സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 16 October 2014

തജ്‌വീദുൽ ഖുർ‌ആ‍ൻ രണ്ടാം ഭാഗം



صفات الحروف

( അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ -1 )
ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാം


صفات الحروف
( അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ -2 )
ചിത്രത്തിൽ ക്ലിക് ചെയ്ത്, വലുതാക്കി വായിക്കുക

أحكام النون الساكنة والتنوين

(സുകൂനുള്ള നൂനിന്റെയും തന്‍‌വീനിന്റെയും വിധികള്‍ )
സുകൂനുള്ള നൂനിന്റെയും തന്‍‌വീനിന്റെയും നിയമങ്ങള്‍ അഞ്ചാണ്.

ظهار ، إدغام بغنة ، إدغام بلا غنة ، إقلاب ، إخفاء)
ഒന്ന് : ‘വെളിവാക്കല്‍’ إِظْهارْ

خ ، غ ، ح ، ع ، هـ ، ء എന്നീ ആറ് അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂനുള്ള നൂനോ തന്‍‌വീനോ വന്നാല്‍ അത് രണ്ടിനെയും വ്യക്തമാക്കി ഉച്ചരിക്കണം. ഈ അക്ഷരങ്ങള്‍ക്ക് إظهار ന്റെ അക്ഷരങ്ങള്‍ എന്നും حلق ന്റെ അക്ഷരങ്ങള്‍ എന്നും പറയപ്പെടുന്നു.

ഉദാ‍ഹരണം:
click on image & zoom to read
മേല്‍ പറഞ്ഞ إظهار ഇജ്‌മാ‌അ് പ്രകാരം സ്ഥിരപ്പെട്ടതാണ് ( ഏഴ് ഖാരിഉകളും അങ്ങനെ മാത്രമേ ഓതിയിട്ടുള്ളൂ ) അതിനാല്‍ അതിന് എതിര് പ്രവര്‍ത്തിക്കല്‍ ഹറാമാണ്.

സുകൂനുള്ള നൂനിന്റെയും തൻ‌വീനിന്റെയും അഞ്ച് നിയമങ്ങളിൽ രണ്ടാമത്തേത് :

മണിക്കലോട് കൂടെ ശദ്ദ് കൊടുക്കൽ اَلْإِدْغٰامْ بِغُنَّة

نومي ) و ، ي , م ,ن ) എന്നീ നാല് അക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നിന് മുമ്പ് രണ്ട് വാക്കിലായി സുകൂനുള്ള നൂനോ തൻ‌വീനോ വന്നാൽ രണ്ടിനെയും غنة സഹിതം ( മണിക്കലോട് കൂടെ ‌) ശദ്ദ് കൊടുത്ത് (ദ്വിത്വം കൊടുത്ത് ) ഉച്ചരിക്കണം.

ഉദാഹരണം :


( click on the image and zoom if you cant read )

മീമിലും നൂനിലും അടിസ്ഥാനപരമായിതന്നെ غنة ഉള്ളത് കൊണ്ട് രണ്ടിനുമരികെ غنة പൂർണ്ണമായിരിക്കും. ‘യാഇ’നും ‘വാവി’നും അരികെ അത്രതന്നെ പൂർണ്ണമാവുകയില്ല. മാത്രമല്ല ഗുന്നത്ത് ഉള്ളത് കൊണ്ട് നാലിലും ശദ്ദ് അപൂർണ്ണമായിരിക്കും. എന്നാൽ ‘വാവി‘ലും ‘യാഇ‘ലും ഉള്ളതിലേറെ ശദ്ദ് മീമിലും നൂനിലും ഉണ്ടായിരിക്കും. ഈ വിത്യാസം മനസിലാക്കാൻ വേണ്ടി ശരിയാം വിധം അച്ചടിക്കപ്പെടുന്ന മുസ്‌ഹഫുകളിൽ و നും ي നും ശദ്ദ് കൊടുക്കാതെയും ن നും م നും ശദ്ദ് കൊടുത്തുമാണ് എഴുതാറുള്ളത്.

മേൽ പറഞ്ഞ നാലക്ഷരത്തിലും إدغام വേണമെന്നത് ഇജ്‌മാ‌അ് പ്രകാരം സ്ഥിരപ്പെട്ടതാണ്. മീമിലും നൂനിലും ഗുന്നത്ത് (غنة ) വേണമെന്നത്തും ഇജ്മാ‌അ് തന്നെ. അപ്പോൾ ഇതിനെ ഉപേക്ഷിക്കൽ കുറ്റകരമാണ്. എന്നാൽ ن وَالْقَلَمِ , يس وَالْقُرْآنِ എന്നീ രണ്ട് സ്ഥലങ്ങൾ ആ നിയമത്തിൽ നിന്ന് ഒഴിവാണ്. ഇത് രണ്ടിലും ഗുന്നത്തും ഇദ്‌ഗാമും ചെയ്യാതെ നൂനിനെ വ്യക്തമാക്കിയാണ് حفص رحمه الله ഓതിയിരിക്കുന്നത്.

