണ്. ( അബൂയഅ്‌ല/1641) അനാവശ്യ വാക്കും പാപവും കലരാതെ ഹജ്ജ് നിര്‍വ്വഹിച്ചാല്‍ നേടിയെടുക്കാന്‍ കഴിയുന്ന അതേ പ്രതിഫലം തന്നെയാണ് മുകളില്‍ കൊടുത്ത ഹദീസില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്.
കുറഞ്ഞ ചെലവ് കൂടുതല്‍ പ്രതിഫലം
അല്ലാഹുവിനും ഇബാദത്തെടുക്കാന്‍ ഒരു പള്ളി നിര്‍മ്മിച്ചാല്‍ വമ്പന്‍ പ്രതിഫലമാണ് പരലോകത്ത് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്.
ഉസ്താദേ, പള്ളി നിര്‍മ്മാണത്തിന് വലിയ ചെലവല്ലേ? അതിനു ധാരാളം കാശുവേണ്ടേ? അതു പാപങ്ങളായ ഞങ്ങളുടെ കയ്യിലല്ലേ എന്നാണോ നിങ്ങള്‍ പരിതപിക്കുന്നത്.? എങ്കില്‍ ശ്രദ്ധിച്ചോളു നിങ്ങള്‍ നിര്‍ദ്ധനരാണോ? എന്നാല്‍ പള്ളി നിര്‍മ്മാണം പണക്കാര്‍ നടത്തട്ടെ. നിരാശപ്പെടേണ്ടതില്ല. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ പാകത്തിലുള്ള ചില ഇബാദത്തുകള്‍ അല്ലാഹു നമുക്കായി ഒരുക്കി വെച്ചിട്ടുണ്ട്.
അതെന്താണ്.?
അഞ്ച് രൂപയ്ക്ക് ഒരു ലക്ഷം നന്മ.
അതെങ്ങനെ? നിങ്ങള്‍ 100 ഗ്രാം പഞ്ചസാര വാങ്ങുക. ഉറുമ്പിന്റെ മാളത്തിനരികെ വച്ച് കൊടുക്കുക. പതിനായരം ഉറുമ്പ്തിന്നാല്‍ ഒരു ലക്ഷം നന്മ ചെയ്ത കൂലി. (ഒരു നന്മയക്ക് പത്ത് പ്രതിഫലമുണ്ടല്ലോ 10 * 1000 = 100000) നേടാനാവുമെന്നാണ് പറയുന്നത്
ഉറുമ്പിന്റെ തീറ്റയ്ക്ക് കൂലിയുണ്ടോ.? അതില്‍ നിങ്ങള്‍ സംശയിക്കുന്നുവോ? അതെ കൂലിയുണ്ട് ഒരു ഹദീസ് കാണുക ഒരാള്‍ക്ക് യാത്രക്കിടയില്‍ കഠിനമായ ദാഹം വന്നു അപ്പോള്‍ ഒരു കിണര്‍ കാണാനിടയായി. അയാള്‍ അതില്‍ ഇറങ്ങി വെള്ളംകുടിച്ചു പുറത്തേക്കു വന്നു. അന്നേരമുണ്ട് ഒരു നായ ദാഹിച്ചുകൊണ്ട് നാവു നീട്ടി നനഞ്ഞ മണ്ണ് തിന്നുന്നു. അപ്പോള്‍ അയാള്‍ മനസ്സില്‍ വിചാരിച്ചു. എനിക്കനുഭവപ്പെട്ടതു പോലുള്‌ള ഒരു പ്രയാസം ( ദാഹിച്ചു തളര്‍ന്നതുകൊണ്ട്) ഈ നായക്കും അനുഭവപ്പെട്ടിട്ടുണ്ട്. അങ്ങനെ അയാള്‍ കിണറ്റിലിറങ്ങി. തന്റെ ഷൂ നിറയെ വെള്ളമെടുത്ത് വായകൊണ്ട് കടിച്ചു പിടിച്ച് മേലോട്ട് കയറി അത് നായയെ കുടിപ്പിച്ചു. അയാള്‍ചെയ്ത നന്മ അല്ലാഹു സ്വീകരിച്ചു. അതിന്റെ കാരണത്താല്‍ അയാളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുത്തു. ഇതു പറഞ്ഞപ്പോള്‍ സ്വഹബികള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ, മൃഗങ്ങളുടെ കാര്യത്തിലും നമുക്ക് പ്രതിഫലമുണ്ടോ? അവിടുന്നു പറഞ്ഞു എല്ലാ പച്ചക്കരളിലും ( ജീവികളിലും) പ്രതിഫലമുണ്ട്. ( ബുഖാരി 2363, 2466 മുസ് ലീം 2244) നബി (സ) പറഞ്ഞു. ഒരു മുസ്ലീം ഒരു ചെടി നട്ടു. എന്നിട്ടതില്‍ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ തിന്നാനിട വന്നാല്‍ അന്ത്യ നാള്‍ വരെ അത് അവന്ന് സ്വദഖ യാവാതിരിക്കില്ല ( ബുഖാരി 2320, 6012, മുസ്‌ലിം 1553.) അതുകൊണ്ടായിരിക്കാം പല മഹാന്മാരും ജീവകാരുണ്യം വലിയ ഇബാദത്തായി കണ്ടത് ഇ മാം ഗസാലി(റ) അവര്‍ തന്റെ രക്ഷ ഏത് കര്‍മ്മം കൊണ്ടായിരുന്നു വെന്ന് അറിയിക്കപ്പെട്ടിട്ടുണ്ട്. വഫാതിന്നു ശേഷം മഹാന്മാര്‍ അവരെ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി. നിങ്ങളെ അല്ലാഹു എന്തു ചെയ്തു എന്നു ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഗ്രന്ഥ രചന നടത്തുന്ന സമയത്ത് എന്റെ പേനത്തുമ്പിലൂടെ നിള്‍ഗളിക്കുന്ന മഷി കുടിക്കാനായി വന്ന ഈച്ചക്ക് അതിനവസരം നല്‍കിയ കാരണത്താല്‍ എനിക്ക് അല്ലാഹുപൊറുത്തിരിക്കുന്നു. ( ലത്വാ ഇഫ്- 305)
ഉന്നതമായ പദവിയിലെത്തിയ മഹാ പണ്ഡിതനായ ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദിനില്‍ ഗസ്സാലി (റ) വിനു പോലും നിസ്സാരമായി നമുക്ക് തോന്നിപ്പോവുന്ന ഒരു കര്‍മ്മ മാണ് രക്ഷാ വഴിയായി തീര്‍ന്നതെങ്കില്‍ ഒരു സല്‍കര്‍മ്മത്തെയും അവഗണിക്കുവാന്‍ പാടില്ല എന്ന ശക്തമായ ധ്വനി ഈ അനുഭവത്തില്‍ നിന്ന് വായിച്ചെടുക്കാനാവും.
കുറഞ്ഞ നിമിഷം കൂടുതല്‍ പ്രതിഫലങ്ങള്‍
ഇബനു അബ്ബാസ് (റ) നിവേദനം. ഒരു ദിവസം നിസ്‌കരിച്ച ശേഷം നബി (സ) തങ്ങള്‍ പുറത്തുപോയി. ആ സമയത്ത് തിരുനബിയുടെ പ്രിയ പത്‌നി നിസ്‌ക്കാര സ്ഥലത്ത് ഇരിക്കുന്നുണ്ടായിരുന്നു. പിന്നീട് സൂര്യനുദിച്ച് ളുഹാ നിസ്‌ക്കാരത്തിന്റെ സമയ മായപ്പോള്‍ അവിടുന്നു തിരിച്ചു വന്നു. അപ്പോഴും ജുവൈരിയ്യ (റ) അവിടെത്തന്നെ ഉണ്ടായിരുന്നു. നബി(സ) ചോദിച്ചു ഞാന്‍ നേരത്തെപോകുമ്പോഴുണ്ടായിരുന്ന അതേ അവസ്ഥയില്‍ ഇരിക്കുകയായിരുന്നോ? അതെ, ജൂവൈരിയ്യ (റ) മറുപടി പറഞ്ഞു. എന്നാല്‍ ഞാന്‍ നിന്റെ അടുത്തുനിന്ന് പുറത്തുപോയ ശേഷം നാലുവാക്കുകള്‍ മൂന്നു പ്രാവശ്യം തുടരെ പറഞ്ഞിരുന്നു. അത് തൂക്കി നോക്കിയാല്‍ നീ ഇന്നു ചൊല്ലിയതിനെ മുഴുവന്‍ കടത്തി വെട്ടി അത് ഭാരം ക്കൂടുന്നതായിരിക്കും.
****
എന്ന ദിക്‌റാണത്. ( മുസ്‌ലിം 2726) തുര്‍മുദി-3555)
അതിരുകളില്ലാത്ത എണ്ണവും മൂല്ല്യവും വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ദിക്‌റാണിത്. സുബ്ഹാനുള്ളാഹി വബിഹംദിഹി എന്നതിന്റെ കൂടെ യഥാക്രമം അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തിന്റെ അളവനുസരിച്ച് എന്നും അവന്റെ തൃപ്തിയുടെ അളവനുസരിച്ച് എന്നും അവന്റെ അര്‍ശിന്റെ തൂക്കം അനുസരിച്ച് എന്നും അവന്റെ വചനങ്ങളുടെ മഷിയുടെ അളവനുസരിച്ച് എന്നും ചേര്‍ത്തുകയാണീ ദിക്‌റില്‍ ചെയ്തത്. അതിരുകളില്ലാത്ത അത്രയും തസ്ബീഹ് ചെയ്യുന്നു എന്നര്‍ത്ഥം.
രാത്രി മുഴുക്കെ നിസ്‌ക്കരിച്ചപ്രതിഫലം
വിശ്വാസികള്‍ക്കു അല്ലാഹു അവന്റെ കാരുണ്യത്തില്‍ നിന്ന് പ്രത്യേകമായി ചെയ്യുന്ന വലിയ ഒരു ഔദാര്യമാണ് ഇശാഅ് നിസ്‌ക്കാരവും സുബഹ് നിസ്‌ക്കാരവും സംഘടിതമായി നിര്‍വ്വഹിച്ചാല്‍ കിട്ടുന്ന പ്രതിഫലം. കിടന്നുറങ്ങിയാലും ഇല്ലെങ്കിലും രാത്രികളെ നിസ്‌ക്കാരം കൊണ്ട് കഴിച്ചുകൂട്ടിയാല്‍ എത്രമാത്രം പ്രതിഫലം കിട്ടുമോ അത്രയും പ്രതി ഫലങ്ങളാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ഒരു ഹദീസ് കാണുക.
ഉസ്മാന്‍ (റ) വില്‍ നിന്ന് നിവേദനം . അദ്ദേഹം പറഞ്ഞു. റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് ആരെങ്കിലും ഇശാ അ് നിസ്‌ക്കാരം ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ പാതിരാവ് വരെ നിസ്‌ക്കരിച്ചവനെപ്പോലെയാണവന്‍. ആരെങ്കിലും സുബഹ് നിസ്‌ക്കാരം ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ രാത്രി മുഴുവനും നിസ്‌ക്കരിച്ചവനെപോലെയാണ്. (മുസ്‌ലീം/656, അബൂദാവൂദ്/555 തുര്‍മുദി221)
ഉസ്മാനുബ് അഫ്ഫാന്‍ (റ) പറയുന്നു സൂറത്തു ആലി ഇംറാനിലെ അവസാന ഭാഗം രാത്രിയില്‍ ഒരാള്‍ പാരായണം ചെയ്താല്‍ അവന്‍ രാത്രി നിസ്‌ക്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.(ദാരിമി, മിശ്കാത്ത്- 189)
കാലം മുഴുക്കെ വ്രതമനുഷ്ഠിച്ച പ്രതിഫലം
പ്രബലമായ തിരുനബി(സ) യുടെ ചര്യയില്‍ പെട്ടതാണ് ശവ്വാല്‍ മാസത്തില്‍ ആറുദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുക എന്നത്. അബൂ അയ്യൂബ് (റ) നിവേദനം. നബി (സ) പറഞ്ഞു. ആരെങ്കിലും റമളാന്‍ നോമ്പ് എടുക്കുകയും ശവ്വാല്‍ മാസത്തില്‍ ആറു നോമ്പു നോല്‍ക്കുകയും ചെയ്താല്‍ കാലം നീളെ നോമ്പനുഷ്ഠിച്ച പ്രതിഫലമാണ് ( മുസ്‌ലീം/116)ചെറിയ പെരുന്നാള്‍ കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ ആറു ദിനം തുടര്‍ച്ചയായി നോമ്പെടുക്കലാണ് ഏറ്റവും നല്ല രീതിയും മഹത്വമുള്ളതും എങ്കില്‍ ശവ്വാല്‍ മാസത്തില്‍ ഏതെങ്കിലും ദിവസങ്ങളിലായി ആറു നോമ്പനിഷ്ഠിച്ചാലും മേല്‍പ്പറഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. (ഫത്ഹുല്‍മു ഈന്‍)
ഇബ്‌നു ഉമര്‍ (റ) നിവേദനം: നബി(സ) പറഞ്ഞു. റമളാന്‍ നോമ്പനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാലിലെ ആറു നോമ്പു നോല്‍ക്കുകയും ചെയ്ത വ്യക്തി പിറന്നനാളിലെ പൈതലിനെപ്പോലെ പാപരഹിതനായിരിക്കും (ത്വബ്‌റാനി ഔസത്ത് 1555) അബ്ദുല്‍ മാലിക് ബിനു ഖതാദ(റ) നിവേദനം അദ്ദേഹത്തിന്റെ പിതാവിന് ഉദ്ദരിക്കുന്നു. വെളുത്ത വാവിന്റെ നോമ്പ് (അയ്യാമുല്‍ ബീള്വ ്) കൊണ്ട് ഞങ്ങളോട് കല്‍പിക്കുകമായിരുന്നു നബി തങ്ങള്‍. ഓരോ മാസത്തിലെ പതിമൂന്നാം രാവും പതിനാലാം രാവും പതിനഞ്ചാം രാവുമാണത്. ശേഷം നബി (സ) പറഞ്ഞു അത് കലം മുഴുക്കെ നോമ്പനുഷ്ഠിച്ചതുപോലെയാണ്. അബൂദാവൂദ്,2449) അംറുബനു ആസില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ഓരോ മാസത്തിലുമുള്ള മൂന്ന് ദിവസത്തെ നോമ്പ് കാലം മുഴുക്കെനോമ്പുപോലെയാണ്. ബഖാരി- 1979 മുസ്ലീം1151 )
അബൂഖതാദ (റ)വില്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) യോട് അറഫയുടെ നോമ്പിനെക്കുറിച്ച് ചോദിച്ചു അവിടുന്നു പറഞ്ഞു. കഴിഞ്ഞതും വരാനുള്ളതുമായ ഒരു വര്‍ഷത്തെ ചെറുപാപങ്ങള്‍ അതു പൊറുപ്പിക്കുന്നതാണ്. (മുസ്ലീം 1162) അബൂകതാദ (റ) വില്‍ നിന്നും നിവേദനം. ആശുറാഅ് ദിനത്തിലെ നോമ്പിനെ കുറിച്ച് നബി (സ) യോട് ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു. അതു കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ ചെറുപാപങ്ങള്‍ പൊറുപ്പിക്കുന്നതാണ്. (മുസ്‌ലിം) ഉസാമത്ത്ബ്‌നു സൈദ് (റ) നിവേദനം: ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനോട് ചോദിച്ചു ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതുപോലെ മറ്റുമാസത്തില്‍ അവിടുത്തെ ഞാന്‍ കണ്ടിട്ടില്ല. റസൂല്‍(സ) പറഞ്ഞു ഇത് റമളാന്റെയും റജബിന്റെയും ഇടയില്‍ ജനങ്ങള്‍ അശ്രദ്ധരാവുന്ന മാസമാണ്. ഈ മാസത്തിലാണ് സല്‍ക്കര്‍മ്മങ്ങള്‍ സര്‍വ്വലോക രക്ഷിതാവായ റബ്ബിലേക്ക് ഉയര്‍ത്തപ്പെടുന്നത് നോമ്പ് നോറ്റ നിലയില്‍ എന്റെ സത്കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പടലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. (നസഈ- 20 1/4)
Sunset-Mosque-690x459നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ പ്രതിഫലം
നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് നന്മകള്‍ ചെയ്ത പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ തിരുനബി (സ) പഠിപ്പിച്ച ഒരു തിരുവരുളിന്റെ ആശയം കാണുക. ഉമര്‍ബ്ന്‍ ഖതാബ്(റ) വില്‍ നിന്ന് നിവേദനം. നിശ്ചയം റസൂല്‍ (സ) പറഞ്ഞിരിക്കുന്നു. ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിച്ച് താഴെക്കാണുന്ന ദിക്ര്‍ ചൊല്ലിയാല്‍ ആ വ്യക്തി പത്ത് ലക്ഷം നന്മകള്‍ ചെയ്തതായും പത്തു ലക്ഷം പാപങ്ങള്‍ പൊറുക്കപ്പെട്ടതായും പത്ത്‌ലക്ഷം പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതായും രേഖപ്പെടുത്തും. അതുവഴി മുപ്പതു ലക്ഷം നന്മകള്‍ നിമിഷങ്ങള്‍ക്കം നേടിയെടുക്കാന്‍ വഴിയൊരുക്കുന്നു.
*****
ദിക്‌റിന്റെ അര്‍ത്ഥം: അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്ക്കാരില്ലാത്തവനുമാണ്. അവനാണ്. രാജാധിപത്യം സര്‍വ്വ സ്തുതിയും അവനു തന്നെ. അവന്‍ ജീവിപ്പക്കുകയും മിപ്പക്കുകയും ചെയ്യുന്നു. എന്നെന്നും ജീവിക്കുന്നവനും മരിക്കാത്തവനുമാണവന്‍ അവന്റെ പക്കലാണ് നന്മ നിലകൊള്ളുന്നത്. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണവന്‍. (തുര്‍മുദി- 3428 ഇബിനുമാജ 2235ഹാകിം-538)
അബ്ദുല്ലാഹിബ്‌നു ഔഫ്(റ) നിന്ന് നിവേദനം നബി (സ) പറഞ്ഞു ആരെങ്കിലും
****
എന്നു ചൊല്ലിയാല്‍ ഇരുപതു ലക്ഷം നന്മകള്‍ അവനു വേണ്ടി രേഖപ്പെടുത്തുന്നതാണ്. (മജ്മഉ സ്സവാഇദ്- 88/10)
വിസ്മയിപ്പിക്കുന്ന ഓഫറുകള്‍
പരസ്യങ്ങളില്‍ കൊതിപ്പിക്കുന്ന ഓഫറുകള്‍ കാണാറില്ലേ? ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ ഉപഭോക്താക്കള്‍ സാധനം വാങ്ങിക്കോളും എന്നു ബിസിനസ്സുകാര്‍ക്കറിയാം. എന്നാലിതാ കബളിക്കപ്പെടാത്ത ചില ഓഫറുകള്‍ സമ്മാനങ്ങളും സുവര്‍ണ്ണാവസരങ്ങളും പിന്തുടരുന്ന മനസ്സുകള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് ഇവിടെ കുറിക്കുന്നത് . പക്ഷേ അധിക ഓഫറുകളും മരണശേഷം മാത്രം പ്രാബല്യത്തില്‍ വരുന്നതാകയാല്‍ മരണം വരെ കാത്തിരിക്കണമെന്നു മാത്രം. അബൂദര്‍റില്‍ ഗിഫാരി (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു.
****
(അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ് അവനു കൂട്ടുകാരില്ല. സര്‍വ്വ അധികാരങ്ങളും അവനുമാത്രം സ്തുതികളും അവനുതന്നെ. അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവര്‍ എല്ലാറ്റിനും കഴിവുള്ളവനാണ്.) എന്ന് ദിക്ര്‍ സുബഹ് നിസ്‌ക്കാരാനന്തരം സലാം വീട്ടുമ്പോഴുണ്ടായിരുന്ന അതേ അവസ്ഥയില്‍ പത്തു തവണ പറയുന്നവര്‍ക്ക് താഴപറയുന്ന നന്മകള്‍ അല്ലാഹു രേഖപ്പെടുത്തുന്നതാണ്.
