സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 16 October 2014

തജ്‌വീദുൽ ഖുർ‌ആ‍ൻ ഒന്നാം ഭാഗം








പ്രിയ സഹോദരരെ , السلام عليكم ورحمة الله .

ഇനി വിശുദ്ധ ഖുർ‌ആനിന്റെ പാരായണ ശാസ്ത്രത്തെക്കുറിച്ചാവാം. വളരെ പ്രധാനപ്പെട്ടെ വിഷയമായതു കൊണ്ടും ഖുർ‌ആൻ പാരായണം നിത്യ ജീവിതത്തിൽ അത്യാവശ്യമായതിനാലും അവ ശ്രദ്ധിച്ച് വായിക്കുകയും തജ്‌വീദനുസരിച്ച് ഖുർ‌ആൻ പാരായണം ചെയ്യുന്ന ഖാരി‌ഉകളുടെ പാരായണം ശ്രവിക്കുകയും ചെയ്യുക. അതിന് നല്ല ഒരു അവലംബമാണ് ഖാരി‌അ് അബ്ദുൽ ബാസ്വിത് അബ്ദുസ്സമദ് رحمه الله ന്റെ ഖിറാ‌അത്ത്. അദ്ധേഹത്തിന്റെ രണ്ട് രൂപത്തിലുള്ള സി.ഡി.കൾ വിപണിയിലുണ്ട്. ഒന്ന്: മുറത്തുൽ രണ്ട് : മുജവ്വദ്. ഇതിൽ മുജവ്വദ് വാങ്ങിക്കുക. അതാണ് തജ്‌വീദനുസരിച്ചുള്ള പാരായണം.

സർവ്വശക്തനായ അല്ലാഹു നമുക്ക്, കൂടുതൽ കൂടുതൽ ഖുർ‌ആൻ പാരായണം ചെയ്യാൻ തൌഫീഖ് തരികയും നമ്മുടെ ഖുർ‌ആൻ പാരായണത്തിലുള്ള അപാകതകൾ പൊറുത്ത് തരികയും ഖുർ‌ആൻ ശഫാ‍‌അത്ത് ചെയ്ത് സ്വർഗത്തിലെത്തുന്നവരിൽ ഉൾപ്പെടുത്തുകയും ചെയ്യട്ടെ آمين


° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° °

بسم الله الرحمن الرحيم
الحمد لله رب العالمين الذي خلق الإنسان وعلمه البيان وعلم الإنسان ما لم يعلم وصلى الله وسلم على سيدنا محمد الذي قال "خيركم من تعلم القرآن وعلمه" ورضي الله عن القراء العشرة المشهورين وتلاميذهم إلى يوم القيامة ورضي عنا معهم برحمته ومنه

വിശുദ്ധ ഖുർ‌ആൻ പ്രപഞ്ച നാ‍ഥന്റെ പരിശുദ്ധ കലാമാണ്. മാനവ കുലത്തിന് മാർഗദർശനവും ദിശാബോധവും നൽകി കാലത്തിന്റെ ഗതിമാറ്റിയ അത്ഭുത ഗ്രന്ഥം. ആ അത്ഭുതങ്ങളുടേ ആഴിയിലെ മുത്തുകളും പവിഴങ്ങളും പോലെതന്നെ ഹൃദ്യവും ആകർഷകവുമത്രെ അതിന്റെ വശ്യമായ പാരായണം. എത്രെയെത്രെ കഠിന ഹൃദയങ്ങളെയാണ് അത് മഞ്ഞ്പോലെ ഉരുക്കിക്കളഞ്ഞത്…! എത്ര ശത്രുക്കളെയും വിരോധികളെയുമാണ് അത് മിത്രങ്ങളും സത്യഗ്രന്ഥത്തിന്റെ വാഹകരുമാക്കിയത്…!