മുകളിൽ പറയപ്പെട്ട (نومي) എന്നതിലെ നാല് അക്ഷരങ്ങളിൽ ഏതെങ്കിലുമൊന്നും സുകൂനുള്ള നൂനും ഒരു വാക്കിൽ ( കഴിഞ്ഞ ബുള്ളറ്റിൻ നോക്കുക. കൊടുത്ത ഉദാഹരണങ്ങൾ ശ്രദ്ധിയ്ക്കുമല്ലോ അവയെല്ലാം രണ്ട് പദങ്ങളിലായിരുന്നു) വന്നാൽ വ്യക്തമാക്കൽ നിർബന്ധമാണ്. ഇതും ഇജ്‌മാ‍‌അ് കൊണ്ട് സ്ഥിരപ്പെട്ടതുമാണ്

ഉദാ: قنوان ، بنيان ، صنوان ، دنيا ഇങ്ങിനെ ഖു‌ർ‌ആനിൽ 4 സ്ഥലത്ത് മാത്രമേയുള്ളൂ .അവ:
(6:99) وَمِنَ النَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ
إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنيَانٌ مَّرْصُوصٌ (61:4

وَفِي الأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ (13:4

أُولَـئِكَ الَّذِينَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَمَا لَهُم مِّن نَّاصِرِينَ (3:22



മൂന്ന് : മണിക്കാതെ ശദ്ദ് കൊടുക്കുക إِدْغَامٌ بِلا غُنَّة
ر ، ل എന്നീ അക്ഷരങ്ങളുടെ മുമ്പ് സുകൂനുള്ള നൂനോ തൻ‌വീനോ വന്നാൽ غنة കൂടാതെ ഇദ്‌ഗാം ചെയ്യണം

ഉദാഹരണം

ഈ ഇദ്‌ഗാമും വേണമെന്നത് ഇജ്‌മാ‌അ് പ്രകാരം സ്ഥിരപ്പെട്ടതാണ്. പക്ഷെ ഗുന്നത്തിൽ അഭിപ്രായ വിത്യാസമുണ്ട്. ഗുന്നത്ത് കൂടാതെയുള്ള റിപ്പോർട്ടാണ് പ്രസിദ്ധമായിട്ടുള്ളത. ഗുന്നത്ത് കൂടാതെയുള്ള ഇദ്‌ഗാമിൽ ,ആദ്യാക്ഷരത്തെ രണ്ടാമത്തേത് പോലെ മാറ്റേണ്ടതാണ്. ഉദാ: ولكن لا يعلمون എന്നതിനെ وَلكِلاَّ يعلمون എന്നായിട്ടാണ് ഓതേണ്ടത്.
 
നാല് : الإِقْلاب

മണിക്കലോടു കൂടെ മീമാക്കി മറിക്കുക


സുകൂനുള്ള നൂനിനോ തൻ‌വീനിനോ ശേഷം باء (ബാ‍‌അ്) വന്നാൽ غنة നോട് കൂടി മീമാക്കി മാറ്റേണ്ടതാണ്. ഇതും ഇജ്മാ‌അ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.

മുസ്‌ഹഫുകളിൽ ‘ഇഖ്‌ലാബി’നെ തിരിച്ചറിയാൻ ഇത്തരം സുകൂനുള്ള നൂനിന്റെയും തൻ‌വീനിന്റെയും മുകളിൽ ചെറിയ മീം (م) ഈ രൂപത്റ്റിൽ വാല് താഴോട്ടായി കൊടുത്തതായി കാണാം. അതേ സമയം വേറെയൊരു രൂപത്തിലുള്ള (ﻣ) വാല് മുമ്പോട്ടായ രീതിയിൽ കൊടുത്തതായി കാണാം. അത് വഖ്‌ഫീ സൂചിപ്പിക്കാനുള്ളതാണ്

ഇഖ്‌ലാബിന്റെ ഉദാഹരണം.