1) പത്ത് നന്മകള്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്നു.
2) പത്ത് തിന്മകള്‍ മായ്ക്കപ്പെടുന്നു.
3) പത്ത് പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു.
4) അന്നേദിവസം സര്‍വ്വ വിഷമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കപ്പെടുന്നു.
5) പിശാചില്‍ നിന്നുള്ള കാവല്‍ ലഭിക്കുന്നു.
6) അന്നേ ദിവസം ശിര്‍ക്കല്ലാത്ത പാപങ്ങള്‍ വന്നു ചേരുന്നതിനു തടയുന്നു.
7) പത്ത് അടിമകളെ മോചിപ്പിച്ചതിനു തുല്ല്യമായ പ്രതിഫലം നല്‍കപ്പെടുന്നു.
( ഒരു അടിമയെ മോചിപ്പിച്ചതിന് നരകമോചനം ഉണ്ടാവും അപ്രകാരം പത്ത് അടിമകളെ മോചിപ്പിക്കുമ്പോള്‍ കിട്ടുന്ന ഫലം)
(തുര്‍മുദി-3721,ത്വബറാനി- മുഅ്ജമുഹുല്‍ കബീര്‍-132-7ത്വബ്‌റാനി – ഔസത്ത്- 4655)
മഗ്‌രിബിന് തൊട്ടുടനെ ഇപ്രകാരം ചൊല്ലിയാല്‍ മേല്‍ പ്രതിഫലങ്ങള്‍ രാത്രിയിലും ലഭിക്കുന്നതാണ്. (ത്വബ്‌റാനി) പത്ത് അടിമകളെ മോചിപ്പിച്ച പ്രതിഫലം എന്നത് തുര്‍മുദിയില്‍ ഇല്ലെങ്കിലും മറ്റു ഹദീസുകള്‍ കാണുന്നുണ്ട്.
രാത്രിയില്‍ ഈ പ്രതിഫലംലഭ്യമാക്കാന്‍ അസര്‍ നിസ്‌ക്കാരാനന്തരം നിര്‍വ്വഹിക്കാന്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. (നസാഈ) ആകയാല്‍സുബഹ്, അസര്‍, മഹരിബ് എന്നീ നിസ്‌ക്കാരങ്ങള്‍ക്കു ശേഷം ഈ ദിക്ര്‍ പതിവാക്കുക.
മേല്‍ ദിക്ര്‍ ഒരു ദിവസത്തില്‍ (രാവിലെയാണെങ്കില്‍ വളരെ നല്ല്ത്) 100 തവണ ചൊല്ലിയാല്‍
100 നന്മകള്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്നു,100 തിന്മകള്‍ മായ്ക്കപ്പെടുന്നു, പിശാചില്‍ നിന്ന് കാവല്‍ ലഭിക്കുന്നു, പത്ത് അടിമകളെ മോചിപ്പച്ച പ്രതിഫലം കിട്ടുന്നു., അന്നേ ദിവസം കര്‍മ്മ രംഗത്ത് ഒന്നാം സ്ഥാനത്തുള്ള പദവി നല്‍കപ്പെടുന്നു, അന്ത്യ നാളില്‍ വിചാരണക്ക് വിളിക്കപ്പെടുമ്പോള്‍ പതിനാലാം രാവിലെ പൗര്‍ണ്ണമിയെപ്പോലെ വെട്ടിത്തിളങ്ങുന്ന മുഖവുമായി വരാന്‍ വഴി ഒരുങ്ങുന്നു.(ബഖാരി, മുസ്‌ലിം, ത്വബ്‌റാനി)
നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നവര്‍
ശദ്ദാദ്ബനു ഔസ് (റ) വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു പാപമോചന പ്രാര്‍ത്ഥനയുടെ തലവനായി താഴെ കൊടുത്തിരിക്കുന്ന ദുആ ആത്മാര്‍ത്ഥതയോടെ വൈകുന്നേരം ആരെങ്കിലും ചൊല്ലുകയും ആരാത്രിയില്‍ അയാള്‍ വിയോഗം പ്രാപിക്കുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. അതേപോലെ രാവിലെ ചൊല്ലുകയും ആപകലില്‍ വിയോഗമുണ്ടാവുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതു തന്നെ. (ബുഖാരി)
***
അല്ലാഹുവേ നീ എന്റെ റബ്ബാണ്. നീയല്ലാതെ ഇലാഹില്ല, നീ എന്നെ സൃഷ്ടിച്ചു ഞാന്‍ നിന്റെ ദാസനാണ്. ഞാന്‍ എന്റെ കഴിവിനനുസൃതമായി നിന്റെ കരാറില്‍ ജീവിക്കുന്നു. എന്റെ ചെയ്തികളുടെ വിപത്തില്‍നിന്ന് നിന്നോട് ഞാന്‍ രക്ഷനേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെ പൂര്‍ണ്ണമായി സമ്മതിക്കുന്നു എന്റെ കുറ്റങ്ങളെയും ഏറ്റുപറയുന്നു. ആകയാല്‍ എന്നോട് പൊറുക്കേണമേ. നീയല്ലാതെ കുറ്റങ്ങള്‍ പൊറുത്തു തരാന്‍ ഞങ്ങള്‍ക്കാരുമില്ല.
രക്ത സാക്ഷിയെ മറികടക്കുന്നവര്‍
വിശ്വാസികളുടെ ശത്രുവ്യൂഹം ഇസ്‌ലാമിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമ്പോള്‍ എല്ലാം ത്യജിച്ച് അവരുമായി യുദ്ധം ചെയ്ത് ശഹീദാവുന്നവര്‍ക്ക് അല്ലാഹു പകരം നല്‍കുന്നത് സ്വര്‍ഗമാണ്. എന്നാല്‍ നിസ്‌കാരം നിലനിര്‍ത്തിപോരുന്ന ഈ ശഹീദിനെ മറികടക്കുന്നു. ഒരു ഹദീസ് കാണുക.
അബൂഹുറൈ(റ)വില്‍ നിന്ന് നിവേദനം. ഒരേ ഗോത്രത്തില്‍പെട്ട രണ്ടാളുകള്‍ നബി(സ) യുടെ അടുത്ത് വന്ന് മുസ്‌ലിമായി. അതില്‍ ഒരു സ്വഹാബി യുദ്ധത്തില്‍ പങ്കെടുത്ത് ശഹീദായി. മറ്റേ ആള്‍ ഒരു വര്‍ഷം കഴിഞ്ഞ് സാധാരണ മരിക്കുംപ്രകാരം മരിച്ചു. അബൂഹുറൈറ(റ) പറയുന്നു. ശഹീദല്ലാതെ മരിച്ചയാള്‍ ശഹീദിനെക്കാള്‍ പെട്ടന്ന് സ്വര്‍ഗത്തില്‍ കടക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. ശഹീദിന് ലഭിക്കുന്ന മഹത്വം മനസിലാക്കിയ ഞാന്‍ ഇതില്‍ അതിശയം പൂണ്ടു. ഞാന്‍ നബി (സ) യോട് ഇസ്സംഗതി ബോധ്യപ്പെടുത്തിയപ്പോള്‍ അവിടുന്നു പറഞ്ഞു നിങ്ങളെന്തിനാണതിശയിക്കുന്നത്. ശഹീദായ സ്വഹാബിക്കു ശേഷം പൂര്‍ണ്ണമായും ഒരു വര്‍ഷം കൊണ്ട് ആയിരത്തില്‍ പരം ഫര്‍ളു നിസ്‌ക്കാരങ്ങള്‍ മറ്റേ സ്വാഹബി നിസ്‌ക്കരിച്ചതിന്റെ പ്രതിഫലമാണത്.
ya-rab-hd-photoമനംകുളിര്‍പ്പിക്കുന്ന പ്രതിഫലങ്ങള്‍
വളരെ എളുപ്പത്തില്‍ പ്രതിഫലം വാരിക്കൂട്ടാന്‍ സാധിക്കുന്ന ഒരു ഇബാദത്താണ് അല്ലാഹുവിന്റെ ദിക്ര്‍. ഖുര്‍ ആന്‍ പറയുന്നു. ധാരാളം ദിക്ര്‍ ചൊല്ലുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് അതി മഹത്തായ പ്രതിഫലവും പാപമോചനവും ലഭിക്കുന്നതാണ് (സൂറത്തുല്‍ അഹ്‌സാബ് 35)
അബൂദര്‍(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു, അമലുകളില്‍ വെച്ച് ഏറ്റവും ഗുണകരമായതും റബ്ബിന്റെ അടുക്കല്‍ ഏറ്റവും പരിശുദ്ധി നിറഞ്ഞതും, പദവിയില്‍ അത്യുന്നതി പ്രാപിച്ചതും ശത്രുവിനെ കണ്ടുമുട്ടി പരസ്പരം കഴുത്തറുത്തു മാറ്റുന്നതിന്നേക്കാള്‍ ഗുണകരമായതും സ്വര്‍ണ്ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നന്മ നിറഞ്ഞതുമായ ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ സ്വാഹബികള്‍ പറഞ്ഞു. അതെ നബി(സ) പറഞ്ഞു. അല്ലാഹുവിന്റെ ദിക്‌റാകുന്നു. (തുര്‍മുദി-3377/അഹ്മദ് 195/5 ഇബ്‌നു മാനു 3790/ഹാകിം -496/1) കുറഞ്ഞ സമയത്തിനുള്ളില്‍ ദിനേന ആയിരക്കണക്കിനു നന്മക്ള്‍ ചെയ്ത പ്രതിഫലം കരസ്ഥമാക്കാന്‍ ദിക്ര്‍ ചൊല്ലുക വഴി കഴിയുന്നതാണ്. സഅദ്ബദ് അബീ വഖാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക. ഞങ്ങള്‍ നബി(സ)യുടെ സമീപത്തിരിക്കുകയായിരുന്നു. അപ്പോള്‍ അവുടുന്നു ചോദിച്ചു. നിങ്ങളില്‍ ഓരോരുത്തര്‍ക്കും ദിനം പ്രതി ആയിരം നന്മകള്‍ ചെയ്യാന്‍ സാധിക്കുകയില്ലേ.?
അപ്പോള്‍ ഒരു സ്വഹാബി ഇങ്ങനെ ചോദിച്ചു. ദിനേന ആയിരം നന്മകള്‍ ഞങ്ങള്‍ക്കെങ്ങനെ ചെയ്യാനാകും? അപ്പോള്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ ദിനം പ്രതി നൂറു തസ്ബീഹ് ചൊല്ലുക എന്നാല്‍ അതവനു ആയിരം നന്മകള്‍ ചെയ്തതായി എഴുതപ്പെടും. ആയിരം പാപങ്ങള്‍ മാപ്പുചെയ്യപ്പെടുകയും ചെയ്യുന്നതാണ്. (മുസ്‌ലിം, തുര്‍മുദി) ഏതോ ദിക്‌റില്‍ ഏര്‍പ്പെട്ട ഉമാമ (റ)വിനോട് നബി(സ) കാര്യമന്യേഷിച്ചു അല്ലാഹുവിന് ദിക്ര്‍ ചൊല്ലുകയാണെന്ന് അദ്ദേഹം നബി(സ)യോട് പറഞ്ഞപ്പോള്‍ അവിടുന്നു പറഞ്ഞു. പകലും രാത്രിയും മുഴുക്കെ ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ പ്രതിഫലം കിട്ടുന്ന ഒരു കാര്യം അറിയിച്ചു തരാം. *****
തസിബീഹ് ചൊല്ലിയ ഈ രീതിയില്‍ ഹംദും നിര്‍വ്വഹിക്കുക. ഒരു ദിനം മുഴുക്കെ ദിക്‌റിലായി കഴിഞ്ഞവന്റെ പ്രതിഫലം ഞ്ഞൊടിയിടയില്‍ നേടാന്‍ ഇതുമതി. (അബൂദാവൂദ്) സംഘമായി ഇരുന്നു ദിക്‌റു ചൊല്ലുന്നവര്‍ക്ക് പ്രത്യേക മായ നിരവധി ഫലങ്ങല്‍ ലഭിക്കുന്നതാണ്. ബുഖാരിയിലുള്ള ഒരു ഹദീസ് കാണുക.
മാലാഖമാര്‍ തേടിയെത്തുന്നു.
അബൂഹുറൈറ(റ) വില്‍നിന്നു നിവേദനം. നബി(സ) പറഞ്ഞു ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ചില മാലാഖമാരുണ്ട്. ദിക്‌റിന്റെ മജ്‌ലിസാണവര്‍ അന്യേഷിക്കുന്നത്. ദിക്ര്‍ ചൊല്ലുന്ന മജ്‌ലിസു കണ്ടാല്‍ അവര്‍ അവിടെയിരിക്കും. അവരുടേയും ആകാശത്തിന്റെയും ഇടയിലുള്ള സ്ഥലം മലക്കുകളാല്‍ നിറയുന്നതുവരെ. അവര്‍ മറ്റു മാലാഖമാരെ മജസിലേക്ക് തങ്ങളുടെ ചിറക് കൊണ്ട് വിളിച്ചുകൂട്ടും. ദിക്ര്‍ ചൊല്ലുന്നവര്‍ സദസ്സ് പിരിഞ്ഞാല്‍ മാലാഖമാര്‍ ആകാശലോകത്തിലേക്ക് കയറിപ്പോകും.അപ്പോള്‍ അല്ലാഹു മലുക്കുകളോട് ചോദിക്കും (വിശ്വാസികളെ ബോധ്യപ്പെടുത്താന്‍) നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്.? അവര്‍ പറയും ഭൂമിയിലുള്ള നിന്റെ അടിമകളുടെ അടുത്തുനിന്നാണ് വരുന്നത്. നിന്നെ അവര്‍ തസ്ബീഹും തക്ബീറും തഹമീദും ചൊല്ലി അനുമോദിക്കുന്നു. അപ്പോള്‍ അല്ലാഹു ചോദിക്കുന്നു. എന്തുകാര്യമാണ് അവര്‍ എന്നോട് ആവശ്യപ്പെടുന്നത് മലക്കുകള്‍: നിന്നോടവര്‍ സ്വര്‍ഗം ചോദിക്കുന്നു. എന്റെ സ്വര്‍ഗലോകം അവര്‍ കണ്ടിട്ടുണ്ടോ? മലക്കുകള്‍: ഇല്ല അല്ലാഹു: എന്റെ സ്വര്‍ഗം അവര്‍ കണ്ടിട്ടുണ്ടെങ്കില്‍ എങ്ങനെയായിരിക്കും? മലക്കുകള്‍: അല്ലാഹുവേ അവര്‍ നിന്നോട് കാവല്‍ തേടുന്നു. അല്ലാഹു: ഏതുകാര്യത്തില്‍ നിന്നാണ് അവര്‍ കാവല്‍ ചോദിക്കുന്നത് മലക്കുകള്‍: നിന്റെ നരകത്തില്‍ നിന്നുള്ളരക്ഷയാണവര്‍ തേടുന്നത്. അല്ലാഹു; അവര്‍ എന്റെ നരകലോകം കണ്ടവരാണോ? മലക്കുകള്‍ .ഇല്ല അപ്പോള്‍ അവര്‍ നരകത്തിന്റെ ഭയാനകതയെങ്ങാനും കണ്ടിരുന്നെങ്കില്‍ എങ്ങിനെയായിരിക്കും? മലക്കുകള്‍: അവര്‍ നിന്നോട് പാപമോചനം തേടുന്നു അപ്പോള്‍ അല്ലാഹു പറയും ഞാന്‍ അവര്‍ക്കു മാപ്പു നല്‍കിയിരിക്കുന്നു. അവര്‍ ചോദിച്ച സ്വര്‍ഗം ഞാനവര്‍ക്കു നല്‍കുന്നു. ഞാനവര്‍ക്കു നരകത്തില്‍ നിന്നു കാവല്‍ നല്‍കുന്നു അപ്പോള്‍ മലക്കുകള്‍ അല്ലാഹുവിനോട് പറയും. അവരുടെ സംഘത്തില്‍ വളരെ പാപിയായ ഒരടിമയുണ്ട്. അവന്‍ ആ സദസ്സിനരികിലൂടെ പോകുമ്പോള്‍ അവരോടൊപ്പം ഇരുന്നതാണ്. അല്ലാഹു മലക്കുകളോട് പറയും അവനുവേണ്ടിയും ഞാന്‍ മാപ്പു കൊടുത്തിരിക്കുന്നു. അവര്‍ ഒരു വിഭാഗം ജനങ്ങളാകുന്നു. അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജിതരാവില്ല (ബുഖാരി) ദിക്‌റിന്റെ പിന്നിലെ അപാരമായ രഹസ്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് പലരും അതത്ര കാര്യമായി എടുക്കാത്തത്. പ്രതിഫലം കാട്ടുക മാത്രമല്ല വിശ്വാസിയുടെ സര്‍വ്വോന്മുഖ വിജയത്തിന്റെ ലളിത മാര്‍ഗം കൂടിയാണിത് . പിശാചിനെതിരെ രകാഷാകവചം തീര്‍ക്കുന്നു, ശാരീരിക മോഹങ്ങളെ തളച്ചിടുന്നു, റബ്ബിനോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു, പാപങ്ങള്‍ കഴുകികളയുന്നു, സമാധാനവും സ്വസ്ഥതയും നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, ദുരന്തങ്ങളില്‍ നിന്നു രക്ഷ പ്രാപിക്കാന്‍ കഴിയുന്നു എന്നിങ്ങനെയുള്ള നിരവധി ഗുണങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നു.
മുങ്ങാതെ മുത്തെടുക്കാമോ?
നിഷ്‌ക്രിയനാകാന്‍ ഇസ്‌ലാം ഒരു വിധത്തിലും അനുവദിക്കുന്നില്ല. സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കേണ്ടവരല്ല ഇസ്‌ലാം മതവിശ്വാസികള്‍. മാനുഷികമായ ഏതേതു സേവനത്തിന്റെയും സകരണത്തിന്റെയും അടിസ്ഥാനം ഇസ്‌ലാമിക വീക്ഷണ കോണിലൂടെ ദര്‍ശിക്കുമ്പോള്‍ എത്തിപ്പെടാന്‍ കഴിയുക,യജമാനനായ റബ്ബും അടിമയായമനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളമായ ശാക്തീകരണത്തിനു വഴിയൊരുക്കുന്ന ചൈതന്യവത്തായ ഒരു കര്‍മ്മമായിട്ടാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികള്‍ക്കേ സമൂഹത്തിന്റെ വിഷമാവസ്ഥയിലേക്ക് ഇറങ്ങിച്ചെന്ന് സാന്ത്വന സ്പര്‍ശം നല്‍കാന്‍ കഴിയൂ. വിശ്വാസിയെ സംബന്ധിച്ചേടത്തോളം, സാമൂഹ്യമായ ഈ ഇറങ്ങിത്തിരിക്കല്‍ ചൈതന്യവത്തായ ഒരു ഇബാദത്തായിത്തീരുന്നതോടുകൂടി വിശ്വാസിയുടെ മനസ്സില്‍ സ്വാഭാവികമായും ഒരുസോഷ്യല്‍ കന്മിറ്റമെന്റിനുള്ള സാധ്യതകള്‍ രൂപപ്പെടും തീര്‍ച്ച.