അല്ലാഹുവിന്റെ കലാം നേരിട്ട് മറയില്ലാതെ കേട്ടത് നമ്മുടെ നബി صلى الله عليه وسلم തങ്ങളും മൂസാ നബി عليه السلام യുമാണ്. ആ കേൾവിയുടെ ആനന്ദം നൽകി അല്ലാഹു നമ്മെയും മാതാപിതാക്കളെയും ഉസ്താദുമാരെയും കുടുംബത്തെയും മക്കളെയും എല്ലാ മുസ്‌ലിമീങ്ങളെയും പരലോകത്ത് അനുഗ്രഹിക്കട്ടെ.
കൈയേറ്റങ്ങൾക്കോ മാറ്റത്തിരുത്തലുകൾക്കോ വിധേയമായിട്ടില്ലാത്ത അല്ലാഹുവിന്റെ പരിശുദ്ധ കലാം (ഖുർ‌ആൻ )പാരായണം ചെയ്യുവാനും കേൾക്കുവാനുമുള്ള മഹത്തായ സൌഭാഗ്യം നൽകി അല്ലാഹു ഈ സമുദായത്തെ സവിശേഷപ്പെടുത്തിയിരിക്കുന്നു.

ഇരുപത്തിമൂന്ന് വർഷത്തിനുള്ളിൽ സന്ദർഭോചിതം അല്പാല്പമായി അവതരിപ്പിച്ച് കൊണ്ടും വർഷാന്തം അതിന്റെ സ്ഥാനവും ക്രമവും അദ്ധ്യായങ്ങളും തിട്ടപ്പെടുത്തി പഠിപ്പിച്ച് കൊണ്ടുമാണ് അല്ലാഹു വിശുദ്ധ ഖുർ‌ആനിനെ വള്ളിപുള്ളി വിത്യാസത്തിനിടവരാ‍തെ കാത്തു സൂക്ഷിച്ചത്. വിശുദ്ധ ഖുർ‌ആനിന്റെ വാക്യങ്ങൾ മാത്രമല്ല അതിന്റെ പാരായണവും അല്ലാഹു തന്നെ നേരിട്ടവതരിപ്പിച്ച് പഠിപ്പിച്ചതാണ്. അതിനാൽ വാക്യങ്ങളെപ്പോലെ തന്നെ അതിന്റെ പാരായണത്തിലും തനിമ കാത്ത് സൂക്ഷിക്കപ്പെടേണ്ടതുണ്ട് ഖുർ‌ആനിന്റെ ദൈവികതയും അതിന്റെ അമാനുഷികതയും അതിന്റെ പാരായണത്തിലും കുടികൊള്ളുന്നുണ്ടെന്നതാണ് പ്രധാന കാരണം.ഇതര സാഹിത്യ സൃഷ്ടികൾ പോലെ അനുവാചകന്റെ ഇഷ്ടം പോലെ വായിക്കാൻ പറ്റുന്നതല്ല ഖുർ‌ആൻ

ഖുർ‌ആനിന്റെ പദങ്ങൾ, അതിന്റെ നിസ്തുലകോർവ്വ, അജയ്യമായ ആശയങ്ങൾ എന്നിവ അവതരണകാലത്തും ശേഷവുമുള്ള ഏത് സഹൃദയരെയും അമ്പരപ്പിച്ചിട്ടുള്ളത് പോലെ വശ്യമായ അതിന്റെ പാരായണവും ഭാഷാപഠുക്കളെയും സാഹിത്യാസ്വാദകരെയും അതിശയിപ്പിച്ചിട്ടുണ്ട്. പാരായണത്തിലും ഇ‌അ്ജാസ് (അമാനുഷികത) കുടികൊള്ളുന്നത് കൊണ്ടാണിത്.

ഖുർ‌ആനിന്റെ വശ്യമായ പാരായണത്തിന്റെ മാധുര്യം അത്യാകർശകമാക്കുന്നതിനും അതിന്റെ സ്വീകാര്യതക്കുതന്നെയുമുള്ള നിയമങ്ങളും വ്യവസ്ഥകളും ഉൾകൊള്ളുന്ന വിജ്ഞാന ശാസ്ത്രത്തെ തജ്‌വീദുൽ ഖുർ‌ആൻ എന്ന് പറയുന്നു.
തജ്‌വീദ് എന്നതിന്റെ ഭാഷാർത്ഥം ‘ നന്നാക്കൽ’ എന്നും സാങ്കേതികാർത്ഥം ‘ഓരോ അക്ഷരങ്ങൾക്കും അതിന്റെ മഖ്‌റജ് ,സ്വിഫത്ത് എന്നീ അനിവാര്യതകളെ നൽകലുമാണ്.