വഖ്‌ഫിന്റെ സമയത്ത് മീം അടയാളമായി കൊടുത്തതിന്റെ ഒരു ഉദാഹരണം:


അഞ്ച് : മണികലോട് കൂടെ അവ്യക്തമാക്കുക : إِخْفاء بِغُنَّة
രാഗത്തോട് കൂടി അവ്യക്തമാക്കുക. മുമ്പ് വിശദീകരിച്ചതിൽ‌പെടാത്ത ബാക്കിയുള്ള അക്ഷരങ്ങളായ


ص ، ض ، د ، ذ ، ت ، ث ، ك ، ق ، ف ، ش ، س ، ط ، ظ ج ، ز


എന്നീ പതിനഞ്ച് അക്ഷരങ്ങൾക്ക് മുമ്പ് സുകൂനുള്ള നൂനോ തൻ‌വീനോ വന്നാൽ രാഗത്തോടു കൂടി അവ രണ്ടിനെയും അവ്യക്തമാക്കേണ്ടതുണ്ട്. ഇതും ഇജ്‌മാ‌അ് തന്നെ.
 

أحكام الميم الساكنة
സുകൂനുള്ള മീമിന്റെ വിധികൾ

സുകൂനുള്ള മീമിന്റെ നിയമങ്ങൾ മൂന്നാണ്. അവ ഇദ്‌ഗാം, ഇഖ്‌ഫാ‌അ്, ഇസ്‌ഹാറ്‌, എന്നിവയാണ്

(إدغام ، إخفاء ، إظهار)

ഒന്ന്: إِدْغَام
സുകൂനുള്ള ‘മീം‘ (م) മീമോടടുത്ത് വന്നാൽ രാഗത്തോ‍ാട് (غنة) കൂടി ഇദ്‌ഗാം ചെയ്യണം ഇത് ഇജ്‌മാ‍അ് ആണ്. മീം أصلي ആയാലും തൻ‌വീനോ നൂനോ പരിവർത്തനം ചെയ്ത് വന്ന മീമായാലും ഇതേ നിയമമാണ്. ഉദാഹരണം താഴെ :
ഇഖ്‌ഫാ‌അ് إِخفاء
സുകൂനുള്ള മീം باء ( ബാ‌അ്) നോടടുത്ത് വന്നാൽ അതിന്റെ രാഗത്തോ‍ട് കൂടി അവ്യക്തമാക്കണമെന്നാണ് ബലപ്പെട്ട അഭിപ്രായം. ഗുന്നത്ത് കൂടാതെ വ്യക്തമാക്കാമെന്നും അഭിപ്രായമുണ്ട്

ഉദാ :


തജ്‌വീദ് നിയമങ്ങൾ പാലിച്ചെഴുതിയ മുസ്‌ഹഫുകളിൽ തൻ‌വീനുകൾക്കടുത്ത് അവയെ മീമാക്കണമെന്നറിയിക്കാൻ ചെറിയ മീമുകൾ (م) കൊടുത്തതായി കാണാം.
 


ബാ‌അ്, മീമ്, ഒഴിച്ചുള്ള 26 അക്ഷരങ്ങൾക്ക് തൊട്ട് മുമ്പ് സുകൂനുള്ള മീം വന്നാൽ അതിനെ വ്യക്തമാക്കണം. فاء ، واو ( ഫാ‌അ്, വാവ് ) എന്നീ അക്ഷരങ്ങൾക്ക് മുമ്പ് പ്രത്യേകം വ്യക്തമാക്കി ഓതണം. ഇതു മൂന്നും (മീമ്, ഫാ‌അ്, വാവ്) ഒരേ മഖ്‌റജിൽ (ചുണ്ടിൽ) നിന്നുള്ള അക്ഷരമാണെന്നതാണ് കാരണം. അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ മീം അവ്യക്തമായിപ്പോകും. പക്ഷെ വ്യക്തമാക്കാൻ വേണ്ടി മുറിക്കാൻ പാടില്ല.

ഉദാഹരണം
 
 


ശദ്ദുള്ള എല്ലാ മീമിനെയും നൂനിനെയും മണിക്കേണ്ടതാണ്
ഉദാ:

കനപ്പിക്കലും, നേർപ്പിക്കലും

التفخيم والترقيق


കനപ്പിക്കുക, നേർപ്പിക്കുക ഇങ്ങനെ അക്ഷരങ്ങൾക്ക് രണ്ട് അവസ്ഥകളുണ്ട്. നാവ് മേലണ്ണാക്കിലേക്ക് ഉയരുന്നത് കൊണ്ട് “തഫ്‌ഖീമും” (കനപ്പിക്കൽ) ഉയരാതിരുന്നാൽ “തർഖീഖും” (നേർപ്പിക്കൽ) ഉണ്ടായിത്തീ‍രുന്നു.


استعلاء ന്റെ അക്ഷരങ്ങളായ خ ص ض غ ط ق ظ
എന്നിവയെ കനപ്പിക്കേണ്ടതും

استفال ന്റെ അക്ഷരങ്ങളായ
(ء ب ت ث ج ح د ذ ر ز س ش ف ع ك ل م ن و هـ ي ا )
എന്നിവയെ നേർപ്പിക്കേണ്ടതുമാണ്.