പ്രയാസപ്പെടുന്നവരുടെ വിഷമങ്ങളെ സ്വന്തം വിഷമങ്ങളായി ഏറ്റെടുത്ത് അവര്‍ക്കു ആശ്വാസത്തിന്റെ താങ്ങും തണലുമായി ജീവിക്കുക എന്നത് തിരുനബി സ(സ) യുടെ വലിയ ബഹുമതിയായി അല്ലാഹു പറയുന്നുണ്ട് നബി (സ) തങ്ങള്‍ സാന്ത്വനത്തിന്റെ മഹത്വവും പ്രാധാന്യവും പഠിപ്പിക്കുകയും അതിനു പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു. ആരെങ്കിലും ഒരു പ്രയാസം അനുഭവിക്കുന്നവനു ആശ്വാസം പകര്‍ന്നാല്‍ അവനു പ്രയാസം അനുഭവിക്കന്നവന്റെ പ്രതിഫലം ലഭിക്കുന്നതാണ്. (ഇബ്‌നുമാജ)
സത്യത്തില്‍ വിഷമങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവര്‍ക്കു വന്‍ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത് . ഖിയാമത്തിന്റെ ഭയവിഹ്വലതയില്‍ മുഖം കറുത്തു കരുവാളിച്ച ആളുകള്‍ക്കിടയില്‍ പ്രകാശം സ്ഫുരിക്കുന്ന മുഖലാവണ്യ മായിട്ടാണ് ഇത്തരക്കാരെ അല്ലാഹു അനുഗ്രഹിക്കുന്നത് എന്ന് നബി (സ) പഠിപ്പിക്കുന്നു. പക്ഷേ, ദുരിതങ്ങളും പ്രയാസങ്ങളും താങ്ങാന്‍ നമുക്ക് വലിയ പ്രയാസമാണ്. നാം തളര്‍ന്നു പോകും, എന്നാല്‍ വെള്ളത്തില്‍ മുങ്ങാതെ , വിഷമങ്ങള്‍ സഹിക്കാതെ മുത്തെടുക്കാന്‍ പറ്റിയ ഒരു മാര്‍ഗം അല്ലാഹുവിന്റെ റസൂല്‍ (സ) പറയുന്നതു കാണുക. ആരെങ്കിലും ദുഖിതന്റെ വിഷമം തീര്‍ത്തു കൊടുത്താല്‍ അവനെ തഖ്‌വയുടെ വസ്ത്രം അല്ലാഹു ധരിപ്പിക്കുന്നതാണ്.
(ത്വബറാനീ, മുസനഫ്, അബ്ദുറസാഖ്) ഈ തഖ്‌വ കിട്ടാനാണ് ഏറ്റവും വലിയ പ്രയാസം. അതിനാണ് എല്ലാ ബുദ്ധിമാന്‍മാരും കൊതിക്കുന്നത്. അതാണല്ലോ ഇരുലോക വിജയത്തിന്റെയും ഒറ്റമൂലി. അതുപോലും സാന്ത്വനം പകരുന്നവര്‍ക്ക് അല്ലാഹു നല്‍കുമെന്ന് പറയുന്നു. മാത്രമല്ല അത് തഖ്‌വ വസ്ത്രമായിരിക്കുമെന്നാണ് പറഞ്ഞത്. തഖ്‌വയില്‍ പൊതിഞ്ഞ ജീവിതം
മറ്റൊരു ഹദീസ് കാണുക. ഒരു വിശ്വാസിക്ക് എത്തിപ്പെട്ട വിഷമങ്ങള്‍ക്ക് ഒരാള്‍ സാന്ത്വനം പകര്‍ന്നാല്‍ അല്ലാഹു സാന്ത്വനിപ്പിച്ചവന് ഖിയാമത് നാളില്‍ ആദരവിന്റെ ആഭരണം അണിയിക്കുന്നതാണ്.( ഇബ്‌നുമാജ1605)
chechnya_islamic_wallpaper_by_thetumso-d4jqh0vസേവനം ചെയ്ത് വിജയിക്കുക
സമൂഹത്തില്‍ നിലനിന്നു പോരുന്ന നല്ല വശങ്ങളെ ഉടച്ചു വാര്‍ക്കുന്ന ഉപഭോഗ സംസ്‌ക്കാരം സൃഷ്ടിച്ചെടുത്ത, എന്തിനും ഏതിനും ലാഭേച്ഛ കാണുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സേവനങ്ങളേയും സഹകരണങ്ങളേയും ഇബാദത്താക്കി മാറ്റാവുന്ന രൂപത്തില്‍ ശുദ്ധ മനോഗതികള്‍ സൃഷ്ടിച്ച് ക്രിയാത്മകമായി ഇബാദത്തുകള്‍ സമൂഹത്തില്‍ പ്രചരിക്കേണ്ടത് അനിവാര്യമാണ്. അല്ലാഹുവിന്റെ ഇഷ്ട ദാസന്മായി അനേകായിരം ആത്മീയ ഗുരുക്കളുടെ ജീവിത രീതി പരിശോധിച്ചാല്‍ അവര്‍ സമൂഹത്തിന്റെ വേദനകള്‍ പരിഹരിക്കുന്നതില്‍ ആരെക്കാളും മുന്നിലുണ്ടായിരുന്നു എന്നു കാണാന്‍ കഴിയുന്നതാണ്. സാമൂഹ്യ സേവനത്തിന്റെ പ്രായോഗിക വത്ക്കരണത്തിന് പ്രതിബന്ധതയുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്ത തിരുനബി(സ) യുടെ ദാര്‍ശനികാടിത്തറയില്‍ നിന്ന് ഉയിര്‍കൊണ്ട ഏതാനും തിരുവരുളുകള്‍ കാണുക നബി(സ) പറഞ്ഞു
ആരെങ്കിലും ദുനിയാവില്‍ മുഅ്മിനിന്റെ പ്രയാസംനീക്കി കൊടുത്താല്‍ അന്ത്യ നാളില്‍ അവന്‍ അനുഭവിക്കുന്ന പ്രയാസം അല്ലാഹു നീക്കിക്കൊടുക്കുന്നതാണ്. ദുരിതമനുഭവിക്കുന്നവരുടെ ദുരിതം ആരെങ്കിലും നീക്കികൊടുത്താല്‍ ഭൗതിക ലോകത്തും പരലോകത്തും അവനു വന്നു പെടുന്ന ദുരിതങ്ങള്‍ അല്ലാഹു നിവാരണം ചെയ്യുന്നതാണ്. വിശ്വാസിയുടെ ന്യൂനതകള്‍ മറച്ചു വെക്കുന്നവരുടെ ന്യൂനതകള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു മറച്ചുവെക്കുന്നതാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്നേരമെല്ലാം അല്ലാഹു അവനേയും സഹായിച്ചുകൊണ്ടിരിക്കും.(മുസ്‌ലിം) നബി(സ) പറഞ്ഞു ആരെങ്കിലും ഒരു സഹോദരന്റെ ആവശ്യം നിറവേറ്റാന്‍ വേണ്ടി ഇറങ്ങിയാല്‍ അവന്റെ ഓരോ ചവിട്ടടിക്കും എഴുപതു നന്മകള്‍ രേഖപ്പെടുത്തുകയും എഴുപതു തിന്മകള്‍ മായ്ചുകളയുകയും ചെയ്യും. എന്നിട്ടവന്റെ ആവശ്യം നിറവേറ്റുകയും പരസ്പരം പിരിയുകയും ചെയ്താല്‍ പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ പാപമുക്തനാവുകയും അതിനിടയില്‍ മരിച്ചാല്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുമാണ്.( അബി ദുനിയാ)
ഇബ്‌നു അബ്ബാസ് (റ) നിവേദനംചെയ്യുന്നു. നബി(സ) പറഞ്ഞു. സഹോദരന്റെ ആവശ്യം നിറവേറ്റാന്‍ വേണ്ടി ഇറങ്ങിയവന് പത്ത് വര്‍ഷം ഇഅ് തികാഫിരിക്കുന്ന പ്രതിഫലം ലഭിക്കുന്നതാണ്. ഒരാള്‍ പ്രതിഫലം മോഹിച്ച് ഒരുദിവസം ഇഅ് കാഫിരുന്നാല്‍ മൂന്ന് കിടങ്ങുകള്‍ വഴി ദൂരം നരകത്തെ ദുരീകരിക്കുന്നതാണ്. എല്ലാ കിടങ്ങുകള്‍ക്കിടയിലും രണ്ട് ഖാഫിക്കിന്റെവഴി ദൂരമുണ്ട്.(ത്വബ്‌റാനി, ഹാക്കിം.) ജീവിത വിജയത്തിന്റെ സാധ്യതകള്‍ സാമൂഹ്യ സേവനവുമായി കെട്ടുപിണഞ്ഞിരിക്കുന്നു എന്നതിന്റെ ഉദാത്തമായ തിരു ദര്‍ശനങ്ങളാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. ജീവിത പ്രാരാബ്ദങ്ങളില്‍ തളര്‍ന്നവരാണോ നിങ്ങള്‍ എങ്കില്‍ മറ്റുളളവരുടെ അത്താണിയാവുക അതുവഴി അല്ലാഹു നന്മുടെ വിഷമങ്ങളെ തീര്‍ത്തു തരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക.
പ്രവാചകര്‍ക്കൊപ്പെമെത്താന്‍
മനുഷ്യരില്‍ ഏറ്റവും ഉത്തമരും മഹോന്നതരുമാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍. ഇബാദത്തുകളെക്കൊണ്ടോ മറ്റോ അവരെ മറികടക്കാന്‍ സാധാരണ മനുഷ്യരായ നമുക്ക് കഴിയില്ല. എന്നാല്‍ അവരോടൊപ്പം എണ്ണിപ്പറയാന്‍ മാത്രം സ്രേഷ്ടത നേടിയ ഒരു വിഭാഗത്തെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക. അബൂ സഈദില്‍ ഖുദ്‌രിയ്യ് (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു. വിശ്വസ്തനും സത്യസന്ധനുമായ വ്യാപാരി പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും രക്തസാക്ഷികളുടെയും ഒപ്പമായിരിക്കും. (തുര്‍മുദി – 1209 , ഹാകിം – 6/2 )
ബിസിനസുകാരന് ഇത്രയും ഉന്നതിയിലെത്താന്‍ മാത്രം എന്തു ഗുണമാണുള്ളത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അതിന്റെ കാരണം മറ്റൊന്നുമല്ല. കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുന്നു എന്നത് കൊണ്ടാണ്. സത്യസന്ധത പുലര്‍ത്താന്‍ കച്ചവടക്കാരനു ലഭിച്ച പ്രചോദനം അല്ലാഹുവിനെ പേടുക്കുക എന്ന ദിക്‌റ് കൊണ്ടാണ്.
ഇബ്‌നു അസാകിര്‍ ഉദ്ദരിക്കുന്ന ഒരു ഹദീസ് കാണുക. ഹലാലയ ഭക്ഷണത്തിനു വേണ്ടിയുളള അന്വേഷണത്തില്‍ ഒരു രാത്രി കഷ്ടത പേറിയവന്‍ പാപമോചനത്തിന്റെ ഒരു രാത്രിയാണ് കഴിച്ചു കടത്തിയത്. ഇബ്‌റാഹിം ബ്‌നു അദ്ഹം (റ)വിനോട് ഒരാള്‍ ചോദിച്ചു താങ്കള്‍ വിശ്വസ്തനായ കച്ചവടക്കാരനാണോ? അതല്ല ഖ്‌ലാസോടെ അമല്‍ ചെയ്യുന്ന ആബിദാണോ? അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. വിശ്വസ്തനായ കച്ചവടക്കാരനാണ്.കച്ചവടക്കാരന്‍ എന്നും യുദ്ധമുഖത്താണ്. കച്ചവടത്തിലും അത്അളന്ന് തിട്ടപ്പെടുത്തിക്കൊടുക്കുന്നതിലും ഇബ്‌ലീസ് അവനെ ചതിപ്പെടുത്താന്‍ പിന്തുടരുന്നു. അവനോട് കച്ചവടക്കാരന്‍ സമരം ചെയത് മനുഷ്യ സമൂഹത്തിനു വേണ്ടി തന്റെ വ്യാപാര വൃത്തത്തില്‍ വ്യാപൃതനാവുന്നു.
കര്‍ഷകന്റെ കൈക്കോട്ടും പിക്കാസും ആശാരിയുടെ ഉളിയും മൂശാരിയുടെ ഈര്‍ച്ചവാളും കച്ചവടക്കാരന്റെ ത്രാസും അല്ലാഹുവിന്റെ ദിക്‌റിലാവുന്ന അവസ്ഥ രൂപപ്പെടുന്നത് തൊഴിലെടുക്കുന്നവരുടെ സത്യ സന്ധതയും വിശ്വസ്തതയും മികച്ചു നില്‍ക്കുമ്പോഴാണ്. കാരണം വ്യാപാരി തന്റെ ബിസ്‌നസ്സിലുള്ള കച്ചവട ചരക്കുകളുടെ മോശത്തരങ്ങല്‍ പറയുന്നതും കര്‍ഷകര്‍ സത്യസന്ധമായി വയലില്‍ വേലചെയ്യുന്നതും കച്ചവടക്കാരല്‍ അളന്നു തിട്ടപ്പെടുന്നതും അല്ലാഹുവിനെ പേടിക്കുക എന്ന് ദിക്‌റ് കൊണ്ടാണ്. ഈ ദിക്‌റാണ് കച്ചവടക്കാരന്റെ മഹോന്നതിക്കു കാരണ മാവുന്ന സംഗതി.
സ്വര്‍ഗത്തിലേക്കുള്ള കരങ്ങള്‍.
നബി(സ) തങ്ങള്‍ സഹാബത്തിനോടൊപ്പം ഇരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഓരോരുത്തരായി വന്ന് തിരുനബിയുടെ കൈപിടിച്ച് അനുഗ്രഹം തേടുന്നു. പക്ഷേ ഒരു സ്വഹാബി ഒഴിഞ്ഞു മാറി നില്‍ക്കുന്നത് നബി(സ) തങ്ങള്‍ കാണുന്നു. അടുത്തു വിളിച്ച് കാരണ മന്യേഷിച്ചപ്പോള്‍ നീരസത്തോടെ തന്റെ കൈ തിരു കരങ്ങളിലേക്ക് നീട്ടുകയും തിരുനബി (സ) ആ സ്വഹാബിയുടെ കരം ഗ്രഹിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ)ചോദിച്ചു എന്താണ് താങ്കളുടെ കരങ്ങള്‍ ഇപ്പരുവത്തില്‍ പരുത്തതായിരിക്കുന്നു?
(തന്റെ കൈകളിലെ പരുപരുത്ത തയമ്പുകള്‍ തിരു കരത്തില്‍ തട്ടി തിരുനബിക്ക് പ്രയാസ മുണ്ടാകരുതെന്ന് കരുതിയാണദ്ദേഹം ഒഴിഞ്ഞു മാറി നിന്നത്) സ്വഹാബി മറുപടി പറഞ്ഞു. നബിയെ , ഞാന്‍ കഠിനമായ ജോലിചെയ്തുകൊണ്ടാണ് എന്റെ കുടുംബത്തെ പോറ്റുന്നത്. അതുകൊണ്ടാണ് എന്റെ കൈകളില്‍ പരുപരുത്ത തയമ്പുകള്‍ ഉണ്ടായത്. ഇതുകേട്ട നബി(സ) യുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുകയും സ്വഹാബിയുടെകൈകള്‍ മറ്റു സ്വഹാബികളിലേക്ക് ഉയര്‍ത്തിപിടിച്ചുകൊണ്ട് പ്രവാചകന്‍ പറയുകയും ചെയ്തു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും സ്വര്‍ഗത്തിലേക്കുള്ള കരങ്ങള്‍ കാണണമെന്നാഗ്രഹമുണ്ടോ എങ്കില്‍ ഈ കൈകളിലേക്ക് നോക്കുക എന്ന് നബി പറയുകയും ചെയ്തു.
സ്വര്‍ഗം പ്രതിഫലം ലഭിക്കുന്ന നിസ്സാര സംഗതികള്‍
അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യങ്ങള്‍ വിശ്വാസികളെതേടി വരുന്നതു നോക്കൂ. നമുക്കു വളരെ നിസ്സാരമായി തോന്നുന്ന ചില കര്‍മ്മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലമായി നല്‍കുന്നത് സ്വര്‍ഗമാണ്. അവന്റെ കരകവിഞ്ഞൊഴുകുന്ന ഔദാര്യമാണിത്. അശ്രദ്ധയും അജ്ഞതയും മൂലം ലളിതമായി ചെയ്യുന്ന ഇത്തരം കര്‍മ്മങ്ങള്‍ അവഗണിക്കുക വഴി സ്വര്‍ഗം ലഭിക്കുന്ന ചാന്‍സുകള്‍ എത്രയാണ് നാം നഷ്ടപ്പെടുത്തിയത്. ആയിശ (റ) നിവേദനം ചെയ്യുന്നു നബി(സ) പറഞ്ഞു. ആരെങ്കിലും നിസ്‌ക്കരിക്കാന്‍ നിന്ന സ്വഫിലെ വിടവ് നികത്തിയാല്‍ ആവ്യക്തിയുടെ പദവി ഉയര്‍ത്തുകയും സ്വര്‍ഗത്തില്‍ അവനൊരു വീട് നല്‍കുകയും ചെയ്യുന്നതാണ്. മറ്റൊരു ഹദീസ് അബൂസഈദ്(റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു, ആരെങ്കിലും പള്ളിയില്‍ നിന്ന് വല്ല മാലിന്യങ്ങളും നീക്കം ചെയ്താല്‍ അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് നല്‍കുന്നതാണ്.(ഇബ്‌നു മാജ-757)
സൗബാന്‍ (റ) നിവേദനം. ഒരു മുസ്‌ലിം തന്റെ സഹോദരനെ സന്ദര്‍ശിച്ചാല്‍ തിരിച്ചു പോരുന്നത് വരെ സ്വര്‍ഗീയ ഖുര്‍ഫത്തിലാവില്‍ ഉണ്ടാവുക. എന്നു റസൂല്‍ (സ) പറഞ്ഞു. അപ്പോള്‍ ഒരാള്‍ ചോദിച്ചു അല്ലാഹുവിന്റെ ദൂതരെ ഖുര്‍ഫത്തുല്‍ ജന്ന: എന്നു പറഞ്ഞാല്‍ എന്താണ്.? തിരുനബി (സ) പറഞ്ഞു സ്വര്‍ഗത്തില്‍ നിന്ന് പറിച്ചെടുത്ത ഫലങ്ങള്‍ (മുസ്‌ലിം.)