ഖുർ‌ആനിന്റെ റുകുനുകൾ


ഖുർ‌ആനിന്റെ നിർബന്ധ ഘടകങ്ങൾ മൂന്നെണ്ണമാണ്
1) നബി صلى الله عليه وسلم യിലേക്ക് ചെന്ന് ചേരുന്ന വ്യക്തമായ പരമ്പര ഉണ്ടാവുക.
2) പാരായണം അറബി ഗ്രാമറിന്റെ നിയമങ്ങളിൽ ഏതെങ്കിലുമൊന്നിനോട് യോജിച്ചിരിക്കുക
3) പാരായണം റസ്‌മു ൽ ഉസ്മാനിയോട് യോജിച്ചിരിക്കുക.

القراء المشهور : പ്രസിദ്ധ ഖാരി‌ഉകൾ

(click on image to enlarge )

മേൽ‌പറഞ്ഞ ഇമാമുകളിൽ ആദ്യത്തെ ഏഴു പേർ ‘ഖുർ‌റാഉസ്സബ്‌അ’ (القراء السبعة) എന്നറിയപ്പെടുന്നു. ഇവരുടെ ഖിറാ‌അത്ത് വിശ്വാസയോഗ്യമാണെന്ന് ഏകകണ്ഠേന അംഗീകരിക്കപ്പെട്ടതാണ്.

ഖുർ‌ആൻ പാരായണ ശാസ്‌ത്രത്തിലെ ഏഴു മദ്‌ഹബുകളാ‍യി ഇവയെ നമുക്ക് മനസ്സിലാക്കാം. ഈ ഏഴു ഖിറാ‌അത്തുകളും നബി صلى الله عليه وسلم യിൽ നിന്നും അനിഷേദ്യമായ പരമ്പരയിലൂടെ സ്ഥിരപ്പെട്ടതു കൊണ്ട് എല്ലാം സത്യമായ ഖിറാ‍‌അത്താണ്.

അല്ലാഹു ഈ മഹാന്മാരുടെ ബറക്കത്ത് കൊണ്ട് ഭംഗിയായി ഖുർ‌ആൻ പാരായണം ചെയ്യാനും അവരോടൊന്നിച്ച് സ്വർഗലോകത്ത് ഒരുമിച്ച് കൂ‍ടാനും നമുക്കും കുടുംബത്തിനും ഭാഗ്യം നൽകട്ടെ ആമീൻ

മേൽ വിവരിച്ച പത്ത് പ്രസിദ്ധ ഖാരി‌ഉകളിൽ ആദ്യത്തെ ഏഴ് ഇമാമുകളിൽ ഏതെങ്കിലുമൊരാളെ അനുകരിച്ചല്ലാതെ ഖുർ‌ആൻ പാരായണം പാടില്ലെന്നാണ് പണ്ഡിത പക്ഷം.

പത്ത് പേരിൽ അവസാനത്തെ മൂന്ന് ഇമാമുകളും ഇപ്രകാരം തന്നെയാണെന്നും ഇവരെ അനുകരിച്ചാലും മതിയെന്നും ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ തർക്കമറ്റ ഏഴ് ഖിറാ‌അത്തുകളിൽ ഒന്ന് അനുകരിച്ച് ഓതണമെന്നതിൽ അഭിപ്രായഭിന്നതയില്ല. ശേഷമുള്ള മൂന്നിൽ അഭിപ്രായവിത്യാസമുള്ളതും ഈ പത്തിന്റെയും പുറത്തുള്ളാ ഒന്ന് അനുകരിച്ച് കൂടെന്നതിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

ഇവരിൽ നിന്ന് ആയിരക്കണക്കായ ശിഷ്യന്മാർ ദശവത്സരങ്ങൾ ചെലവഴിച്ച് നബി صلى الله عليه وسلم യുടെ ഖുർ‌ആൻ പാരായണത്തിന്റെ ഉച്ചാരണവും ശൈലിയും ഹൃദിസ്ഥമാക്കി. ഇവർക്ക് ‘റാവി” കൾ (റിപ്പോർട്ടർമാർ) എന്ന് പറയുന്നു. ഇവർക്ക് ശേഷമുള്ള പരമ്പരയിൽ അവസാന കണിവരെ ഉള്ളവർക് ‘ത്വരീഖ്’ എന്നും പറയുന്നു. ഈ പരമ്പരകളിലൂടെ ലോകാവസാനം വരെ ഖുർ‌ആൻ ശുദ്ധമായ ഹൃദയങ്ങളിൽ സൂക്ഷിക്കപ്പെടുന്നു.