എന്നാൽ لام ، راء എന്നിവൽ ചിലപ്പോൾ തഫ്‌ഖീമും ചിലപ്പോൾ തർഖീഖും ചെയ്യേണ്ടതാണ്. ഇവയെ സംബന്ധിച്ച് പിന്നീട് വിവരിക്കുന്നതാണ്. إن شاء الله
استعلاء ന്റെ അക്ഷരങ്ങളി നിന്ന് إطباق ന്റെ അക്ഷരങ്ങളായ ط ص ض ظ എന്നിവയിൽ നാവ് കൂടുതൽ ഉയരുന്നത് കൊണ്ട് അവയ്ക് കൂടുതൽ തഫ്‌ഖീം ഉണ്ടായിരിക്കുന്നതാ‍ണ്. ഇത്വ്‌ബാഖിന്റെ അക്ഷരങ്ങൾ കഴിച്ചാൽ لام الجلالة (അല്ലാഹു എന്നതിലുള്ള ലാമി) ന്നാണ് കൂ‍ടുതൽ തഫ്‌ഖീമുള്ളത. മറ്റുള്ളവ അതിൽ താഴെയാണ്.

മറ്റൊരു വീക്ഷണത്തിൽ തഫ്‌ഖീമിനെ അഞ്ചായി ഭാഗിക്കാം. ദീർഘത്തോട് കൂടി അകാരമുള്ളത് ഏറ്റവും കൂ‍ടുതൽ തഫ്‌ഖീമുള്ളതാണ്. ദിർഘമില്ലാത്ത അകാരമുള്ളത് അതിൽ താഴെയും. ഉകാരമുള്ളത് അതിലും താഴെ .സുകൂനുള്ളത് അതിലും താഴെ, ഇകാരമുള്ളത് അതിലും താഴെ.
ഉദാഹരണം
طٰالَ ، طَلَعَ ، طُلُوعْ ، يَطْلُعُ، قُطِعَ ، الله ، اللٰهُمَّ

തജ്‌വീദിൽ പാണ്ഡ്യത്യമുള്ളവരുടെ ഉച്ചാരണത്തിൽ നിന്ന് തഫ്‌ഖീമിന്റെ വ്യത്യാസം ഗ്രഹിക്കാൻ സാധിക്കും.

തഫ്‌ഖീമും തർഖീഖും ഖുർ‌റാഇൽ നിനും ഏകകണ്ഠമായി ലഭിച്ചതായിരിക്കയാൽ നിർബന്ധകാര്യത്തിൽ പെട്ടതാണ്.

റാ‌ഇനെ തഫ്‌ഖീം ആക്കേണ്ടുന്ന ഘട്ടങ്ങൾ
അക്ഷരങ്ങൾക്ക് കനപ്പിക്കുക, നേർപ്പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ടെന്നത് പറഞ്ഞല്ലോ. എന്നാൽ ഇസ്തിഫാലിന്റെ അക്ഷരങ്ങളിൽ നിന്ന് ر ، ل എന്നിവ ചിലപ്പോൾ തഫ്‌ഖീമും ചിലപ്പോൾ തർഖീഖും ചെയ്യേണ്ടതാണ്. രണ്ട് ഘട്ടങ്ങളിലും മഖ്‌റാജ് ഒന്ന് തന്നെയാണ്. വിത്യാസം തഫ്‌ഖീമിൽ നാവ് മേൽ‌പ്പോട്ട് ഉയരുകയും തർഖീഖിൽ താഴുകയും ചെയ്യുമെന്നതാണ്.

അഞ്ച് സ്ഥലങ്ങളിലാണ് റാഇനെ തഫ്ഖീം ചെയ്യേണ്ടത്.
ഒന്ന് : ر ഇന്റെ ഹർക്കത്ത് ഫത്‌ഹോ ള്വൊമ്മോപ്പ് ആയി വരുമ്പോൾ. റാ (ر ) ഇന് ഫത്‌ഹ് വന്നതിന്റെ ഉദാഹരണം


റാ (ر ) ഇന് ദ്വമ്മ്‌ വന്നതിന്റെ ഉദാഹരണം

ഈ തഫ്‌ഖീം ഖുറ്‌റാഇന്റെ ഇജ്‌മാഉള്ളതും ശറ‌ഇയ്യായ വാജിബുമാണ്.


ഫത്‌ഹിന്നോ ള്വമ്മിനോ ശേഷം ‘റാ‌അ്’ സുകൂനുള്ളതായി വരിക.
ഈ സുകൂൻ അസ്‌ലിയോ ,വഖ്ഫിനാൽ പുതുതായുണ്ടായതോ ആയാലും ശരി.