അലി (റ) വില്‍ നിന്ന് ഉദ്ദേരിക്കുന്നു. റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രഭാത വേളയില്‍ ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ സന്ദര്‍ശിച്ചാല്‍ പ്രദോഷം വരെ എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി ദുആ ചെയ്തുകൊണ്ടിരിക്കും വൈകുന്നേരത്തിലാണ് സന്ദര്‍ശിക്കുന്നെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ ദുആ ചെയ്തുകൊണ്ടിരിക്കും അതു കാരണം അവന് സുഖകരമായ സ്വര്‍ഗം പ്രതിഫലമായി ലഭിക്കും. (തുര്‍മുദി)
പുണ്യങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍
പുണ്യങ്ങള്‍ ചെയ്തു ജീവിതത്തില്‍ അല്ലാഹുവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരില്‍, പുണ്യങ്ങള്‍ വാരിക്കോരിത്തരുന്ന അവസരങ്ങളില്‍, അത് നേടിയെടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വല്ലപ്പോഴും നമുക്ക് ദുഖമുണ്ടായിട്ടുണ്ടോ? ഹൊ; ആ സല്‍കര്‍മ്മം എനിക്ക് നഷ്ടപ്പെട്ടല്ലോ എന്ന് എപ്പോഴെങ്കിലും വ്യസനത്തോടെ പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ നമ്മുടെ ഈ മാനിനെ പറ്റി നാം വല്ലാതെ വ്യാകുലപ്പെടേണ്ടിയിരിക്കുന്നു. പുണ്യങ്ങളെ ലാഘവത്തോടെ കാണുന്ന അവസ്ഥ വിശ്വാസികള്‍ക്ക് വന്നു പെടുന്നത് പരലോകം പരാജയപ്പെടുന്നവരുടെ ലക്ഷണ മാണെന്ന് മഹാരഥന്മാരായ പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. ഭൗതീകമായ നേട്ടങ്ങളും സന്തോഷങ്ങളും അത് ന്ഷടപ്പെട്ടു പോയാലുള്ള ദുഖവുമാണ് നമുക്കുള്ളത്. ഏതെങ്കിലും തരത്തില്‍ ലഭിക്കുന്ന വല്ല ആനുകൂല്യവും നഷ്ടപ്പെട്ടു പോകുമെന്ന് കണ്ടാല്‍ അത് വസൂലാക്കിയെടുക്കാന്‍ നാം എത്ര താല്പര്യം കാണിക്കാറുണ്ട്. എന്നാല്‍ ദിനേന ഹജ്ജ് ഉംറകളുടെ പ്രതിഫലം നേടാന്‍ നമുക്ക് കഴിയാറുണ്ടോ? പര്‍വ്വത സമാനമായ പുണ്യങ്ങള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞതിന്റെ പേരില്‍ ദു:ഖമുണ്ടാവാറുണ്ടോ? സ്വര്‍ഗം വിലക്കു വാങ്ങാനുള്ള ചാന്‍സുകള്‍ എത്രയാണ് അശ്രദ്ധ കൊണ്ട് നഷ്ടപ്പെട്ടത്. എന്നാല്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്‍മാര്‍ അങ്ങനെയായിരുന്നില്ല. ഭൗതിക വിശേഷങ്ങളെ അവര്‍ അശേഷം മുഖവിലക്കെടുത്തില്ല മഹാരഥന്‍മാരായ സ്വാലിഹങ്ങള്‍ ജമാത്ത് നിസ്‌ക്കാരത്തിനു സംഘടിച്ചാല്‍, അതില്‍ തക്ക്ബീറത്തുല്‍ ഇറാം നഷ്ടപ്പെട്ടു പോയാല്‍ അവരുടെ വിഷമം മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കു മായിരുന്നു. ഇനി ജുമാ അത്ത് നിസ്‌കാരം നഷ്ടപ്പെട്ടു പോവുകയാണെങ്കില്‍ അതവര്‍ക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഏഴു ദിവസം അതിന്റെ പേരില്‍ ദു:ഖിച്ചിരിക്കും. കൂട്ടുകാര്‍ അവരെ സമാധാനിപ്പിക്കുമായിരുന്നു. (ഇഹ്‌യാഅ്-1-155)
നിസ്‌ക്കാരം മഹത്വവും പ്രതിഫലവും
നിസ്‌കാരം ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന സ്തൂഭവും ഇബാദത്തിന്റെ തിലകക്കുറിയുമാണ്. ഒരു മുസ്‌ലിമില്‍ നിന്ന് ഒരിക്കലും വേര്‍പെടാന്‍ അനുഷ്ടാന കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിസ്‌ക്കാരമാണ്. ഒട്ടേറെ ഹദീസുകളില്‍ നിസ്‌ക്കാരത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രവിശാലമായ പ്രതിഫലവും വിവരിച്ചിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക. ഇമാം അഹ്മദ് (റ) നിവേദനം ചെയ്യുന്നു. അബൂദര്‍റ്(റ) പറഞ്ഞു. ഒരു ശിശിരകാലത്ത് നബി(സ) പുറത്തേക്ക് വന്നു. ഒരു മരക്കൊമ്പില്‍ അവിടുന്നു പിടിച്ചു അതില്‍ നിന്ന് ഇലകള്‍ അടര്‍ന്നുവീണു. നബി(സ) എന്നെ വിളിച്ചു അബൂദര്‍ റേ, അല്ലാഹുവിന്റെ റസൂലേ ഞാന്‍ വിളികേട്ടു. അവിടുന്നു പ്രതിവചിച്ചു. ഒരു വിശ്വാസിയായ അടിമ അല്ലാഹുവുന്റെ തൃപ്തി മാത്രം ആഗ്രഹിച്ചു കൊണ്ട് നിസ്‌ക്കാരം നിര്‍വ്വഹച്ചാല്‍ ഈ വൃക്ഷത്തില്‍ നിന്ന് ഇലകള്‍ അടര്‍ന്ന് വീഴുന്നതുപോലെ അവന്റെ പാപങ്ങള്‍ അവനില്‍ നിന്നു കൊഴിഞ്ഞുപോവന്നതാണ്.(അഹ് മദ്).
നബി(സ) പറഞ്ഞു സ്വന്തം ശരീരത്തിന്റെ വര്‍ത്തമാനങ്ങളില്‍ പെടാതെ രണ്ട് റക്ക്അത്ത് ആരെങ്കിലും നിസ്‌ക്കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ എല്ലാ ദോഷങ്ങളും പൊറുക്കപ്പെടുന്നതാണ്. (ബുഖാരി) നബി (സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു. വീടിനു മുന്നിലൂടെ ഒഴുകുന്ന നദിയില്‍ അഞ്ചു നേരം കുളിക്കുന്ന ഒരാളുടെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ സ്വഹാബികള്‍ പറഞ്ഞു ഇല്ല പ്രവാചകരെ ഒരാഴുക്കും ശേഷിക്കുകയില്ല. നബി(സ) പറഞ്ഞു. അഞ്ചു നേരത്തെ നിസ്‌കാരം അഞ്ചുനേരത്തെ കുളിപോലെ, സംഭവിച്ചു പോകുന്ന പാപങ്ങളെ മായ്ച്ചു കളയുന്നതാണ്. (മുസ്‌ലീം-667 ബുഖാരി/528). അബൂ ഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു അഞ്ചു നേരത്തെ നിസ്‌ക്കാരം അവകള്‍ക്കിടയിലെ പാപങ്ങളെ പൊറുപ്പിക്കുന്നതാണ്. ഒരു ജുമു അ നിസ്‌ക്കാരം അടുത്ത ജുമുഅ വരെയുള്ള സമയങ്ങളില്‍ വന്നുപോയ പാകപിഴവുകളെ പൊറുപ്പിക്കുന്നതാണ്, അവനില്‍ നിന്ന് വന്‍കുറ്റങ്ങള്‍ വന്നിട്ടില്ലെങ്കില്‍, (മുസ്‌ലീം233) വിശ്വാസികളില്‍ വന്നു പോകുന്ന പാപങ്ങള്‍ക്ക് മോചനം കിട്ടുക എന്നതാണ് നിസ്‌കാരത്തിന്റെ പ്രധാന ഫലങ്ങളായി മേല്‍ ഹദീസുകളില്‍ വിവരിച്ചിരിക്കുന്നത്. ഇതിനു പുറമേ ഭൗതികവും പാരത്രികവുമായി നിരവധി ഫലങ്ങള്‍ ഹദീസുകളില്‍ ധാരാളം വിവരിക്കുന്നുണ്ട്. സ്ഥലപരിമിതിമൂലം ചുരുക്കുകയാണ്. നിസ്‌കാരത്തിനു ഇത്രയും പവര്‍ ലഭിക്കാന്‍ കാരണം അല്ലാഹുവിന്റെ സ്മരണകളുടെ അനുസൃതമായ പ്രവാഹമാണ്. നിസ്‌ക്കാരത്തില്‍ നാം കാണുന്നത്. അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതില്‍ നിസ്‌കാരത്തെക്കാള്‍ മെച്ചമായ ഒരു സത്കര്‍മ്മവും ഇല്ലതന്നെ. അതുകൊണ്ടാണ് നിസ്‌ക്കാരം വിശ്വാസികളുടെ മിഅ്‌റാജാണ് എന്നു പറയുന്നത്. അല്ലാഹുവിനെക്കുറിച്ച് ഓര്‍മ്മകള്‍ അടിക്കടി ഉണ്ടാവാന്‍ വേണ്ടിയാണ് നിരന്തരമായ തക്ബീറുകളും തസ്ബീഹുകളും തസ്മീദുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . അതിനാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മയും ബോധവും ഉണ്ടാക്കിയെടുക്കുന്നതില്‍ നിസ്‌ക്കാരമാണ് ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. നിസ്‌ക്കാരം നില നിര്‍ത്തി പോരുന്നവര്‍ക്ക് രക്ത സാക്ഷികളെക്കാള്‍ പതിന്മടങ്ങ് പ്രതിഫലങ്ങള്‍ അല്ലാഹു നല്‍കുന്നുണ്ട്. അതേക്കുറിച്ചുള്ള ഒരു സ്വഹാബിയുടെ അനുഭവസാക്ഷ്യം അടുത്ത വിവരണത്തില്‍ കാണുക.
സംഘടിത നിസ്‌ക്കാരത്തിന്റെ നേട്ടങ്ങള്‍
കൂടുതല്‍ പ്രതിഫലങ്ങള്‍ നേടാന്‍ കഴിയുന്ന കാര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സംഘടിതമായിട്ടുള്ള നിസ്‌ക്കാരം. ഒരാള്‍ ഒറ്റയ്ക്ക് 27 തവണ നിസ്‌ക്കരിക്കുന്നതിന്റെ പ്രതിഫലം ഒരു തവണ നിസ്‌ക്കരിക്കുന്നതിലൂടെ ലഭിക്കുന്നു. ജമാ അത്തിന്റെ പ്രതിഫലം ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് ഒരു ഇമാമും മഅ്മൂമും ഉള്‍പ്പെടെ രണ്ടുപേര്‍ മതി കൂടുതല്‍ ആളുകള്‍ ഉള്ള ജുമാഅത്തില്‍ പങ്കെടുക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ടം.
ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. നബി(സ). പറഞ്ഞു സംഘടിതമായി നിസ്‌ക്കരിക്കുന്നത് തനിച്ചു നിസ്‌ക്കരിക്കുന്നതിനേക്കാള്‍ ഇരുപത്തി ഏഴിരട്ടി മഹത്വമുള്ളതാണ്.(ബുഖാരി, മുസ്‌ലിം) അഞ്ചു നേരത്തെ നിസ്‌ക്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിക്കല്‍ പുരുഷനു പ്രബലമായ സുന്നത്തും ഉപേക്ഷിക്കല്‍ കറാഹത്തുമാണ്. ജുമു അ സംഘടിമായി നിര്‍വ്വഹിക്കല്‍ വ്യക്തിപരമായ ബാധ്യതയാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ജുമു അയുടെ ജമാഅത്തിനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം. പിന്നെ വെള്ളിയാഴ്ചയുടെ സുബ്ഹിയുടെ ജമാഅത്തിനാണ്. പിന്നെ സുബ്ഹ്, ഇശാഅ്, അസ്വര്‍, ളുഹ്ര്‍, മഗ്‌രിബ് എന്നിവയ്ക്കാണ് യഥാക്രമം പ്രതിഫലമുള്ളത്. (തുഹ്ഫ2-225) അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന മറ്റൊരു നിവേദനം കാണുക. ഒരാള്‍ നല്ലപോലെ വുളുഅ് ചെയ്തു. നിസ്‌ക്കാരമല്ലാത്ത മറ്റൊരു താല്പര്യവുമില്ലാതെ പള്ളിയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഓരോ ചവിട്ടടിക്കും അല്ലാഹു ഓരോ പദവി അവനെ ഉയര്‍ത്തുകയും ഓരോ പാപം വീതം പൊറുത്തു കൊടുക്കുകയുംചെയ്യും. അവന്‍ നിസ്‌ക്കാരത്തില്‍ പ്രവേശിച്ചാല്‍ നിസ്‌ക്കാര സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കുന്നതുവരെ അല്ലാഹുവേ നീ ഈ മനുഷ്യന് പൊറുത്തുകൊടുക്കണേ , അല്ലാഹുവേ നീ ഈ മനുഷ്യനു ഗുണം ചെയ്യണമേ എന്നു മലക്കുകള്‍ അവനു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും. നിങ്ങളിലൊരാള്‍ നിസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നാല്‍ അവന്‍ നിസ്‌ക്കാരത്തില്‍ തന്നെയാണ്. (ബുഖാരി)
ജുമുഅ നിസ്‌ക്കാരം വിലമതിക്കാനാവാത്ത പ്രതിഫലങ്ങള്‍.
സംഘടിത നിസ്‌ക്കാരത്തിനു പൊതുവെ കിട്ടുന്ന പ്രതിഫലങ്ങളെ കടത്തിവെട്ടുന്ന രൂപത്തിലാണ് ജുമു: നിസ്‌ക്കാരത്തിന്റെ മഹത്വവും പ്രതിഫലങ്ങളും വിവരിക്കുന്ന ഹദീസുകള്‍ സംസാരിക്കുന്നത്. ഔസുബ്‌നു ഔസ് (റ) പറയുന്നു. തിരുനബി(സ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങളാരെങ്കിലും വെള്ളിയാഴ്ച വൃത്തിയായി കുളിക്കുകയും വളരെ നേരത്തെ പള്ളിയിലേക്ക് പുറപ്പെടുകയും വാഹനത്തില്‍ കയറാതെ നടന്നു പോവുകയും ഇമാമിനോട് വളരെയടുത്തിരിക്കുകയും ഖുതുബ നല്ലവണ്ണം ശ്രദ്ധിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന്റെ ഓരോ ചവിട്ടടിക്കും ഒരു വര്‍ഷത്തെ നോമ്പിന്റെയും നിസ്‌ക്കാരത്തിന്റെയും പ്രതിഫലമുണ്ട്.(അഹ്മദ്, മാലിക്, നസാഈ, ഇബനു മാജ) അബൂ അയ്യൂബില്‍ അന്‍സാരി(റ) നബി(സ) യില്‍ നിന്ന് കേട്ടതായി ഉദ്ദരിക്കുന്നു. ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടെങ്കില്‍ അതു പൂശുകയും ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിക്കുകയും പുറപ്പെട്ടു പള്ളിയിലെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ തഹിയത്ത് നിര്‍വ്വഹിക്കുകയും ഇമാമിന്റെ ഖുത്ബ നിശബദം കേള്‍ക്കുകയും ചെയ്താല്‍ ആ ജുമുഅ മുതല്‍ അടുത്ത ജുമുഅക്ക് ഇടയിലുള്ള അവന്റെ പാപങ്ങളത്രയും പൊറുക്കപ്പെടുന്നതാണ്. (അഹ്മദ്)
റവാതിബു നിസ്‌ക്കാരം മഹത്വവും പ്രതിഫലവും
ഫര്‍ളായ ഇബാദത്തുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമുള്ളതും, ഫര്‍ളു നിസ്‌ക്കാരങ്ങളായതുപോലെ സുന്നത്തായ ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമുള്ളതും സുന്നത്ത് നിസ്‌ക്കാരങ്ങള്‍ക്കാണ്. ശ്രേഷ്ഠതയുടെ കാര്യത്തില്‍ നിസ്‌ക്കാരത്തിന്റെ തൊട്ടുപുറകെയുള്ളത് നോമ്പാണ്. പിന്നെ ഹജ്ജ് പിന്നെ സക്കാത്ത്, ഫര്‍ളു നിസ്‌കാരങ്ങളില്‍ വന്നേക്കാവുന്ന പിഴവുകളെ പരലോകത്ത് പരിഹരിച്ചു കിട്ടാന്‍ വേണ്ടിയാണ് ഇത്തരം സുന്നത്തു നിസ്‌കാരങ്ങള്‍ നിശ്ചയിച്ചുതന്നത്. ഫര്‍ളു നിസ്‌ക്കാരങ്ങളുടെ കൂടെ അവയുടെ മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്‌ക്കാരങ്ങള്‍ക്ക് വളരെയധികം പ്രതിഫലങ്ങള്‍ ഉണ്ട്. നബി(സ) പറയുന്നു ഫര്‍ള് നിസ്‌ക്കാരങ്ങള്‍ക്കു പുറമെ 12 റക് അത്ത് ഒരു ദിവസം സുന്നത്തായി നിസ്‌ക്കരിക്കുന്ന വ്യക്തിക്ക് സ്വര്‍ഗത്തില്‍ അല്ലാഹു ഒരു ഭവനം നല്‍കുന്നതാണ്. (മുസ്‌ലിം) സുബഹിന്റെ സുന്നത്ത്: സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. നബി (സ) പറഞ്ഞു ഇഹലോകവും അതിലുള്ള സകല വസ്തുക്കളെക്കാളും ഉത്തമമാണ് സുബഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് നിസ്‌ക്കാരം (അഹമ്മദ്, മുസ്‌ലിം, നസാഈ തുര്‍മുദി) ളുഹറിന്റെ സുന്നത്ത് : ഉമ്മുഹബീബില്‍ നിന്ന് നിവേദനം നബി(സ) പറഞ്ഞു ഇഹ്‌റിന്റെ മുമ്പും ശേഷവും നാലുറക്അത്ത് ഒരാള്‍ പതിവാക്കിയാല്‍ അല്ലാഹു അവനെ നരകത്തിന്
മഗ്‌രിബ്‌ന്റെയും ഇശാഇന്റെയും സുന്നത്തുകള്‍: നബി (സ) പറഞ്ഞു മഗിരിബ് നിസ്‌ക്കാരശേഷം സംസാരങ്ങളില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് രണ്ട് റക് അത് നിസ്‌ക്കരിച്ചാല്‍ അത് ഇല്ലീമിനലേക്ക് ഉയര്‍ത്തപ്പെടും (സന്മാര്‍ഗികളുടെ ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം) (അത്തര്‍ ശീബ്) ബറാഅ് (റ) ഉദ്ദരിക്കുന്നു. ഒരാള്‍ ളുഹ്‌റിനു മുമ്പ് നാലു റക്അത്ത് നിസ്‌ക്കരിച്ചാല്‍ അപ്രകാരം രാത്രിയില്‍ നിസ്‌കരിച്ചതിനു തുല്ല്യമാണ്.. ഇശാഇനു ശേഷം അപ്രകാരം നിര്‍വ്വഹിച്ചാല്‍. അലൈത്തുല്‍ ഖദ്‌റില്‍ അങ്ങനെ ചെയ്തവനെപ്പോലെയാണ് (ത്വബ്‌റാനി)
ളുഹാനിസ്‌ക്കാരത്തിന്റെ മഹത്വം. അബീദര്‍ (റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. നിങ്ങളുടെ ഓരോ അവയവ സന്ധിക്കും കണക്കായ ദാനം ഓരോ ദിനത്തിലും അനിവാര്യമായും ചെയ്തിരിക്കണം തസ്ബീഹും തഹ്മീദും തഹ്ലീലും തക്ബീറും നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്. രണ്ട് റക്അത്ത് ളുഹാ നിസ്‌ക്കാരം അതിനെല്ലാം മതിയാകാന്‍ മാത്രം മഹത്വമുള്ളതാണ് (മുസ്‌ലിം) ആയിഷ (റ) നിവേദനം നബി (സ) പറയുന്നതായി കേട്ടു ആരെങ്കിലും സുബ്ഹി നിസ്‌ക്കരിക്കുകയും ഭൗതീകമായ കാര്യങ്ങളില്‍ വ്യാപരിക്കാതെ അല്ലാഹുവിന്റെ ദിക്‌റിലായി കഴിയുകയും ളുഹായുടെ സമയമായാല്‍ നാല് റക്അത്ത് ളുഹാ (റ) നിസ്‌കരിക്കുകയും ചെയ്താല്‍ ഉമ്മ പ്രസവിച്ച നാളിലെ കുഞ്ഞിനെപ്പോലെ പാപമുക്തി നേടുന്നതാണ്. (ത്വബ്‌നനി)5940)
അവ്വാബീന്‍: മഹത്വവും പ്രതിഫലവും.
ഇശാഅ് മഗ്‌രിബുകള്‍ക്കിടയില്‍ നിര്‍വ്വഹിക്കപ്പെടേണ്ട സുന്നത്തു നിസ്‌ക്കാരമാണ് സ്വലാത്തുല്‍ അവ്വാബീന്‍. അശ്രദ്ധയുടെ നിമിഷങ്ങളെ അല്ലാഹുവിന്റെ സ്മരണയിലേക്ക് എത്തിക്കുന്നവരുടെ നിസ്‌ക്കാരം എന്ന അര്‍ത്ഥത്തിലാണ് ഇതിന് ആപേര് വന്നത്. ഇശാഇന്റെയും മഗ്‌രിബിന്റെയും ഇടയിലുള്ള സമയങ്ങളെ നിസ്‌ക്കരിച്ചു കൊണ്ടോ ഖുര്‍ ആന്‍ പാരായണത്തിലുടെയോ തസ്ബീഹ്, തഹലീല് സ്വലാത്ത് തുടങ്ങിയ ദിക്‌റുകളെകൊണ്ടോ നിരതമാക്കല്‍ പ്രബല സുന്നത്താണെന്ന് മഹാരഥന്‍മാരായ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിസ്‌ക്കാര മാണതില്‍ ഏറ്റവും പുണ്യം പ്രസ്തുത നിസ്‌ക്കാരത്തെ പറ്റി തിരുനബി (സ) മഹത്വപ്പെടുന്നതായി കാണാം. തിരു നബി(സ)യോടൊപ്പം കഴിഞ്ഞിരുന്ന ഉബൈദുല്ലാഹിയോട് ഒരാള്‍ ചോദിച്ചു. തിരുനബി ഇശാ- മഗ്‌രിബ്കള്‍ക്കിടയില്‍ വല്ല നിസ്‌ക്കാരവും നിര്‍വ്വഹിക്കാന്‍ കല്‍പിച്ചിരുന്നോ?