മേൽ‌പറഞ്ഞ ഖിറാ‍‌അത്തിന്റെ ഇമാമുകളിൽ‌പെട്ട ആസ്വിമുൽ കൂഫി رحمه الل എന്നിവരുടെ ഖിറാ‌അത്ത് അവരുടെ റാവിയായ ഹഫ്‌സ്വ് رحمه الل
(أبو عمرو حفص بن سليمان -رحمه الله- ولد سنة 90 وتوفي سنة 180هـ بالكوفة)
എന്നിവരുടെ റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് ഇന്ന് ലോകത്തിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഖിറാ‌അത്ത് നടക്കുന്നത്. നമ്മുടെ കേരളത്തിലും സൌദി അറേബ്യയിലും ഈ ഖിറാ‌അത്താണ്. മശ്‌ഹൂറായ ഖാരി‌ഉകളിൽ സനദിനാൽ ഏറ്റവും ശരിയായതും ഖിറാ‌അത്തിൽ ഏറ്റവും ഉത്തമമായതും അറബി ഭാഷാ നിയമമനുസരിച്ച് ഏറ്റവും സാഹിത്യമായതുമാണ് ആസ്വിമുൽ കൂഫി رحمه الل യുടെ നാം ഓതുന്ന ഖിറാ‌അത്ത്

خذوا القرآن من أربعة
നാലാളുകളിൽ നിന്ന് നിങ്ങൾ ഖുർ‌ആൻ കരസ്ഥമാക്കൂ “ എന്ന തിരുനബി صلى الله عليه وسلم യുടെ സ്വഹീഹായ ഹദീസിൽ പരാമർശിച്ച
, സ്വഹാബത്തിന്റെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم ഖുർ‌ആൻ പഠിപ്പിക്കുവാൻ പ്രത്യേകം അനുവാദം നൽകപ്പെട്ട അഥവാ മാമൊഴിയായി അംഗീകാരപത്രം ലഭിച്ച , അബ്ദുല്ലാഹിബ്നു മസ്‌ഊദ് رضي الله عنه , ഉമയ്യുബ്നു ക‌അബ് رضي الله عنه , സാലിം رضي الله عنه , മുആദുബ്നു ജബൽ رضي الله عنه എന്നീ നാലാളുകളിൽ‌ നിന്ന് ആദ്യം പറയപ്പെട്ട രണ്ടാളുകൾ ആസ്വിം എന്നവരുടെ സനദിൽ‌പെട്ടിട്ടുണ്ടെന്നത് അദ്ധേഹത്തിന്റെ സനദിന് മഹത്വം കൂട്ടുന്നു.
നമ്മുടെ ‘സനദ്’ (ഉസ്താദുമാരുടെ പരമ്പര )


നമ്മുടെ ‘ത്വരീഖ്’ മുകളിൽ പറഞ്ഞ ഖാരി‌ഉകളിൽ അഞ്ചാമത്തെയാളായ ആസിം رحمه الل ന്റെ ശിഷ്യനായ ഹഫ്‌സ് رحمه الل ലേക്കാണ് ചെന്ന് ചേരുന്നത്

നബി صلى الله عليه وسلم യിലേക്ക് ചെന്ന് മുട്ടുന്ന നമ്മുടേ ഉസ്താദുമാരുടെ പരമ്പര കാണുക

1) القارئ أبو الوفا كي وي عبد الرحمن مسليار (نور الله مرقده

(2) الشيخ الحافظ محمد الْمَدَنِي مُقْرِئُ الباقيات الصالحات بويلور كما أجازه الشيخ عبد الله المكي المدرس بِمَدْرسة الصَّولَتِيَّة بمكة المكرمة