റാ ഇന് അസ്‌ലിയായ സുകൂനും മുമ്പുള്ളതിന് ഫത്‌ഹുമായതിന്റെ ഉദാഹരണം


റാ ഇന് അസ്‌ലിയായ സുകൂനും മുമ്പുള്ളതിന് ള്വമ്മുമായതിന്റെ ഉദാഹരണം

റാ ഇന് വഖ്‌ഫ് കാരണത്താൽ സുകൂനും മുമ്പുള്ളതിന് ഫത്‌ഹുമായതിന്റെ ഉദാഹരണം

റാ ഇന് വഖ്‌ഫ് കാരണത്താൽ സുകൂനും മുമ്പുള്ളതിന് ള്വമ്മുമായതിന്റെ ഉദാഹരണം
ഈ തഫ്‌ഖീമും ഇജ്‌മാ‌ഉള്ളതാണ്.

ഒരേ പദത്തിൽ 'റാ'ഇന് സുകൂനും മുമ്പുള്ള അക്ഷരത്തിന് കസ്‌റും ശേഷമുള്ള അക്ഷരം കസ്‌റുള്ളതല്ലാത്ത ‘ഇസ്തി‌അ്ലാ’ استعلاء ഇന്റെ അക്ഷരവുമായിരിക്കുക.
ഉദാഹരണം :-

ഇങ്ങ്നെ كلمة ഈ കൾ മാത്രമാണുള്ളത്. ഈ തഫ്‌ഖീമും ഇജ്മാ‌അ് തന്നെയാണ്.

എന്നാൽ റാഇ‌ന് ശേഷമുള്ള استعلاء ന്റെ അക്ഷരം കസ്‌റുള്ളതായാൽ തഫ്‌ഖീമും തർഖീഖും ആക്കാവുന്നതാണ്. ഏറ്റവും നല്ലത് തർഖീഖ് ആണ്.
ഉദാഹരണം
അതെ സമയം റാഇ‌ന് ശേഷമുള്ള استعلاء ന്റെ അക്ഷരം മറ്റൊരു كلمة ൽ ആണെങ്കിൽ റാഇനെ തർഖീഖാക്കുക തന്നെ വേണം.
ഉദാഹരണം.

സുകൂനായ റാഇന് മുമ്പുള്ള കസ്‌റ് അടിസ്ഥാനപരമല്ലാത്തതോ, റാ‌അ് മറ്റൊരു പദത്തിലുള്ളതോ ആയിരുന്നാൽ റാഇനെ തഫ്ഖീം ചെയ്യണം.
ഉദാഹരണം.

ഈ തഫ്‌ഖീമും ഇജ്മാഉള്ളതാണ്.


റാ‌ഇനെ തഫ്ഖീം ആക്കേണ്ടുന്ന ഘട്ടങ്ങളിൽ അഞ്ചാമത്തേത്

വഖ്ഫ് കൊണ്ട് സുകൂൻ സിദ്ധിക്കുന്ന റാഇന് മുമ്പുള്ളത് സുകൂനുള്ള ‘യാ’ അല്ലാത്ത അക്ഷരമാവുകയും അതിനു മുമ്പുള്ളത് ഫത്‌ഹോ ദ്വമ്മോ ആയിരിക്കുകയും ചെയ്താൽ റാ ഇനെ തഫ്‌ഖീമാക്കേണ്ടതാണ്
 
 റാഇനെ തർഖീഖ് (നേർപ്പിക്കൽ) ആക്കേണ്ടുന്ന ഘട്ടങ്ങൾ


മേൽ പറഞ്ഞതല്ലാത്ത എല്ലാ റാഇനെയും തർഖീഖ് ആക്കേണ്ടതാണ്. അങ്ങിനെ നാല് സ്ഥലങ്ങൾ ഉണ്ട്

ഒന്ന് : “റാ‍അ് “ കസ്‌റാക്കപ്പെട്ടതോ ഇമാലത്ത് ചെയ്യപ്പെട്ടതോ ആയിരിക്കുക.
ഉദാഹരണം.