അദ്ദേഹം പ്രതിവചിച്ചു നബി(സ) പറഞ്ഞു . ഇശാ മഗ്‌രിബുകള്‍ക്കിടയില്‍ നിസ്‌ക്കരിക്കുന്നത് ശ്രേഷ്ഠകരമാണ്. അതാണ് സ്വലാത്തുല്‍ അവ്വാബിന്‍. (ഇബ്‌നുല്‍ മുബാറക്- റഖാഇഖ്)
സൂറത്തു സദജയിലെ പതിനാലാമത്തെ സൂക്തത്തില്‍ പരാമര്‍ശിച്ചത് ഈ നിസ്‌ക്കാരത്തെ കുറിച്ചാണെന്ന് വ്യാഖ്യനിച്ചവരുണ്ട്. കൂടിയാല്‍ ഇരുപത് റക്അത്താണ് . ചുരുങ്ങിയ്ല്‍ രണ്ട് റക്അതുമാണ്. അബൂ ഹുറൈറ(റ) ഉദ്ദരിക്കുന്നു നബി(സ) പറഞ്ഞു മഗ്‌രിബു നിസ്‌ക്കാരത്തിനു ശേഷം ആരെങ്കിലും ഭൗതികമായ സംസാരങ്ങളില്‍ ഏര്‍പ്പെടാതെ ആറ് റക്അത്ത് നിര്‍വ്വഹിച്ചാല്‍ അത് 12 വര്‍ഷത്തെ ഇബാദത്തിനോട് തുല്യമാവുന്നതാണ്. മറ്റൊരു നിവേദനത്തില്‍ നബി(സ) പറഞ്ഞത് സ്വലാത്തുല്‍ അവ്വാബിന്‍ നിര്‍വ്വഹിക്കുന്നവനു സ്വര്‍ഗത്തില്‍ രണ്ട് മണി മന്ദിരങ്ങള്‍ ലഭിക്കുമെന്നാണ്. അവയില്‍ ഓരോന്നിന്റെയും നീളം നൂറ് വര്‍ഷത്തെ യാത്രാ ദൈര്‍ഘ്യമായിരിക്കും. ( അബുല്‍ വലീദ്, കാതാബു സ്വലാത്ത്)
തഹജ്ജുദ്ദിന്റെ നേട്ടങ്ങള്‍
അല്ലാഹുവിനെ അറിഞ്ഞുകൊണ്ടു ഇബാദത്തിലൂടെ മുന്നേറുമ്പോഴെ വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം നേടാന്‍ കഴിയൂ. അതിനുതകുന്ന ഏറ്റവും നല്ല സാഹചര്യമാണ് നിശയുടെ നിശബ്ദതയിലെ തഹജ്ജൂദ് നിസ്‌ക്കാരം. നബി(സ) പറഞ്ഞു. ഒരാള്‍ രാത്രിയുടെ യാമങ്ങളില്‍ നിസ്‌ക്കരിക്കുന്ന രണ്ട് റക് അത്ത്, ദുനിയാവും അതിലുള്ളതത്രയും ലഭിക്കുന്നതിനേക്കാളും ഉത്തമമാണ്. എന്റെ സമുദായത്തിനു പ്രയാസകരമായില്ലെങ്കില്‍ ഞാനതവര്‍ക്ക് നിര്‍ബന്ധമാക്കിയേനെ.
തിരുനബി(സ) അബൂഹുറൈ(റ)വിനോട് നിര്‍ദ്ദേശിക്കുന്നു. ഓ അബൂഹുറയ്‌റാ, ജീവിത കാലത്തും മരണകാലത്തും ഖബറിന്റെയുള്ളിലും പുനരുത്ഥാന സമയത്തും അല്ലാഹവിന്റെ കാരുണ്യം ഉണ്ടാവണമെന്ന് താങ്കള്‍ കൊതിക്കുന്നുവെങ്കില്‍ രാത്രി എഴുന്നേറ്റ് നിസ്‌ക്കരിക്കുക. അല്ലാഹുവിന്റെ തൃപ്തി മാത്രമേ കാംക്ഷിക്കാവൂ. അബൂഹുറൈറാ! വീടിന്റെ മൂലയിലാവട്ടെ താങ്കളുടെ നിസ്‌ക്കാരം. എങ്കില്‍ നിങ്ങളുടെ വീട് വാനലോകത്ത് വസിക്കുന്നവര്‍ക്ക് നക്ഷത്ര സമാനമായി കാണാന്‍ കഴിയുന്നതാണ്. അതെ, ഭൂമിയിലുള്ളവര്‍ക്ക് ആകാശത്തെ നക്ഷത്രം കാണുന്നതു പോലെ.(ഇഹ്‌യാ .1/334) നബി(സ) പറഞ്ഞു. നിങ്ങള്‍ നിശയില്‍ നിസ്‌ക്കരിക്കൂ. അത് പൂര്‍വ്വികരായ മഹാരഥന്മാരുടെ ചര്യയാണ്. അല്ലാഹുവിങ്കലേക്കുള്ള സാമീപ്യം ,പാപമോചനം രോഗശക്തി, എന്നിവക്കു കാരണമാണ് അത്. (തുര്‍മുദി)
പൂണ്യങ്ങള്‍ പൂക്കുന്ന കാലം
വിശുദ്ധ റമളാനിന്റെ മഹത്വവും പവിത്രതയും വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനം കൊണ്ട് വ്യക്തമാണ്. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസമാണിത്. ഖുര്‍ആന്‍ ഈമാസത്തില്‍ അവതരിച്ചതുകൊണ്ടാണ് ഇങ്ങനെ ശ്രേഷ്ടത ഈ മാസത്തിനു വരാന്‍ കാരണം.
ഈ വിശുദ്ധ മാസത്തില്‍ ഒരു സുന്നത്തായ കര്‍മ്മത്തിന് ഫര്‍ളിന്റ പുണ്യവും ഒരുഫര്‍ളിന് എഴുപതു മടങ്ങ പ്രതിഫലവുമുണ്ട്. റമളാനില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യമായ ഒരു രാവുണ്ട്. ആയിരം മാസം (ഏകദേശം 83 വര്‍ഷം) ഇബാദത്ത് ചെയ്തതിന്റെ പ്രതിഫലം ഈ ഒരു രാത്രി കൊണ്ട് നേടാന്‍ കഴിയും.
അനസ് (റ) പറയുന്നു. പൂര്‍വ്വ സമൂഹത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് റസൂല്‍ (സ) വേദനയോടെ ഓര്‍ത്തപ്പോള്‍ ഇതിനു പരിഹാരമായാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന സൂറത്ത് അവതരിച്ചത് ( മുവത്വ, ബൈഹഖി) ആ ദിവസത്തെ നിസ്‌കാരം ആയിരം മാസത്തെ നിസ്‌ക്കാരത്തിനു തുല്യം. അന്നത്തെ ദാനത്തിനു ആയിരം മാസത്തെ ദാനത്തിനു തുല്ല്യം അന്നത്തെ ഖുര്‍ആന്‍ പാരായണംആയിരം മാസം ഖുര്‍ആന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലം. അന്നത്തെ ഇഅ്തികഫ് ആയിരം മാസത്തെ ഇഅ്തികാഫിന്റെ പ്രതിഫലത്തിനു തുല്യം. ഉബാദത്ബ്‌നു സ്വാമിതിന്‍ നിന്ന് നിവേദനം. നബി(സ) ലൈലത്തുല്‍ ഖദര്‍ ഏതു രാവിലാണെന്നറീക്കുവാന്‍ ഞങ്ങളുടെ അടുത്തേക്കു പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍പെട്ട രണ്ടുപേര്‍ ശണ്ഠകൂടുന്നതു കണ്ടു. അന്നേരം നബി(സ) പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവിലാണെന്ന് പറയാന്‍ വന്നതായിരുന്നു. അപ്പോഴാണ് ഈ രണ്ടാളുകള്‍ കലഹിക്കുന്നത് കാണുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരുപക്ഷെ അത് നിങ്ങള്‍ക്ക് ഗുണത്തിനായേക്കാം (ബുഖാരി)
ഇബ്‌നു ഉമര്‍ (റ) നിവേദനം ചില സ്വഹാബികള്‍ക്ക് ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ചുള്ള സ്വപ്ന ദര്‍ശനമുണ്ടായി. റമളാനിന്റെ ഏഴു ദിവസങ്ങളിലായിരുന്നു അത്. ഇതറിഞ്ഞ നബി തങ്ങള്‍ പറഞ്ഞു നിങ്ങളുടെ സ്വപ്ന ദര്‍ശനപ്രകാരം ലൈലത്തുല്‍ ഖദര്‍ കാംക്ഷിക്കുന്നവര്‍ റമളാനിന്റെ ഒടുവിലത്തെ ഏഴു രാവുകള്‍ പ്രതീക്ഷിക്കട്ടെ. (ബുഖാരി)
റമളാന്‍ ഇരുപത്തി ഏഴാം രാവിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നതിന് ഇബ്‌നു അബ്ബാസ് (റ) ഖുര്‍ആനില്‍ നിന്ന് ഗവേഷണം ചെയ്ത് കണ്ടെത്തിയ സൂചനകളെ ഇങ്ങനെ വായിക്കാം. ലൈലത്തുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പതു വാക്കുകളാണുള്ളത്. റമളാനിന്റെ മൊത്തം ദിവസങ്ങള്‍ മുപ്പതുള്ളതുപോലെ .അതില്‍ ലൈലത്തുല്‍ ഖദര്‍റിനെ പ്രത്യേകമായി സൂചിപ്പിക്കുന്ന പദമാണ്. ിശ്ശുഴ എന്നത്. ഇത് ഇരുപത്തി ഏഴാമത്തെ പദമാണ്. അനുഗ്രഹത്തിന്റെ ആരാവ് ഇരുപത്തി ഏഴിനാണെന്നതിന് ഇതില്‍ സൂചനയുണ്ട്.
ഇരുപത്തി ഏഴാം രാവിലാണ് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ ലൈലത്തുല്‍ ഖദ്ര്‍ എന്നത് പൂര്‍വ്വകാലം മുതലേ മുസ്‌ലിംകള്‍ കണക്കാക്കി പോരുന്നത്. ഇത് തന്നെയാണ് ഭൂരുപക്ഷം ഇസ്‌ലാമുകളുടേയും അഭിപ്രായം (തര്‍ശീഹ് 1-168 റാസി-32-30).
നോമ്പിന്റെ പ്രതിഫലങ്ങള്‍
സഹ്‌ലുബ്‌നു സഅദ് (റ) നിവേദനം നബി (സ) പറഞ്ഞു സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നു വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട് നോമ്പുകാരനാണാ കവാടത്തിലൂടെ സ്വര്‍ഗത്തില്‍ കടക്കുക. അവരല്ലാത്തവര്‍ക്കതു കൊട്ടിയടക്കപ്പെടും.(ബുഖാരി- മുസ്‌ലിം)
നബി(സ) പറഞ്ഞു . മനുഷ്യന്‍ ചെയ്യുന്ന എല്ലാ ഓരോ സദ്കര്‍മ്മങ്ങള്‍ക്കും പത്തിരട്ടി പ്രതിഫലം മുതല്‍ എഴുനൂറോളം പ്രതിഫലമുണ്ട്. നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. എനിക്കുവേണ്ടി അവന്‍ വികാര വിചാരങ്ങള്‍ ഉപേക്ഷിച്ചു. ഭക്ഷണം ഉപേക്ഷിച്ചു. നോമ്പ്കാരന് രണ്ട് സന്തോഷമുണ്ട്. ഒന്നു നോമ്പു തുറക്കുന്ന സമയത്തും മറ്റൊന്ന് നാളെ സ്വര്‍ഗത്തില്‍ വെച്ച് നോമ്പുകാരന്‍ അല്ലാഹുവിനെ കണ്ടു മുട്ടുമ്പോഴും. നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധ മുള്ളതാണ്. (മുസ്‌ലീം നബി(സ) പറഞ്ഞു നോമ്പ് നരകത്തെ തടുക്കുന്ന ഉരുക്കുകോട്ടയും പരിചയുമാണ്. (അഹ്മദ് 406) അബൂ ഹുറൈ (റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു വിശ്വാസത്തോടുകൂടിയും പ്രതിഫലം പ്രതിക്ഷിച്ചുകൊണ്ടും റമളാന്‍ നോമ്പ് ആരെങ്കിലും നിര്‍വ്വഹിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി- മുസ്‌ലിം)
Islamic_Wallpaper_Muhammad_011-1366x768
സക്കാത്തും ദാനങ്ങളും പ്രതിഫലങ്ങളും ദുരന്തഫലങ്ങളും.
സമ്പത്ത് വലിയൊരു അനുഗ്രഹമാണ്. ശരിയായവിധത്തില്‍ സ്വരൂപിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവര്‍ മഹാ ഭാഗ്യവാന്‍ തന്നെയാണ്. പണക്കാരനു മാത്രം ചെയ്യാന്‍ കഴിയുന്ന ഈ കര്‍മ്മത്തിനു വന്‍ പ്രതിഫലം തന്നെ ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നു. ഒരു സംഖ്യ സക്കാത്തായി നല്‍കിയാല്‍ അതേ സംഖ്യ വെറും ദാനമായി നല്‍കുന്നതിനേക്കാള്‍ എഴുപതുരട്ടി പ്രതിഫലമാണ്. ഉദാഹരണമായി ഒരാള്‍ ആയിരം രൂപ സക്കാത്തായി നല്‍കുന്നു എന്നാല്‍ അവനു എഴുപതിനായിരം രൂപ ദാനം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്. അതുകൂടാതെ ധാരാളം ഭൗതീകവും പാരത്രികവുമായ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നു. ശരീരത്തിനെയും സ്വത്തിനെയും ശുദ്ധീകരിക്കുന്നു. ഖബറിലും പരലോകത്തും സ്വിറാത്തിലും സക്കാത്ത് വെളിച്ചമായി പരിഗണിക്കുന്നു. ഇബ്‌നു മസ്ഊദ് (റ) നിവേദനം. നിസ്‌ക്കാരം ക്രമപ്രകാരം നിര്‍വ്വഹിക്കുക യഥാവിധി സക്കാത്ത് കൊടുത്തു വീട്ടുക എന്നിവകൊണ്ട് നാം കല്‍പിക്കപ്പെട്ടിരിക്കുന്നു വല്ലവനും സക്കാത്ത് കൊടുത്ത് വീട്ടുന്നില്ലെങ്കില്‍ അവന്റെ നിസ്‌ക്കാരത്തിന് ഫലമില്ല. (ത്വബ്‌റാനി)
അബൂഹുറൈ(റ)വില്‍ നിന്ന് നിവേദനം അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു നിങ്ങളില്‍ ഏതൊരാളിന്റേയും നിക്ഷേപം അന്ത്യ നാളില്‍ കശണ്ടി ബാധിച്ച ഒരു സര്‍പ്പത്തിന്റെ രൂപത്തിലായിത്തീരും. ആ സമ്പത്തിന്റെ ഉടമ ആ സര്‍പ്പത്തില്‍ നിന്ന് ഭയന്ന് വിറച്ചോടും ആസര്‍പ്പം അവനെ അന്വേഷിച്ച് പിന്‍തുടരും. അവന്റെ വിരലുകള്‍ അവസാനം അതിന്റെ വായില്‍ അകപ്പെടും. (മുസ്‌നദ് അഹ്മദ്) അബൂ അയ്യൂബ് (റ) നിവേദനം. ഒരാള്‍ നബി(സ) യോട് ചോദിച്ചു എന്നെ സ്വര്‍ഗത്തില്‍ എത്തിക്കുന്ന സല്‍ക്കര്‍മ്മം പറഞ്ഞുതരൂ. നബി(സ) പറഞ്ഞു. അല്ലാഹുവില്‍ പങ്കു ചേര്‍ക്കാതെ അവനെ ആരാധിക്കുക, നിസ്‌കാരം നിലനിര്‍ത്തുക,കുടുംബ ബന്ധം ചേര്‍ക്കുക, സക്കാത്ത് കൊടുത്ത് വീട്ടുക(ബുഖാരി.1396). അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. നബി(സ) പറഞ്ഞു. ധര്‍മ്മിഷ്ഠന്‍ അല്ലാഹുവിനോടും സ്വര്‍ഗത്തോടും ജനങ്ങളോടും അടുത്തിരിക്കുകയും നരകത്തെ തൊട്ട് വിദൂരത്താവുകയും ചെയ്യും. പിശുക്കന്‍ അല്ലാഹുവിനോടും ജനങ്ങളോടും വിദൂരത്താവുകയും നരകത്തിനോട് അടുത്തിരിക്കുകയും ചെയ്യും.(ബുഖാരി-6023). നബി (സ) പറഞ്ഞു. എല്ലാ പ്രഭാതത്തിലും രണ്ടു മലക്കുകള്‍ ഭൂമിയില്‍ ഇറങ്ങി വരും. ഒരു മലക്ക് ഇങ്ങനെ ദൂആ ചെയ്യും. അല്ലാഹുവേ സമ്പത്ത് നല്ല വഴിക്കു ചെലവഴിക്കുന്നവന് വര്‍ദ്ധനവിലൂടെ നല്ല പ്രതി ഫലങ്ങള്‍ കൊടുക്കേണമേ. നന്മയില്‍ ചെലവിടാതെ പിടിച്ചു വെക്കുന്നവര്‍ക്ക് നീ നശീകരണം കൊടുക്കേണമേ. (ബുഖാരി-1442)
ഒരിക്കല്‍ നബി(സ) തങ്ങള്‍ മു ആദ്ബ്‌നു ജബല്‍ (റ)ചോദിച്ചു. നന്മയുടെ വാതിലുകള്‍ പറഞ്ഞു തരട്ടെയോ? അതെ പ്രവാചകരെ നബി(സ) പറഞ്ഞു. നോമ്പ് പരിചയാണ്. ദാനധര്‍മ്മങ്ങള്‍ കരിച്ചു കളയുന്നതാണ്. വെള്ളം തീ കെടുത്തിക്കളയുന്നതു പോലെ. (തുര്‍ മുദി)
ഹജ്ജും ഉംറയും അതിരുകളില്ലാത്ത് പോരിശകള്‍.