(3) إبراهيم سعد بن علي المصري

(4) حسن بُدَيْر الشافعي المصري

(5) محمد المتولي

(6) السيد أحمد التِّهَامي

(7) الشيخ أحمد سَلْمُونَة

(8) السيد إبراهيم العَبِيدي

(9) الشيخ عبد الرحمن الأُجْهُورِي المالكي

(10) الشيخ أحمد البَقَري

(11) الشيخ محمد البقَري

(12) الشيخ عبد الرحمن اليَمني

(13) الشيخ شَخَازَةَ اليمني

(14) الشيخ عبد الحق السِّنْبَاطِي

(15) شيخ الإسلام زكريا الأنصاري

(16) الشيخ رِضْوانَ العَقَبِي

(17) الشيخ محمد النُّوَيرِي شارِحُ الطيبة

(18) الشيخ محمد الْجَزْرِي

(19) الإمام الأَزْهَري ابن اللَّبَّان

(20) الشيخ أحمد صِهْر الشَّاطبي

(21) الشيخ أبي الحسن علي بن هُذيل

(22) الشيخ أبي داوود سليمان بن نَجاح

(23) الحافظ أبي عَمْرو الدَّاني

(24) الشيخ أبي الحسن طاهر بن عبد المنعم

(25) الشيخ علي بن محمد الهاشمي

(26) الشيخ علي بن سهل الأَشْناني

(27) الشيخ عُبيد الصَّبَّاح الكوفي

(28) الشيخ حفص بن سليمان بن المغيرة الأَسَدي الكوفي

(29) الإمام عاصم بن أبي النجود الكوفي التابعي

(30)
الإمام عبد الله بن حبيب السلمي وَزِرُّ بن حُبيش الأسدي

(31)
سيدنا أمير المؤمنين عثمان بن عفان رضي الله عنه وسيدنا علي بن أبي طالب رضي الله عنه وسيدنا ابن مسعود رضي الله عنه وسيدنا أبي بن كعب رضي الله عنه وزيد بن ثابت رضي الله عنهم أجمعين

(32)
سيدنا وحبيبنا محمد صلى الله عليه وآله وسلم

(33)
سيدنا جبريل عليه السلام ، عن اللوح المحفوظ عن رب العالمين سبحانه وتعالى
സർവ്വ ശക്തനായ അല്ലാഹു അവരോടൊപ്പം നമ്മേയും മാതാപിതാക്കളെയും കൂട്ടുകുടുംബങ്ങളേയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ آمين



مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം


അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ (മ‌ഖ്‌റജ് )ബലപ്പെട്ട അഭിപ്രായ പ്രകാരം പതിനേഴാണ്. വായയുടെ അന്തരീക്ഷം, തൊണ്ട്, നാവ്, രണ്ട് ചുണ്ടുകൾ, തരിമൂക്ക് എന്നീ അഞ്ച് സ്ഥലങ്ങലിയായിട്ടാ‍ണിതുള്ളത്.

ഓരോ അക്ഷരങ്ങളുടെയും മ‌ഖ്‌റജ് മനസ്സിലാക്കാനും താൻ ഓതുന്നത് ഓരോ അക്ഷരങ്ങളുടെയും മഖ്‌റജിൽ നിന്ന് തന്നെയാണോ എന്നുറപ്പ് വരുത്തുന്നതിനും താഴെയുള്ള മ‌ഖ്‌റജുകളും അവയുടെ ചിത്രങ്ങളു ഉപയോഗപ്പെടുമെന്ന് വിശ്വസിക്കുന്നു.

മഖ്‌റജുകൾ മനസ്സിലാക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ് ഏതക്ഷരത്തിന്റെ മഖ്‌റജ് ആണോ അറിയേണ്ടത് അതിന് ശദ്ദോട് കൂടെ സുകൂനും മുമ്പ് ഹംസ ‘അ’‘ യും കൊടുത്ത് ഉച്ചരിച്ചാൽ എളുപ്പത്തിൽ മനസിലാക്കാവുന്നതാണ്.