بسم الله مجريها എന്നതിൽ മാത്രമേ حفص رحمه الله ഇമാലത്ത് ചെയ്തിട്ടുള്ളൂ


രണ്ട് : അസ്‌ലിയായ കസ്‌റിനു ശേഷം അതേ വാക്കിൽ സുകൂനായ “റാ” വരികയും അതിന് ശേഷം അതേ കലിമത്തിൽ استعلاء ന്റെ അക്ഷരം ഇല്ലാതിരിക്കയും ചെയ്താൽ
ഉദാഹരണം



മൂന്ന് : സുകൂനുള്ള ‘യാ’ ഇന് ശേഷം റാ‌അ് സുകൂനുള്ളതായി വരിക (വഖ്ഫ് മുഖേന)
ഉദാഹരണം
നാല് : സുകൂനുള്ള ‘റാ‍‘ ഇന്ന് മുമ്പ് ‘യാ’ അല്ലാത്ത സുകൂനുള്ള അക്ഷരം വരുന്ന പക്ഷം അതിന്ന് മുമ്പുള്ളത് കസ്‌റായിരിക്കും.
ഉദാഹരണം
എന്നാൽ റാ ഇന്റെയും കസ്‌റിന്റെയും ഇടയിലുള്ള സുകൂനായ അക്ഷരം ‘ഇസ്തി‌അ്ലാ’ഇന്റെ അക്ഷരമായിരുന്നാൽ റാ‌ഇനെ തഫ്‌ഖീമും തർഖീഖും ആക്കാം.
ഉദാഹരണം.


വഖ്ഫ് ചെയ്യാതിരിക്കുമ്പോൾ مصر എന്നതിൽ റാ ഇന്ന് ഫത്‌ഹും قطر എന്നതിൽ കസ്‌റും ആക്കിയാൽ اصل നെ പരിഗണിച്ച് കൊണ്ട് مصر എന്നതിൽ തഫ്ഖീമും قطر എന്നതിൽ തർഖീഖുമാണ് ഉത്തമം. ഈ രണ്ട് പദങ്ങൾ മാത്രമേ ഈ വിധത്തിൽ ഖുർ‌ആനിൽ വന്നിട്ടുള്ളൂ.

കസ്‌റുള്ള ‘റാ’പദത്തിന്റെ ആദ്യത്തിലായാലും നടുവിലായാലും ,ഒടുവിലായാലും തർഖീഖ് ചെയ്യണമെന്നത് ഇജ്‌മാ‌അ് ഉള്ളതാണ്. കസ്‌റിന് ശേഷം സുകൂനായി വരുന്ന റാഇനെയും തർഖീഖ് ചെയ്യണമെന്നത് ഇജ്മാ‌അ് തന്നെയാണ്.

تفخيم اللام

ലാമിന് തഫ്ഖീം
ലാമിന് തഫ്ഖീം ,തർഖീഖ് എന്നി രണ്ട് വിധികളുണ്ട്.

اسم الجلالة ( الله എന്ന വാക്ക് ഫത്‌ഹിനോ ള്വമ്മിനോ ശേഷം വന്നാൽ അതിലെ ലാമിനെ തഫ്‌ഖീം (تفخيم )ചെയ്യേണ്ടതാണ്. ഇതല്ലാത്ത എല്ലാ ലാമിനെയും തർഖീഖ് (ترقيق ) ചെയ്യണം. ഇത് ഖുർ‌റാഇന്റെ ഇജ്‌മാ‌അ` ആയിരിക്കയാൽ ശറ‌ഇയ്യായ വുജൂബ് ആണ്. ജലാലത്തിന്റെ ലാം കസ്‌റിന് ശേഷം വന്നാൽ ترقيق ചെയ്യണമെന്നതും ഇജ്‌മാ‌അ് തന്നെ.
ഉദാഹരണം.
قَالَ الله ، رُسُلُ الله ، اَللهُ أَكبر ، اَللَّهُمَّ ، قَالُوا اللَّهُمّ ، بِسْمِ الله ، قُلِ اللَّهُمّ
തഫ്‌ഖീം ചെയ്യപ്പെടുന്ന ലാമുൽ ജലാലത്ത് അറബി ഭാഷയുടെ അടിസ്ഥാന അക്ഷരങ്ങളായ 29 അക്ഷരങ്ങളിൽ‌പെട്ടതല്ല. ബഹുമാന സൂചകമായ ഉച്ചാരണത്തിനു വേണ്ടി പ്രത്യേകമായി പിരിഞ്ഞുണ്ടായ മുപ്പതാമത്തെ അക്ഷരമാണ്.


ضاد ന്റെ ശബ്‌ദത്തിലാണ് അറബികൾ അതിനെ ഉച്ചരിക്കുന്നത്. അവരുടെ ഉച്ചാരണം പിൻ‌പറ്റാൻ നബി صلى الله عليه وسلم തങ്ങൾ കല്പിച്ചിട്ടുണ്ട്.
اقرؤا القرآن بلحون العرب وأصواتها ‘ അറബി അക്ഷരത്തിന്റെ ഉച്ചാരണം അറബികളിൽ നിന്ന് സ്വീകരിക്കേണ്ടതാ‍ണ് മറ്റ് ഭാഷക്കാരെ ഇതിന് മാതൃകയാക്കിക്കൂടാ.