സത്യ വിശ്വാസികളുടെ ജീവിതത്തില്‍ അത്യപൂര്‍വ്വം നടക്കുന്ന വളരെ സാഹസികം നിറഞ്ഞ ഇബാദത്താണ് ഹജ്ജ്. ശാരീരികാധ്വാനം , മാനസിക സമര്‍പ്പണം ധനവിനിയോഗം എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ഇതില്‍ സമ്മേളിച്ചിട്ടുണ്ട്. ഹജ്ജിനും ഉംറയ്ക്കും നിരവധി മഹത്വങ്ങളും അമൂല്യ പ്രതിഫലങ്ങളും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലത് കുറിക്കാം. നബി(സ) പറയുന്നു. മബ്‌റൂറായ ഹജ്ജിനു സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി). അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് കാണുക. അനാവശ്യവും പാപവും കലരാതെ ഹജ്ജ് ചെയ്താല്‍ ഉമ്മ പ്രസവിച്ച നാളിലെ കുഞ്ഞിനെപ്പോലെ പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നതാണ്. (ബുഖാരി) നബി (സ) പറയുന്നു. ഹജ്ജു കര്‍മ്മത്തിനു മുമ്പ് വന്നു പോയ സകല കുറ്റങ്ങളും ഹജ്ജു തകര്‍ത്തു കളയുന്നതാണ്. (മുസ്‌ലിം) ആയിശാ ബീവി (റ) നിവേദനം ചെയ്യുന്നു. ഞാന്‍ ചോദിച്ചു അല്ലാഹുവിന്റെ റസൂലേ സ്ത്രീകള്‍ക്ക് ജിഹാദ് കല്‍പ്പിക്കപ്പെട്ടിട്ടുണ്ടോ? അവിടുന്നു പറഞ്ഞു അവര്‍ക്ക് പടക്കളത്തിലിറങ്ങി യുദ്ധം ചെയ്യലല്ല ജിഹാദ്. ഹജ്ജും ഉംറയുമാണ്.(ബുഖാരി) മാഇസ് (റ) നിവേദനം ചെയ്യുന്നു. നബി (സ)പറഞ്ഞു. മറ്റ് ഇബാദത്തുകളുടെയും ഹജ്ജിന്റെയും ശ്രേഷ്ടതയിലുള്ള വ്യത്യാസം ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഇടയിലുള്ള വ്യത്യാസം പോലെയാണ്.( ഇമാം അഹ്മദ് (റ))
അലീ(റ)വില്‍ നിന്ന് നിവേദനം. നബി (സ)പറഞ്ഞു. ഒരാള്‍ക്ക് കഅ്ബാലയം വരെ എത്തിച്ചേരാനുള്ള വാഹനം ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ലഭിച്ചിട്ടും ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവന്‍ ജൂതനോ നസ്രാണിയോ ആയി മരിക്കുന്നതിനു യാതോരു തടസ്സവുമുണ്ടാവില്ല. ( തുര്‍മുദി)
അബൂഹുറൈ(റ)വില്‍ നിന്ന് നിവേദനം. നബി (സ) പറയുന്നു ഹജ്ജിനു വന്നവരും ഉംറയ്ക്ക് വന്നവരും അല്ലാഹുവിന്റെ വിരുന്നുകാരാണ്. അവരെ അവന്‍ വിളിച്ചു വരുത്തിയതാണ്. അവര്‍ വല്ലതും ചോദിച്ചാല്‍ അവന്‍ പൊറുത്തുകൊടുക്കും. ( നസാ ഈ, ഇസ്‌നു മാജ) അ ബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു. ഹാജിക്കും ഹാജില്‍മാര്‍ ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ക്കും അല്ലാഹു പൊറുത്തു കൊടുക്കും (ത്വബ്‌റാനി ഹാക്കിം.)
നബി (സ) പറയുന്നു. ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള കാലയളവില്‍ വന്നു പോകുന്ന പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. വിശുദ്ധ റമളാനില്‍ നിര്‍വ്വഹിക്കുന്ന ഒരു ഉംറ ഹജ്ജു കര്‍മ്മത്തിനു തുല്യമാണ്. അതു പോലെ മസ്ജിദുല്‍ഹറമിലെ നിസ്‌ക്കാരത്തിനും മസ്ജിദുന്നബവിലെ നിസ്‌ക്കാരത്തിനും പ്രത്യേക പ്രതിഫലങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. അബൂഹുറൈ(റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. എന്റെ ഈ പള്ളിയില്‍ വെച്ച് നിസ്‌ക്കരിക്കുന്നത് മസ്ജിദുല്‍ ഹറാമല്ലാത്ത പള്ളിയില്‍ വെച്ച് ആയിരംതവണ നിസ്‌ക്കരിക്കുന്നതിനു തുല്യമാണ്. (മുസ്‌ലിം 1364) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം നബി(സ) പറയുന്നു എന്റെ ഈ പള്ളിയില്‍ നിന്ന് നിസ്‌ക്കരിക്കുന്നത് മസ്ജിദുല്‍ ഹംറത്തുല്ല ആ പള്ളിയില്‍ നിന്ന് ആയിരം തവണ നിസ്‌ക്കരിക്കുന്നതിന് തുല്ല്യമാണ്. എന്നാല്‍ മസ്ജിദുല്‍ ഹറമമില്‍ വെച്ചുള്ള നിസ്‌ക്കാരം ഒരു ലക്ഷം നിസ്‌ക്കാരത്തിനു തുല്യമാണ്.(അഹമദ് 2/343, ഇബ്‌നു മാജ 1406) തിരുനബി(സ)യുടെ റൗളയില്‍ നിന്ന് നിസ്‌ക്കരിക്കുന്ന വ്യക്തി സ്വര്‍ഗം പ്രതിഫലം നല്‍കുന്നുണ്ട്. സ്വര്‍ഗത്തിലെ പൂന്തോട്ടം എന്നു വിശേഷിപ്പിച്ചതിനെ വിശദീകരിക്കുന്നിടത്ത് ഇബ്‌നു ഹജറുറുല്‍ അസ്ഖലാനി (റ) പ്രസ്താവിച്ചതു കാണാം. (ഫത്ത്ഹുല്‍ ബാരി 4/100)
വിസ്മയങ്ങളുടെ പ്രതിഫലവേദി.
ആത്മാര്‍ത്ഥമായി ജോലി ചെയ്ത അച്ചടക്ക ബോധമുള്ള തൊഴിലാളിക്ക് മാന്യനായ മുതലാളി അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണനയും പ്രതിഫലം നല്‍കുക സ്വാഭാവികമാണ്. ഒരിക്കലും നിലച്ചുപോവാത്ത അനശ്വരവുംനിത്യ നൂതനവുമായ സുസജ്ജ ലോകവുമാണ്. റബ്ബുല്‍ ആലമിനായ അല്ലാഹു സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിച്ച് വിശ്വാസികള്‍ക്ക് പ്രതിഫലമായി ഒരുക്കിവച്ചിരിക്കുന്നത്. നന്മ ചെയ്തവന് ശാശ്വതസൗഭാഗ്യം നല്‍കുമെന്ന വാഗ്ദാനത്തെ കുറിച്ച് വിശ്വാസികള്‍ക്ക് ഒട്ടും സംശയത്തിനിടയില്ല. അനന്തകാലം ദുഖങ്ങളില്ലാത്ത, യാതൊരു പ്രയാസങ്ങളും കടന്നു വരാത്ത ശാശ്വത സുഖം നിലനില്‍ക്കുന്ന സുസജ്ജ ലോകം പരലോകത്താണുള്ളത്. ഐഹിക ലോകം വിശാലമല്ലാത്തുതകൊണ്ടും നശ്വരമായതു കൊണ്ടുമാണ്. സല്‍കര്‍മ്മങ്ങളുടെ പ്രതിഫലമായി ലഭിക്കുന്ന പരലോകത്തു സംഭവിച്ചതിന്റെ പ്രധാന കാരണം. നബി (സ) പറഞ്ഞു മരണപ്പെട്ട ഏതൊരാളെയും മൂന്ന് കാര്യങ്ങള്‍ അനുഗമിക്കുന്നു. കുടുംബം ,ധനം കര്‍മ്മങ്ങള്‍ പിന്നീട് അവയില്‍ രണ്ടെണ്ണം തിരിച്ചുപോരുകയും ഒന്ന് അവശേഷിക്കുകയും ചെയ്യുന്നു. കുടുംബവും സമ്പത്തും തിരിച്ചുപോരും. കര്‍മ്മങ്ങള്‍ അവനോടൊപ്പം നിലകൊള്ളും. (ബുഖാരി, മുസ്‌ലീം) മനുഷ്യനും അവന്റെ കര്‍മ്മങ്ങളും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം ആരംഭിക്കുന്നത് മരണത്തോടെയാണ്. രസിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന കൂട്ടുകാരനായി കര്‍മ്മങ്ങള്‍ക്ക് പരിണാമം പ്രാപിക്കുകയാണ് ചെയ്യുന്നത്. നബി(സ) പറഞ്ഞു. സത്യ വിശ്വാസയായ ഒരു മനുഷ്യന്റെ ആത്മാവ് ഖബറിലെത്തിക്കഴിഞ്ഞാല്‍ നന്നായി വസ്ത്രം ധരിച്ച സുമുഖനായ ഒരു വ്യക്തി പരിമളം വീശിക്കൊണ്ട് അവിടേക്ക് കടന്നു വരും. അയാള്‍ പറയും സന്തോഷിച്ചുകൊള്ളൂ ,ആനന്ദകരമായതെല്ലാം നിനക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്നു. വാഗ്ദത്തം ചെയ്യപ്പെട്ട ആ ദിനമാണിത്. വിശ്വാസി ചോദിക്കും.ആരാണ് താങ്കള്‍? മനോഹരമായ താങ്കളുടെ മുഖം കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു അയാള്‍ പറയും ഞാനാണ് നിന്റെ സല്‍കര്‍മ്മങ്ങള്‍. അപ്പോള്‍ സത്യ വിശ്വാസി പറയുകയാണ് നാഥാ., ആ ഖിയാമത്ത് ഒന്ന് വേഗമാക്കിയാലുംഎനിക്ക് എന്റെ കുടുംബ -ധനാദികളിലേക്ക് തിരിച്ചുചെന്ന് ഒന്നിച്ചു ജീവിക്കമല്ലോ…….. എന്നാല്‍ നിഷേധിയായ ആത്മാവ് ഖബറിലെത്തിക്കഴിഞ്ഞാല്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച, അതിവിരൂപനായ ഒരാള്‍ ദുര്‍ഗന്ധം പരത്തിക്കൊണ്ട് അവിടേക്ക് കടന്നുവരും. അയാള്‍ പറയും നിനക്ക് നാശം വാഗ്ദത്തം ചെയ്യപ്പെട്ട ദിനമാണിത് .നിഷേധി ചോദിക്കും ആരാണ് നീ നിന്റെ വൃത്തികെട്ട മുഖം കാണുമ്പോള്‍ തന്നെ നാശം നിന്റെ ദുഷ്‌കര്‍മ്മങ്ങള്‍ എത്ര ഞാന്‍ . അപ്പോള്‍ നിഷേധി നിലവിളിക്കുകയാണ്. എന്റെ നാഥാ ആ ഖിയാമത്ത് അടുത്ത് വരാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.( ഇമാം അഹമദ്, ബര്‍റാഉബ്‌നു അസിബി (റ)ല്‍ നിന്ന് ഉദ്ദരിച്ച ദീര്‍ഘമായ ഹദീസില്‍ നിന്ന്).
ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക. നബിയെ താങ്കള്‍ പറയുക വിശ്വാസികളായ എന്റെ അടിമകളെ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹിക ലോകത്ത് സത്കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമാണ് സ്വര്‍ഗമാകുന്ന പ്രതിഫലമുള്ളത്.അവനെ അനുസരിച്ച് ജീവിക്കുന്നതിന് അല്ലാഹവിന്റെ ഭൂമി വിശാലമാണ്. ക്ഷമാശീലര്‍ക്ക് അവരുടെ പ്രതിഫലം യാതൊരു കണക്കുമില്ലാതെ നല്‍കപ്പെടുക തന്നെ ചെയ്യും(വി. ഖു.-39-10) എന്റെ അടിമകളെ നിങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിച്ചവരും മുസ്‌ലിംകളുമായിരുന്നു അവര്‍. നിങ്ങളും നിങ്ങളുടെ ജനങ്ങളും ആനന്ദാഹ്ലാദത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക (ഭക്ഷണ വിഭവങ്ങള്‍ നിറച്ചുവെച്ച) സ്വര്‍ണ്ണ തളികകളും കോപ്പുകളുമായി അവര്‍ക്കിടയിലൂടെ ചുറ്റിനടക്കുന്നവരുണ്ടാകും അവരുടെ മനസ്സുകള്‍ ആഗ്രഹിക്കുന്നതും നയനങ്ങള്‍ കുളിര്‍പ്പിക്കുന്നതും അവിടെ സംവിധാനിച്ചിട്ടുണ്ട്. നിങ്ങള്‍ ശാശ്വതമായി വസിക്കുന്നവരാണ്. നിങ്ങള്‍ സത്കര്‍മ്മങ്ങള്‍ ചെയ്തതിന്റെ ഫലമായിട്ടാണ് ആ സ്വര്‍ഗം അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയത്. അതില്‍ നിങ്ങള്‍ക്ക് ഭക്ഷണ യോഗ്യമായ ധാരാളം പഴങ്ങളുണ്ടായിരിക്കും ( സൂറത്തുസ്സുഖ്‌റുഫ് 68, 73)
സ്വര്‍ഗത്തില്‍ പ്രതിഫലത്തില്‍ ഏറ്റവും താഴെ നിലവാരത്തിലുള്ള ഒരാള്‍ക്കു ലഭിക്കുന്ന അനുഗ്രഹത്തിന്റെ വിശാലത കാണിക്കുന്ന ഒരു ഹദീസ് കാണുക. ഇബ്‌നു മസ്ഊദ് (റ) നിവേദനം അല്ലാഹുവിന്റെ പ്രവാചകര്‍ പറഞ്ഞു നരകത്തില്‍ നിന്ന് അവസാനം മോചിതനാകുന്ന വ്യക്തിയെ അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ അവസാനം പ്രവേശിക്കുന്ന വ്യക്തിയെ എനിക്കറിയാം. അത് നരകത്തില്‍ നിന്ന് മുട്ടുകുത്തി ഇഴഞ്ഞ് പുറപ്പെടുന്ന ഒരാളാണ്. അവനോട് നീ പോയി സ്വര്‍ഗലോകത്തേക്ക് പ്രവേശിച്ചോളൂ എന്ന് അല്ലാഹു പറയും അപ്പോളവന്‍ സ്വര്‍ഗത്തിലേക്ക് നോക്കും. അപ്പോള്‍ സ്വര്‍ഗം തിങ്ങിനിറഞ്ഞതായി അവനു തോന്നും. തിരിച്ചുവന്നു റബ്ബേ അത് നിറഞ്ഞു തിങ്ങിയതായിട്ടാണ് ഞാന്‍ കണ്ടത്. അല്ലാഹു പറയും നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ. പോയി നോക്കുമ്പോള്‍ തിങ്ങി നിറഞ്ഞതായി അവനു തോന്നും തിരിച്ചു വന്ന് റബ്ബിനോട് പറയും അപ്പോള്‍ അവനോട് അല്ലാഹു ഇപ്രകാരം പറയും നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിക്കൂ ഭൗതിക ലോകത്തിന്റെ പത്ത് മടങ്ങ് നിനക്കുണ്ട്. ഇതു കേള്‍ക്കുമ്പോള്‍ അവന്‍ പറയും. നീ രാജാധി രാജനായിരിക്കെ എന്നെ പരിഹസിക്കുകയാണോ ഇബ്‌നു മസ് ഈദ് (റ) തുടര്‍ന്നു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ റസൂലുള്ളാഹി (സ) തന്റെ അണപ്പല്ലുകള്‍ കാണുവോളം ചിരിക്കുകയുണ്ടായി. എന്നിട്ടവിടുന്ന് പറയുന്നു അതാണ്.സ്വര്‍ഗത്തില്‍ ഏറ്റവും പ്രതിഫലത്താല്‍ സ്ഥാനം കുറഞ്ഞവന്‍.( ബുഖാരി- 7511) മുസ്‌ലീം)
നബി (സ) പറയുന്നു സ്വര്‍ഗത്തിന്റെ ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു ആഹ്വാനക്കാരന്‍ വിളംബരമുയര്‍ത്തും. ഉറപ്പായും ഇവിടെ നിങ്ങള്‍ക്കെന്നെന്നും വസിക്കാം നിങ്ങള്‍ക്കിനി മരണമില്ല. നിശ്ചയമായും നിങ്ങള്‍ എന്നെന്നും ആരോഗ്യവാന്മാരായിട്ടിരിക്കാം. നിങ്ങള്‍ക്ക് രോഗം പിടിപെടില്ല. നിശ്ചയമായും നിങ്ങള്‍ക്ക് എന്നെന്നും ആനന്ദത്തിലായി ജീവിക്കാം. ഒരിക്കലും നിങ്ങള്‍ക്ക് അസ്വസ്ഥരാവേണ്ടി വരില്ല.(മുസ്‌ലിം 2837 അബൂ ഹുറൈറ(റ) നിവേദനം )
നബി(സ) പറഞ്ഞു ഒരുകണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യ ഹൃദയത്തില്‍ പോലും ഉദിച്ചിട്ടില്ലാത്തതുമായ അനുഗ്രഹങ്ങളാണ് സ്വര്‍ഗ ലോകത്ത് സംവധിചിട്ടുള്ളത്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഓതുക എന്നു പറഞ്ഞു. ശേഷം തിരുനബി(സ) ഖുര്‍ആനിലേ ഒരു ആയത്ത് ഓതി. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ ഫലമായി, അവര്‍ക്കു വേണ്ടി രഹസ്യമായി സൂക്ഷിച്ചിട്ടുള്ള, കണ്‍ കുളിര്‍പ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ഒരാള്‍ക്കും അറിയാവുന്നതല്ല.(സജദ-17) ബുഖാരി-മുസ്‌ലിം) ഖുര്‍ആന്‍ ഉന്നര്‍ത്തുന്നതു കാണുക.
ഓ സത്യ വിശ്വാസികളെ, വേദനാപൂര്‍ണ്ണമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് ഞാന്‍ അറിവു നല്‍കട്ടെയോ? നിങ്ങലെ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരങ്ങളും സമ്പത്തുകളും ഉപയോഗിച്ച് തീവ്രപ്രയത്‌നം ചെയ്യലുമാണത്. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നുണ്ടെങ്കില്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തു തരും. താഴ്‌വാരത്തുകൂടെ അതിരുകള്‍ ഒഴുകുന്ന ആരാമങ്ങളിലും സ്വര്‍ഗലോകത്തെ മികച്ച ഭവനങ്ങളിലും നിങ്ങളെ പ്രവേശിപ്പിക്കും അത് മഹാ വിജയമാണ്. നിങ്ങളിഷ്ടപ്പെടുന്ന മറ്റൊരു പ്രതിഫലവും നല്‍കും. അല്ലാഹുവിന്റെ സഹായവും സമീപസ്ഥമായ വിജയവുമാണത് സത്യ വിശ്വാസികള്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക. (വി.ഖു 61/10-13)
മാതാപിതാക്കള്‍- സ്വര്‍ഗം നേടാനുള്ള വഴി
ഇരുലോകത്തും സന്തോഷവും സൗഭാഗ്യവും നേടിത്തരുന്ന മഹത്തായ സല്‍കര്‍മ്മമാണ് മാതാപിതാക്കള്‍ക്ക് സേവനം ചെയ്യല്‍ അനസ്(റ) വില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നു ഈ ലോകത്ത് വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവന്‍ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും കുടുംബബന്ധം നിലനിര്‍ത്തികൊണ്ടിരിക്കുകയും ചെയ്യട്ടെ.. (അത്തര്‍ഗീബ്)
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരമുറകളെക്കാള്‍ മാതാപിതാക്കളെ സേവിക്കലാണ് ശ്രേഷ്ഠമെന്ന് പഠിപ്പിക്കുന്ന ധാരാളം തിരുവചനങ്ങള്‍ നമുക്ക് കാണാം. ഒരാള്‍ നബി(സ) യുടെ അടുത്തു വന്നു ജിഹാദില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തിരുനബി(സ) അദ്ധേഹത്തോട് ചോദിച്ചു. നിങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു. ഉണ്ട് ജീവിച്ചിരിപ്പുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു എങ്കില്‍ പോയി അവര്‍ക്ക് സേവനം ചെയ്യുക അതുതന്നെയാണ് നിങ്ങളുടെ ജിഹാദ്.