ഉദാ: ب ‘ബാ‌അ് ‘ ന്റെ മഖ്‌റജ് അറിയാൻ أَبّْ എന്നുച്ചരിച്ചു നോക്കിയാൽ മതി . ت താ‌അ് ന്റെ മഖ്‌റജ് അറിയുവാൻ أَتّْ എന്നുച്ചരിച്ച് നോക്കിയാൽ മതി

(ا و ي (مدية

മദ്ദക്ഷരങ്ങളായ ا و ي എന്നീ മൂന്ന് അക്ഷരങ്ങളുടെ മഖ്‌റജ്: വായയുടെ അന്തരീക്ഷമാണ്


قَالَ ، يَقُولُ ، قِيلَ





ء هـ തൊണ്ടയുടെ താഴെ അറ്റം (താഴെ ചിത്രം കാണുക )


ع ح തൊണ്ടയുടെ മദ്ധ്യം (താഴെ ചിത്രം കാണുക )





غ خ തൊണ്ടയുടെ മേലറ്റം ( താഴെ ചിത്രം നോക്കുക)


ق നാവിന്റെ മേലറ്റവും മേലെ അണ്ണാക്കും ( താഴെ ചിത്രം )


 
 

ك
ق ന്നടുത്ത് അല്പം താഴെ


ج ش ي

നാവിന്റെ മദ്ധ്യവും അതോട് നേരിടുന്ന മേലെ അണ്ണാക്കും


ض

നാവിന്റെ അരുനീളത്തിൽ അണപ്പല്ലുകളോട് ചേർന്ന്

ل

നാവിന്റെ അരുവിന്റെ അറ്റവും മേലെ മുൻ‌പല്ല് മുതൽ ചിരിപ്പല്ല് വരെയുള്ള ഊനും


ل നെ തഫ്‌ഖീമാക്കുമ്പോൾ
മഖ്‌റജ് മുമ്പ് പറഞ്ഞത് തന്നെയാകുന്നതോടെ നാവ് മേൽപോട്ട് ഉയരും


ن
നാവിന്റെ തലയും മേലെ മുൻ‌പല്ലിന്റെ ഊനും. ലാമിന്റെ അല്പം താഴെ
 

 

ط د تനവിന്റെ തലയും മേലേ മുൻപല്ലുകളുടെ മുരടും.
ط ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽ‌പ്പോട്ടുയരുകയും د ലും ت ഉം ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും

ط ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടുഭാഗം അണ്ണാക്കിലേക്ക് ഉയരും
 

ص ز س
നാവിന്റെ കൂർത്ത‌അറ്റവും താഴെ മുൻ‌പല്ലിന്റെ മുഖൾഭാഗവും
(അഥവാ, താഴെയും മീതെയുമുള്ള മുൻ‌പല്ലിന്റെ ഇട)

തഫ്‌ഖീമോടു കൂടെയുള്ള ص ന്റെ മഖ്‌റജ്


ص ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽ‌പ്പോട്ടുയരുകയും
ز ഉം س നും ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും
 

ظ ذ ث
നാവിന്റെ അഗ്രവും മേലെ മുൻ‌പല്ലുകളുടെ താഴെ അറ്റവും.


തഫ്‌ഖീമോടുകൂടെയുള്ള ظ ന്റെ മഖ്‌റജ്
ظ ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽ‌പ്പോട്ടുയരുകയും
ذ ലും ث ഉം ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും.( മഖ്‌റജിൽ വിത്യാസമില്ലാതെ. )
 


ف

താഴെ ചുണ്ടും മേലെ മുൻ‌പല്ലുകളുടെ തലയും



و

രണ്ട് ചുണ്ടുകളുടെ ഇട. ചുണ്ടുകളുടെ നടു പരസ്പരം തട്ടാതെ.
 
ب م
രണ്ട് ചുണ്ടുകളുടെ ഇട പരസ്പരം തട്ടുന്ന വിധത്തിൽ


م ن ( عند الغنة

തരിമൂക്ക് (മീമും നൂ‍നും മണിക്കുന്ന സമയത്തുള്ള മഖ്‌റജാണിത്. അല്ലാത്ത സമയത്തുള്ള മഖ്‌റജ് മുൻ ബുള്ളറ്റിനിൽ പറഞ്ഞിട്ടുണ്ട് )


പല്ലുകൾ :