ഖുർ‌‌റാഇന്റെ ഇജ്മാ‌അ് എന്നാൽ :
ഖുർ‌ആൻ വചനങ്ങൾ (പാരായണത്തിൽ) ഇജ്‌മാ‌അ് إجماع ഉള്ളത് ,ഇഖ്‌തിലാഫ് اختلاف ഉള്ളത് എന്നിങ്ങനെ രണ്ട് വിധമുണ്ട്.

പത്ത് ഖാരി‌ഉകളും ഒരു രൂപത്തിൽ മാത്രം ഓതിയതിന് إجماع എന്ന് പറയുന്നു. മുസ്‌ഹഫിനോടും വ്യാകരണത്തോടും യോജിച്ച് കൊണ്ട് അപ്രകാരം മാത്രമേ നബി صلى الله عليه وسلم തങ്ങളിൽ നിന്ന് സ്വഹീഹായി ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടാ‍ണ് ഖുർ‌റാഇന്റെ യോജിപ്പുണ്ടാകുന്നത്.

ഉദാഹരണം : الرَّحْمٰنِ الرَّحِيمْ ഇത് എല്ലാ‍ ഖാരി‌ഉകളും ഇപ്രകാരം മാത്രമേ ഓതിയിട്ടുള്ളൂ. അതുപോലെ اَلْحَمْدُ ِللهِ رَبِّ الْعَالَمِينْ എന്നത് പത്ത് ഖാരി‌ഉകളും ഇപ്രകാരമാണ് ഓതിയത്.
എന്നാൽ اَلْحَمْدِ ِللهِ എന്ന് ‘ദാലിന്’ കസ്‌റു കൊണ്ട് ഇവിടെ ഖിറാ‌അത്തുണ്ട്. പക്ഷെ ഇത് പത്ത് ഖുർ‌റാഉകൾക്കും എതിരായിരിക്കയാൽ شاذ ആയി തള്ളപ്പെടുന്നു.


ഖുർ‌റാഇന്റെ اختلاف എന്നാൽ -01
ملك يوم الدين എന്നതിൽ പത്ത് ഖാരി‌ഉകളിൽപെട്ട
عاصم ، كسائي ، يعقوب ، خلف "رحمهم الله"
എന്നിവർ മീമിന് ശേഷം ألف ചേർത്ത് مٰالك എന്നാണ് ഓതിയത്. അതെ സമയം പത്ത് ഖാരി‌ഉകളില്പെട്ട
نافع ، ابن كثير ، أبو عمرو ، ابن عامر ، حمزة ، أبو جعفر "رحمهم الله"
എന്നിവർ ഈ അലിഫില്ലാതെ مَلِك എന്നുമാണ് ഓതിയത്. ഇതിന് اختلاف എന്ന് പറയുന്നു.
ഈ രണ്ട് രൂപവും നബി صلى الله عليه وسلم ഓതിക്കേൾപ്പിച്ചതും മുതവാതിറുമാണ്. ഒന്നിന് മറ്റേതിനേക്കാൾ പ്രാധാന്യമില്ല.

എന്നാൽ മൂന്നക്ഷരത്തിനും ഫത്‌ഹായിട്ട് مَلَكَ എന്നും കാഫിന് തൻ‌വീനായി مٰالكًا എന്നും ഇവിടെ ഖിറാ‌അത്തുണ്ട്. അതിന്റെ സനദ് മുതവാതിറല്ലാത്തത് കൊണ്ടും മറ്റു പത്ത് ഖാരിഉകളിൽ ആരും ഇപ്രകാരം ഓതിയിട്ടില്ലെന്നത് കൊണ്ടും അത് شاذ ഉം (ബഹു ഭൂരിപക്ഷത്താൽ നിന്നും ഒറ്റപ്പെട്ട് പുറം തള്ളപ്പെട്ടതാണ് ശാദ്ദ്) അങ്ങിനെ ഓതൽ ഹറാമുമാണ്.

അപ്പോൾ ഖി‌റാ‌അത്തിന്റെ വിഷയത്തിൽ اختلاف എന്നാൽ അഭിപ്രായ വിത്യാസമല്ല. ഓരോരുത്തർക്കും ഇഷ്ടമുള്ളത് പതിവാക്കി എന്ന് മാത്രം.
 