ഒരിക്കല്‍ നബി(സ) സ്വഹാബികളോട് പറഞ്ഞു. അയാള്‍ നിന്ദ്യനാണ്, നീചനാണ്, നികൃഷ്ടനാണ്. സ്വഹാബികള്‍ ചോദിച്ചു ആരെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്. ആരാണോ തനിക്ക് വയസ്സായ മാതാപിതാക്കള്‍ അല്ലെങ്കില്‍ അവരില്‍ ഒരാള്‍ ഉണ്ടായിരുന്നിട്ടും ( അവരെ പരിചരിച്ച്) സ്വര്‍ഗം നേടാതിരിക്കുകയും ചെയ്യുന്നത് അയാള്‍തന്നെ. (മുസ്‌ലിം)
നബി(സ) പറയുന്നു ഒരാള്‍ തന്റെ മാതാപിതാക്കളെസ്‌നേഹമസൃണമായി ഒന്നു നോക്കിയാല്‍ അതിനുപകരം അല്ലാഹു അയാള്‍ക്ക് സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം നല്‍കുന്നു. സ്വാഹാബികളില്‍ ചിലര്‍ ചോദിച്ചു അല്ലാഹുവുന്റെ റസൂലെ, ഒരാള്‍ ഒരു ദിവസം ഇങ്ങലെ കരുണയോടെ നൂറുവട്ടം നോക്കിയാലോ? അവിടുന്നു പറഞ്ഞു. അതേ ഒരാള്‍ ഒരു ദിവസം അങ്ങനെ ചെയ്താലും അല്ലാഹു ( നിങ്ങള്‍ കണക്കുകൂട്ടുന്നതിനേക്കാളൊക്കെ) എത്രയോ ഉന്നതനും ഉദാരമതിയും ആക്കുന്നു. പരിശുദ്ധനുമാകുന്നു.
വളരെ വേഗം പ്രതിഫലം ലഭിക്കാന്‍ വഴിയൊരുക്കുന്ന പുണ്യകര്‍മ്മമാണ്, കുടുംബബന്ധം പുലര്‍ത്തിപ്പോരുക എന്നത്. എത്രത്തോളമെന്നാല്‍ ദുഷ്പ്രവണതകളുമായി ജീവിക്കുന്ന ഒരു കുടുംബം അവര്‍ പരസ്പരം ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്നതു കാരണം സാമ്പത്തികപുരോഗതി ഉണ്ടാവുകയും സന്താനങ്ങള്‍ പെരുകുകയും ചെയ്യുന്നതാണ്. ( ത്വബ്‌റാനി) .
വിശപ്പ് മഹത്വവും ഗുണങ്ങളും
എല്ലാ നന്മകളുടെയും വിലങ്ങുതടിയായി വര്‍ത്തിക്കുന്ന ദേഹേഛകളെയും പിശാചിനെയും മെരുക്കിയെടുത്താല്‍ മാത്രമെ ആത്മാവിന്റെ പരിരക്ഷയും പരലോക സുരക്ഷയും സാധ്യമാവൂ. വിശക്കുകയും ദാഹിക്കുകയും ചെയ്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ശരീരത്തോട് സമരം ചെയ്യണം. അതിനുള്ള പ്രതിഫലം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവനുള്ള പ്രതിഫലത്തിനു തുല്യമാണ്. തീര്‍ച്ച. വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതിനേക്കാള്‍ അല്ലാഹുവിനിഷ്ടമായ മറ്റൊരു പ്രവര്‍ത്തിയും ഇല്ല എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.(ഇഹ്‌യ/ഇത്ഹാഫ് 7/386)
മാനവിക സമൂഹത്തില്‍ ഏറ്റവും മികച്ച വ്യക്തി ആരാണെന്ന് സ്വഹാബികള്‍ തിരുനബി(സ)യോട് ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു. അല്പം മാത്രം ഭക്ഷിക്കുകയും അല്‍പം ചിരിക്കുകയും ചെയ്യുന്നവരാണ് എന്നാണ്.(386)
മറ്റൊരു തിരുവരുള്‍ കണുക. ധാരാളം ഭക്ഷണം കഴിച്ച് നിങ്ങള്‍ ഹൃദയത്തെ നശിപ്പിക്കരുത് തീര്‍ച്ചയായും ഹൃദയം ഒരു ചെടിപോലെയാണ് അതിനു വെള്ളം അധികരിച്ചാല്‍ അതു നശിച്ചുപോകും തിരുനബി (സ) പറഞ്ഞതായി കാണാം. തീര്‍ച്ചയായും മനുഷ്യന്റെ രക്തയോട്ടമുള്ളിടത്തെല്ലാം പിശാചെത്തും അതുകൊണ്ട് വിശപ്പും ദാഹവും ഉണ്ടാക്കി അവന്റെ സഞ്ചാരപഥത്തെ ഇടുക്കിക്കളയുക. സ്വര്‍ഗത്തിന്റെ വാതില്‍ നിരന്തരം മുട്ടുക. ആയിശ(റ) ചോദിച്ചു എങ്ങെനെയാണ് മുട്ടേണ്ടത്.?തിരുനബി (സ) പറഞ്ഞു. വിശപ്പുകൊണ്ട് (ഇത്ഹാഫ് 7/232). നബി(സ) പറഞ്ഞു. ഇഹലോകത്ത് വയറു നിറയ്ക്കുന്നവന്‍ പരലോകത്ത് വിശപ്പനുഭവിക്കേണ്ടി വരും വയറു നിറച്ച് ഭക്ഷണം കഴിക്കുന്നവരോടാണ് അല്ലാഹുവിന് ഏറ്റവും കൂടുതല്‍ ദേഷ്യമുള്ളത്. ഭക്ഷണത്തിനു ആഗ്രഹമുണ്ടായിരിക്കെ അല്ലാഹുവിന്റെ പ്രതിഫലമോര്‍ത്ത് അതുപേക്ഷിച്ചാല്‍ സ്വര്‍ഗത്തില്‍ അയാളുടെ സ്ഥാനം ഉയരുന്നതാണ്. (ഇമാംത്വബ്‌റാനി, അല്‍മു അജ്മുല്‍കബീര്‍, .അബൂനുഐം-ഹില്‍യ)
ആയിശാബീവി പറയുന്നതു കാണുക. ജീവിതത്തില്‍ ഒരിക്കലും തിരുനബി (സ) വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടില്ല. പലപ്പോഴും തിരുനബി (സ)യുടെ വിശപ്പുകണ്ടു ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. എന്നിട്ട് റസൂലിന്റെ വയര്‍ ഞാന്‍ തടവിക്കൊടുക്കും അപ്പോള്‍ റസൂലുള്ളാഹി പറയും എന്റെ മുമ്പെ വന്ന പ്രവാചകന്മാര്‍ അതി കഠോരമായ ധാരാളം പരീക്ഷണങ്ങളില്‍ ക്ഷമയോടെ ജീവിച്ചവരാണ്. (ഇത്ഹാഫ്/391)
ഇഹ് യാഇല്‍ഗസ്സാലി ഇമാം വിശപ്പു സഹിക്കുന്നതിലൂടെ പത്ത് നേട്ടങ്ങള്‍ കരഗതമാക്കാന്‍ കഴിയുമെന്ന് വിശദീകരിച്ചിട്ടുണ്ട്. ആരാധനകളില്‍ അനുഭൂതി,ഹൃദയശുദ്ധി, ദയ കാരുണ്യ ഭാവം, സ്‌നേഹം തുടങ്ങിയ ഗുണങ്ങളും പരീക്ഷണങ്ങളില്‍ ക്ഷമകൈകൊള്ളാനും അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യാനും താല്പര്യം വര്‍ദ്ധിക്കും ശരീരത്തിന്റെ ആഗ്രഹങ്ങളെയും പിശാചിന്റെ കെണി വലകളെയും അതിജയിക്കാന്‍ കഴിയും. രാത്രിയില്‍ ഉറക്കമൊഴിച്ച് ഇബാദത്തു ചെയ്യാന്‍ നല്ല താല്പര്യം ലഭിക്കും. പതിവായി ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ഉത്സാഹം വര്‍ദ്ധിക്കും. ശാരീരികാരോഗ്യം, അമിത ചെലവുകളുടെ നിയന്ത്രണം ധാന ധര്‍മ്മങ്ങള്‍ ചെയ്യാനുള്ള പ്രേരണ തുടങ്ങിയ ഒട്ടേറെ ഗുണങ്ങള്‍ വിശപ്പു സഹിക്കുന്നതിലൂടെ ലഭ്യമാകുന്നതാണ്. ആരാധന ഒരു തൊഴിലാണ്. അതിനുള്ള തൊഴില്‍ ശാല ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ്. അതിന്റെ ഉപകരണം വിശപ്പാണ് . എന്ന് ശഖീഖുല്‍ബര്‍ഖി(റ) പറഞ്ഞിരിക്കുന്നു.
ഇബാദത്തുകൊണ്ടുള്ള പ്രധാനപ്പെട്ട താല്പര്യം, അല്ലാഹുവിനെകുറിച്ച് അറിയുകയും യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്ന നിലയില്‍ ചിന്തയെ രൂപപ്പെടുത്തിയെടുക്കലാണ്. വയറുനിറയുക വഴി അത്തരം ചിന്തകളെ തടയുന്നതാണ്. വിശപ്പാണ് അത്തരം ചിന്തകളുടെ വാതായനം തുറക്കുന്നത്.
അറിവിന്റെ പ്രകാശം വിശക്കലാണ്. അല്ലാഹുവിനെ വിട്ട് അകലുന്നതിന്റെ അടയാളം വയറ് നിറക്കലാണ്. ഭക്ഷണത്തിന്റെ ഭാരം കുറഞ്ഞ നിലയില്‍ ഒരാള്‍ രാത്രി നിസ്‌ക്കരിക്കുകയാണെങ്കില്‍ നേരം പുലരും വരെ സ്വര്‍ഗ സുന്ദരികള്‍ അവന്റെ ചുറ്റും ഉണ്ടായിരിക്കുന്നതാണ്. എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. വിശപ്പുനിമിത്തമായി ശരീരത്തിനു അനുസരണയും അച്ചടക്കവും ഉണ്ടായിത്തീരുന്നതുപോലെ മറ്റൊന്നു കൊണ്ടും അത് സാധ്യമാകില്ല. വിശക്കുമ്പോള്‍ ശരീരം അതിന്റെ റബ്ബിന് കീഴടങ്ങും((ഇത്ഹാഫ് )
സഹ്‌ലുബ്‌നു മുആദ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ആരാണോ ദേഷ്യം വരുന്ന സമയത്ത് അതിന്റെ മേല്‍ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടായിട്ടും നിയന്ത്രിക്കുന്നത്, അത്തരക്കാരെ അല്ലാഹു എല്ലാ സൃഷ്ടികളും സാക്ഷിയായിരിക്കെ വിളിക്കുകയും ഇഷ്ടപ്പെട്ട സ്വര്‍ഗ സുന്ദരികളില്‍ നിന്ന് തെരെഞ്ഞെടുക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.( അഹ്മദ് 3-438,440, അബൂദാവൂദ് 5-137 ഇബ്‌നു മാജ-2-140)
സല്‍കര്‍മ്മങ്ങള്‍ നിര്‍വ്വീര്യമാക്കുന്ന അബദ്ധങ്ങള്‍.
എല്ലാ സല്‍കര്‍മ്മങ്ങളും അല്ലാഹു സ്വീകരിക്കുമോ? സല്‍കര്‍മ്മങ്ങളുടെ പ്രതിഫലങ്ങല്‍ നഷ്ടപ്പെട്ടു പോകുന്നതിനെക്കുറിച്ച് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. തത്‌വിഷയവുമായി ബന്ധപ്പെട്ട ചില സംഗതികള്‍ മുന്‍ അദ്ധായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇഖ്‌ലാസും നിയ്യ്ത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണിവിടെ പരാമര്‍ശിച്ചത്. പ്രതിഫലം മുന്നില്‍ കണ്ട് സല്‍ക്കര്‍മ്മങ്ങളിലൂടെ മുന്നേറുന്നവര്‍ വിശ്വാസ സംഹിതകള്‍ക്ക് പുഴുക്കുത്തു ബാധിക്കാത്ത ഇസ്‌ലാമിന്റെ നേര്‍വഴിയില്‍ സഞ്ചരികുന്നവര്‍ ആയിരിക്കണം. കാരണം വിശ്വാസ വൈകല്ല്യമുള്ളവരുടെ കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതല്ല. പിഴച്ച വിശ്വാസക്കാരുടെ സദ്കര്‍മ്മങ്ങള്‍ തകര്‍ന്നടിയുമെന്നാണ് ഇബ്‌നു അബ്ബാസ്(റ) ഉദ്ദരിക്കുന്ന ഒരു തിരു വചനം ബോധ്യപ്പെടുത്തുന്നത്. നബി(സ) പറഞ്ഞു പുതിയ വാദം ഉപേക്ഷിക്കുന്നതുവരെ നവീകരണ വാദികളുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കാന്‍ അല്ലാഹു വിസമ്മതിക്കുന്നു.( ഇബ്‌നു മാജ, സ്വഫീഹുത്തര്‍ഗീബ് 53) തിരുനബി (സ) പതിമൂന്നു വര്‍ഷക്കാലം പ്രബോന പ്രചാരണം സജ്ജീവമാക്കിയത് വിശ്വാസ വൈകല്യങ്ങളെ പൂര്‍ണ്ണമായി ശുദ്ധീകരിച്ചെടുക്കാനായിരുന്നു. അന്ന് നിസ്‌ക്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളൊന്നും നടപ്പില്‍ വരികയോ നിയമമാക്കപ്പെടുകയോ ചെയ്തിട്ടില്ല എന്ന വസ്തുത വിശ്വാസത്തിനുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു.
ഇസ്‌ലാം എന്ന ലേബളില്‍ പ്രവര്‍ത്തിക്കുന്ന ഏതു സംഘങ്ങളും പ്രസ്ഥാനങ്ങളും സത്യത്തിന്റെ വാഹകരായിരിക്കുമെന്ന തെറ്റിദ്ധാരണയാണ് വിശ്വാസി സഹോദരങ്ങളെ പലപ്പോഴും അപകടത്തില്‍ പെടുത്തുന്നത്
എന്നാല്‍ ഇസ്‌ലാമിന്റെ നേര്‍വഴി എങ്ങനെ കണ്ടെത്താന്‍ കഴിയും?മുസ്‌ലീം, ഇസ്‌ലാം എന്നുപയോഗിക്കുന്ന എല്ലാ പാര്‍ട്ടികളും ഖുര്‍ആനും സുന്നത്തും തന്നെയാണല്ലോ ഉദ്ദരിക്കുന്നത്. നിസ്‌ക്കാരം മൂന്ന് മതി എന്നുപറയുന്നവരും മദ്ഹബുകള്‍ ആവശ്യമില്ല എന്നു പറയുന്നവരും ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും ആളുകളായിട്ടാണല്ലോ അറിയപ്പെടുന്നത്. എങ്കില്‍ ആരുടെ പക്ഷമാണ് ശരി?
നാമെല്ലാം പലവഴിക്കും യാത്ര തിരിക്കുന്നവരാണ്. ചിലപ്പോള്‍ ഏതു വഴിക്കാണ് പോകേണ്ടതെന്ന് മനസിലാകാത്ത നാല്‍ കവലകളില്‍ പലരും എത്തിപ്പെടാറുണ്ട്. വല്ല ചൂണ്ടു പലകയും അവിടെയെങ്ങാനുണ്ടോ എന്ന് അവര്‍ അന്വേഷിക്കും . ചൂണ്ടുപലകകള്‍ കാണാതെ വരുമ്പോള്‍ അവര്‍ അസ്വസ്തരാവുന്നു. അല്ലെങ്കില്‍ ചൂണ്ടു പലകകള്‍ വളഞ്ഞും പുളഞ്ഞുമിരിക്കുമ്പോള്‍ ചിലര്‍ അങ്കലാപ്പിലാകുന്നു. ഇങ്ങനെ അങ്കലാപ്പിലകപ്പെടുന്നവര്‍ ബുദ്ധിമാന്‍മാരാണെങ്കില്‍ നേര്‍ വഴികണ്ടെത്തിയിട്ടല്ലേ യാത്ര തുടരൂ .എങ്കില്‍ ശരിയായ വഴി കണ്ടെത്തേണ്ടത് അല്ലാഹുവിന്റെ ഔദാര്യമായ പ്രതിഫലവും സ്വര്‍ഗവും കൊതിക്കുന്നവരുടെ അനിവാര്യ കടമയാണ്. വിവേക ശാലികള്‍ അതല്ലേ ചെയ്യേണ്ടത്. റസൂല്‍(സ) പഠിപ്പിക്കുന്നു. ബനൂ ഇസ്രാഈല്യര്‍ എഴുപത്തി രണ്ട് വിഭാഗങ്ങളായെങ്കില്‍ എന്റെ സമുദായം എഴുപത്തി മൂന്നായി പിരിയും .അതില്‍ ഒരു വിഭാഗം ഒഴികെ എല്ലാം നരകത്തിലാണ്.സ്വഹാബാക്കള്‍ ചോദിച്ചു. അവര്‍ ആരാകുന്നു.? ഞാനും എന്റെ അനുചരന്‍മാരും ഉള്‍കൊണ്ട ആശയത്തിന്റെ മേല്‍ നിലകൊണ്ടവരാണവര്‍ (തുര്‍മുദി) ഈ ഹദീസിന്റെ വെളിച്ചത്തില്‍ ഇന്ന് മുസ്‌ലികള്‍ക്കിടയില്‍ നടന്നു കൊണ്ടിരിക്കുന്ന ആശയ സംഘട്ടനങ്ങള്‍ ചര്‍ച്ച ചെയ്താല്‍ സത്യസരണി ഏതാണെന്ന് ഉറപ്പായിട്ടും വിവേകമുള്ള ഏതൊരാള്‍ക്കും മനസിലാക്കാന്‍ നിഷ്പ്രയാസം കഴിയും. കാരണം നമുക്കിടയില്‍ ഇസ്‌ലാമിന്റെ ലേബ്‌ളില്‍ പ്രവര്‍ത്തിക്കുന്ന മത നവീകരണ പ്രസ്ഥാനങ്ങള്‍ സ്വഹാബത്തിനെ പല വിഷയങ്ങളിലും തള്ളിയവരാണെന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാവുന്നതാണ്. രണ്ടു ഉദാഹരണങ്ങള്‍ മാത്ര മെടുക്കുക . ഇരുപത് രക്അത്ത് തറാവീഹ് നിസ്‌ക്കാരം ജമാഅത്തായി നടപ്പില്‍ വരുത്തിയത് ഉമര്‍(റ)വാണ്. സ്വര്‍ഗം കൊണ്ട് നബി(സ) സന്തോഷ വാര്‍ത്ത അറീച്ച മഹാനാണദ്ദേഹം. ജുമു അയുടെ രണ്ടാം ബാങ്ക് നടപ്പാക്കിയത്ഉസ്മാന്‍ (റ)വാണ്. ആ വിഷയത്തില്‍ അവരെയും അവര്‍ തള്ളിക്കളഞ്ഞു. സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറീക്കപ്പെട്ട മഹാനും തിരുനബി(സ)യുടെ രണ്ടു പെണ്‍ മക്കളെ വിവാഹം ചെയ്തദൂന്നുറൈനിയും ആണ് അദ്ദേഹം. നക്ഷത്ര തുല്ലരായ സ്വാഹാബികളാരും ഈ നേതാക്കളുടെ നടപടികളെ എതിര്‍ക്കുകയോ അതിനോട് നീരസം പ്രകടിപ്പിക്കുകയോ ചെയ്തില്ല. മത നവീകരണ പ്രസ്ഥാനക്കാരില്‍ വിശ്വാസ വൈകല്യത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇനിയും എത്രയോ നമുക്ക് കാണാന്‍ കഴിയും. അതില്‍ ഏറ്റവും ചെറിയ രണ്ട് പിഴവുകളാണ് മേല്‍ കാണിച്ചത്.ഇനി വിശുദ്ധ ഖുര്‍ ആന്‍ ഉണര്‍ത്തുന്നതു കാണുക. നേരായ മാര്‍ഗം വ്യക്തമായ ശേഷം നബി (സ)യ്ക്ക് എതിരു പ്രവര്‍ത്തിക്കുകയും സത്യ വിശ്വാസിയുടെ മാര്‍ഗ മല്ലാത്തത് അംഗീകരിക്കുകയും ചെയ്താല്‍ നാം അവരെ അവരുടെ പാട്ടിനു വിടും. അവരെ നാം നരകത്തില്‍ എത്തിക്കുകയും ചെയ്യും ആ നരകം വളരെ വൃത്തികെട്ട സങ്കേതമാണ്.(സൂറത്തു ന്നിസാഅ്) മനുഷ്യന്‍ നരകത്തില്‍ എത്തിപ്പെടാനുള്ള രണ്ട് കാരണങ്ങളാണ് ഈ ആയത്തിലുടെ അല്ലാഹു ഉണര്‍ത്തുന്നത്. ഒന്ന്, നേരായ മാര്‍ഗം വ്യക്തമായ ശേഷം നബി (സ) ക്ക് എതിരു പ്രവര്‍ത്തിക്കുക. പാരമ്പര്യത്തിന്റെ പവിത്ര പാതയെ നിരാകരിക്കുകയും പുതിയ ഒന്നിനെ അവലംബിക്കുകയും ചെയ്യുക. ഈ രണ്ടു കാര്യങ്ങള്‍ മുന്‍നിര്‍ത്തി മത നവീകരണ വാദികള്‍ ഇസ്‌ലാമിന്റെ നേര്‍ വഴിയില്‍ നിന്ന് ആയിരം കാതം അകലെയാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധം വ്യക്തമാവുന്നതാണ്.