ഖുര്‍‌റാഇന്റെ اختلاف എന്നാല്‍
കര്‍മ്മശാസ്ത്ര പണ്ഡിതരുടെ اختلاف ഉം ഖുര്‍‌റാഇന്റെ اختلاف ഉം വ്യത്യസ്തമാണ്. കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ اختلاف ഗവേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇതില്‍ ഒന്നു മാത്രമാണ് യാഥാര്‍ത്ഥ്യം. ഭാര്യയെ തൊട്ടാല്‍ وضوء മുറിയും , മുറിയുകയില്ല എന്നിങ്ങനെ രണ്ടഭിപ്രായമുള്ളതില്‍ ഒന്ന് മാത്രമാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഖിറാത്തിലെ اختلاف അപ്രകാരമല്ല. എല്ലാം നബി (صلى الله عليه وسلم) യില്‍ നിന്ന് متواتر ആയി ലഭിച്ചതാണ്. എല്ലാം സത്യവും യാഥാര്‍ത്ഥ്യവുമാണ്. ഇവയില്‍ ഓരോ രൂപം ഓരോ ഇമാമീങ്ങള്‍ പതിവാക്കി. അതു കൊണ്ട് ആ രൂപത്തിലുള്ള ഖിറാ‌അത്തില്‍ ആ ഇമാം പ്രസിദ്ധമായി. ഈ രൂപം അവര്‍ അഭിപ്രായപ്പെട്ടതോ സ്വയം നിര്‍മ്മിച്ചതോ ഗവേഷണം നടത്തിയതോ അല്ല. നബി (صلى الله عليه وسلم) യില്‍ നിന്ന് ലഭിച്ചത് മാത്രമാണ്.

മേല്‍ പ്രസ്താവിച്ച് പ്രകാരം പത്ത് അല്ലെങ്കില്‍ ഏഴ് ഖാരി‌ഉകളുടെ ഇജ്‌മാ‌ഉള്ളത് അം‌ഗീകരിക്കല്‍ ശറ‌ഇല്‍ വുജൂബാണ്. അതിനെതിരായി ഖിറാ‌അത്ത് ശാദ്ദും ഹറാമുമാണ്. മഹാനായ ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി رحمه الله യുടെ ഫത്‌വ കാണുക.

قال الفقيه ابن حجر الهيتمي رحمه الله: إن ما وقع الاتفاق عليه يعلم منه أنه صلى الله عليه وسلم لم يقرأ بغيره ، ومدار القراءة إنما هو على الاتباع ، فمن قرأ بخلاف ما وقع الاجماع عليه يكون مبتدعا شيئا في كتاب الله تعالى ، وابتداع ما لم يرد في القرآن محرم شديد التحريم

‘ഖുര്‍‌റാ‌അ് മുഴുവന്‍ പേരും ഒരു വചനം ഒരേ സ്വരത്തില്‍ മാത്രം ഓതി എന്നതില്‍ നിന്ന് അറിയപ്പെടുന്നത് നബി (صلى الله عليه وسلم) അപ്രകാരമേ ഓതിയിട്ടുള്ളൂ എന്നാണ്. പൂര്‍വ്വികന്മാരെ പിന്‍പറ്റിക്കൊണ്ട് അവര്‍ ഓതിയ പ്രകാരം മാത്രം ഓതുകയെന്നതാണ് ഖുര്‍‌ആന്‍ പാരായണത്തിന്റെ മാനദണ്ഡം. അപ്പോള്‍ ഇജ്‌മാ‌ഇന്നെതിരായി ഓതുന്നവന്‍ ഖുര്‍‌ആനില്‍ പുതുതായി നിര്‍മ്മാണം നടത്തിയ مبتدع ആയിത്തിരുന്നതാണ്. പുതിയ കാര്യം ഖുര്‍‌ആനില്‍ കെട്ടിച്ചമക്കുന്നത് കടുത്ത നിഷിദ്ധ കാര്യമാണ്‘ .

ഒരു വചനം ഖുര്‍‌ആനായി അം‌ഗീകരിക്കാന്‍ മൂന്ന് നിബന്ധനകളുണ്ട്.
1. വിശ്വാസ യോഗ്യമായ ബഹുമുഖ പരമ്പര ( متواتر )2. ഉസ്‌മാനീ മുസ്‌ഹഫിന്റെ എഴുത്തിന് യോജിച്ചിരിക്കുക
3. അറബി വ്യാകരണത്തോട് യോജിക്കുക .
متواتر അഥവാ ബഹു മുഖ പരമ്പരയെന്നാല്‍ നബി (صلى الله عليه وسلم) മുതല്‍ താഴെ അറ്റം വരെയുള്ള റിപ്പോര്‍ട്ടര്‍മാരില്‍ ഓരോ കണ്ണിയിലും കുറേ ആളുകള്‍ ഉണ്ടായിരിക്കുക എന്നതാണ്,