സദ്കര്‍മ്മങ്ങളുടെ യുക്തിയും ന്യായവും
സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം നഷ്ടപ്പെട്ടു പോകുന്ന മറ്റൊരു കാര്യമാണ് ശരീഅത്ത് നിര്‍ദ്ദേശിക്കുന്ന ഇബാദത്തുകളുടെ ശാസ്ത്രീയവശവും ന്യായവും യുക്തിയും മുന്‍നിര്‍ത്തി ചെയ്യുന്ന കര്‍മ്മങ്ങള്‍
ഓരോ കല്‍പനയിലും യുക്തിയും ന്യായവും അട ങ്ങിയിട്ടുണ്ടാവും ശരിതന്നെ. പക്ഷെ, നാം സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ശാസ്ത്രത്തിന്റെ ന്യായവശങ്ങളും യുക്തിയുടെ അനുമാനങ്ങളോ കണ്ടുകൊണ്ടല്ല. ശരീഅത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്തും അംഗീകരിക്കാന്‍ വേണ്ടിയാണ്. അതാണ് വഴിപ്പെടലിന്റെ താല്പര്യം കര്‍മ്മങ്ങളുടെ യുക്തി ചിലപ്പോള്‍ പ്രമാണങ്ങള്‍ വിവരിച്ചുകാണും . കല്‍പ്പനകള്‍ നമ്മുടെ താല്പര്യത്തിനു അനുകൂല മാണെങ്കിലും പ്രതികൂലമാണെങ്കിലും അവയെ അംഗീകരിക്കണം വിശ്വാസി എന്നര്‍ത്ഥം.
വ്രതമനുഷ്ഠിക്കുന്നത് ആരോഗ്യത്തിനു വളരെ ഫലപ്രദമാണെന്നു പ്രസംഗിക്കുന്ന ഉപദേശകന്റെ വാക്കുകള്‍ പ്രതിഫലം നഷ്ടപ്പെടുന്ന ഇബാദത്തുകളിലേക്കുള്ള പ്രചോദനമാണ് സൃഷ്ടിക്കുന്നത്. വിസര്‍ജന സ്ഥലത്ത് പാലിക്കണ്ട മര്യാദകളില്‍ തല മറക്കണമെന്നും ഇടതുകാലിന്മേല്‍ ചരിഞ്ഞിരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ട സുന്നത്തുകളാണ്. ഇതിനു പിന്നിലെ യുക്തിയും ന്യായവും ആരോഗ്യകരമായ രീതിയും മാത്രം ലക്ഷ്യം വച്ചാണ് ഇത്തരം ചിട്ടകള്‍ പാലിക്കുന്നതെങ്കില്‍ പരലോകത്തെ പ്രതിഫല കോളം ശൂന്യമായി അനുഭവപ്പെടും. ശരീ അത്തു നിര്‍ദ്ദേശിക്കുന്ന സുന്നത്തു കളാണെന്നും അതിനു വഴിപ്പെടുന്നു എന്നുമുള്ള മനോഭാവമാണു വേണ്ടത്. കാരണം മനുഷ്യനെ പരലോകത്തു വെച്ച് അല്ലാഹു വിചാരണ നടത്തും. എല്ലാ ചെയ്തികളെക്കുറിച്ചും ചോദ്യം വരും. കാഴ്ചയും കേള്‍വിയും ഹൃദയവുമെല്ലാം വിചാരണയ്ക്കു വിധേയമാവുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് എന്തിനാണിങ്ങനെ വിചാരണ ചെയ്യുന്നത്. എന്നു സംശയിക്കുന്നുവോ? എന്നാല്‍ അറിയുക മനുഷ്യന്‍ എന്തു ചെയ്യണം എന്തു ചെയ്യരുത്, എങ്ങനെ ചെയ്യണം എങ്ങനെ ചെയ്യരുത്? എന്തു ധരിക്കണം എന്തു ധരിക്കരുത്? എന്ത് ആഹരിക്കണം എന്ത് ആഹരിക്കരുത്? എന്ത് കുടിക്കണം, എങ്ങനെ കുടിക്കരുത് എന്തു സമ്പാദിക്കണം? എങ്ങനെ സ്വരൂപിക്കണം? എങ്ങനെ ചെലവഴിക്കണം? ഇങ്ങനെ ജീവിത യാത്രയിലെ ചലന നിശ്ചലനങ്ങള്‍ ഏതുവിധം ആയിരിക്കണമെന്ന് നമുക്കറിയാമോ? ഒന്നും അറിയില്ല. എന്നാല്‍ അത് നാം അറിഞ്ഞേ മതിയാവൂ. അറിയാന്‍ വല്ല വഴിയുമുണ്ടോ? അല്ലാഹു കല്‍പ്പിച്ച രീതിയിലുള്ള സംസാരം, അല്ലാഹു കല്‍പിച്ച രീതിയിലുള്ള വൈകാരിക മനോഗതികള്‍ , ഇതുതന്നെയാണ് സല്‍കര്‍മ്മങ്ങളാകുന്ന ഇബാദത്ത്. അതിനു മാതൃക വേണം. മാതൃകാപരമായ ജീവിത ചലനങ്ങളെ സ്വായത്തമാക്കിയിരിക്കണം മുസ്‌ലിം. അതുണ്ടോ എന്ന അന്വേഷണമാണ് വിശ്വാസികളുടെ സകലതിനെ ക്കുറിച്ചുള്ള ചോദ്യത്തിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. യുക്തിക്കു യോജിച്ച രീതിയില്‍ ചെയ്യുന്നതല്ല ഇബാദത്ത്, ബുദ്ധിയുടെ വെളിച്ചത്തില്‍ അനുഷ്ഠിച്ചാലും അതു സാധൂകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ്. ജുമു അഖുതുബ അറബിയില്‍ തന്നെ വേണമെന്ന് വാശിപിടിക്കുന്നത്. ചെരുപ്പിനൊപ്പിച്ച് കാലുമുറിക്കരുതെന്ന സഹതാപ വാക്കുകള്‍ ഉയരുന്നത്. മറിച്ച് എന്തു വേണം, അല്ലാഹു പറയുന്നു. നബിയേ താങ്കള്‍ പറയുക നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നു വെങ്കില്‍ എന്നെ അനുഗമിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും. (ആലുളംറാന്‍-31) എങ്ങനെയാണ് നബിയെ സ്‌നേഹിക്കേണ്ടത്? ഒരു തിരുവരുള്‍ കാണുക. ആരെങ്കിലും എന്റെ ചര്യയെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് എന്നെ ഇഷ്ടപ്പെടലാണ്. ആരെങ്കിലും എന്നെ പ്രിയം വെച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലാണ്. അപ്പോള്‍ നബി ചര്യ ഏതോ അതാണ് ഈമാനിന്റെ അച്ചുതണ്ട്. ഇസ്‌ലാമിന്റെ നേര്‍വഴി.
അനാദരവിന്റെ ഭവിഷ്യത്ത്
ഈ മാനിന്റെ നിലനില്‍പ്പിനും വികാസത്തിനുമാണല്ലോ സദ് കര്‍മ്മങ്ങള്‍ ആകുന്ന ഇബാദത്തുകള്‍ സംവിധാനിച്ചിരിക്കുന്നത്. എന്നാല്‍ സല്‍കര്‍മ്മങ്ങല്‍ പൂര്‍ണ്ണമായും നിഷ്പ്രഭ മാവുകയും ഈമാനില്ലാത്ത നിലയില്‍ മൃതിയടയുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന വിപത്താണ് അല്ലാഹു ബഹുമാനിച്ച വസ്തുക്കളെ അനാദരിക്കല്‍. നൂറ് മനുഷ്യരെ കൊലചെയ്ത വ്യക്തിക്ക് അല്ലാഹു തൗബ ചെയ്യാനുള്ള അവസരം കൊടുക്കുകയും അല്ലാഹു അവനോട് കരുണ കാണിക്കുകയും ചെയ്‌തെങ്കില്‍ ലക്ഷക്കണക്കിനു പ്രവാചകരന്‍മാരില്‍ ഒരാളെ നിസ്സാരപ്പെടുത്തിയ ഇബലീസിന് തൗബ ചെയ്യാന്‍ അവസരം കൊടുക്കാതെ അല്ലാഹുവിന്റെ ശാപ ശരമേറ്റ് പരാജയത്തിന്റെ പാതാളത്തില്‍ തകര്‍ന്നു വീണത് വിശ്വാസികള്‍ എന്നും ഓര്‍ത്തിരിക്കേണ്ട സംഗതിയാണ്. ഖുര്‍ ആന്‍ ശ്രദ്ധ ക്ഷണിക്കുന്നു: സത്യ വിശ്വാസികളെ, പ്രവാചകരുടെ ശബ്ദത്തേക്കാള്‍ നിങ്ങളെ ശബ്ദങ്ങളെ നിങ്ങള്‍ ഉയര്‍ത്തരുത് . നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതുപോലെ പ്രവാചകരോട് ഉച്ചത്തില്‍ സംസാരിക്കുകയും അരുത്. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാകാതിരിക്കാന്‍ വേണ്ടിയാണ്. ഈ നിരോധനം (49/2) അല്ലാഹുവിന്റെ ചിന്നങ്ങളായ പള്ളികള്‍ ഖുര്‍ ആന്‍, പ്രവാചകന്മാര്‍, ഔലിയാക്കള്‍ മത ഗ്രന്ഥങ്ങല്‍ തിരുനബി(സ)യുടെ തിരു ശേഷിപ്പുകള്‍ തുടങ്ങിയവയെല്ലാം വലിയ ആദരവുകള്‍ അര്‍ഹിക്കുന്നതാണ്. പള്ളിയില്‍ നിന്ന് ഭൗതികമായ കാര്യങ്ങള്‍ സംസാരിച്ചാല്‍ നാല്പതു വര്‍ഷത്തെ സല്‍കര്‍മ്മങ്ങള്‍ നിഷ്പ്രഭമായി പോകുമെന്ന ഹദീസ് പള്ളിയെ അനാദരിക്കുന്നതിന്റെ ഭവിഷ്യത്താണ് നമ്മെ പഠിപ്പിക്കുന്നത്. നിസ്സാരപ്പെടുത്തുക,അനാദരിക്കുക എന്നിവ മതനവീകരണ പ്രസ്ഥാനങ്ങളുടെ അടിയൊഴുക്കായി നിലകൊള്ളുന്നതു കാണാം.
മുസ്‌ലിംകള്‍ ആദരപൂര്‍വ്വം ആഹ്ലാദങ്ങള്‍ പങ്കുവെക്കുന്ന റബീ ഇന്റെ മാസത്തില്‍ പോലും തിരുനബി (സ) യെ മഹത്വ വല്‍ക്കരിക്കുന്നതിനു പകരം പുന്നാര നബിക്ക് വേദനയുണ്ടാകുന്ന തരത്തില്‍ അവിടുത്തെ ആദരവിനു യോജിക്കാത്ത പരാമര്‍ശങ്ങളുമായി കാലം കഴിച്ചു കൂട്ടുന്നവരാണവര്‍. ശുദ്ധിയില്ലാതെ മുസ്ഹഫ് തൊടുന്നതിനോ ബദരീങ്ങളേയും ഔലിയാക്കന്മാരേയും നിസ്സാരപ്പെടുത്തിയിട്ടുള്ള പ്രചാരണങ്ങള്‍ നടത്തുന്നതിനോ ഇത്തരക്കാര്‍ക്ക് യോതോരു ലജ്ജയുമില്ല. എന്തിനധികം തിരുനബി (സ)യുടെ ആദരവിനു കാരണമായേക്കാവുന്ന സര്‍വ്വ പരാമര്‍ശങ്ങളേയും സംശയത്തോടെ വീക്ഷിക്കുന്ന മത നവീകരണ പ്രസ്ഥാനക്കാരുടെ മനസ് ഇസ്‌ലാമിന്റെ സര്‍വ്വ സീമകളില്‍ നിന്നും ബഹുദൂരം അകലെയാണെന്ന ദുഖ സത്യം സഗൗരവം ഉള്‍ക്കൊള്ളുക. അതുകൊണ്ടു തന്നെയാണ് ബിദ്അത്തിനെതിരെ വളരെ ജാഗ്രത കൈക്കൊള്ളണമെന്ന് മഹാരഥന്മാര്‍ ഉണര്‍ത്തിയത്. ഇത്തരക്കാരുമായി കൂടിക്കലരുന്നത് സല്‍കര്‍മ്മങ്ങളേയും ഈ മാനിനെ തന്നെയും നശിപ്പിച്ചു കളയാന്‍ മാത്രം വിഷലിപ്തമാണ്. ദുഷ്ടന്‍മാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും തിന്മ സൃഷ്ടിക്കുമെന്ന മഹത് വചനം മറക്കാതിരിക്കുക.
ബാഹ്യ പ്രകടനങ്ങളിലെ അപകടം.
ചെയ്യുന്ന ഇബാദത്തുകളുടെ നിയ്യത്തുകള്‍ ശരിയായാല്‍ തന്നെ കര്‍മ്മങ്ങളുടെ പ്രതിഫലം നഷ്ടപ്പെട്ടു പോ കുന്ന വളരെ ഗുരുതരമായ ഒരു തെറ്റാണ് ലോകമാന്യം. റസൂല്‍ (സ) പറഞ്ഞതായി അബൂ ഹുറൈ(റ) സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു പറയുന്നു. ഞാന്‍ പങ്കാളിയെതൊട്ട് ഐശ്യര്യവാനാണ്. നിങ്ങള്‍ അനുഷ്ടിക്കുന്ന കര്‍മ്മങ്ങളില്‍ മറ്റുള്ളവരെകൂടി പങ്കു ചേര്‍ക്കുന്നു വെങ്കില്‍ ആ ഇബാദത്തിനെ ഞാന്‍ അവഗണിക്കുന്നതാണ്.(മുസ്‌ലിം) ചില നിസ്‌ക്കാരക്കാര്‍ക്ക് വൈല്‍-സര്‍വ്വനാശം ഉണ്ട് ഖുര്‍ ആന്‍ പറഞ്ഞത് ഇത്തരം നിസ്‌ക്കാരക്കാരെക്കുറിച്ചാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉണര്‍ത്തിയുട്ടുണ്ട്.
നബി (സ) ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് ഞാന്‍ നിങ്ങളില്‍ ഏറ്റവുംകൂടുതല്‍ ഭയപ്പെടുത്തത് വീര്യം കുറഞ്ഞ ശിര്‍ക്കാണ്. എന്താണ് റസൂലേ വീര്യം കുറഞ്ഞ ശിര്‍ക്ക്? സ്വഹാബുകള്‍ ചോദിച്ചു. അവിടുത്തെ മറുപടി ഇങ്ങനെയായിരുന്നു. അതു ബാഹ്യ പ്രകടനമാണ്. അന്ത്യ നാളില്‍ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം വീതിക്കുമ്പോള്‍ ലോക മാന്യക്കാരോട് അല്ലാഹു പറയും ഭൂമിയില്‍ വെച്ച് ആരെകാണിക്കാനാണോ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് അവരെ സമീപിക്കൂ പ്രതിഫലം കിട്ടുമോ എന്നറിയാം(അഹ്മദ്)
പ്രതിഫലത്തെ നശിപ്പിക്കുന്ന തിന്മകള്‍
പ്രതിഫലത്തെ നശിപ്പച്ചു കളയുന്ന ഒരു ദുര്‍ഗുണമാണ് ചെയ്ത നന്മകള്‍ വിളിച്ചു പറഞ്ഞു നടക്കല്‍, സഹായങ്ങള്‍ ഏറ്റുവാങ്ങിയവനെ അതോര്‍മ്മപ്പെടുത്തികൊണ്ട് പ്രയാസപ്പെടുത്തുക തുടങ്ങിയവ ഇതില്‍പ്പെടുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുകയും പിന്നീടതെടുത്ത് പറഞ്ഞ് ശല്ല്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക് റബ്ബിന്റെയടുത്ത് പ്രതിഫലമുണ്ട്; അവര്‍ക്ക് ഭീതിയില്ല അവര്‍ ദുഖിതരുമല്ല മാന്യമായ സംസാരവും വിട്ടു വീഴ്ചയുമാണ് സദഖ നല്‍കിയ ശേഷം ശല്യപ്പെടുത്തി സംസാരിക്കുന്നതിനേക്കാള്‍ ഗുണകരമായത്. അല്ലാഹു നിരാശ്രയനും സഹനമുള്ളവനുമാണ്. (അല്‍ബഖറ262-63)
കര്‍മ്മഫലത്തെ നിര്‍വ്വീര്യമാക്കുന്ന മറ്റൊരു തിന്മയാണ് മദ്യപാനം. തിന്മകളുടെ മാതാവ് എന്നറിയപ്പെടുന്ന ഈ തിന്‍മക്ക് പാരത്രിക ലോകത്ത് കഠിനമായ ശിക്ഷക്കു പുറമെയാണിത്. ഇബ്‌നു ഉമര്‍(റ) ഉദ്ദരിക്കുന്നു. ആരെങ്കിലും മദ്യപിച്ചാല്‍ അവന്റെ നാല്‍പതു ദിവസത്തെ നിസ്‌ക്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല.( തുര്‍മുദി-മിശ്കാത്ത്-3643)
ഹഫ്‌സാ (റ) സാക്ഷ്യപ്പെടുത്തുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും ജ്യോത്സ്യനെ സമീപിക്കുകയും ഏതെങ്കിലും നിര്‍ദ്ദേശം നേടുകയും ചെയ്താല്‍ അവന്റെ നാല്‍പ്പതു നാളിലെ നിസ്‌ക്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല. (മുസ്‌ലിം 2230)
നബി (സ) പറഞ്ഞു. നിങ്ങള്‍ അസൂയയെ സൂഷിക്കുക കാരണം തീ വിറകു തിന്നും പ്രകാരം അസൂയ സല്‍കര്‍മ്മങ്ങളെ തിന്നുകളയും (അബൂദാവൂദ്). വിശ്വാസിയുടെ സല്‍ക്കര്‍മ്മങ്ങളെ നശിപ്പിക്കുന്ന മറ്റൊരു തിന്മയാണ്ഗീബത്ത് പറയല്‍( പരദൂഷണം.) പരദൂഷണം പറഞ്ഞവന്റെ സല്‍ക്കര്‍മ്മങ്ങളുടെ പ്രതിഫലമെടുത്ത് പറയപ്പെട്ടവന് നല്‍കപ്പെടുമെന്ന് നബി(സ) ഉണര്‍ത്തിയിട്ടുണ്ട്. അതു പോലെ കുടുംബ ബന്ധം മുറിക്കലും മാതാപിതാക്കളെ പ്രയാസപ്പെടുത്തലും സര്‍വ്വ സല്‍ക്കര്‍മ്മങ്ങളെയും നിര്‍വ്വീര്യമാക്കുന്ന തിന്‍മകളാണെന്ന് തിരുനബി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.